നല്ല എരിവും, നല്ല ക്രീമിയുമായ ഇത് ഒരെണ്ണം കഴിച്ചു നോക്കൂ.

ഇന്ന് നമുക്ക് അവധിക്കാലങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടമുള്ള ഒരു സ്നാക്കാണ് പരിചയപ്പെടുത്തുന്നത്. വളരെ ടേസ്റ്റിയായ ഈ ബട്ടൂര സ്നാക്ക് എങ്ങനനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാത്രത്തിലേക്ക് ഒന്നേകാൽ കപ്പ് മൈദാ എടുക്കുക. ഇനി പൊടിയിലേക്ക് ആവശ്യമായ ഉപ്പും ഒരു ടീസ്പൂൺ ബേക്കിങ് പൗഡറുമാണ് ചേർക്കേണ്ടത്. ഇനി കാൽ ടീസ്പൂൺ അളവിൽ ബേക്കിങ് സോഡയും, ചേർത്ത് നന്നായിട്ട് മിക്‌സാക്കുക.

ഇനി ഒരു ടേബിൾ സ്പൂൺ അളവിൽ സൺ ഫ്‌ളവർ ഓയിലും, അര കപ്പ്
തൈരും ചേർത്ത് നല്ല പോലെ കുഴച്ചെടുക്കുക. ഇനി ഒരു ടേബിൾ സ്പൂൺ അളവിൽ സാദാരണ പാലും ചേർത്ത് നല്ല പരുവത്തിൽ കുഴച്ചെടുക്കുക. ഇനി കുറച്ചു ഓയിൽ കൂടി ചേർത്ത് നന്നായി കുഴച്ചെടുക്കുക. ഇനി ഒന്നര മണിക്കൂറോളം മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ഫില്ലിംഗ് തയ്യാറാക്കാനായി മുന്നൂറ് ഗ്രാം ബോൺ ലെസ്സ് ചിക്കനിൽ ഒരു ടീസ്പൂൺ മുളക്പൊടിയും, മുക്കാൽ ടീസ്പൂൺ അളവിൽ ഗരം മസാല, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ആവശ്യമായ ഉപ്പും ചേർത്ത് നന്നായി മിക്‌സാക്കുക.

ഇനി ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഒരു ടേബിൾ സ്പൂൺ തൈരും ചേർത്ത് വേണം ഇത് മിക്‌സാക്കാൻ. ഇനി കുറച്ചു ഓയിലിൽ ചിക്കൻ ഫ്രൈ ആക്കി എടുക്കുക. ഇനി കാൽ കപ്പ് ക്യാരറ്റും, കാൽ കപ്പ് ക്യാപ്സിക്കവും, ഒരു മൂന്നു ടേബിൾ സ്പൂൺ സവാള ചെറുതായി അരിഞ്ഞതും, കുറച്ചു എണ്ണയും ചേർത്ത് ചിക്കൻ പൊരിച്ച പാനിൽ ഇതിനെ പകുതിയോളം വേവിച്ചെടുക്കുക. ഇനി ഇതെല്ലാം കൂടി ചേർത്ത് എങ്ങനെയാണ് ബട്ടൂര ഉണ്ടാക്കുന്നത് എന്ന് വീഡിയോ കണ്ടു മനസ്സിലാക്കൂ.

Leave a Reply

You cannot copy content of this page