ഇതാണ് മലബാറിൻറ്റെ സ്പെഷ്യൽ ഹെൽത്തി തരിക്കഞ്ഞി

നോമ്പ് കാലങ്ങളിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു വിഭവമാണ് തരിക്കഞ്ഞി. മലബാറിന്റെ സ്വന്തം റെസിപ്പിയാണ് ഇത്. എന്നാൽ ഈ വിഭവം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം ഒരു പാത്രത്തിൽ മൂന്ന് കപ്പ് വെള്ളം തിളപ്പിക്കാനായി അടുപ്പിലേക്ക് വെക്കുക. ശേഷം തിളച്ചു വന്ന വെള്ളത്തിലേക്ക് കാൽ കപ്പ് റവ ചേർത്ത് കൊടുക്കുക. ശേഷം നല്ല പോലെ ഇളക്കി റവയെ വേവിച്ചെടുക്കുക. ഇനി ഒരു പീസ് ഏലക്ക കൂടി പൊട്ടിച്ചു റവയിലേക്ക് ചേർത്ത് കൊടുക്കുക.

ഇനി വെന്തു കുറുകി വന്ന റവയിലേക്ക് കാൽ കപ്പ് പഞ്ചസാര ചേർത്ത് ഇളക്കുക. ശേഷം ഒരു കപ്പ് പാൽ കൂടി റവയിലേക്ക് ചേർത്ത് മിക്‌സാക്കുക. ശേഷം പാലിനേയും ഇളക്കി നല്ല പോലെ തിളപ്പിച്ചടുക്കുക. ഇനി ഒരു പിഞ്ച് ഉപ്പും കൂടി ചേർത്ത് ഇളക്കുക. ശേഷം തിളച്ചു വന്ന കഞ്ഞിയിലേക്ക് അര കപ്പ് തേങ്ങാ പ്പാൽ കൂടി ചേർത്ത് ഇളക്കി മിക്‌സാക്കുക. ശേഷം നല്ല പോലെ തിളക്കാറായി വരുമ്പോൾ ഫ്ളൈയിം ഓഫ് ചെയ്യുക.

ശേഷം ഒരു ടേബിൾ സ്പൂൺ നെയ്യ് ഒരു പാനിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം ചൂടായി വന്ന നെയ്യിലേക്ക് കുറച്ചു ചെറിയ ഉള്ളി ചേർത്ത് ഇളക്കുക. രണ്ട് ടീസ്പൂൺ ചെറിയ ഉള്ളിയാണ് ചേർത്തത്. ശേഷം നെയ്യിൽ ഉള്ളി ഒന്ന് വഴറ്റിയ ശേഷം കുറച്ചു നട്ട്സും കിസ്സ്മിസ്സും കൂടി ചേർത്ത് വറുക്കുക. ശേഷം വറുത്തെടുത്ത മിക്സിനെ തരികഞ്ഞിയിലേക്ക് ചേർത്ത് ഇളക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ തരികഞ്ഞി റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഈ റെസിപ്പി തയ്യാറാക്കി നോക്കണേ. വളരെ ടേസ്റ്റിയായ ഒരു റെസിപ്പിയാണ് ഇത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന നല്ല ഹെൽത്തിയായ ഒരു ആഹാരം കൂടിയാണ് ഇത്. ഗരം മസാല എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

<iframe width=”700″ height=”400″ src=”https://www.youtube.com/embed/j9DbD_fr3io” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>

Leave a Reply

You cannot copy content of this page