സാദാരണക്കാരന് മിക്സിയും കുക്കറും വെച്ച് ഉണ്ടാക്കാം ഈ ട്രെൻഡിങ് കേക്ക്.

സോഷ്യൽ മീഡിയകളിൽ താരമായി കൊണ്ടിരിക്കുകയാണ് ഓരോ കേക്കുകളും. അപ്പോൾ ഇന്ന് നമുക്ക് ഇതുവരെ ആരും തന്നെ ട്രൈ ചെയ്യാത്ത ഒരു കിടിലൻ കേക്കാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ നമുക്ക് ഈ കേക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഈ കേക്ക് തയാറാക്കാനായി മെഷർമെൻറ് കപ്പോ ബീറ്ററോ ഒന്നും തന്നെ ആവശ്യമില്ല. ഏതൊരാൾക്കും വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന നല്ല ടേസ്റ്റിയായ ഒരു കേക്ക് കൂടിയാണ് ഇത്.

വീട്ടിൽ ചായ കുടിക്കുന്ന സാദാരണ ഗ്ലാസിൽ ഒരു ഗ്ലാസ് മൈദയും, മുക്കാൽ ടീസ്പൂൺ ബേക്കിങ് പൗഡറും, കാൽ ടീസ്പൂൺ ഉപ്പും, ഒരു നുള്ള് സോഡാപ്പൊടിയും, ചേർത്ത് അരിക്കുക. ഇനി ഒരു മിക്സിയിലേക്ക് രണ്ട് മുട്ടയും, കാൽ ഗ്ലാസ് പഞ്ചസാരയും, അര ഗ്ലാസ് പാലമോലിൻ, ഒരു ടീസ്പൂൺ വാനില എസ്സെൻസും, ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇനി അടിച്ചെടുത്ത മിക്സിലേക്ക് മൈദാ മിക്സ് ചേർത്ത് ഫോൾഡ് ചെയ്യുക. ഇനി രണ്ട് ടേബിൾ സ്പൂൺ പാലും ചേർത്ത് മിക്‌സാക്കുക. ഇനി ഒരു കേക്ക് ടിന്നിൽ ബാറ്റർ ഒഴിച്ച് കേക്ക് ബേക്കാക്കി എടുക്കുക.

ഇനി ക്രീം നല്ല പോലെ ബീറ്റാക്കി എടുക്കുക. ഇനി നാലു മണിക്കൂറോളം ക്രീമിനെ ഫ്രീസറിൽ വെക്കുക. ഇനി കണ്ടെൻസ്ഡ് മിൽക്കിൽ പാൽ ചേർത്ത് കേക്കിനെ വെറ്റാക്കി എടുക്കുക. ശേഷം ക്രീം വെച്ച് ഡെക്കറേറ്റ് ചെയ്തു കൊടുക്കുക. ഇനി കുറച്ചു കസ്‌കസ് വെള്ളത്തിൽ ഇട്ടു വെക്കുക. അതിന്റെ ശേഷം ഒരു ഏലക്ക ചതച്ചതും ഒരു അടപ്പ് വാനില എസ്സെൻസും ചേർത്ത് കൊടുക്കുക.

ഇനി ഈ കേക്കിനെ കുറിച്ച് കൂടുതൽ വിശദമായി അറിയുവാനായി ചുവടെയുള്ള വീഡിയോ കണ്ടുനോക്കൂ. സുമിസ് ടേസ്റ്റി കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page