ചെകുത്താന്റെ പ്രണയം 42

*ചെകുത്താന്റെ പ്രണയം 42*
ദിവസങ്ങൾ കഴിഞ്ഞു…
അലീനയുടെ പ്രണയം വളരെ മനോഹരം ആയി തന്നെ നീങ്ങി..
അമ്മുവും സണ്ണിയു അടി പിടി കൂടി പ്രണയിച്ചു കൊണ്ട് ഇരുന്നു…

അങ്ങനെ കോളജ് ഫെസ്റ്റ് എത്തി…

Makeup എല്ലാം ചെയ്തു സുന്ദരി ആയി നിൽക്കുക ആണ് രണ്ട് പേരും

“ചട്ടയും മുണ്ട് ഉടുത്ത് എനിക് ഒരു ചേർച്ച ഇല്ല അല്ലേ അലീ..നിനക്ക് നല്ല ഭംഗി ഉണ്ട്”അമ്മു കാര്യം ആയി പറഞ്ഞു

“അങ്ങനെ ഒന്നും ഇല്ല പെണ്ണേ”അലീന ആശ്വസിപ്പിച്ചു..

“ഞാനേ എൻ്റെ മാഷിൻ്റെ അടുത്ത് പോയി അഭിപ്രായം ചോദിക്കട്ടെ”അലീന വേഗം സ്റ്റേജിൻ്റെ side ആയിട്ട് ലിസ്റ്റ് നോക്കി നിൽകുന്ന ഡേവിഡ് നേ ആംഗ്യം കാണിച്ചു വിളിച്ചു

ഡേവിഡ് അവളുടെ കയ്യും കാലും കൊണ്ട് ഉള്ള കളി കണ്ട് …വേഗം അവളുടെ അടുത്തേക്ക് പോയി..

“ഇങ്ങു വന്നേ”അലീന അവനെ വലിച്ച് back stage ഒരു മൂലയിൽ കൊണ്ട് പോയി

“ഏങ്ങനെ ഉണ്ട്.. കൊള്ളാവോ??അലീന ചോദിച്ചു

“ഇപ്പൊ പൊക്കി കൊണ്ട് പോയാൽ..ഇപ്പൊ തന്നെ എൻ്റെ അമ്മച്ചി നിന്നെ എൻ്റെ ഭാര്യ ആകും..ശെരിക്കും ഒരു നസ്രാണി പെണ്ണ് തന്നെ”ഡേവി മീശ പിരിച്ചു പറഞ്ഞു

“എന്നാല് ഇപ്പൊ തന്നെ കൊണ്ട് പോ”അലീന പറഞ്ഞു

“ഒന്ന് പോയെ അലീന… അടുത്തത് നിങ്ങളുടെ മാർഗം കളി ആണ്..വേഗം നിൻ്റെ ടീം അടുത്ത് റെഡി ആവാൻ പറ”ഡേവിഡ് പറഞ്ഞു

“എന്നാല് പോ…”അലീന ദേഷ്യത്തിൽ അവനെ തളളി മാറ്റി പോകാൻ നിന്നതും..

ഡേവി അവളെ വലിച്ച് അവൻ്റെ നെഞ്ചിലേക്ക് ഇട്ടു..
അവളുടെ നേർത്ത ചുണ്ടിൽ ഒരു ചുംബനം കൊടുത്തു…

“ഇത് എൻ്റെ വക ഒരു പ്രോത്സാഹന സമ്മാനം…അലീന കുട്ടിക്ക് മാത്രം”അവളെ നോക്കി കണ്ണിറുക്കി പറഞ്ഞു..

അലീന  കിളി പോയി നിന്നതും…
ഡേവി അവളുടെ തലയിൽ കോട്ടി..

“വേഗം നിൻ്റെ ടീം നോട് വരാൻ പറ പെണ്ണേ”ഡേവി അലറി

അലീന പിന്നെ ഒരു ഓട്ടം ആയിരുന്നു..
അടുത്തത് സ്റ്റേജിൽ കയറാൻ എല്ലാവരെയും കൂട്ടി നിന്നു..

സ്റ്റേജിൽ കയറുന്ന മുന്നേ അമ്മു കാണികളെ ഒന്ന് നോക്കി…
മുന്നിൽ തന്നെ ഉണ്ട് സണ്ണി ഫോൺ പിടിച്ചു നിൽക്കുന്നു…ക്യാമറ ഓൺ ആകി നിൽപ്പാ..ഒപ്പം ജയൻ ചേട്ടനും…

ഒരുപാട് പ്രാർത്ഥനയോടെ സ്റ്റേജിലേക്ക് കയറി..

🎶മേയ്ക്കണിന്ത പീലിയുമായില്‍ മേല്‍ത്തോന്നും മേനിയും തെയ് തെയ് പിടിത്ത ദണ്ഡും കൈയ്യും മെയ്യും എന്നെന്നേക്കും വാഴ്കവെ തെയ് തെയ് വാഴ്ക വാഴ്ക നമ്മുടെ പരീക്ഷയെല്ലാം ഭൂമിമേല്‍ തെയ് തെയ് വഴിക്കൂറായ് നടക്കവേണ്ടി വന്നവരോ നാമെല്ലാം തെയ് തെയ് അഴിവുകാലം വന്നടുത്തു അലയുന്ന നിന്‍ മക്കളെ തെയ് തെയ് അഴിയായ് വണ്ണം കാത്തരുള്‍വാന്‍ കഴിവു പേശുക🎶

പാട്ടിന് അനുസരിച്ച് നന്നായി തന്നെ അമ്മു കളിച്ചിരുന്നു…

പാട്ട് കഴിഞ്ഞ ഉടനെ ഗ്രീൻ റൂമിൽ പോയി വേഷം മാറാൻ വേണ്ടി അമ്മു നടന്നു
മറ്റുള്ളവരുടെ പിറകെ നടന്ന അമ്മു..അലീന യുടെ അടുത്ത് വെള്ളം ഫിൽട്ടർ നിന്ന് എടുത്ത് കുടിച്ചു വരാം എന്ന് പറഞ്ഞു പിന്നിൽ ഉള്ള ഭാഗത്തേക്ക് പോയി..വെള്ളം കുടിച്ചു തിരിയാൻ നിന്നതും
പിന്നിൽ നിന്ന് ആരോ തൻ്റെ വായ പൊത്തി…പൊക്കി കൊണ്ട് പോയി.
വണ്ടികൾ പാർക് ചെയ്ത ഭാഗത്തേക്ക് അമ്മുവിനെ വായ പൊത്തി പൊക്കി കൊണ്ട് പോകുന്നത് കണ്ടപ്പോൾ തന്നെ അത് സണ്ണി ആണ് എന്ന് അവൾക് മനസ്സിലായി…

വണ്ടിയുടെ അടുത്ത് ഉള്ള മരത്തിൻ്റെ ചുവട്ടിൽ എത്തി…അവളെ താഴെ നിർത്തി

“എൻ്റെ കൊച്ചെ അടിപൊളി കളി ആയിരുന്നല്ലോ…’

“നിങൾ എന്തിനാ എന്നെ ഇങ്ങനെ പൊക്കി കൊണ്ട് വരുന്നത് ..ആരെങ്കിലും കണ്ടാൽ ഉണ്ടല്ലോ..നാണക്കേട് ആണ്”അമ്മു പറഞ്ഞു

“ഒരു നാണക്കാരി വന്നിരിക്കുന്നു….എൻ്റെ കൊച്ചിനെ വയറ്റിൽ ഉണ്ട് പറഞ്ഞവൾ ആണ്..”അവൻ പറഞ്ഞു തീരുന്ന മുൻപ് അമ്മു അവൻ്റെ വാ പൊത്തി

“കുറുമ്പ് കാട്ടല്ലെ..ഞാൻ തിരിച്ചു വീട്ടിൽ തന്നെയാ വരുന്നത്…അവിടെ നിന്ന് മതി കുറുമ്പ്”അവളുടെ ഇടുപ്പിൽ മുറുകിയ കയ്യ് മാറ്റി കൊണ്ട് അമ്മു പറഞ്ഞു…

അപ്പോഴേക്കും  അമ്മുവിൻ്റെ ബാഗും കവർ എല്ലാം എടുത്ത് ജയനും അലീനയു വന്നിരുന്നു

“ഇന്നാ പെണ്ണേ..നിൻ്റെ സാധനം”അലീ ചിരിച്ചു കൊണ്ട് പറഞ്ഞു…

“എന്നാ ഞങൾ പോട്ടെ  പൊടി മോളെ….നിന്നെ നിൻ്റെ അമ്മച്ചി കൊണ്ട് പോവും”,സണ്ണി പറഞ്ഞു…

“എൻ്റെ അമ്മുവിനെ നാളത്തേക്ക് ബാകി വേക്കാണെ …”അലീന കണ്ണ് ഇറുക്കി പറഞ്ഞു

“പോടീ…ചെറിയ വായിൽ..വലിയ വർത്തമാനം വേണ്ട”അവളെ തല്ലുന്ന പോലെ കയ്യ് കൊണ്ട് ആംഗ്യം കാണിച്ചു അവൻ പറഞ്ഞു

അമ്മു അത് കേട്ട് ഉറക്കെ ചിരിച്ചു..ഒപ്പം ജയനും…

സണ്ണി വേഗം ജീപ്പിൽ കയറി .ഒപ്പം അമ്മുവും..

ദേഷ്യത്തിൽ കവിൾ വീർത്തു പിടിച്ചു ഇരിക്കുന്ന കാണാൻ തന്നെ ചേൽ ആണ്

“കൊച്ചെ…നീ നമ്മുടെ സ്വകാര്യമായ കാര്യങ്ങള് പൊടി മോൾടെ അടുത്ത് പോയി പറയാറ് ഉണ്ടോ??സണ്ണി ഗൗരവത്തിൽ ചോദിച്ചു

“അത്..അവള് ചോധിക്കുമ്മ്പോൾ..ഇടക്ക്…”അമ്മു ഒളി കണ്ണിട്ടു പറഞ്

“ഇനി വേണ്ട…എനിക് എൻ്റെ മരുമകളുടെ സ്ഥാനം ആണ് അവൾക്.. ഇനി നമ്മുടെ മുറിയിൽ ഉള്ളത് അവളോട് പറഞ്ഞ എൻ്റെ സ്വഭാവം മാറും..കേട്ടല്ലോ”സണ്ണി പറഞ്ഞു

“,ഞാൻ പറയുന്നത് അല്ല….എന്നെ ഇങ്ങനെ കടിച്ചു മുറിച്ച് പാട് ആകി വെക്കുമ്പോൾ ഓർക്കണം..ഞാൻ കോളജിൽ പോകുന്ന കുട്ടി ആണ് എന്ന്….അലീ സ്വയം കണ്ട് പിടിക്കാർ ആണ് പതിവ്”അമ്മു ദേഷ്യത്തിൽ പറഞ്ഞു

സണ്ണി അവളെ ദേഷ്യത്തിൽ നോക്കി..പിന്നെ ഒന്നും മിണ്ടാതെ വണ്ടി നേരെ ഒരു കശുവണ്ടി തോട്ടത്തിൻ്റെ ഉള്ളിൽ കൊണ്ട് പോയി നിർത്തി

“ഇത് എന്താ..ഇവിടെ…വീട്ടിൽ പോകുന്നില്ലേ”അമ്മു പറഞ്ഞു

“,ഇല്ലാ..ഇന്ന് നമ്മൾ ഇവിടെ കാവൽ നിൽക്കാൻ പോകുവാ….ഈ തോട്ടത്തിൻ്റെ അറ്റത്ത് ആണ്… അന്ന് നീ വീണു ഒലിച്ചു പോയ തോട്…നമുക്ക് ഒന്ന് അങ്ങോട്ട് പോയാലോ”സണ്ണി  പറഞ്ഞു

“ഈ രാത്രിയോ..എന്തോ ദുരുദ്ദേഷം ഉണ്ടല്ലോ??അമ്മു പറഞ്ഞു തീരുന്ന മുൻപേ അവൻ അവളെ ഇടുപ്പിൽ കയ്യിട്ട് പിടിച്ചു ചേര്ത്തു

“,എന്നെ മുഴുവൻ ആയി സ്വീകരിച്ച പെണ്ണ് അല്ലേ നീ..അപ്പോ ഇതുപോലെ ഉള്ള വട്ടും സ്വീകരിക്കണം”സണ്ണി അവളുടെ ചെവിയിൽ പറഞ്ഞു

അമ്മു നാണത്തിൽ അവൻ്റെ നെഞ്ചിലേക്ക് മുഖം അമര്ത്തി…
“വാ…”അവൻ അവളുടെ കയ്യ് പിടിച്ചു തോട്ട
ത്തിൽ നടന്നു…

തോടിൻ്റെ അവിടെ ഒരു മതിൽ അതിർത്തി ആയി കെട്ടി വെച്ചിട്ട് ഉണ്ട്…..
അധികം ആഴം ഇല്ലെങ്കിലും വഴുക്കൽ ഉണ്ട്..ആഴം ഉള്ള ഭാഗത്തേക്ക് കുറച്ച് നടന്നു പോകണം…

സണ്ണി തോട്ടിൽ ഇറങ്ങി
“പെണ്ണേ അന്നത്തെ പോലെ ഒരുപാട് വഴുക്ക് ഭാഗത്തെ പോയി ഒലിച്ചു പോകല്ലേ..എൻ്റെ കയ്യ് പിടിച്ചു..പതുക്കെ കാൽ നനച്ച് നടന്നാൽ മതി..”സണ്ണി ഗൗരവത്തിൽ പറഞ്ഞു

അമ്മു അവനെ പേടിപ്പിക്കാൻ ആയി കാൽ കുത്തി വീഴാൻ പോകുന്ന പോലെ കാണിച്ചു…
സണ്ണി അവളെ പിടിച്ചതും…അമ്മുവിൻ്റെ ബാലൻസ് പോയി അവനെ കൂടി വെള്ളത്തിൽ മറിച്ച് ഇട്ടു..ഒപ്പം അമ്മുവും വീണു…

അമ്മു വേഗം എഴുന്നേറ്റ് പൊട്ടി ചിരി തുടങ്ങി…അവളുടെ ചിരി നോക്കി സണ്ണി എഴുന്നേറ്റ് നിന്ന്…
അവൻ മുഖം തുടച്ചു കൊണ്ട് വശ്യതയിടെ അവളെ നോക്കി

“ഞാൻ..ഞാൻ..വെറുതെ ..തമാശ” പറഞ്ഞു തീരുന്ന മുൻപ് സണ്ണി അവളെ മതിലിൽ ചാരി നിർത്തി….അവളുടെ ഇരു ചുണ്ടുകളും നുണഞ്ഞിരുന്നൂ…അവളുടെ ചട്ടയുടെ ഇടയിൽ കൂടെ അവൻ്റെ വിരലുകൾ അവളുടെ വയറിനെ തഴുകി..മുകളിൽ ആയി തലോടി തുടങ്ങി…
സണ്ണിയുടെ പ്രണയം ഭാവത്തിൽ അമ്മു വിയർത്ത് ഒലിച്ചു പോയി…

ചുണ്ടിൽ നിന്നും..കഴുത്തിലേക്ക് ചുണ്ടുകൾ സഞ്ചരിച്ചത്  കണ്ട ഉടനെ അമ്മു അവനെ നോക്കി കിതച്ചു കൊണ്ട് പറഞ്ഞു
“മതി..എനിക്..പേടി ആകുന്നു …ഈ ഇരുട്ട് കാണുമ്പോൾ..വീട്ടിൽ പോകാം..ഇച്ഛാ”

സണ്ണി അവളുടെ ചുണ്ടിൽ പതുക്കെ വിരൽ വെച്ച് കൊണ്ട് പറഞ്ഞു

“ഇവിടെ വെച്ച് ആണ് നിന്നെ എനികാദ്യം
ആയി കിട്ടിയത്… അന്ന് നിന്നെ ആദ്യമായി കണ്ടപ്പോ ഞെക്കി പിടിച്ച് ഉമ്മ വെക്കാൻ ആണ് അമ്മുവേ എനിക് തോന്നിയത്… ആ തോന്നൽ എൻ്റെ ഉറക്കം കെടുത്തി പെണ്ണേ….”അവൻ്റെ തുറന്ന് പറച്ചിലിൽ…അമ്മു അന്തം വിട്ടു നിന്നു

തുടരും

Leave a Reply

You cannot copy content of this page