താണ്ഡവം ഭാഗം 11

​അണിമംഗലം തറവാടിന് മുന്നിൽ ശ്രീകലയുടെ കാർ ഒരു ഇരുമ്പലോടെ വന്നു നിന്നു..
​കാറിൽ നിന്നും ഇറങ്ങിയ ശ്രീകല മറു സൈഡിലേക്ക് നടന്നു ചെന്ന് ഡോർ വലിച്ചു തുറന്ന് ദേവയുടെ മുടിയിൽ മുറുകെപ്പിടിച്ച് അവളെ പുറത്തേക്ക് വലിച്ച് ഇറക്കി..
​ആാാാ!!!! തലമുടി തലയിൽ നിന്നും പറഞ്ഞു പോകും എന്ന് തോന്നിപ്പോയി ദേവക്ക് കാരണം അത്രയും ശക്തിയിൽ ആയിരുന്നു ശ്രീകല അവളുടെ മുടിയിൽ കുത്തി പിടിച്ചത്..
.
​അസത്തെ കുടുംബത്തിന്റെ മാനം കളഞ്ഞവളെ നിന്നെ ഞാൻ ഇന്ന് കൊല്ലുമെടി….
​അലറിക്കൊണ്ട് ശ്രീകല അവളുടെ വലതു കൈയിൽ മുറുകെപ്പിടിച്ചു വലിച്ച് തറവാട്ടിന്റെ അകത്തളത്തിലേക്ക് കയറ്റി….
​അകത്തുനിന്ന് ശബ്ദം കേട്ട് മാധവൻ അടക്കം എല്ലാവരും പുറത്തേക്ക് വന്നു..
​ഹേയ് ചേച്ചി നീ എന്താണ് ചെയ്യുന്നത് വിട് അവളെ..
​മാധവൻ വന്ന് ദേവയെ ശ്രീ കലയിൽ നിന്നും അടർത്തി മാറ്റുവാൻ ശ്രമിച്ചു..
​മാറിനിൽക്ക് മാധവ നീ ഒരൊറ്റ ഒരാൾ കാരണമാണ് ഇവളെ ഞാൻ കോളേജിൽ പോയി പഠിപ്പിക്കുവാൻ സമ്മതിച്ചത് എന്നിട്ട് അവിടെ ചെന്ന് ഏതോ ഒരുത്തന്റെ കൂടെ അഴിഞ്ഞാടുകയായിരുന്നു ഈ അസത്ത്…
​മതി ഇവളുടെ ഒരു പഠിപ്പ്.. നിർത്തിക്കോളണം എല്ലാം.. അടുത്ത ഞായറാഴ്ച ഇവിടത്തെ കുടുംബക്ഷേത്രത്തിൽ വച്ച് ഇവളുടെയും ജിത്തുമോന്റെയും വിവാഹം ഞാൻ നടത്തും…
​അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ ശ്രീകലേ.. ഏതവന്റെയോ കൂടെ അഴിഞ്ഞാടി നടന്നവളെ എല്ലാം എന്റെ മകന്റെ തലയിൽ കെട്ടിവെക്കുമ്പോൾ ഞങ്ങൾക്കും ചില തീരുമാനങ്ങൾ അങ്ങോട്ട് പറയുവാനുണ്ട് അതിനെല്ലാം സമ്മതമാണെങ്കിൽ മാത്രമേ എന്റെ ജിത്തുമോൻ നിന്റെ മകളെ വിവാഹം കഴിക്കുകയുള്ളൂ..
​ജിത്തുവിന്റെ അമ്മയും വാസുദേവന്റെ ഭാര്യയുമായ ഓമന അടുക്കളയിൽ നിന്ന് കൈകൾ തുടച്ചു കൊണ്ട് പുറത്തേക്ക് വന്ന വീറോടെ ശ്രീകലയോട് പറഞ്ഞു..
​ഓമനയുടെ സംസാരം കേട്ടതും ജിത്തുവിന്റെ കണ്ണുകൾ ഒന്ന് തിളങ്ങി അവൻറെ ചോടിയിൽ വിജയത്തിന്റെ ഒരു പുഞ്ചിരി വിടർന്നിരുന്നു അവൻ പതിയെ ഇടംകണ്ണാലെ വാസുദേവനെ നോക്കിയതും അയാൾ ആരും കാണാതെ ജിത്തുവിനെ നോക്കി കണ്ണുകൾ ചിമ്മി ഒന്ന് പുഞ്ചിരിച്ചു..
​സത്യത്തിൽ ഓമനയുടെ സംസാരം ശ്രീകലക്ക് തീരെ ഇഷ്ടപ്പെടുന്നില്ലായിരുന്നു പക്ഷേ എല്ലാം ഈ നശിച്ചവൾ കാരണം ആണല്ലോ താൻ ഇത് കേൾക്കേണ്ടിവരുന്നത് എന്നോർക്കും തോറും ശ്രീ കലക്ക് ആകെ വിറഞ്ഞു കയറി..
​ഏട്ടത്തി എന്താ ഉദ്ദേശിച്ചത് അത് വ്യക്തമായി ഒന്നും പറഞ്ഞാൽ കാര്യങ്ങൾ മുൻപോട്ടേക്ക് പോകുന്നത് എളുപ്പമായിരിക്കും അല്ലോ..ശ്രീകല ഓമനയുടെ മുഖത്ത് നോക്കി അല്പം ഗൗരവത്തിൽ പറഞ്ഞു..
​അതിത്ര പറയാൻ ഒന്നുമില്ല 100 പവൻ അല്ലേ നീ നിന്റെ മകൾക്ക് കൊടുക്കാം എന്ന് പറഞ്ഞത് അത് 200 പവൻ ആക്കണം.. പിന്നെ സ്വത്തുക്കൾ 50 ശതമാനം നി കൊടുക്കാo എന്ന് പറഞ്ഞതിൽ അത് 80% ആക്കണം..
​ബാക്കിയുള്ള 20% നിന്റെ കാലശേഷം ഇവൾക്ക് എഴുതി വെച്ചാൽ മതി.. ആർക്കറിയാം കൊച്ചിയിൽ പോയി കണ്ടവന്റെ കുഞ്ഞിനെയും വയ **ിലിട്ടാണ് ഇവൾ ഇവിടേക്ക് വന്നതെന്ന്..
​ഓമനയുടെ വാക്കുകൾ കേട്ടതും ദേവ കണ്ണുകൾ അടച്ച് മരവിച്ച അവസ്ഥയിൽ ആയിപ്പോയി..
​ഏട്ടത്തി!!!!
​വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം നാവിന് എല്ലില്ല എന്ന് കരുതി എന്തും പറയാം എന്നല്ല..
​മാധവൻ മുൻപോട്ട് വന്നു ഓമനയോട് കയർത്തുകൊണ്ട് സംസാരിച്ചു..
​ഹോ ഇപ്പോൾ ഞാൻ പറഞ്ഞതിലാണ് കുറ്റം നിന്റെ മരുമകൾ ചെയ്തതിൽ അല്ല.. അല്ലെങ്കിൽ തന്നെ ഇവളെപ്പോലത്തെ ഒരുത്തിയെ ഇനി ആര് വിവാഹം കഴിക്കാൻ ആണ്.. എന്റെ മകന് ഇവളെ പ്രാന്ത് ആയതു കൊണ്ട് മാത്രമാണ് ഇപ്പോൾ ഞാൻ ഈ വിവാഹത്തിന് സമ്മതിക്കുന്നത് പോലും എന്റെ വീട്ടുകാർ വല്ലതും ഇത് അറിഞ്ഞാൽ എന്തായിരിക്കും അവസ്ഥ എന്ന് നിങ്ങൾക്കറിയുമോ..
​അല്ലെങ്കിലും മാധവ എനിക്ക് നിന്നോട് സംസാരിക്കാൻ ഒന്നുമില്ല ദേവയുടെ അമ്മ ശ്രീകല അല്ലേ അവൾ പറയട്ടെ ഞാൻ വച്ച നിബന്ധനകൾ നിനക്ക് സ്വീകാര്യമാണെങ്കിൽ ശ്രീകലെ അടുത്ത ഞായറാഴ്ച ഇവിടത്തെ കുടുംബക്ഷേത്രത്തിൽ വച്ച് ഇവർ തമ്മിലുള്ള വിവാഹം നടത്താം.
​ഓമന ശ്രീകലയുടെ മുഖത്ത് നോക്കി അത്രയും പറഞ്ഞതും ശ്രീകല പിന്തിരിഞ്ഞു വാസുദേവനോട് ചോദിച്ചു..
​ഏട്ടാ ഏട്ടത്തിയുടെ അഭിപ്രായം തന്നെയാണോ ഏട്ടനും..
​ശ്രീകലയുടെ പെട്ടെന്നുള്ള ചോദ്യത്തിൽ വാസുദേവൻ ഒന്ന് പതറി എങ്കിലും മുഖത്ത് ഒരു പുഞ്ചിരി വിടർത്തിക്കൊണ്ട് അയാൾ പറഞ്ഞു..
​ഞാൻ എന്ത് പറയാനാണ് മോളെ.. നിനക്കറിയില്ലേ എന്റെ ഇപ്പോഴത്തെ അവസ്ഥ ഓമനയുടെ തറവാട്ടിൽ നിന്നും കിട്ടുന്ന പണം കൊണ്ടാണ് ഞാനും ഇപ്പോൾ ജീവിച്ചു പോകുന്നത്.. സ്വത്തുക്കൾ ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ ആദായം വളരെ കുറവല്ലേ നമ്മൾക്ക് .. അതുമാത്രമല്ല അവളുടെ വീട്ടുകാർ എങ്ങാനും ഇത് ഏതെങ്കിലും കാലത്തറിഞ്ഞാൽ തലവഴി മുണ്ടിട്ട് നടക്കേണ്ടി വരില്ലേ ഞാനും ഇവളും എല്ലാം…
​അപ്പോൾ പിന്നെ നീ ഇങ്ങനെ എല്ലാം മകൾക്ക് വേണ്ടി ചെയ്തു എന്ന് അറിഞ്ഞാൽ അവർക്ക് അതൊരു സന്തോഷമാകും..
​ഇനിയെല്ലാം നിന്റെ ഇഷ്ടം ഞാൻ നിന്നെ നിർബന്ധിക്കില്ല ഇനിയിപ്പോൾ നീ ഒന്നും തരാതെ നിന്റെ മകളെ തന്നാലും ഞാനും എന്റെ മകനും അവളെ സ്വീകരിക്കും..
​വാസുദേവൻ അങ്ങനെ പറഞ്ഞതും ഞെട്ടിക്കൊണ്ട് ഓമന കണ്ണുരുട്ടി അയാളെ ഒന്ന് നോക്കി..
​അത് കണ്ടതും വാസുദേവൻ അവളെ നോക്കി കണ്ണുകൾ കൊണ്ട് വെറുതെ എന്ന ആംഗ്യം കാണിച്ചു…
​ഹേയ് അതിന്റെ ഒന്നും ആവശ്യമില്ല ഞാൻ ഇവൾക്ക് കൊടുക്കും എന്ന് പറഞ്ഞ സ്വർണവും പണവും എല്ലാം കൊടുത്തിരിക്കുക തന്നെ ചെയ്യും എന്തായാലും അധികം നീട്ടിവെക്കണ്ട അടുത്ത ഞായറാഴ്ച എങ്കിൽ അടുത്ത ഞായറാഴ്ച വേഗം ഈ വിവാഹം നടത്തിയ പറ്റൂ…
​ഇല്ല ഞാൻ സമ്മതിക്കില്ല
​അത്രയും പറഞ്ഞ് മുൻപോട്ടേക്ക് നടന്ന ശ്രീകല പെട്ടെന്ന് പിടിച്ചു കെട്ടിയത് പോലെ ദേവയുടെ വാക്കുകൾ കേട്ട് അവിടെ തന്നെ നിന്നുപോയി..
​ജിത്തുവിന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി വാസുദേവന്റെയും ഓമനയുടെയും അവസ്ഥയും മറിച്ച് അല്ലായിരുന്നു..
​എന്താ എന്താ നീ ഇപ്പോൾ പറഞ്ഞത്..
​മുറുകിയ മുഖത്തോടെ ശ്രീകല ദേവയോട് ചോദിച്ചു..
​അമ്മയ്ക്ക് എന്താ ഞാൻ പറഞ്ഞത് മനസ്സിലാകുന്നില്ലേ എനിക്ക് ഈ വിവാഹത്തിന് താല്പര്യം ഇല്ല എനിക്ക് തുടർന്ന് പഠിക്കണം.. മറ്റുള്ളവർ പറഞ്ഞ അറിവ് അല്ലേ ഉള്ളൂ അമ്മയ്ക്ക് എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് …
​അമ്മ ഞാൻ അമ്മയുടെ സ്വന്തം മകൾ അല്ലേ എന്തുകൊണ്ട് അമ്മ എന്താണ് ശരിക്കും സംഭവിച്ചത് എന്ന് എന്നോട് ചോദിക്കാഞ്ഞത്… ഇനിയിപ്പോൾ അതിനൊരു പ്രസക്തിയില്ല അമ്മയോട് പറഞ്ഞാലും പറഞ്ഞില്ലെങ്കിലും അമ്മയ്ക്ക് ഒന്നുമില്ല എന്ന് എനിക്ക് ശരിക്കും അറിയാം..
​എന്തൊക്കെ സംഭവിച്ചാലും ഈ വിവാഹം നടക്കില്ല.. ജിത്തു ഏട്ടനെ വിവാഹം കഴിക്കുന്നതിലും ഭേദം ഞാൻ ചാവുന്നതാണ്..

​എന്തുപറഞ്ഞാടി…..
​ശ്രീകല വീണ്ടും കൈകൾ ഉയർത്തി ദേവയെ അടിക്കുവാൻ ഒരുങ്ങിയതും അതിനെ തടഞ്ഞുകൊണ്ട് മാധവൻ ദേവയെ ചേർത്ത് പിടിച്ചു…
​തൊട്ടുപോകരുത് അവളെ..ഇവൾ ശരിക്കും നിന്റെ മകൾ തന്നെയാണോ ചേച്ചി.. ലോകത്ത് ഒരു അമ്മയും പ്രവർത്തിക്കാത്തതാണ് നീ ഇപ്പോൾ പ്രവർത്തിക്കുന്നത് അല്ലെങ്കിലും നിനക്ക് നിന്റെ വാശി ജയിക്കണം എന്ന് മാത്രമല്ലേ ഉള്ളൂ….
​എന്തൊക്കെ സംഭവിച്ചാലും ഞാനെന്റെ കുട്ടിയെ ഈ നരകത്തിലേക്ക് തള്ളിവിടില്ല… ദേവയെ ചേർത്ത് പിടിച്ചുകൊണ്ട് മാധവൻ ശ്രീകലയെ നോക്കിക്കൊണ്ടു പറഞ്ഞു…
​കാര്യങ്ങൾ കൈവിട്ടു പോകുന്നു എന്ന് കണ്ടതും ജിത്തുവിന്റെ മുഖമെല്ലാം ദേഷ്യത്താൽ വിവർണ്ണമായി അവൻ ഓടിച്ചെന്ന് മാധവനെ പിടിച്ചു ഒരൊറ്റ തള്ളായിരുന്നു…
​അയ്യോ അച്ഛാ!!!!
​വേണിയും വീണയും കരഞ്ഞുകൊണ്ട് ഓടിവന്ന് മാധവനെ പിടിച്ചു എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു..
​മോളെ ഇവിടെ നിന്നും ഓടി രക്ഷപ്പെടാൻ നോക്ക്.. ദുഷ്ട കൂട്ടങ്ങൾക്കിടയിൽ നിന്നാൽ നിന്റെ ജീവിതം ഇനിയും നരക തുല്യമാകും പൊയ്ക്കൊ..പ്പോ!!!
​മാധവൻ എങ്ങനെയോ എഴുന്നേറ്റ് നിൽക്കാൻ ശ്രമിച്ചു കൊണ്ട് ദേവയെ നോക്കി അലറിക്കൊണ്ട് പറഞ്ഞു..
​പെട്ടെന്ന് ഇതുകൂടി കേട്ടതും ജിത്തു ഓടിവന്ന് ദേവയുടെ കയ്യിൽ കയറി പിടിച്ചതും അവൾ അവനെ പിടിച്ചു ഒറ്റ തള്ളായിരുന്നു..
​അയ്യോ മോനെ…
​ഓമന ഓടി വന്ന് നിലത്ത് വീണു കിടക്കുന്ന ജിത്തുവിനെ പിടിച്ചു എഴുന്നേൽപ്പിക്കാൻ ഒരുങ്ങി ഒപ്പം വാസുദേവനും…
​എടി ഒരുമ്പേട്ടവളേ നിന്നെ ഞാൻ!!!!
​ഓമന ദേവയെ അടിക്കുവാൻ ഒരുങ്ങിയതും അവൾ അവരെ പിടിച്ച് പിറകിലേക്ക് തള്ളിക്കൊണ്ട് ഭയത്തോടെ ഇരച്ചു കുത്തി പെയ്യുന്ന മഴയിലേക്ക് ഇറങ്ങി ഓടി..
​നിമിഷനേരം കൊണ്ടാണ് ഇതെല്ലാം സംഭവിച്ചത് എന്താണ് അവിടെ നടന്നതെന്ന് എല്ലാവർക്കും മനസ്സിലാകുമ്പോഴേക്കും ദേവ മുറ്റത്തേക്ക് ഇറങ്ങി ഓടി കഴിഞ്ഞിരുന്നു..
​അവളെ പോയി പിടിക്കടാ!!!!..
​ശ്രീകല അലറിക്കൊണ്ട് ജിത്തുവിനോട് പറഞ്ഞതും ആ പെരുമഴയിലേക്ക് മുറുകിയ മുഖത്തോട് കൂടി അവൻ ഓടി ഇറങ്ങി….
​തന്റെ മുന്നിലായി ഓടുന്ന ദേവയുടെ മുടിയിൽ പിടിക്കുവാൻ വേണ്ടി കൈകൾ മുൻപോട്ടേക്ക് നീട്ടിയതും

ആാാാാ!!!!!
​ആരുടെയോ ചവിട്ടുകൊണ്ട് തെറിച്ച് നേരെ തറവാടിന്റെ പടിക്കട്ടിൽ ചെന്ന് ജിത്തു വീണതും ഒരേ സമയമായിരുന്നു…
​ജിത്തുവിന്റെ അലർച്ചയോടുള്ള കരച്ചിൽ കേട്ട് എല്ലാവരും പുറത്തേക്ക് ഇറങ്ങി വന്നപ്പോൾ മുന്നിലെ കാഴ്ച കണ്ട എല്ലാവരും ഇടിവെട്ടേറ്റത് പോലെ നിന്നുപോയി…

​തുടരും…

Leave a Reply

You cannot copy content of this page