ഇന്ന് നമുക്ക് നല്ല വെറൈറ്റിയായ ഒരു പലഹാരം തയ്യാറാക്കിയാലോ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു പലഹാരമാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് ചെറുപയർ പരിപ്പ് ഒരു പാത്രത്തിലേക്ക് എടുക്കുക. എന്നിട്ട് അരിപ്പിനെ നല്ലപോലെ കഴുകി യെടുക്കുക. ശേഷം 20 മിനിട്ടോളം പരിപ്പിനെ കുതിരാനായി വെക്കുക. ശേഷം കുതിർന്നു കിട്ടിയ പരിപ്പിനെ ഒരു പാത്രത്തിലേക്ക് മാറ്റുക.
ശേഷം സ്റ്റീമറിലേക്ക് വെള്ളം വച്ച് തിളപ്പിക്കുക. എന്നിട്ട് അതിൻറെ മുകളിലേക്ക് ഒരു തട്ട് വച്ച് പരിപ്പിനെ അതിലേക്ക് ഇറക്കി വച്ച് വേവിച്ചെടുക്കുക. 20 മിനിറ്റ് അടച്ച് വെച്ച് വേവിക്കുക. 20 മിനിറ്റായപ്പോൾ പരിപ്പ് നല്ലപോലെ വെന്തു വന്നിട്ടുണ്ട്. ശേഷം തണുക്കാനായി വെക്കുക. തണുത്തു വന്ന പരിപ്പിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം ഒന്ന് പൊടിച്ചെടുക്കുക. ഇനി പൊടിച്ചെടുത്ത ചെറുപയർ പരിപ്പിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക.
ശേഷം അതിലേക്ക് രണ്ടു ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. ശേഷം മൂന്ന് അല്ലി വെളുത്തുള്ളി, ഒരു ടീസ്പൂൺ കുരുമുളകും കൂടി ഒന്ന് ചതച്ചെടുക്കുക. എന്നിട്ട് അതിനെ ഈ എണ്ണയിലേക്ക് ചേർത്ത് ഒന്ന് ഇളക്കി വഴറ്റുക. ശേഷം നേരത്തെ പൊടിച്ചു വച്ചിരിക്കുന്ന ചെറുപയർ പരിപ്പ് മിക്സ് കൂടി കുരുമുളകിൻറെ മിക്സിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കുക. രണ്ട് മിനിട്ട് നല്ലപോലെ ഇളക്കി വഴറ്റിയെടുത്ത ശേഷം
അര കപ്പ് പഞ്ചസാര കൂടി ചേർത്ത് ഇളക്കുക. ശേഷം മധുരം ബാലൻസ് ചെയ്യാനായി ഒരു നുള്ള് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി എടുത്തശേഷം ഫ്ളയിം ഓഫ് ചെയ്യുക.
ശേഷം ചൂടാറാനായി വെക്കുക. ഇനി ചൂടാറി വന്ന മിക്സിനെ ചെറിയ ബോളുകളായി ഉരുട്ടിയെടുക്കുക. ശേഷം ഒരു പാൻ അടുപ്പിലേക്ക് വെക്കുക. എന്നിട്ട് അതിലേക്ക് അരക്കപ്പ് ശർക്കര ചീകിയത് ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് ഒരു കപ്പ് തേങ്ങാപ്പാലും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ശർക്കര നല്ലപോലെ മെൽറ്റായി വരുമ്പോൾ ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് 250 ml കപ്പിൽ രണ്ട് കപ്പ് അരിപ്പൊടി എടുക്കുക. എന്നിട്ട് അതിലേക്ക് ഒരു നുള്ള് ഉപ്പും ചേർത്ത് നല്ലപോലെമിക്സാക്കുക,
ശേഷം കുറെചെയായി ശർക്കരപ്പാനി ചേർത്ത് മാവിനെ കൈകൊണ്ട് കുഴച്ചെടുക്കുക. ശേഷം നല്ല സോഫ്റ്റായി കുഴച്ചെടുത്ത മാവിനെ ചെറിയ ബോളുകളായി ഉരുട്ടിയെടുക്കുക. ശേഷം ഉരുട്ടിയെടുത്ത ബോളിനെ കൈ വെച്ച് ഒന്ന് പരത്തുക. എന്നിട്ട് നേരത്തെ ബോളുകളായി ഉരുട്ടി വെച്ച ബോളിനെ ചെറുതായി പരത്തി എടുത്ത മാവിൻറെ ഉള്ളിലേക്ക് വെച്ച് കവർ ചെയ്യുക. എല്ലാം ഇതുപോലെതന്നെ കവർ ചെയ്തെടുക്കുക. ശേഷം കുറച്ച് വാഴയില ചെറിയ പീസുകളായി മുറിച്ചെടുക്കുക. എന്നിട്ട് അതിനെ വാട്ടിയെടുക്കുക. വാട്ടിയെടുത്ത വാഴയിലയിൽ ഉരുട്ടി വച്ചിട്ടുള്ള പലഹാരത്തെ വെച്ച് കവർ ചെയ്യുക.
എല്ലാ പലഹാരവും ഇതുപോലെ തന്നെ തയ്യാറാക്കിയ ശേഷം ആവിയിൽ വേവിച്ചെടുക്കുക. 45 മിനിട്ടാകുമ്പോൾ പലഹാരം നല്ലപോലെ വെന്ത് കിട്ടുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ളതും, എരിവുള്ളതുമായ ഒരു പലഹാരം തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു പലഹാരമാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
