ചൂട് കാലങ്ങളിൽ ആശ്വാസമേകാൻ ഇത് മാത്രം മതി

ഇന്ന് നമുക്ക് ചൂട് കാലങ്ങളിൽ കഴിക്കാൻ കഴിയുന്ന നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു സ്വീറ്റ് റെസിപ്പി തയ്യാറാക്കിയാലോ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്നതും, വളരെ കുറച്ച് ചേരുവകൾ കൊണ്ട് ചെയ്തെടുക്കാൻ കഴിയുന്നതുമായ ഒരു മധുര പലഹാരമാണിത്. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
അതിനായി കാൽക്കപ്പ് പച്ചരി നല്ലപോലെ കഴുകിയ ശേഷം ഒരു മണിക്കൂറോളം വെള്ളത്തിലിട്ട് കുതിർത്തെടുക്കുക. ശേഷം കുതിർന്നു കിട്ടിയ പച്ചരിയെ ഒരു മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കുക.

കുറച്ചു തരികളോട് കൂടി പൊടിച്ചെടുത്ത പച്ചരിയെ മാറ്റിവയ്ക്കുക. ഇനി ഒരു സോസ് പാൻ അടുപ്പിലേക്ക് വെക്കുക. ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. ശേഷം നെയ്യ് ചൂടായി വരുമ്പോൾ പൊടിച്ചെടുത്ത അരിയെ നെയ്യിലിട്ട് വറുത്തെടുക്കുക. അരിയുടെ കളർ ചെറുതായൊന്നു മാറി വരുന്നതുവരെ ഇളക്കുക. ശേഷം വറുത്തെടുത്ത അരിയിലേക്ക് ഒരു കപ്പ് പാൽ ചേർത്ത് കൊടുക്കുക. എന്നിട്ട് പാലിലിട്ട് അരിയെ നല്ലപോലെ ഇളക്കി വേവിച്ചെടുക്കുക.

അരി നല്ലപോലെ കുറുകി വെന്തുവരുമ്പോൾ മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർക്കുക. കാൽകപ്പ് പഞ്ചസാരയാണ് ചേർത്ത് കൊടുത്തിട്ടുള്ളത്. എന്നിട്ട് നല്ലപോലെ ഇളക്കി തിളപ്പിക്കുക. ശേഷം അതിലേക്ക് കാൽടീസ്പൂൺ ഏലക്ക പൊടിച്ചതും കൂടി ചേർത്ത് ഇളക്കുക. ശേഷം പാകത്തിന് കുറുകിവരുമ്പോൾ ഫ്‌ളൈയിം ഓഫ് ചെയ്യുക.
എന്നിട്ട് ചൂടോടുകൂടി ബൗളിലേക്ക് മാറ്റുക. ശേഷം മുകളിലായി കുറച്ച് ചെറി ചെറുതായി അരിഞ്ഞതും ചേർത്ത് സെർവ് ചെയ്യാം.

അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ചൂട് കാലങ്ങളിൽ കഴിക്കാൻ പറ്റിയ നല്ലൊരു സ്വീറ്റ് റെസിപ്പിയാണിത്. എല്ലാവരും ഈ രീതിയിലൊരു റെസിപ്പി തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page