ദോശയും ചപ്പാത്തിയുമൊക്കെ കഴിച്ചു മടുത്തോ ? എങ്കിൽ ഇത് ട്രൈ ചെയ്യൂ

ഇന്ന് നമുക്ക് ബ്രേക്ഫാസ്റ്റായും ഡിന്നറായും ഈസിയായി ഉണ്ടാക്കാൻ പറ്റുന്ന ഒരു അടിപൊളി പലഹാരം പരിചയപ്പെട്ടാലോ. എന്നും ഒരേപോലെ ബ്രേക്ഫാസ്റ്റ് തയ്യാറാക്കുന്നതിനേക്കാൾ ഇടയ്ക്കിടെ കുറച്ചു വ്യത്യസ്തമായി തയ്യാറാക്കുന്നത് നല്ലതായിരിക്കും. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ്‌ ഇത് തയ്യാറാക്കുന്നത് എന്ന്. അതിനായി രണ്ട് കപ്പ് വെള്ളം ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം വെള്ളത്തിലേക്ക് അര കപ്പ് ചിരകിയ തേങ്ങയും, ആവശ്യത്തിനുള്ള ഉപ്പും, ചേർത്ത് വെള്ളം തിളപ്പിക്കുക. ശേഷം തിളച്ചു വന്ന വെള്ളത്തിലേക്ക് ഒരു കപ്പ് അരിപ്പൊടി ചേർത്ത് ഇളക്കുക.

ശേഷം കാൽ കപ്പ് വറുത്തതോ വറുക്കാത്തതോ ആയ റവ കൂടി അരിപ്പൊടിക്ക് ഒപ്പം ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇനി ഫ്ളയിം ഓഫ് ചെയ്തു മാവിനെ ഒന്ന് ചൂടാറാനായി വെക്കുക. ശേഷം ചൂടാറി വന്ന മാവിനെ കൈ ഒന്ന് നനച്ച ശേഷം നല്ല പോലെ കുഴച്ചെടുക്കുക. ശേഷം കുഴച്ചെടുത്ത മാവിനെ ചെറിയ ബോളുകളായി ഉരുട്ടി എടുക്കുക. അല്ലെങ്കിൽ ഇഷ്ടമുള്ള ഷെയ്പ്പിൽ ഓരോ ബോളും ആക്കി എടുക്കുക. എല്ലാ മാവും ഇതുപോലെ ചെയ്ത ശേഷം ഒരു സ്റ്റീമറിൽ വെച്ച് ഈ പലഹാരം ആവിയിൽ വേവിച്ചെടുക്കുക. മൂന്ന്‌ മിനിറ്റ് മാത്രം ആവിയിൽ വേവിച്ചെടുത്തൽ മതി. ഇനി ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക്ക് മൂന്നു ഏലക്ക, മൂന്നു ഗ്രാമ്പൂ, ചെറിയ പീസ് പട്ട, ഇത്രയും കൂടി ഒന്ന് വറുക്കുക.

ശേഷം എണ്ണയിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, ചേർത്ത് ഒന്ന് വറുക്കുക. ശേഷം മൂപ്പിച്ചെടുത്ത മിക്സിലേക്ക് ഒരു സവാള പൊടിയായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി വാടി വന്ന സവാളയിലേക്ക് രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. നല്ല പോലെ വഴറ്റി എടുത്ത തക്കാളിയിലേക്ക് ഒരു ടീസ്പൂൺ മുളക്പൊടി, ഒരു ടീസ്പൂൺ പെരിഞ്ജീരകം പൊടിച്ചത്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ചേർത്ത് നന്നായി വഴറ്റുക. ശേഷം ഒരു കപ്പ് വെള്ളവും ചേർത്ത് മസാല തിളപ്പിച്ചെടുക്കുക. ഇനി ഒരുടീസ്പൂൺ പഞ്ചസാരയും ചേർത്ത് ഇളക്കി യോജിപ്പിക്കുക.

ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് ലോ ഫ്ളൈമിൽ അഞ്ചു മിനിറ്റോളം മസാല വേവിച്ചെടുത്ത ശേഷം ആവിയിൽ വേവിച്ചെടുത്ത പലഹാരം ഈ മസാലയിലേക്ക് ചേർത്ത് ഇളക്കുക. ഇനി കുറച്ചു മല്ലിയില അരിഞ്ഞതും ചേർത്ത് ഇളക്കി സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ഒരു അടിപൊളി ബ്രേക്ഫാസ്റ്റ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഈ പലഹാരം ട്രൈ ചെയ്തു നോക്കണേ. എന്നും ഒരേ പലഹാരം കഴിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ്‌ ഇടയ്ക്കിടെ ഇങ്ങനെ ട്രൈ ചെയ്യുന്നത്.

Leave a Reply

You cannot copy content of this page