തട്ടുകട സ്റ്റൈൽ നാടൻ ഉള്ളിവട. എത്ര കഴിച്ചാലും മതിവരില്ല നിങ്ങൾക്ക്.

തട്ടുകടയിലെ ഉള്ളിവട ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കുമല്ലേ. ചിലപ്പോൾ നമ്മൾ വീടുകളിൽ ഈ വട ഉണ്ടാക്കിയാൽ തട്ടുകടയിലെ ടേസ്റ്റ് കിട്ടണമെന്നില്ല. അപ്പോൾ ഇന്ന് പരിചയപ്പെടുത്തുന്നത് എങ്ങനെ തട്ടുകടയിലെ ഉള്ളിവടയുടെ അതെ ടേസ്റ്റിൽ നമ്മുടെ വീടുകളിൽ ഉണ്ടാക്കാം എന്നാണ്. ആദ്യം ഒരു മൂന്നു സവാള തൊലികളഞ്ഞു വളരെ നൈസായിട്ട് അരിഞ്ഞെടുക്കുക. രണ്ടു പച്ചമുളക്, ഇനി രണ്ടു തണ്ട് കറിവേപ്പില, ഒരു ചെറിയ കഷ്ണം ഇഞ്ചി ചതച്ചത്, ഇനി ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നല്ല പോലെ കൈ കൊണ്ട് ഒന്ന് ഉടച്ചെടുക്കുക.

ശേഷം അര ടീസ്പൂൺ മുളക്പൊടി, ഒരു കാൽ റ്റീസ്പൂണോളം കായപ്പൊടി, ഇനി രണ്ടു നുള്ള് പെരിംജീരക പൊടി, ഇത്രയും കൂടി നല്ല പോലെ കൈ കൊണ്ട് കുഴച്ചെടുക്കുക. ഇനി പത്തു മിനിറ്റോളം ഈ മിക്സ് മാറ്റി വെക്കുക. ശേഷം മറ്റൊരു ബൗളിലേക്ക് ഒരു ടേബിൾ സ്പൂൺ അരിപ്പൊടി ഇട്ടുകൊടുക്കുക. ഇനി അഞ്ചു ടേബിൾസ്പൂണോളം കടലമാവ് കൂടി ചേർത്ത് കൊടുക്കുക. ഇനി നല്ല പോലെ സോഫ്റ്റായി വന്ന സവാളയിൽക്ക് എടുത്തു വെച്ചിട്ടുള്ള അരിപ്പൊടിയും കടലമാവും കൂടി കുറെച്ചെയായി ചേർത്ത് കൈ കൊണ്ട് നല്ല പോലെ കുഴച്ചെടുക്കുക.

ഇനി നല്ല പോലെ കുഴച്ചെടുത്ത മാവിനെ ഫ്രൈ ആക്കാൻ തുടങ്ങാം. ഇനി ഒരു പാനിലേക്ക് എണ്ണ ഒഴിച്ച് അത് അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ശേഷം നല്ല പോലെ ചൂടായി വന്ന എണ്ണയിലേക്ക് കൈ ഒന്ന് നനച്ച ശേഷം ഓരോ ചെറിയ ബോളുകളാക്കി എടുത്ത മാവിനെ കൈ വെള്ളയിൽ വെച്ച് ഒന്ന് പരത്തി കൊടുത്ത ശേഷം എണ്ണയിൽ ഇട്ടു കൊടുക്കുക. മീഡിയം ഫ്ളൈമിൽ വെച്ച് വേണം വട തയ്യാറാക്കി എടുക്കാൻ. ഇനി മൂത്തു വന്ന വട എണ്ണയിൽ നിന്നും കോരി മാറ്റാം.

അപ്പോൾ തട്ടുകടയിൽ കിട്ടുന്ന അതെ വടയുടെ ടേസ്റ്റിലുള്ള ഉള്ളിവട ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റിയ ഈ ഉള്ളിവട നൗഫാസ് കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ്. ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page