രാവിലെയും വൈകുന്നേരങ്ങളിലും ചായക്കൊപ്പം കടിയും വേണമെന്ന് ആഗ്രഹമുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ ഈസിയായി വീട്ടിൽ ഉണ്ടാക്കാൻ പറ്റുന്ന സ്നാക്കുകളാണ് നമുക്ക് ഏറെ പ്രിയം. അതുകൊണ്ട് തന്നെ ചായ വെന്തു കിട്ടുന്ന സമയത്തിനുള്ളിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു കിടിലൻ സ്നാക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം ഒരു പാത്രത്തിലേക്ക് ഒരു കപ്പ് കടലമാവ് എടുക്കുക. ശേഷം കടലമാവിനൊപ്പം ഒന്നര ടേബിൾ സ്പൂൺ മൈദപ്പൊടി ചേർത്ത് കൊടുക്കുക. ഇനി ഒന്നര ടേബിൾ സ്പൂൺ വറുത്ത അരിപ്പൊടി കൂടി ചേർത്ത് ഇളക്കുക.
എന്നിട്ട് അതിനൊപ്പം മുക്കാൽ ടീസ്പൂൺ ഉണക്കമുളക് ചതച്ചതും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, അര ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടി, കാൽ ടീസ്പൂൺ കുരുമുളക്പൊടി, രണ്ട് നുള്ളു ഗരം മസാല, കാൽ ടീസ്പൂൺ കായപ്പൊടി, പാകത്തിനുള്ള ഉപ്പ്, രണ്ട് പീസ് വെളുത്തുള്ളി, ഒരു ചെറിയ കഷ്ണം ഇഞ്ചി, കുറച്ചു കറിവേപ്പില, രണ്ട് പച്ചമുളക് എന്നിവ അരച്ചത് ചേർത്ത് എല്ലാം കൂടി നല്ല പോലെ ഇളക്കി മിക്‌സാക്കുക. ഇനി ഒരു കപ്പ് വെള്ളം ചേർത്ത് മാവിനെ കലക്കി എടുക്കുക. ശേഷം രണ്ട് നുള്ളു ബേക്കിങ് സോഡയും, ഒരു ടീസ്പൂൺ നാരങ്ങാ നീരും, ഒരു സ്പൂൺ മല്ലിയിലയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ശേഷം ഒരു സവാള വട്ടത്തിൽ കനം കുറച്ചു അരിഞ്ഞതും, ഉരുളകിഴങ്ങ് കനം കുറച്ചു അരിഞ്ഞതും, പുഴുങ്ങിയ മുട്ട വട്ടത്തിൽ മുറിച്ചതും എടുക്കുക. ശേഷം നേരത്തെ തയ്യാറാക്കിയ മാവിൽ മുക്കി ഫ്രൈ ചെയ്യുക. ഏത് വേണമെങ്കിലും ഈ മാവിൽ മുക്കി ഫ്രൈ ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ സ്നാക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് സ്നാക്ക് തയ്യാറാക്കി നോക്കണേ. നല്ല കറുമുറെ കഴിക്കാൻ ക്രിസ്പിയായ ഒരു സ്നാക്കാണ് ഇത്. ചായ തിളയ്ക്കുന്ന സമയം മതി ഈ സ്നാക്ക് തയ്യാറാക്കാൻ. എല്ലാവരും ട്രൈ ചെയ്തു നോക്കണേ.
