വീട്ടിലെ ചേരുവകൾ കൊണ്ട് വളരെ ടേസ്റ്റിയായ ബ്രെഡ് പുഡ്ഡിംഗ്.

ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു പുഡ്ഡിംഗ് പരിചയപ്പെട്ടാലോ. ചൈന ഗ്രാസും ഓവനും ഒന്ന് വേണ്ടാതെ വളരെ സിമ്പിളായി തയ്യാറാകാൻ പറ്റുന്ന സ്വാദേറിയ ഒരു പുഡ്ഡിംഗ് പരിചയപ്പെട്ടാലോ. ബ്രെഡ് കൊണ്ടാണ് ഈ പുഡ്ഡിംഗ് തയ്യാറാക്കി ഇരിക്കുന്നത്. ആദ്യം ഒരു നാല് ബ്രെഡ് ഒരു മിക്സിയുടെ ജാറിലേക് പൊടിച്ചു ഇട്ടു കൊടുക്കുക. ശേഷം അഞ്ച്‌ ടേബിൾ സ്പൂൺ പഞ്ചസാര കൂടി ജാറിലേക്ക് ചേർത്ത് കൊടുക്കുക.

ശേഷം രണ്ടര ഗ്ലാസ് പാലും കൂടി ചേർത്ത് കൊടുക്കുക. ഇനി നല്ല പോലെ ബ്ലെന്റ് ആക്കി എടുക്കുക. ശേഷം അടിച്ചെടുത്ത മിക്സിലേക്ക് മൂന്ന് ഡ്രോപ്പ് വാനില എസെൻസും കൂടി ചേർത്ത് ഒന്നും കൂടി അടിച്ചെടുക്കുക. ശേഷം ഏത് പുഡ്ഡിംഗ് ട്രേയാണ് എടുക്കുന്നത് അത് എടുക്കുക. ശേഷം ഒരു പാത്രത്തിൽ പാലും പഞ്ചസാരയും മികസാക്കി എടുക്കുക.

ഇനി ഓരോ പീസ് ബ്രെഡിനെയും പാലിൽ മുക്കി ട്രേയുടെ അടിഭാഗത്തായി നിരത്തി വെച്ച് കൊടുക്കുക. ട്രേയുടെ അടിഭാഗം കവർ ആകുന്ന രീതിയിൽ വേണം ബ്രെഡിനെ ഇട്ടു കൊടുക്കാൻ. ഇനി നേരത്തെ അടിച്ചു വെച്ചിട്ടുള്ള പാലിന്റെ മിക്സിലേക്ക് രണ്ട് ഡ്രോപ്പ് സ്ട്രാബെറി കളറും ചേർത്ത് ഒന്ന് കൂടി അടിച്ചെടുക്കുക. ഇനി ബ്രെഡിന്റെ മുകളിലായി ഈ മിക്സ് ചേർത്ത് കൊടുക്കുക.

ഇനി ഒരു ആറ് മണിക്കൂറോളം ഫ്രീസറിൽ വെച്ച് സെറ്റാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പുഡ്ഡിംഗ് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. സുമിസ് ടേസ്റ്റി കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page