നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള കറികളിൽ ഒന്നാണ് ഗ്രീൻപീസ് കറി. എന്നാൽ ഇന്ന് നമുക്ക് ഗ്രീൻപീസും പൊട്ടറ്റോയും കൊണ്ട് ഒരു അടിപൊളി സ്ടൂ ഉണ്ടാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ കറി ഏത് പലഹാരത്തിനൊപ്പം കഴിക്കാനും വളരെ രുചികരമാണ്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ സ്ടൂ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി അരക്കപ്പ് ഗ്രീൻപീസ് തലേദിവസംതന്നെ കുതിർത്തി വെക്കുക. ശേഷം കുതിർന്നു കിട്ടിയ ഗ്രീൻപീസിനെ ഒരു കുക്കറിലേക്ക് മാറ്റുക.
എന്നിട്ട് ഒരു പൊട്ടറ്റോയും കൂടി ചെറിയ പീസുകളായി മുറിച്ച് അതിനൊപ്പം ചേർക്കുക. ശേഷം അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപൊടിയും, നാല് അല്ലി വെളുത്തുള്ളിയും, ഒരു പച്ചമുളകും ആവശ്യത്തിനുള്ള ഉപ്പും, കുറച്ചു കറിവേപ്പിലയും, മുങ്ങിക്കിടക്കാൻ പാകത്തിന് വെള്ളവും ചേർത്ത് അടച്ചുവെച്ച് വേവിച്ചെടുക്കുക. ലോ ടു മീഡിയം ഫ്ളൈമിൽ വച്ച് ആറു വിസിൽ വരുന്നതുവരെ ഗ്രീൻപീസും പൊട്ടറ്റോയും നന്നായി വേവിച്ചെടുക്കുക.
ആറ് ഫിസിലായപ്പോൾ ഗ്രീൻപീസും പൊട്ടറ്റോയും നന്നായി വെന്തു വന്നിട്ടുണ്ട്. ശേഷം ഒരു സ്പൂൺ കൊണ്ട് ഉടച്ചു കൊടുക്കുക. ഇനി ഉടച്ചെടുത്ത മിക്സിലേക്ക് ഒരു കപ്പ് തേങ്ങാപ്പാൽ ചേർത്ത് കൊടുക്കുക. തേങ്ങാപ്പാൽ എടുക്കുമ്പോൾ തേങ്ങയിലേക്ക് കാൽ ടീസ്പൂൺ ജീരകവും,മൂന്ന് പീസ് ചെറിയ ഉള്ളിയും കൂടി ചേർത്ത് അരച്ചുവേണം തേങ്ങാപ്പാൽ എടുക്കാൻ. ശേഷം ഗ്രീൻപീസിന്റെയും പൊട്ടറ്റോയുടേയും മുകളിലായി മുങ്ങിക്കിടക്കുന്ന പാകത്തിന് തേങ്ങാപ്പാൽ ചേർത്ത ശേഷം കറി നല്ലപോലെ തിളപ്പിക്കുക.
നല്ലപോലെ തിളച്ചു വന്ന കറിയിലേക്ക് കുറച്ച് വെളിച്ചെണ്ണയിൽ കടുകും, ചെറിയ ഉള്ളിയും, കറിവേപ്പിലയും, വറ്റൽ മുളകും എണ്ണയിൽ മൂപ്പിച്ച് കറിയിൽ ചേർത്ത് കൊടുക്കാം. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ഗ്രീൻപീസ് കറി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഗ്രീൻപീസ് സ്ടൂ തയ്യാറാക്കി നോക്കണേ. ഏത് പലഹാരത്തിനൊപ്പം കഴിക്കാനും ഇത് വളരെ രുചിയേറിയതാണ്. ട്രൈ ചെയ്തു നോക്കണേ.
