പത്തിരി കഴിക്കാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടമാണല്ലേ. എന്നാൽ ഇന്ന് നമുക്ക് പൊരിച്ച പത്തിരി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ. അതിനായി ഒരു പാത്രത്തിലേക്ക് മൂന്നു കപ്പ് വെള്ളം ചേർത്തു കൊടുക്കുക. ശേഷം വെള്ളത്തിലേക്ക് പാകത്തിനുള്ള ഉപ്പും ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് ഇളക്കുക. ഇനി തിളച്ച വെള്ളത്തിലേക്ക് ഒരു കപ്പ് അരിപ്പൊടി ചേർത്തു കൊടുക്കുക. എന്നിട്ട് അതിനൊപ്പം തന്നെ ഒന്നര കപ്പ് മൈദയും കൂടി ചേർത്തു കൊടുക്കുക.
എന്നിട്ടു നല്ലപോലെ വെള്ളവുമായി ഇളക്കി യോജിപ്പിക്കുക. ശേഷം നല്ലപോലെ യോജിപ്പിച്ചെടുത്ത മാവിനെ മറ്റൊരു വലിയ പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് ഒരു ടീസ്പൂൺ കറുത്ത എള്ളും ചേർത്ത് നല്ലപോലെ മാവിനെ കുഴച്ചെടുക്കുക. ശേഷം നല്ല സ്മൂത്തായി കുഴച്ചെടുത്ത മാവിനെ രണ്ടു ഭാഗമായി മാറ്റുക. എന്നിട്ട് അതിൽ ഒരു ഭാഗം കൗണ്ടർ ടോപ്പിലിട്ട് കുറച്ചു എണ്ണയും വീഴ്ത്തിയ ശേഷം നല്ലപോലെ പരത്തുക. കുറച്ചു കട്ടിയിൽ വേണം ഈ പത്തിരിയെടുക്കാൻ.
ശേഷം പരത്തിയെടുത്ത മാവിനെ ഒരു റൗണ്ട് അടപ്പ് ഉപയോഗിച്ച് വട്ടത്തിൽ മുറിച്ചെടുക്കുക. എല്ലാ മാവിനെയും ഇതുപോലെ പരത്തിയ ശേഷം ആവശ്യമായ അളവിൽ പത്തിരി മുറിച്ചെടുക്കുക. എന്നിട്ട് ഒരു കാടായിയിൽ അര ഭാഗത്തോളം എണ്ണയൊഴിച്ച് ചൂടാക്കുക. ശേഷം ചൂടായ എണ്ണയിലേക്ക് ഓരോ പത്തിരിയായി ഫ്രൈ ചെയ്തെടുക്കുക. തിരിച്ചും മറിച്ചുമിട്ട് ഒരു ബ്രൗൺ കളർ ആകുന്നതുവരെ പത്തിരി ഫ്രൈ ചെയ്തെടുക്കുക.
അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള പൊരിച്ച പത്തിരി ഇവിടെ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ പത്തിരി തയ്യാറാക്കി നോക്കണേ. വളരെ പെട്ടെന്ന് ചെയ്തെടുക്കാൻ കഴിയുന്ന ഒരു പലഹാരമാണിത്. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
