ഇലയട അല്ല കേട്ടോ ഇത് പുതിയ ഐറ്റം, ഇതിന്റെ രുചി കഴിച്ചു തന്നെ അറിയണം

ഇന്ന് നമുക്ക് ബ്രേക്ക്ഫാസ്റ്റായും ഡിന്നറായും സ്നാക്കായും കഴിക്കാൻ പറ്റുന്ന ഒരു അടിപൊളി പലഹാരം പരിചയപ്പെട്ടാലോ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഈ റസിപ്പി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അരിപൊടി എടുക്കുക. എന്നിട്ട് അതിനൊപ്പം അരക്കപ്പ് മൈദ കൂടി ചേർത്ത് കൊടുക്കുക. ശേഷം മാവിലേക്ക് ഒരു നുള്ള് ഉപ്പും ചേർത്ത് നല്ലപോലെ മിക്‌സാക്കുക. ഇനി നൂറു ഗ്രാം ശർക്കര മുക്കാൽകപ്പ് വെള്ളത്തിൽ അലിച്ചെടുക്കുക.

ശേഷം ഈ ശർക്കര പാനിയെ നല്ലപോലെ അരിച്ചതിനു ശേഷം മാവിലേക്ക് ചേർത്ത് ഇളക്കുക. ശേഷം കുറേശ്ശെയായി വെള്ളം ചേർത്ത് ദോശമാവിന്റെ പരുവത്തിൽ മാവിനെ കലക്കിയെടുക്കുക. എന്നിട്ട് മാവിനെ ഒന്നു മാറ്റി വെക്കുക. ശേഷം രണ്ട് ടേബിൾസ്പൂൺ അരിപ്പൊടി ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം അരിപ്പൊടിയിലേക്ക് പാൽ ചേർത്ത് നല്ലപോലെ കട്ടയില്ലാതെ കലക്കി എടുക്കുക. ഇനി ഒരു പാനിലേക്ക് രണ്ട് കപ്പ് പാൽ ഒഴിക്കുക. ശേഷം അത് അടുപ്പിലേക്ക് വയ്ക്കുക. എന്നിട്ട് നല്ലപോലെ ഇളക്കി പാലൊന്ന് തിളപ്പിക്കുക.

ശേഷം തിളച്ച് വന്ന പാലിലേക്ക് ഒരു ഫ്‌ളേവറിനായി 2 ഏലക്കയും മധുരത്തിന് ആവശ്യമായ മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് മിക്‌സാക്കുക. ശേഷം പാലിലേക്ക് നേരത്തെ കലക്കി വെച്ചിട്ടുള്ള അരിപ്പൊടി മിക്സ് ചേർത്ത് ലോ ഫ്ളൈമിൽ വെച്ച് കൈ വിടാതെ ഇളക്കുക. ശേഷം നല്ലപോലെ ഇളക്കി പാനിൽ നിന്നും വിട്ടുവരുന്ന ഒരു പരുവമാകുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. ശേഷം ഒരു ദോശ തവ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം തവയിലേക്ക് ഒരു ടേബിൾസ്പൂൺ നേരത്തെ കലക്കി വെച്ചിട്ടുള്ള മാവ് ചേർത്ത് കൊടുക്കുക.

ഒരു തവി മാവൊഴിച്ച ശേഷം ഒന്ന് ചുറ്റിക്കുക. ശേഷം പാനിൽ നിന്നും ഈ പലഹാരം വിട്ടുവരുന്ന പരുവമാകുമ്പോൾ അതിൻറെ മുകളിലേക്ക് നേരത്തെ തയ്യാറാക്കി വച്ച പാലും, അരിപ്പൊടിയുടെ കൊണ്ട് തയ്യാറാക്കിയ മിക്സ് പലഹാരത്തിന്റെ ഉള്ളിലേക്ക് ഒരു ടേബിൾ സ്പൂൺ വച്ച് കൊടുക്കുക. എന്നിട്ട് അതൊന്ന് റോൾ ചെയ്തെടുക്കുക. ശേഷം 30 സെക്കൻഡ് കൂടി ഈ പലഹാരം തിരിച്ചും മറിച്ചുമിട്ടു വേവിച്ചെടുക്കുക. എല്ലാ പലഹാരവും ഇതുപോലെതന്നെ തയ്യാറാക്കിയശേഷം ഫ്ളയിം ഓഫ് ചെയ്യുക.

അപ്പോൾ വളരെ ടേസ്റ്റിയായ പലഹാരം തയ്യാറായിട്ടുണ്ട്. നല്ല സ്വാദിഷ്ടമായ ഒരു വിഭവമാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page