സ്വീറ്റ് കഴിക്കാൻ ആർക്കാ ഇഷ്ടമില്ലാത്തത് അല്ലെ. എന്നാൽ ഇന്ന് നമുക്ക് സേമിയ കൊണ്ട് ഒരു അടിപൊളി മധുരം ഉണ്ടാക്കിയാലോ. സേമിയ കുനാഫയാണ് ഇന്ന് തയ്യാറാക്കുന്നത്, അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഈ സേമിയ കൊണ്ട് ഈ മധുരം ഉണ്ടാക്കുന്നത് എന്ന്. അതിനായി ഇരുന്നൂറ് ഗ്രാം റോസ്‌റ്റഡ് സേമിയ എടുക്കുക. ശേഷം ചെറിയ പീസുകളായി കൈ കൊണ്ട് പൊടിച്ചെടുക്കുക. ശേഷം പൊടിച്ചെടുത്ത സേമിയയിലേക്ക് മുക്കാൽ കപ്പ് ബട്ടർ ചേർത്ത് ഇളക്കുക. മേൽറ്റാക്കി എടുത്ത ബട്ടറാണ് ചേർത്തിട്ടുള്ളത്. ശേഷം കൈ കൊണ്ട് ഇത് രണ്ടും കൂടി ഇളക്കി മിക്‌സാക്കുക.
ഇനി ഒരു സോസ് പാനിലേക്ക് ഒന്നര കപ്പ് പാൽ ചേർക്കുക. ഇനി പാലിലേക്ക് ഒരു കപ്പ് ( 250 ML ) ക്രീം ചേർത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ കോൺ ഫ്ലോർ, രണ്ട് ടേബിൾ സ്പൂൺ ഷുഗറും ചേർത്ത് നന്നായി മിക്‌സാക്കുക. ഇനി അടുപ്പിലേക്ക് വെച്ച് ഫ്ളൈയിം ഓണാക്കുക. ശേഷം നല്ല പോലെ ഇളക്കി തിളപ്പിക്കുക. ഇനി തിക്കായി വരാനായി തുടങ്ങുമ്പോൾ ഒരു ടേബിൾ സ്പൂൺ റോസ് വാട്ടർ ചേർത്ത് ഇളക്കുക. ശേഷം കുറച്ചു തിക്കായി വന്നാൽ ഫ്ളയിം ഓഫ് ചെയ്തു കൊടുക്കുക.
ഇനി ഈ ക്രീം മിക്സിലേക്ക് ഒരു കപ്പോളം മൊസെറില്ല ചീസ് ചേർത്ത് ഇളക്കുക. ഇനി അൻപത് ഗ്രാം പനീറും കൂടി ചേർത്ത് നന്നായി മിക്‌സാക്കുക. ശേഷം ഒരു പാനിലേക്ക് ഒരു അലുമിനിയം ഫോയിൽ പേപ്പർ വെച്ച് കൊടുക്കുക. ശേഷം അതിലേക്ക് നേരത്തെ ബട്ടർ മിക്‌സാക്കി വെച്ചിട്ടുള്ള സേമിയ പകുതിയോളം ചേർക്കുക. അതിനു ശേഷം സേമിയ ഒരേപോലെ ഒന്ന് നിരത്തുക. ശേഷം പാലും ക്രീമും ചീസും എല്ലാം ചേർത്തിട്ടുള്ള മിക്സ് പകുതിയോളം സേമിയയുടെ മുകളിലേക്ക് ഒരു ലെയർ പോലെ ചേർക്കുക.
ശേഷം ക്രീം മുകളിലായി ചേർത്ത ശേഷം ബാക്കിയുള്ള സേമിയ മുകളിലായി ക്രീമിന്റെ എല്ലാ ഭാഗത്തും എത്തുന്ന രീതിയിൽ ഇട്ടു കൊടുക്കുക. ശേഷം ഒരു ദോശ തവ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന തവയിലേക്ക് ഈ പാൻ മുകളിലായി വെക്കുക. ശേഷം അടച്ചു വെച്ച് ലോ ഫ്ളൈമിൽ മുപ്പത് മിനിറ്റോളം കുണാഫ ബേക്ക് ചെയ്തു എടുക്കുക. മുപ്പത് മിനിറ്റായപ്പോൾ കുണാഫ സെറ്റായി വന്നിട്ടുണ്ട്. ശേഷം ചൂടാറി വന്നാൽ കട്ട് ചെയ്തു സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ സേമിയ കുണാഫ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ സ്വീറ്റ് തയ്യാറാക്കി നോക്കണേ.
