പല തരത്തിലുള്ള പായസങ്ങൾ കഴിച്ചിട്ടുള്ളവരായിരിക്കും നമ്മൾ. എന്നാൽ ഇന്ന് നമുക്ക് വിഷുവിന് സ്പെഷ്യലായി തയ്യാറാക്കാൻ പറ്റിയ കിടിലൻ ടേസ്റ്റിലുള്ള അരിപ്പയസം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാത്രത്തിലേക്ക് മുക്കാൽ കിലോ ശർക്കര ചേർക്കുക. ശേഷം ശർക്കരയിലേക്ക് ഒന്നര ഗ്ലാസ് വെള്ളവും ചേർത്ത് അടുപ്പിലേക്ക് വെക്കുക. ശേഷം ശർക്കര ഉരുക്കി എടുക്കുക. എന്നിട്ട് പായസത്തിലേക്ക് വേണ്ട അരി എടുക്കാം. പായസത്തിനു വേണ്ട അരിയോ അല്ലെങ്കിൽ കുത്തരിയൊ എടുക്കുക.
250 ml മെഷറിങ് കപ്പിൽ രണ്ട് കപ്പ് അരിയാണ് എടുക്കുന്നത്. ശേഷം രണ്ട് തേങ്ങയുടെ പാലും പിഴിഞ്ഞെടുക്കുക. ഇനി ഒന്നാം പാൽ രണ്ടാം പാൽ, മൂന്നാം പാൽ അങ്ങനെ തേങ്ങാപ്പാലിനെ വേർതിരിച്ചെടുക്കുക. ശേഷം മൂന്നാം പാൽ ചേർത്ത് അരി വേവിച്ചെടുക്കുക. അതിനായി ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് കഴുകി വൃത്തിയാക്കി വെച്ചിട്ടുള്ള അരി ചേർത്ത് കൊടുക്കുക. ശേഷം മൂന്നാം പാൽ ചേർത്ത് അരി വേവിക്കുക. ഇനി ഒന്നര ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് ഇളക്കുക.
ശേഷം അടച്ചു വെച്ച് അരി വേവിച്ചെടുക്കുക. അരി പകുതി വെന്തു വന്നപ്പോൾ തേങ്ങാപ്പാൽ വറ്റി പോയി എങ്കിൽ രണ്ടാം പാലിൽ കുറച്ചു വെള്ളം ചേർത്ത് ഇളക്കി അരിയിലേക്ക് ചേർക്കുക. ശേഷം അരി വെന്തു വന്നാൽ ഉരുക്കിയെടുത്ത ശർക്കര പാനി അരിച്ചു അരിയിലേക്ക് ചേർക്കുക. ശേഷം മുക്കാൽ ടേബിൾ സ്പൂൺ ഏലക്ക പൊടിച്ചതും, ചേർത്ത് വേവിക്കുക. ശേഷം കുറുകി വരുമ്പോൾ രണ്ടാം പാൽ ചേർത്ത് വീണ്ടും പായസം വേവിച്ചു വറ്റിക്കുക.
എന്നിട്ട് അര ടേബിൾ സ്പൂൺ ചുക്ക് പൊടിയും, അര ടേബിൾ സ്പൂൺ ജീരകപ്പൊടിയും ചേർത്ത് ഇളക്കുക. എന്നിട്ട് ഒന്നാം പാലും ചേർത്ത് പായസം തിളച്ചു വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ അരിപ്പായസം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ പായസം തയ്യാറാക്കി നോക്കണേ. നല്ല ടേസ്റ്റിയായ പായസമാണ് ഇത്. ഈ വിഷുവിനു ഈ സ്പെഷ്യൽ അരിപ്പയസം എല്ലാവരും തയ്യാറാക്കി നോക്കണേ.
