ചൂട് കട്ടനൊപ്പം ഇതുംകൂടി ഉണ്ടെങ്കിൽ രുചി പറഞ്ഞറീക്കാൻ കഴിയില്ല

വൈകുന്നേരങ്ങളിൽ ചായക്കൊപ്പം എന്തെങ്കിലും സ്നാക്ക് കഴിക്കുക എന്നത് നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു കാര്യം തന്നെയാണ്. എന്നാൽ വളരെ പെട്ടെന്ന് ചെയ്തെടുക്കാൻ കഴിയുന്ന പരിഹാരങ്ങളാണ് നമുക്കെല്ലാം ഏറെ ഇഷ്ടം. അതുകൊണ്ട് തന്നെ ഇന്ന് നമുക്ക് നല്ലൊരു സ്ലാക്ക് വളരെ എളുപ്പത്തിൽ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു ബൗളെടുക്കുക. ശേഷം ബൗളിലേക്ക് നാല് സ്‌ലൈസ്ഡ് ബ്രെഡ് എടുക്കുക.

ശേഷം ഒരു മിക്സിയുടെ വലിയ ജാറിലേക്ക് മൂന്ന് മുട്ട പൊട്ടിച്ചു വീഴ്ത്തുക. എന്നിട്ട് അതിനൊപ്പം 4 സ്ലൈസ് ബ്രെഡ് കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് ഇവ രണ്ടും കൂടി ഒന്ന് അടിച്ചെടുക്കുക. ശേഷം അടിച്ചെടുത്ത മിക്സിലേക്ക് കാൽകപ്പ് ഗ്രേറ്റഡ് ചീസും, കാൽ കപ്പ് പാലും ചേർത്ത് ഒന്നും കൂടി അടിച്ചെടുക്കുക. ശേഷം ഒരു സോസ് പാൻ എടുക്കുക. ശേഷം പാനിലേക്ക് കുറച്ച് ഓയിൽ തടവുക. എന്നിട്ട് നേരത്തെ അടിച്ചെടുത്ത മിക്സ് ഈ പാനിലേക്ക് ചേർത്ത് കൊടുക്കുക.

ശേഷം ലോ ഫ്ളൈമിൽ വെച്ച് ഈ പലഹാരം വേവിക്കുക. ഇനി അടച്ചു വച്ച് 5 മിനിട്ടോളം ഈ പലഹാരം വേവിച്ച ശേഷം കുറച്ച് സവാള പൊടിയായി അരിഞ്ഞതും, കുറച്ച് പച്ചമുളക് പൊടിയായി അരിഞ്ഞതും, കുറച്ച് ക്യാരറ്റ് പൊടിയായി അരിഞ്ഞതും, ഒരു തക്കാളിയുടെ കാൽഭാഗം പൊടിയായി അരിഞ്ഞതും, കുറച്ചു മല്ലിയില പൊടിയായി അരിഞ്ഞതും ചേർത്ത് കൊടുക്കുക. ശേഷം വീണ്ടും ഒന്നുകൂടി അടച്ചുവെച്ച് രണ്ട് മിനിട്ടോളം പലഹാരം വേവിക്കുക.

ശേഷം അടിഭാഗം വെന്തു വന്ന പലഹാരത്തെ മറ്റൊരു പാനിലേക്ക് കുറച്ചു ഓയിൽ തടകിയ ശേഷം ആ പാനിലേക്ക് ഈ പലഹാരം തിരിച്ചിട്ടു കൊടുക്കുക. ബ്രഡ് കൊണ്ടുള്ള ഈ പലഹാരം വേവിച്ചശേഷം തിരിച്ചും മറിച്ചുമിട്ട് മുകൾഭാഗം മൂപ്പിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള പലഹാരം ഇവിടെ തയ്യാറായിട്ടുണ്ട്. ഇനി മുകളിലായി കുറച്ചു ചീസും കൂടി ചേർത്ത് അടച്ചു വെക്കുക. എന്നിട്ട് ചീസ് മെൽറ്റായി വരുമ്പോൾ സെർവ് ചെയ്യാവുന്നതാണ്.

അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള നമ്മുടെ വീട്ടിലുള്ള ചേരുവകൾ കൊണ്ട് തയ്യാറാക്കിയ ഒരു പലഹാരമാണിത്. നല്ല ടേസ്റ്റിയായിട്ടുള്ള ഒരു പലഹാരമാണിത്. ആർക്കും സിമ്പിളായി ചെയ്തെടുക്കാൻ കഴിയും. അപ്പോൾ എല്ലാവരും ഈ പലഹാരം ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page