ഒരു കുടക്കീഴിൽ കിടിലൻ മൂന്നു മംഗോ റെസിപ്പീസ്. ഇവരേക്കാൾ വലിയ പോരാളിയില്ല.

എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഒരു ഫ്രൂട്ടാണ് മംഗോ. പല വേറെയ്റ്റി റെസിപ്പീസും നമുക്ക് മാങ്ങാ വെച്ച് ചെയ്തെടുക്കാൻ കഴിയും. ഇപ്പോൾ മാങ്ങാ സീസൺ ആയതു കൊണ്ട് തന്നെ നല്ല പഴുത്ത മാങ്ങാ കിട്ടാൻ ഒരു പ്രയാസവുമില്ല. അപ്പോൾ ഇന്ന് പരിചയപ്പെടുത്തുന്നത് മംഗോ വെച്ച് തയ്യാറാക്കാൻ പറ്റുന്ന മൂന്നു റെസിപ്പികളാണ്. ആദ്യം മംഗോ വെച്ചിട്ട് ചെയ്തടുക്കാൻ പറ്റുന്ന ഒരു പുഡിങ്ങാണ് പരിചയപ്പെടുത്തുന്നത്. ആദ്യം ഇതിന്റെ ബേസ് തയ്യാറാക്കാൻ വേണ്ടീട്ട് ഏതെങ്കിലും ബിസ്കറ്റ് പൊടിച്ചെടുക്കുക. അഞ്ചോ ആറോ ബിസ്‌ക്കറ്റാണ് വേണ്ടത്. ഇനി പൊടിച്ചെടുത്ത മിക്സ് ഓരോ സെർവിങ് ഗ്ലാസിലേക്ക് കാൽ ഭാഗത്തോളം പകരുക. ഇനി ഒന്ന് സെറ്റാക്കി കൊടുക്കുക. ഇനി ടോപ്പിംഗ് തയ്യാറാക്കി എടുക്കുക.

അതിനായി ഒരു മാങ്ങാ നല്ല പോലെ അടിച്ചെടുക്കുക. ഇനി ഒരു സോസ് പാൻ അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ഇനി ഒരു കപ്പ് പാൽ നല്ല പോലെ തിളപ്പിച്ചെടുക്കുക. ഇനി തിളച്ചു വന്ന പാലിലേക്ക് കാൽ കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കുക. ശേഷം നല്ല പോലെ മിക്‌സാക്കിയ ശേഷം വേറൊരു പാത്രത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ കോൺഫ്ളവർ എടുക്കുക. ഇനി അര കപ്പ് സാദാ വെള്ളം ചേർത്ത് കലക്കുക. ഇനി തിളച്ചു പൊന്തി വന്ന പാലിലേക്ക് ലോ ഫ്ളൈമിൽ ആക്കിയ ശേഷം നേരത്തെ അടിച്ചെടുത്ത മംഗോ മിക്സ് ചേർത്ത് നല്ല പോലെ ഇളക്കി കൊടുക്കുക. ഒരു രണ്ട് മിനിറ്റോളം പാലും മാങ്ങയും വേവിച്ചെടുക്കുക.

ഇനി വെന്തു പാൽ കുറച്ചൊന്നു കുറുകി വരാൻ തുടങ്ങിയാൽ കോൺഫ്ലോർ മിക്സ് ചേർത്ത് കൈ വിടാതെ ഇളക്കുക. ഇനി തിക്കായി വന്ന മിക്സ് അടുപ്പിൽ നിന്നും ഇറക്കി മാറ്റി വെക്കാം. ഇനി നേരത്തെ ബേസ് തയ്യാറാക്കിയ ഗ്ലാസ്സിലേക്ക് ഈ മിക്സ് ചേർത്ത് കൊടുക്കുക. ഇനി ഈ പുഡ്ഡിംഗ് നല്ല പോലെ തണുത്തു കിട്ടാനായി ഫ്രിഡ്ജിലേക്ക് മാറ്റാം. അപ്പോൾ കിടിലൻ ടേസ്റ്റിലുള്ള പുഡ്ഡിംഗ് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. സാലു കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ ഈ റെസിപ്പി എല്ലാവരും ട്രൈ ചെയ്തു നോക്കണേ. മൂന്ന് റെസിപ്പികളാണ് അവർ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

മൂന്ന് സഹോദരന്മാർ ചലഞ്ജ് പോലെ ചെയ്ത മൂന്ന് കിടിലൻ റെസിപ്പികളാണ് ഇത്. ഈ മൂന്ന് റെസിപ്പികളും നിങ്ങൾക്ക് ഇഷ്ടമായി എങ്കിൽ സാലു കിച്ചൺ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. വളരെ വ്യത്യസ്തമായതും എന്നാൽ സ്വാദേറിയതുമായ റെസിപ്പികൾക്കായി ഈ ചാനൽ ഫോള്ളോ ചെയ്‌താൽ മതിയാകും. ഈ മൂന്ന് റെസിപ്പികളും വിശദമായി കാണുവാൻ വീഡിയോ താഴെ കൊടുക്കുന്നു.

Leave a Reply

You cannot copy content of this page