വീട്ടിലുള്ള അതെ ചേരുവകൾ കൊണ്ട് കടയിൽ നിന്നും വാങ്ങുന്ന അതെ രുചിയിലുള്ള പാനി പൂരി തയ്യാറാക്കാം

നിങ്ങൾ പാനി പൂരി കഴിച്ചിട്ടുണ്ടോ. വളരെ രുചികരമായ ഒരു പലഹാരമാണിത്. എന്നാൽ നമ്മളെല്ലാം ഇത് കടയിൽ നിന്നും വാങ്ങിയിട്ടല്ലേ കഴിച്ചിട്ടുള്ളത്. എന്നാൽ കടയിൽ നിന്നും വാങ്ങുന്ന അതെ രുചിയിൽ പൂരി വീട്ടിൽ തയ്യാറാക്കി എടുക്കാൻ കഴിയും. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് റവ ഒരു മിക്സിയുടെ ജാറിലേക്ക് എടുക്കുക. എന്നിട്ട് പൊടിച്ചെടുക്കുക. പൊടിച്ചെടുത്ത മിക്സിനെ വേറൊരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ മൈദ ചേർത്ത് ഇളക്കുക.

ശേഷം ഒരു ടേബിൾ സ്പൂൺ സൺ ഫ്‌ളവർ ഓയിലും, ആവശ്യത്തിനുള്ള ഉപ്പും, ചേർത്ത് നല്ലപോലെ മിക്‌സാക്കുക. എന്നിട്ട് കുറെച്ചെയായി വെള്ളം ചേർത്ത് മാവിനെ കുഴച്ചെടുക്കുക. നല്ല സ്മൂത്തായ കുഴച്ചെടുത്ത മാവിനെ അര മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. മാവ് റെസ്റ്റ് ചെയ്യാനായി വെക്കുമ്പോൾ ഒരു നനഞ്ഞ തുണി കൊണ്ട് കവർ ചെയ്തു വെക്കുക. ശേഷം ഫില്ലിങ്ങിനായി രണ്ട് ഉരുളകിഴങ്ങ് പുഴുങ്ങി എടുക്കുക. ശേഷം ഉരുളകിഴങ്ങിനെ നല്ലപോലെ ഉടച്ചു കൊടുക്കുക. ശേഷം അതിനൊപ്പം അര കപ്പ് കറിക്കടല വേവിച്ചതും, ഒരു പകുതി സവാള പൊടിയായി അരിഞ്ഞതും, ഒരു പച്ചമുളക് പൊടിയായി അരിഞ്ഞതും ചേർത്ത് ഒരു പാത്രത്തിലേക്ക് ചേർത്ത് മിക്‌സാക്കുക.

ശേഷം കുറച്ചു മല്ലിയില പൊടിയായി അരിഞ്ഞതും, മുക്കാൽ ടീസ്പൂൺ ചാറ്റ് മസാലയും, അര ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചതും, മുക്കാൽ ടീസ്പൂൺ കാശ്മീരി മുളക്പൊടി, ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്‌സാക്കുക. ഇനി പരുവമായി വന്ന മാവിനെ റോളാക്കുക. ശേഷം മാവിനെ മൂന്നു ഭാഗമായി മുറിക്കുക. എന്നിട്ട് ഒരു ഭാഗം ബോളായി ഉരുട്ടിയ ശേഷം നല്ല തിന്നായി പരത്തി എടുക്കുക. പരത്തിയെടുത്ത മാവിനെ ഒരു അടപ്പ് കൊണ്ട് വട്ടത്തിൽ മുറിച്ചെടുക്കുക. എന്നിട്ട് എണ്ണയിൽ ഫ്രൈ ആക്കി എടുക്കുക. എല്ലാ മാവിനേയും ഇതുപോലെ ചുട്ടെടുക്കുക.

വ്വളരെ കനം കുറച്ചു വേണം ഈ മാവിനെയും പരത്തി എടുക്കാൻ. വളരെ ചെറിയ പൂരികളായാണ് ഇത് തയ്യാറാക്കി എടുക്കുന്നത്. ശേഷം പരത്തിയെടുത്ത പൂരിയിലേക്ക് ഈ ഫില്ലിംഗ് വെച്ച് സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ പാനി പൂരി തയ്യാറായിട്ടുണ്. നല്ല ക്രിസ്പിയായ ഒരു പലഹാരമാണിത്. കുട്ടികൾക്കൊക്കെ ഒത്തിരി ഇഷ്ടമാകും. ഒരിക്കൽ ഈ പലഹാരത്തിൻ്റെ രുചിയറിഞ്ഞാൽ പിന്നെ എന്നും കഴിക്കാൻ തോന്നും. ഒരിക്കലെങ്കിലും തയ്യാറാക്കി നോക്കണേ.

Leave a Reply