മുട്ട വെച്ചിട്ടാണ് എന്നും മുട്ട അപ്പം തയ്യാറാക്കുന്നത് അല്ലെ. എന്നാൽ ഇന്ന് നമുക്ക് മുട്ടയില്ലാതെ എങ്ങനെ പെർഫെക്ട് രുചിയിൽ മുട്ട അപ്പം ഉണ്ടാക്കാം എന്ന് നോക്കാം. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് കുതിർത്തി വെച്ചിട്ടുള്ള പച്ചരി ചേർത്ത് കൊടുക്കുക. ഇനി അര കപ്പും ഒരു ടേബിൾ സ്പൂണും കൂടി ചോറ് ചേർത്ത് കൊടുക്കുക. ഇനി ആവശ്യത്തിനുള്ള ഉപ്പും, കുറച്ചു വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. കുറച്ചു ലൂസായ പരുവത്തിൽ വേണം മാവിനെ അരച്ചെടുക്കാൻ.
ഇനി അരച്ചെടുത്ത മാവിനെ ഒരു ബൗളിലേക്ക് മാറ്റിയ ശേഷം ഒരു ചട്ടി ചൂടാക്കാനായി അടുപ്പിലേക്ക് വെക്കുക. ഇനി ചൂടായി വന്ന ചട്ടിയിൽ ഈ പലഹാരം ഫ്രൈ ചെയ്യാൻ ആവശ്യമായ എണ്ണ ചേർത്ത് കൊടുക്കുക. ഇനി ഓരോ തവി മാവ് വീതം കോരിയൊഴിച്ചു കൊടുക്കുക. ഇനി നല്ല ചൂടായി വന്ന എണ്ണയിലേക്ക് വേണം മുട്ടയപ്പം ചേർത്ത് ഫ്രൈ ആക്കാൻ. ഇനി ഒരു സൈഡ് വെന്തു വന്നാൽ മറു സൈഡിലേക്ക് സ്‌നാക്കിനെ ഇട്ടു കൊടുക്കുക.
ശേഷം മൂത്തു വന്ന മുട്ടയപ്പം എണ്ണയിൽ നിന്നും കോരി മാറ്റാം. ശേഷം എല്ലാം ഇതുപോലെ ഫ്രൈ ആക്കി എടുക്കുക. കുട്ടികൾക്കൊക്കെ ഏറെ ഇഷ്ടമാകും, എല്ലാവരും ട്രൈ ചെയ്തു നോക്കണേ. നല്ല ടേസ്റ്റാണ് കഴിക്കാൻ. ലേഡീസ് പ്ലാനറ്റ് ബൈ റംസി എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
