നമ്മുടെയെല്ലാം വീടുകളിൽ എപ്പോഴും കാണുന്ന ഒരു സാധനമാണ് മുട്ട. മുട്ട കൊണ്ട് പല വിഭവങ്ങളും നമ്മൾ തയ്യാറാക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് മുട്ട കൊണ്ട് ഒരു അടിപൊളി റെസിപ്പി തയ്യാറാക്കിയാലോ. അതിനായി അഞ്ചു പുഴുങ്ങിയ മുട്ട എടുക്കുക. ശേഷം മുട്ടയെ രണ്ടായി മുറിച്ചെടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് രണ്ട് ടീസ്പൂൺ എണ്ണ ഒഴിക്കുക. എന്നിട്ട് ഒരു പീസ് ഇഞ്ചി ചതച്ചതും, ചേർത്ത് നല്ല പോലെ വഴറ്റുക.
ഫ്ളൈയിം ലോയിലിട്ട ശേഷം മാത്രം ഇതെല്ലാം ചെയ്യുക. ഇനി ഒരു സവാള വളരെ ചെറുതായി അരിഞ്ഞ ശേഷം അതും എണ്ണയിലേക്ക് ചേർത്ത് വഴറ്റുക. സവാളയുടെ കളർ മാറി വരുന്നത് വരെ സവാള നല്ല പോലെ വഴറ്റി എടുക്കുക. ശേഷം മൂത്തുവന്ന സവാളയിലേക്ക് ഒരുടീസ്പൂൺ മുളക്പൊടി, ഒരുടീസ്പൂൺ കുരുമുളക്പൊടി, അരടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് എല്ലാം നല്ല പോലെ ഇളക്കി മൂപ്പിക്കുക.
ശേഷം മസാലക്ക് ആവശ്യമായ ഉപ്പും ചേർത്ത് നല്ല പോലെ ഇളക്കുക. ശേഷം മസാലയെ പാനിന്റെ എല്ലാ ഭാഗത്തേക്കും നിരത്തി വെക്കുക. എന്നിട്ട് പുഴുങ്ങി മുറിച്ചുവെച്ചിട്ടുള്ള മുട്ട മഞ്ഞക്കരു പാനിൽ തട്ടത്തക്ക വിധം ചേർത്ത് വെച്ച് കൊടുക്കുക. ശേഷം മുപ്പത് സെക്കൻഡോളം മസാലയും മുട്ടയും ഫ്ളൈമിൽ വെച്ചിരിക്കുക. ശേഷം ഒരുഭാഗത്തു മസാല ആയിക്കഴിഞ്ഞാൽ പിന്നീട് മുട്ടയെ തിരിച്ചിട്ട് കൊടുക്കുക. എന്നിട്ട് രണ്ട് സൈഡും മൂപ്പിച്ചെടുക്കുക.
ശേഷം രണ്ട് സൈഡും മസാല പിടിച്ചു മൂത്തുവന്നാൽ ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ മുട്ടപ്പൊരി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ മുട്ടപ്പൊരി തയ്യാറാക്കി നോക്കണേ. ചുമ്മാതിരിക്കുമ്പോൾ കഴിക്കാനും ഏതിന്റെയെങ്കിലും കൂടെ കഴിക്കാനും ഈ മുട്ടപ്പൊരി നല്ല രുചിയാണ്. എല്ലാവരും ഇനിമുതൽ മുട്ട കൊണ്ടുള്ള ഈയൊരു റെസിപ്പി ട്രൈ ചെയ്തു നോക്കണേ.

by