ഈ ഇഫ്താറിന് ഒരു അടിപൊളി സ്നാക്ക് ആയാലോ. വളരെ ടേസ്റ്റിയായ ഈ പഞ്ഞി പോലുള്ള സ്നാക്ക് ഒരു തവണ കഴിച്ചവർക്ക് തീർച്ചയായും വീണ്ടും കഴിക്കാൻ തോന്നുന്ന ടേസ്റ്റാണ്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് മൈദ മാവ് എടുക്കുക. ശേഷം മാവിലേക്ക് ഒരു ടീസ്പൂൺ നെയ്യും, ആവശ്യത്തിന് ഉപ്പും, ഒന്നര ടീസ്പൂൺ ഷുഗറും, മുക്കാൽ ടീസ്പൂൺ ഇൻസ്ടാന്റ്റ് ഈസ്റ്റും, ചേർത്ത് മിക്‌സാക്കുക. ശേഷം ഇളം ചൂടുള്ള വെള്ളം ചേർത്ത് മാവ് നല്ല സോഫ്റ്റായി കുഴച്ചെടുക്കുക.
നല്ല സോഫ്റ്റായി കുഴച്ചെടുത്ത മാവിനെ കുറച്ചു നെയ്യ് തടകിയ ശേഷം അടച്ചു വെക്കുക. ശേഷം ഒരു മണിക്കൂറോളം മാവിനെ അടച്ചു റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി 250 gm ബീഫ് നല്ല പോലെ കഴുകി ചെറിയ പീസുകളാക്കിയ ശേഷം അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒന്നര ടീസ്പൂൺ കുരുമുളക്പൊടി, ആവശ്യത്തിന് ഉപ്പും ചേർത്ത് കുക്കറിൽ വേവിച്ചെടുക്കുക. ശേഷം വെന്തു വന്ന ബീഫിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. അതിനു ശേഷം ബീഫിനെ ഒന്ന് ക്രഷ് ആക്കി എടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക.
ശേഷം ഓയിലിൽ ഒരു സവാള സ്ലൈസാക്കിയതും, ഒരു ടീസ്പൂൺ ഇഞ്ചി ചതച്ചതും, ഒന്നര ടീസ്പൂൺ വെളുത്തുള്ളി ചതച്ചതും, മൂന്നു പച്ചമുളക് അരിഞ്ഞതും, ആവശ്യത്തിന് ഉപ്പും, ചേർത്ത് സവാള വഴറ്റുക. ശേഷം വാടി വന്ന ഉള്ളിയിലേക്ക് ഒന്നര ടീസ്പൂൺ മീറ്റ് മസാല, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ കുരുമുളക്പൊടി, അര ടീസ്പൂൺ ഗരം മസാല, ഒന്നേകാൽ ടീസ്പൂൺ കാശ്മീരി മുളക്പൊടി, എന്നിവ ചേർത്ത് വഴറ്റിയ ശേഷം ക്രഷ് ആക്കി വെച്ചിട്ടുള്ള ബീഫ് ചേർത്ത് ഇളക്കുക.
ശേഷം ബീഫിലേക്ക് ഒരു ഉരുളകിഴങ്ങ് പുഴുങ്ങി ഉടച്ചത് ചേർത്ത് ഇളക്കുക. ശേഷം കുറച്ചു മല്ലിയില അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി ഫ്ളയിം ഓഫ് ചെയ്യുക. ഇനി കുഴച്ചു വെച്ചിട്ടുള്ള മാവ് നല്ല പോലെ പാകമായി പൊങ്ങി വന്നിട്ടുണ്ട്. ശേഷം മാവിനെ ഓരോ ബോളുകളായി ഉരുട്ടി എടുക്കുക. ശേഷം കൌണ്ടർ ടോപ്പിലിട്ട്കുറച്ചു കട്ടിയിൽ പരത്തുക. എന്നിട്ട് പരത്തിയെടുത്ത മാവിനെ നാലായി മുറിക്കുക. എന്നിട്ട് ഉള്ളിലായി കുറച്ചു ടൊമാറ്റോ കെച്ചപ്പും, ബീഫിന്റെ ഫില്ലിങ്ങും വെച്ച ശേഷം കോൺ ഷെയ്പ്പിൽ ഫില്ലിംഗ് ഉള്ളിൽ വരത്തക്ക വിധം മടക്കി എടുക്കുക. എന്നിട്ട് എണ്ണയിൽ ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ സ്നാക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ സ്നാക്ക് തയ്യാറാക്കി നോക്കണേ.
