നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു മത്സ്യമാണ് കൊഞ്ച്. എന്നാൽ കൊഞ്ച് ഉണക്കിയത് കൊണ്ടൊരു കറി നിങ്ങൾ തയ്യാറാക്കിയിട്ടുണ്ടോ. ഉണക്ക ചെമ്മീൻ കൊണ്ട് വളരെ ടേസ്റ്റിയായ ഒരു കറി നമുക്ക് തയ്യാറാക്കാൻ കഴിയും. അപ്പോൾ നമുക്ക് ഈ കിടിലൻ കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരുകപ്പോളം ഉണക്ക കൊഞ്ച് നല്ല പോലെ കഴുകിയ ശേഷം ഒരു ചട്ടിയിലിട്ട് വറുത്തെടുക്കുക. നല്ല ക്രിസ്പിയായി കിട്ടുന്നത് വരെ ചെമ്മീൻ വറുത്തെടുക്കുക.
ശേഷം വറുത്തെടുത്ത കൊഞ്ചിനെ ചൂടാറി വരുമ്പോൾ പകുതി ഭാഗം മിക്സിയിലിട്ട് പൊടിച്ചെടുക്കുക. ശേഷം രണ്ട് കപ്പ് തേങ്ങാ ഒരു പാനിലേക്ക് ചേർക്കുക. ശേഷം തേങ്ങയെ അടുപ്പിലേക്ക് വെച്ച് വറുക്കുക. ശേഷം തേങ്ങയിലേക്ക് രണ്ട് ചെറിയ ഉള്ളി പൊടിയായി അരിഞ്ഞതും, കുറച്ചു കറിവേപ്പിലയും ചേർത്ത് ബ്രൗൺ കളർ ആകുന്നത് വരെ തേങ്ങാ വറുത്തെടുക്കുക. ശേഷം ബ്രൗൺ കളറായി വന്ന തേങ്ങയിലേക്ക് രണ്ട് ടീസ്പൂൺ മുളക്പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, രണ്ട് നുള്ളു ഉലുവപ്പൊടി, ചേർത്ത് നല്ല പോലെ മൂപ്പിക്കുക. എന്നിട്ട് ഫ്ളയിം ഓഫ് ചെയ്യുക.
ശേഷം ചൂടാറി വന്ന തേങ്ങയെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റി നല്ല പോലെ അരച്ചെടുക്കുക. ഒട്ടും തന്നെ വെള്ളം ചേർക്കാതെ വേണം തേങ്ങാ അരച്ചിട്ട് എടുക്കാൻ. ശേഷം നല്ല സ്മൂത്തായി അരച്ചെടുത്ത ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഇനി എണ്ണയിലേക്ക് കുറച്ചു കടുക് ചേർത്ത് പൊട്ടിക്കുക. ശേഷം രണ്ട് വറ്റൽമുളകും, കുറച്ചു കറിവേപ്പിലയും, അര കപ്പ് ചെറിയ ഉള്ളി നീളത്തിൽ അരിഞ്ഞ ശേഷം അതും എണ്ണയിലേക്ക് ചേർത്ത് വഴറ്റുക.
ശേഷം മൂന്നു പച്ചമുളക് അരിഞ്ഞതും, ഒരു തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് നല്ല പോലെ വഴറ്റുക. ഇനി എല്ലാം നല്ല പോലെ വാടി വന്നു കഴിഞ്ഞാൽ രണ്ട് മുരിങ്ങക്ക അരിഞ്ഞത് ചേർത്ത് ഇളക്കുക. ശേഷം ഒന്നര കപ്പ് ചൂട് വെള്ളവും ചേർത്ത് നല്ല പോലെ തിളപ്പിക്കുക. ശേഷം വെള്ളത്തിലേക്ക് പൊടിക്കാത്ത ഉണക്ക ചെമ്മീൻ ചേർത്ത് ഇളക്കുക. ശേഷം പൊടിച്ചെടുത്ത ഉണക്ക ചെമ്മീൻ ചേർത്ത് നല്ല പോലെ ഇളക്കുക. ശേഷം അടച്ചു വെച്ച് ഇതെല്ലാം വേവിക്കുക. ശേഷം വെന്തുവന്ന മിക്സിലേക്ക് നെല്ലിക്ക വലിപ്പത്തിലുള്ള വാളൻ പുളി പിഴിഞ്ഞെടുത്ത വെള്ളം ഈ സമയം കറിയിലേക്ക് ചേർക്കുക.
ശേഷം നേരത്തെ അരച്ചെടുത്ത അരപ്പും ചേർത്ത് ഇളക്കി ആവശ്യത്തിന് ഉപ്പും കറിയിലേക്ക് ചേർത്ത് അടച്ചു വെച്ച് ഉണക്ക ചെമ്മീൻ കറി വേവിച്ചെടുക്കുക. ശേഷം ആവശ്യത്തിന് വെള്ളവും ചേർത്ത് ഇളക്കി അടച്ചു വെച്ച് കറി ആവശ്യത്തിന് വേവിച്ചു വറ്റിച്ചെടുക്കുക. ശേഷം കുറച്ചു കറിവേപ്പിലയും ചേർത്ത് ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ ഉണക്കച്ചെമ്മീൻ കറി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ചെമ്മീൻ കൊണ്ട് കറി തയ്യാറാക്കി നോക്കണേ.
