എല്ലാവരുടെയും വീടുകളിൽ എപ്പോഴും കാണുന്ന ഒരു സാധനമാണ് റേഷനരി. ഈ അരി വെച്ചിട്ടുള്ള ചോറ് മിക്കവാറുമുള്ളവർക്കും അത്ര ഇഷ്ടമാകാമെന്നില്ല. എന്നാൽ ഇന്ന് നമുക്ക് റേഷനരി വെച്ചിട്ട് തയ്യാറാക്കാൻ പറ്റിയ ഒരു സ്വീറ്റ് പരിചയപ്പെട്ടാലോ. ആദ്യം അര കപ്പ് പുഴുങ്ങലരി നല്ല പോലെ കഴുകി എടുക്കുക. ഇനി നല്ല തിളച്ച വെള്ളത്തിൽ കുറച്ചു നേരം ഈ അരിയെ കുതിർത്തി വെക്കുക. ഇനി നല്ല പോലെ കുതിർന്നു കിട്ടിയ അരിയെ മിക്സിയുടെ ജാറിലേക്കിട്ട് നല്ല പോലെ അരച്ചെടുക്കുക.
ഇനി അരിച്ചെടുക്കാൻ മറക്കരുത്. ഒട്ടും തന്നെ തരികൾ ഇല്ലാതെ വേണം ഇത് അരിച്ചെടുക്കാൻ. ഇനി ഒരു പാൻ അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ശേഷം കുറച്ചു വെള്ളം ചേർത്ത് നല്ല പോലെ തിളപ്പിച്ചെടുക്കുക. ഇനി നാല് ടേബിൾ സ്പൂൺ ഷുഗറും കൂടി ചേർത്ത് ഇളക്കുക. ഇനി ഒന്നോ രണ്ടോ ഡ്രോപ്പ് കളറും കൂടി ഈ വെള്ളത്തിലേക്ക് ചേർക്കുക. ഇനി കാൽ ടീസ്പൂൺ ഏലക്ക പൊടിച്ചതും കൂടി ചേർക്കാം. ശേഷം രണ്ട് നുള്ള് ഉപ്പും കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇനി നേരത്തെ അരച്ച് വെച്ചിട്ടുള്ള മിക്സ് ഈ മിക്സിലേക്ക് ചേർത്ത് നല്ല പോലെ ഇളക്കുക.
ഇനി ലോ ഫ്ളൈമിലിട്ട ശേഷം കുറുക്കി എടുക്കുക. ഇനി ഒന്ന് കുറുകി വരുന്ന സമയം ഒരു ടീസ്പൂൺ നെയ്യും കൂടി ഈ മിക്സിലേക്ക് ചേർത്ത് നന്നായിട്ട് ഇളക്കുക. ഇനി പാനിൽ നിന്നും വിട്ടു വരുന്ന പരുവം വരെ ഇത് ഇളക്കി കൊടുക്കുക. ഇനി കുറച്ചു നാറ്റ്സ് അരിഞ്ഞു ചേർത്ത് കൊടുക്കുക. ഇനി ഫ്ളൈയിം ഓഫ് ചെയ്ത ശേഷം ഒരു ട്രേയിൽ കുറച്ചു നെയ്യ് തടകിയ ശേഷം ഈ മിക്സ് അതിലേക്ക് ഇട്ടു നല്ല പോലെ സെറ്റാക്കി എടുക്കുക.
അപ്പോൾ ഇത്രേയുള്ളൂ വളരെ ടേസ്റ്റിയായ സ്വീറ്റ് രണ്ട് മണിക്കൂറിനു ശേഷം നല്ല പോലെ സെറ്റായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. വളരെ സിമ്പിളാണ്. കഴിക്കാൻ വളരെ ടേസ്റ്റിയുമാണ്. എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഉമ്മച്ചീന്റെ അടുക്കള ബൈ ഷെറീന എന്ന യൂട്യൂബ് ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
