തട്ടുകട സ്റ്റൈൽ മുളക് ബജി ഇനി ആർക്കും സിമ്പിളായി വീട്ടിൽ ഉണ്ടാക്കാം

ഇന്ന് നമുക്ക് തട്ട്കട രുചിയിൽ ഒരു അടിപൊളി മുളക് ബജി തയ്യാറാക്കിയാലോ. നോമ്പ് കാലം ആയതുകൊണ്ട് തന്നെ പല വേറെയ്റ്റി വിഭവങ്ങളും നാം ട്രൈ ചെയ്യാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് തട്ട്കട സ്റ്റൈൽ മുളക് ബജി എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി മീഡിയം സൈസിലുള്ള എട്ട് ബജി മുളക് എടുക്കുക. നല്ല പോലെ കഴുകിയ ശേഷം നീളത്തിൽ വരഞ്ഞു കൊടുക്കുക. ശേഷം എരിവുള്ള മുളകാണ് ഉള്ളതെങ്കിൽ കീറിയ ശേഷം മുളകിന്റെ ഉള്ളിൽ കുരു എടുത്തു മാറ്റുക. എല്ലാ മുളകും ഇതുപോലെ ചെയ്യുക.

ഇനി ഒരു പാത്രത്തിലേക്ക് മുന്നൂറു ഗ്രാം കടലമാവ് എടുക്കുക. ശേഷം മാവിലേക്ക് ഒരു ടീസ്പൂൺ ഉപ്പും, അര ടീസ്പൂൺ കായപ്പൊടിയും ചേർത്ത് നന്നായി മിക്‌സാക്കുക. ശേഷം കുറെച്ചെയായി വെള്ളം ചേർത്ത് മാവിനെ കൈ കൊണ്ട് മിക്‌സാക്കി എടുക്കുക. ശേഷം മാവിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ പഞ്ചസാരയും, ഒരു നുള്ള് മുളക്പൊടി, എന്നിവ ചേർത്ത് നല്ല പോലെ കലക്കി എടുക്കുക.

എല്ലാം നല്ല പോലെ മിക്‌സാക്കി എടുക്കുക. ഒരുപാട് കട്ടിയുമല്ല ഒരുപാട് ലൂസുമല്ല ആ ഒരു പരുവത്തിൽ വേണം മാവ് കലക്കി എടുക്കുവാൻ. ശേഷം മാവിനെ അടച്ചു അര മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. അര മണിക്കൂറിനു ശേഷം കുറച്ചു കറിവേപ്പില ചെറുതായി മുറിച്ചതും, ഒരു ടീസ്പൂൺ മല്ലിയില അരിഞ്ഞതും ചേർത്ത് മിക്‌സാക്കുക. ശേഷം ഒന്നും കൂടി മാവിനെ ഇളക്കി നല്ല പോലെ അടിച്ചെടുക്കുക.

ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ബജി മുങ്ങിക്കിടക്കാൻ പാകത്തിന് എണ്ണ ചേർക്കുക. ശേഷം എണ്ണയെ നല്ല പോലെ ചൂടാക്കി എടുക്കുക. ശേഷം നല്ല പോലെ ചൂടായി വന്ന എണ്ണയെ മീഡിയം ഫ്ളൈമിലേക്ക് ആക്കിയ ശേഷം ഓരോ മുളകും കടലമാവിൽ മുക്കിയ ശേഷം എണ്ണയിലേക്ക് ഇട്ട് കൊടുക്കുക. എന്നിട്ട് തിരിച്ചും മറിച്ചുമിട്ട് ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ മുളക് ബജി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ബജി തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page