ഗോതമ്പ് പൊടി കൊണ്ട് നാവിൽ നുണയാം കിടിലൻ മധുരം

നമ്മുടെ എല്ലാവരുടേയും വീടുകളിൽ മുടങ്ങാതെ കാണുന്ന ഒരു സാധനമാണ് ഗോതമ്പ് മാവ്. അതുകൊണ്ട് തന്നെ ഇന്ന് നമുക്ക് ഗോതമ്പ് മാവ് കൊണ്ട് ഒരു അടിപൊളി സ്വീറ്റ് തയ്യാറാക്കിയാലോ. അതിനായി ഒരു കപ്പ് ഗോതമ്പ് മാവ് ഒരു പാത്രത്തിലേക്ക് എടുക്കുക. എന്നിട്ട് അതിലേക്ക് നാല് കപ്പ് വെള്ളം ചേർത്ത് കലക്കി വെക്കുക. ഒട്ടും തന്നെ കട്ടയില്ലാതെ വേണം മാവിനെ കലക്കി വെക്കാൻ. എന്നിട്ട് ഒരു മണിക്കൂറോളം മാവിനെ അനക്കാതെ അടച്ചു മാറ്റി വെക്കുക. ഒരു മണിക്കൂറിന്‌ ശേഷം മാവിന്റെ മുകളിലായി തെളിഞ്ഞ വെള്ളം പതിയെ ഒഴിച്ച് കളയുക.

ഇനി ഒരു പാത്രത്തിലേക്ക് അര കപ്പ് കോൺഫ്ലോർ പൊടി ചേർക്കുക. ശേഷം അതിലേക്ക് അര കപ്പ് വെള്ളം ചേർത്ത് കട്ടയില്ലാതെ കലക്കി എടുക്കുക. എന്നിട്ട് ഒരു കടായിലേക്ക് നേരത്തെ കലക്കി വെച്ച ഗോതമ്പ് മിക്സ് ചേർക്കുക. എന്നിട്ട് അതിലേക്ക് അര കപ്പും രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് കലക്കുക. എന്നിട്ട് ലോ ഫ്ളൈമിൽ വെച്ച് കൈ വിടാതെ ഇളക്കുക. ശേഷം അര ടീസ്പൂൺ ഏലക്ക പൊടിയും, നേരത്തെ കലക്കി വെച്ച കോൺ ഫ്ലോർ മിക്‌സും ചേർത്ത് ഇളക്കുക.

ശേഷം ലോ ഫ്ളൈമിൽ വെച്ച് വേണം ഈ സ്വീറ്റ് തയ്യാറാക്കി എടുക്കാൻ. ഇനി കുറുകി വന്ന മിക്സിനെ കൈ വിടാതെ ഇളക്കുക. ശേഷം പാനിൽ നിന്നും വിട്ട് വരാനായി തുടങ്ങുമ്പോൾ ഒരു ടേബിൾ സ്പൂൺ NEYYUM ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം കുറച്ചു കാഷ്യൂ ക്രഷ് ആക്കിയതും, കുറച്ചു കറുത്ത എള്ളും, കുറച്ചു വെളുത്ത എള്ളും ചേർത്ത് ഇളക്കുക. ഇനി കുറച്ചും കൂടി നെയ്യ് ചേർത്ത് ഇളക്കി പാനിൽ നിന്നും നല്ലപോലെ വിട്ട് വരുന്ന പരുവമായാൽ ഫ്ളയിം ഓഫ് ചെയ്യുക.

ശേഷം ഏത് പാത്രത്തിലാണോ സെറ്റാക്കുന്നത് ആ പാത്രത്തിലേക്ക് കുറച്ചു നെയ്യ് തടവുക. ശേഷം സെറ്റാക്കി വെച്ചിട്ടുള്ള സ്വീറ്റിനെ അതിലേക്ക് ഇട്ട് ഷെയ്‌പ്പാക്കുക. എന്നിട്ട് മുകളിലായി കുറച്ചു നട്ട്സും ചേർത്ത് സെറ്റാക്കി എടുക്കുക. ശേഷം സെറ്റായി വന്നാൽ ഫ്രിഡ്ജിലേക്ക് വെച്ച് തണുപ്പിച്ചു സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ ഗോതമ്പ് മാവ് കൊണ്ട് തയ്യാറാക്കിയ സ്വീറ്റ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ സ്വീറ്റ് തയ്യാറാക്കി നോക്കണേ.

Leave a Reply