ഗോതമ്പ് പൊടി കൊണ്ട് ടേസ്റ്റിയായ ഫ്രൂട്സ് ഡെസേർട്ട് മിനിറ്റുകൾക്കുള്ളിൽ

നമ്മുടെയെല്ലാം വീടുകളിൽ മുടങ്ങാതെ കാണുന്ന ഒരു സാധനമാണ് ഗോതമ്പ് മാവ്. എന്നാൽ ഇന്ന് നമുക്ക് ഈ ഗോതമ്പ് മാവ് കൊണ്ട് ഒരു അടിപൊളി ഡെസേർട്ട് തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് നോക്കാം ഈ സ്വീറ്റ് റെസിപ്പി എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന്. അതിനായി ഒരു പാത്രത്തിലേക്ക് 3 ടേബിൾ സ്പൂൺ ഗോതമ്പ് മാവ് എടുക്കുക. ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ പാൽപ്പൊടിയും, അര കപ്പ് വെള്ളവും ചേർത്ത് നല്ല പോലെ കലക്കിയെടുക്കുക.

ശേഷം ഒരു സോസ് പാനിലേക്ക് അര ലിറ്റർ പാൽ ചേർക്കുക. എന്നിട്ട് അതിനൊപ്പം മുക്കാൽ കപ്പ് വെള്ളവും, കലക്കി വെച്ചിട്ടുള്ള ഗോതമ്പ് മിക്സ്, അര കപ്പ് പഞ്ചസാര, 2 ടേബിൾ സ്പൂൺ കണ്ടെൻസ്ഡ് മിൽക്ക് എന്നിവ പാലിലേക്ക് ചേർത്ത് നന്നായി കലക്കിയെടുക്കുക. എന്നിട്ട് പാലിനെ ലോ ഫ്ളൈമിൽ വെച്ച് വേവിക്കുക. ശേഷം തിളച്ചു വന്നാൽ പിന്നെ കൈ വിടാതെ ഇളക്കുക. ശേഷം ഈ മിക്സിലേക്ക് ഒന്നര ടേബിൾ സ്പൂൺ കോൺഫ്ലോർ കാൽ കപ്പ് വെള്ളത്തിൽ കലക്കിയെടുക്കുക.

എന്നിട്ട് കോൺഫ്ലോർ മിക്സിനെ തിളച്ചുവന്ന മിക്സിലേക്ക് ചേർത്തിളക്കുക. എന്നിട്ട് ലോ ഫ്ളൈമിൽ വെച്ച് നല്ല പോലെ ഇളക്കി കുറുക്കി എടുക്കുക. ശേഷം അതിലേക്ക് അര ടീസ്പൂൺ ഏലക്ക പൊടിയും, ചേർത്തിളക്കി ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് ഈ പാൽ മിക്സിലേക്ക് അര ടീസ്പൂൺ വാനില എസ്സൻസ് ചേർത്ത് നല്ല പോലെ ഇളക്കി മിക്‌സാക്കുക. എന്നിട്ട് ചൂടാറാനായി വെക്കുക. നല്ല പോലെ ചൂടാറി വന്നാൽ ഫ്രിഡ്ജിലേക്ക് വെച്ച് 2 മണിക്കൂറോളം തണുപ്പിച്ചെടുക്കുക.

ശേഷം എല്ലാ ഫ്രൂട്സും കാൽ കപ്പ് വീതം ചെറിയ പീസുകളായി മുറിച്ചെടുക്കുക. എന്നിട്ട് ഒന്നര ടേബിൾ സ്പൂൺ പഞ്ചസാരയും, അര ടേബിൾ സ്പൂൺ ലെമൺ ജ്യൂസും, ചേർത്ത് നല്ല പോലെ ഇളക്കിയ ശേഷം കവർ ചെയ്തു ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക. എന്നിട്ട് ഇവ രണ്ടും നല്ല പോലെ തണുത്തു വന്നാൽ ഗോതമ്പ് മിക്സ് നല്ല പോലെ ഇളക്കിയ ശേഷം ഫ്രൂട്സും ചേർത്ത് ഇളക്കി സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ സ്വീറ്റ് ഡെസേർട്ട് തയ്യാറായിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page