രുദ്രാക്ഷം 28

ഡീീ!!!

അവന്റെ വിളിയിൽ തന്നെ മിത്ര ഞെട്ടിക്കൊണ്ട് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു തന്നെ തന്നെ നോക്കി ദേഷ്യം കൊണ്ടു വിറച്ചു നിൽക്കുന്ന രുദ്രനെ…

രുദ്രന്റെ അപ്പോഴത്തെ മുഖഭാവം കണ്ടതും മിത്രയാകെ വിറച്ചുപോയി…

പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ രുദ്രൻ അവിടെ നിന്നുകൊണ്ട് ചുറ്റുപാടൊന്നു നോക്കി.. അവൻ നോക്കുമ്പോൾ ക്യാഷില്‍ ഇരിക്കുന്ന ഹോട്ടലിലെ വ്യക്തി അവിടെ ഇരുന്നുകൊണ്ട് ഇരുവരെയും വീക്ഷിക്കുന്നത് അവൻ കണ്ടു…

അവർ തങളെ ശ്രദ്ധിക്കുന്നു എന്ന് കണ്ടതും രുദ്രൻ ആഞ്ഞുശ്വാസം വലിച്ചു വിട്ടുകൊണ്ട് അല്പം നേരം അവിടെ നിന്നു എന്നിട്ട് വേഗം മിത്രയുടെ അടുക്കലേക്ക് നടന്നുവന്നു അവളുടെ ഇടതു കൈയിലായി മുറുകെ പിടിച്ചു..

ഒരു നിമിഷം രുദ്രൻ മിത്രയുടെ കയ്യിൽ പിടിച്ചതും അവളുടെ ശരീരം ഒന്ന് വിറച്ചു പോയി.. കണ്ണുകൾ ഉയർത്തി ഞെട്ടലോടെ മിത്ര രുദ്രനെ നോക്കിയപ്പോൾ അവൻ മുഖത്ത് ചിരി വരുത്തി കൊണ്ട് ചോദിച്ചു.. അപ്പോഴും ദേഷ്യം കൊണ്ട് അവന്റെ പല്ലുകൾ ഞെരിയുന്ന ശബ്ദം മിത്രക്ക് കേൾക്കാമായിരുന്നു..

“എവിടെയായിരുന്നു മിത്രാ നീ പറയാതെയാണോ പോകുന്നത്… ഏട്ടൻ ആകെ ഭയന്ന് പോയി” അതും പറഞ്ഞ് മിത്രയുടെ കൈയും പിടിച്ചു പുഞ്ചിരിച്ചുകൊണ്ട് അവൻ നേരെ തന്റെ താറിന്റെ അടുക്കലേക്ക് നടന്നു നീങ്ങി…

പോകുന്ന വഴിക്ക് ക്യാഷിൽ   ഇരിക്കുന്ന കടയിലെ ഓണറിനെ നോക്കി ചെറിയൊരു പുഞ്ചിരി നൽകുവാനും രുദ്രൻ മറന്നില്ല…

ഹോട്ടലിൽ നിന്നും കുറച്ച് അകലെ ആയിട്ടായിരുന്നു രുദ്രൻ വണ്ടി പാർക്ക് ചെയ്തത്.. അവിടേക്ക് എത്തുമ്പോൾ രുദ്രന്റെ കൈകൾ മിത്രയുടെ കൈകളിൽ നന്നായി അമർന്നിരുന്നു..

മിത്രയുടെ കുഞ്ഞി കൈകൾ സത്യത്തിൽ  രുദ്രന്റെ പിടുത്തത്തിൽ നന്നായി വേദനിച്ചു…

അവളെ ശക്തമായി തന്നെ വലിച്ചു മുൻപിലെ സീറ്റിലേക്ക് ഇരുത്തിക്കൊണ്ട് മിത്രയേ രൂക്ഷമായി ഒന്ന് നോക്കിക്കൊണ്ട് രുദ്രൻ പറഞ്ഞു ” ഇപ്പോൾ കാണിച്ചതുപോലെ എന്നോട് എങ്ങാനും പറയാതെ മറ്റെവിടേക്കെങ്കിലും പോയാൽ നിന്നെ ഞാൻ.. ബാക്കി പറയാതെ തന്റെ കൈമുഷ്ടിച്ചുരുട്ടി ബോണറ്റിൽ അടിച്ചു കൊണ്ടു അവൻ നേരെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നു..

അവന്റെ അപ്പോഴത്തെ മുഖഭാവത്തിൽ മിത്ര ശരിക്കും ഭയന്നു പോയിരുന്നു അവൾ അറിയാതെ തന്നെ ഭയം കൊണ്ട് അവന് നേരെ തലയാട്ടി സമ്മതം അറിയിച്ചു..

ഈ സമയം  മിത്ര രുദ്രനെ ഇടംകണ്ണാലെ നോക്കുന്നുണ്ടായിരുന്നു ഒരു നിമിഷം അവൾക്ക്‌ ചെയ്തുപോയത് തെറ്റ് ആണെന്ന് അവൾക്ക് തോന്നി..

കുരങ്ങുകളെ കണ്ടപ്പോൾ എന്തോ ഒരു  ഉൾപ്രേരണയിൽ അങ്ങോട്ടേക്ക് നടന്നുപോയതാണ് സത്യത്തിൽ  രുദ്രനോട് പറയുവാൻ മറന്നുപോയതാണ്..

താൻ ചെയ്തത് തെറ്റാണെന്ന് അവൾക്ക് പൂർണ്ണ ബോധ്യം ഉള്ളത് കൊണ്ട് തന്നെ മിത്ര ഒന്നും പറയാതെ  ഇടതുവശത്ത് കാണുന്ന മലയും താഴ്വാരങ്ങളും നോക്കിയിരുന്നു…

അപ്പോഴേക്കും രുദ്രന്റെ താർ  മിത്രയേയും കൊണ്ട് വീണ്ടും യാത്ര തുടർന്നു കഴിഞ്ഞിരുന്നു …
………………………………………….

എടോ ഗണേശാ ഒരു സിഗരറ്റ് താ?

എന്റെ സെബാസ്റ്റ്യ ഒരു സിഗരറ്റ് വാങ്ങാനുള്ള ഗതി പോലും നിനക്ക് ഇല്ലേ… സ്റ്റേഷനറി കടക്കാരൻ ഗണേഷൻ സെബാസ്റ്റ്യനെ നോക്കി പുച്ഛിച്ചുകൊണ്ട് ചോദിച്ച് സിഗരറ്റ് പാക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്ത്  സെബാസ്റ്റിന് നേരെ നീട്ടി..

താനെന്നെ അങ്ങനെ കളിയാക്കുകയോന്നും വേണ്ട ഗണേശ എന്റെ കൈയിലും വരും 10 പുത്തൻ പണം.. അതിനുള്ള വഴിയൊക്കെ തെളിഞ്ഞു വരുന്നുണ്ട്.. അധികനാൾ വേണ്ട.. അന്ന് താൻ ഈ സെബാസ്റ്റ്യന്റെ വില ശരിക്കും മനസ്സിലാക്കും  ഗണേശനെ നോക്കി ഒന്ന് പുച്ഛിച്ചുകൊണ്ട് അയാൾ പറഞ്ഞു..

ഉവ്വ ഉവ്വ..നടന്നാൽ മതി.. ഈ വിടുവായിത്തരം കേൾക്കാൻ തുടങ്ങിയിട്ട് കുറെ കാലമായി അല്ലേ കൃഷ്ണപിള്ളേ..

അത് താൻ പറഞ്ഞത് ശരിയാണ് ഗണേഷ പല്ലില്ലാത്ത മോണ കാട്ടി കൃഷ്ണപിള്ള സെബാസ്റ്റ്യനെ കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു..

ദേ കാർന്നോരെ  കുഴിയിലേക്ക് കാല് നീട്ടിയിരിക്കുന്നത് കൊണ്ട് ഞാൻ ഒന്നധികം പറയുന്നില്ല..  താൻ ഒക്കെ എന്റെ വില അറിയുവാൻ പോകുന്നേയുള്ളൂ അതും പറഞ്ഞ് തന്റെ ചുണ്ടിലിരുന്ന് സിഗരറ്റും വലിച്ചൂതിക്കൊണ്ട് അയാൾ പിന്തിരിഞ്ഞ്   മുന്നോട്ടേക്ക്‌ നോക്കിയതും  അതേസമയം തന്നെയാണ് രുദ്രന്റെ താർ സെബാസ്റ്റ്യന്റെ മുന്നിലൂടെ ചീറിപ്പാഞ്ഞ് പോയത്…

അത്രയും നേരം അയാളുടെ ചുണ്ടിൽ എരിഞ്ഞു കൊണ്ടിരുന്ന സിഗരറ്റ് അയാൾ തന്റെ ഇടത് കൈയിലേക്ക് മാറ്റി സംശയത്തോടെ കണ്ണുകൾ ചുരുക്കി അല്പസമയം ആ പോയ വണ്ടിയിലേക്ക് തന്നെ നോക്കി നിന്നു.. പിന്നീട് എന്തോ കത്തിയ പോലെ അയാൾ തന്റെ കൈയിലെ ഫോണിലെ വാട്സ്ആപ്പ് ഓപ്പൺ ചെയ്ത്  അതിലെ ഒരു ഫോട്ടോ നോക്കി..

അതെ ആ പെൺകുട്ടി തന്നെയാണല്ലോ… സെബാസ്റ്റ്യന്റെ മുഖത്ത് പറഞ്ഞറിയിക്കാൻ പറ്റാത്ത പലതരത്തിലുള്ള ഭാവങ്ങൾ വന്നു പോയിക്കൊണ്ടിരുന്നു..  എന്റെ കർത്താവേ നീ ഇത്രയും വലിയവൻ ആണെന്ന് ഞാൻ അറിഞ്ഞില്ലല്ലോ..

ആ ഗണേഷനോട് വെറുതെ വീമ്പ് പറഞ്ഞതാണ് പക്ഷേ ഇത്ര പെട്ടെന്ന്എന്നെ നീ ഒരു പണക്കാരൻ ആക്കുമെന്ന് ഞാൻ കരുതിയില്ല കർത്താവേ കരുതിയില്ല..നീ വലിയവനാണ്..മുകളിലേക്ക് നോക്കി സെബാസ്റ്റ്യൻ സന്തോഷത്തോടെ പറഞ്ഞുകൊണ്ടേയിരുന്നു…

പെട്ടെന്ന് എന്തോ കത്തിയ പോലെ അയാൾ പിന്തിരിഞ്ഞു നാല് പാട് നോക്കി..

എടാ വർക്കി ജീപ്പ് എടുക്കെടാ ഒരു കോള് ഒത്തു വന്നിട്ടുണ്ട് അത് പറയലുംസെബാസ്റ്റ്യൻ നേരെ ജീപ്പിന്റെ കോ ഡ്രൈവിംഗ് സീറ്റിലേക്ക് ചാടി കയറിയിരുന്നു..

ഈ സമയം  സ്റ്റിയറിങ് ഇൻ മേൽ ചാരി കിടന്നുറങ്ങിയിരുന്ന വർക്കി കോള് എന്ന് കേട്ടതും തലയുയർത്തി സെബാസ്റ്റ്യനെ ഒന്ന് നോക്കി..

കോളോ എന്ത് കോളാ സെബാസ്റ്റ്യൻ അച്ചായാ..

അതൊക്കെ ഞാൻ പറയാം നീ വേഗം വണ്ടി നൂറിൽ അങ്ങ് പിടിച്ചോ അവർ അധികം ദൂരം താണ്ടിയിട്ടുണ്ടാകില്ല വേഗം വേഗം പോ ..

ഏതു വണ്ടിയാ അച്ചായാ അതെങ്കിലും ഒന്ന് പറ വണ്ടിയോടിക്കുന്നതിനിടയിൽ വർക്കി അയാളോട് ചോദിച്ചു..

അത് പിന്നെ ഒരു ബ്ലാക്ക് താർ ആണ് ഒരു പെൺകുട്ടിയും ഒരു ചെറുപ്പക്കാരനും ആണ് വണ്ടിയിൽ ഇരിക്കുന്നത്..

ആ ചെറുക്കന്റെ മുഖം ഞാൻ ശരിക്കും കണ്ടിട്ടില്ല പക്ഷേ പെൺകുട്ടിയെ ഞാൻ ഒരിക്കലും മറക്കില്ല അവളെ കണ്ടുപിടിച്ച് കൊടുത്താൽ  നമ്മളുടെ കയ്യിൽ വരാൻ പോകുന്നത് ലക്ഷങ്ങൾ ആടാ ലക്ഷങ്ങൾ..

ആണോ!!! വർക്കി തന്റെ കണ്ണുകൾ മിഴിച്ചു കൊണ്ട് ചോദിച്ചു..

കൂടുതൽ ഒന്നും ചോദിക്കേണ്ട എനിക്ക് കിട്ടുന്നതിൽ നിന്ന് ഒരു പങ്ക് ഞാൻ നിനക്ക് തരുന്നതായിരിക്കും നീ വേഗം വണ്ടിയോടിച്ച് കണ്ടുപിടിക്കാൻ നോക്ക് ഞാൻ അപ്പോഴേക്കും ഒരാളെ വിളിക്കട്ടെ സെബാസ്റ്റ്യൻ വർക്കി ഒന്ന് പുച്ഛിച്ചുകൊണ്ട് തന്റെ മൊബൈൽ ഫോൺ എടുത്ത് ആരുടെയോ നമ്പർ തിരയുവാൻ തുടങ്ങി..

ഹാ ഇച്ചായാ..

അതും പറഞ്ഞു വർക്കി ജീപ്പിന്റെ ഗിയർ ഒന്ന് ചേഞ്ച് ചെയ്ത് വണ്ടി അതിവേഗത്തിൽ ഓടിച്ചു പോയി..

മൊബൈൽ റിങ്ങ് ചെയ്യുന്ന  ശബ്ദം കേട്ടതും രാകേഷ് ഉറക്കച്ചടവോടെ തിരിഞ്ഞു കിടന്നു…

അവന്റെ ഉറക്കത്തെ തടസ്സപ്പെടുത്തി കൊണ്ട് വീണ്ടും വീണ്ടും മൊബൈൽ റിംഗ് ചെയ്തപ്പോൾ അല്പം മുഷിച്ചിലൂടെ തന്നെ തലവഴി ഇട്ട പുതപ്പ് എടുത്ത് മാറ്റിക്കൊണ്ട് അവൻ ഒന്ന് നിവർന്നിരുന്നു..

അപ്പോഴും രാകേഷിന്റെ മൊബൈൽ റിംഗ് ചെയ്തുകൊണ്ടിരിക്കുകയാണ്..

ഏത് കാലനാണ് ഈ രാവിലെ തന്നെ ഇങ്ങനെ വിളിച്ചു കൊണ്ടിരിക്കുന്നത് നാശം പിടിക്കുവാൻ..

മൊബൈലിൽ വിളിക്കുന്നവനെ നന്നായി ഒന്ന് സ്മരിച്ചുകൊണ്ട് അവൻ ഡിസ്പ്ലേയിലേക്ക് പേര് നോക്കി..

“സെബാസ്റ്റ്യൻ “ഇവൻ എന്തിനാ ഇപ്പോൾ ഇത്ര രാവിലെ തന്നെ വിളിക്കുന്നത്..

അതും ഓർത്തുകൊണ്ട് രാകേഷ് ഫോൺ അറ്റൻഡ് ചെയ്ത ചെവിയിലേക്ക് വെച്ചു..

എന്തിനാടാ%*&*%%%മോനെ ഇത്ര രാവിലെ തന്നെ വിളിക്കുന്നത് നിന്റെ ആരെങ്കിലും ചത്തോടാ..

അയ്യോ എന്റെ പൊന്നു സാറേ ഇങ്ങനെ തെറി വിളിക്കാതെ ഞാൻ പറയുന്നത് അങ്ങോട്ട് കേൾക്ക് സാർ അന്ന് അയച്ചു തന്ന ഒരു പെൺകുട്ടിയുടെ ഫോട്ടോ ഇല്ലായിരുന്നോ..

“ആ  … അതിന്…..”കണ്ണുകൾ ചുരുക്കി കൊണ്ട് രാകേഷ് സെബാസ്റ്റിനോട് ചോദിച്ചു..

ആ… ആ പെണ്ണിനെ ഞാനിപ്പോൾ കണ്ടെന്നെ..

എന്താ!!!! അതൊരു അലർച്ച തന്നെയായിരുന്നു ..

ഓ എന്റെ ചെവി സെബാസ്റ്റ്യൻ ചെവി ഒന്ന് തിരുകി കൊണ്ട് പറഞ്ഞു “എന്റെ സാറേ ഇങ്ങനെ നിന്ന് അലറാതെ വേഗം വയനാട്ടിലേക്ക് വാ ഞാനിവിടെ ഒമ്പതാം ഹെയർപിന്റെ ഭാഗത്താണ് അവരെ  കണ്ടത്…

അവരോ? അവർ എന്ന് പറയുമ്പോൾ?രാകേഷ് കണ്ണുകൾ കുറുക്കിക്കൊണ്ട് സെബാസ്റ്റ്യനോട്‌  ചോദിച്ചു..

അതൊന്നും എനിക്കറിയില്ല സാറേ ആ പെൺകുട്ടി ഒരു പയ്യന്റെ കൂടെയാണ് പോകുന്നത്…  വളവായതുകൊണ്ട് അല്പം സ്ലോ ചെയ്താണ് അവരുടെ വണ്ടി പോയത് അതുകൊണ്ട് മാത്രം ഞാൻ ആ കുട്ടിയെ ശരിക്കും കണ്ടു കൂടെയിരിക്കുന്ന ചെറുക്കനെ ഞാനത്ര വെടിപ്പായി കണ്ടിട്ടില്ല അല്ലെങ്കിലും കൂടെയുള്ളവന്റെ കാര്യം നമ്മൾ നോക്കേണ്ട ആവശ്യമില്ലല്ലോ നമുക്ക് ആ പെണ്ണിനെ അല്ലേ കിട്ടേണ്ടത്..

പിന്നെ ഇങ്ങനെ സംസാരിച്ചു നിൽക്കാതെ വേഗം വയനാട്ടിലേക്ക് തിരിച്ചോ ഞാനത് പറയാനാണ് ഇപ്പോൾ വിളിച്ചത് ..

ഹാ ശെരി ഞാനിപ്പോൾ തന്നെ ഇറങ്ങാം.. രാകേഷ് സെബാസ്റ്റ്നോട് ആയി പറഞ്ഞു..

ആ പിന്നെ സാറേ പെണ്ണിനെ കിട്ടിക്കഴിഞ്ഞാൽ പറഞ്ഞ കാശ് അത് മറന്നു പോകേണ്ട അവസാനം ഞഞാപിഞ്ഞ വർത്താനം പറയാൻ നിൽക്കരുത് ഞാൻ ഒന്ന് ഓർമിപ്പിചന്നെ ഉള്ളു..

ഹോ ഇങ്ങനെ വളവള സംസാരിക്കാതെ വെച്ചിട്ട് പോടാ രാകേഷ് ഒരു വാക്ക് പറഞ്ഞാൽ അത് വാക്കാ അതുകൊണ്ട് നീ അവരെ പിന്തുടരാൻ നോക്ക്.. ആ പെണ്ണിനെ എങ്ങാനും  മിസ്സായി പോയാൽ നിനക്കുള്ള പണി ഞാൻ വേറെ തരും അത്രയും പറഞ്ഞു രാകേഷ് വേഗം ഫോൺ കട്ട് ചെയ്തു കൊണ്ട് ബാത്റൂമിലേക്ക് ഓടി..

ഓ കാലൻ ഞാൻ ഇപ്പോൾ പറഞ്ഞതാണ് കുറ്റം എന്തെങ്കിലും ആവട്ടെ എടാ വർക്കി വണ്ടി വേഗം വിടടാ… അവർ അധിക ദൂരം പിന്നിട്ടുണ്ടാകില്ല..

ഹാ ഇച്ചായാ ഞാൻ നോക്കുന്നുണ്ട് വളവും തീരുവും മാത്രമല്ലേ ഉള്ളൂ. ഇടറോഡുകൾ ഒന്നുമില്ലാത്തതുകൊണ്ട് നേരെ തന്നെയായിരിക്കും പോകുന്നത് അവർ..

ഹ്മ്മ്മ്.. സെബാസ്റ്റ്യന്റെ കണ്ണുകൾ അപ്പോഴും മുൻപോട്ടേക്ക് തന്നെ മിത്രയെ തേടി പോയിക്കൊണ്ടേയിരുന്നു…

മുന്നിൽ ഒരുപാട് വണ്ടികൾ ഉള്ളതിനാൽ പെട്ടെന്ന് തന്നെ വർക്കി തന്റെ ജീപ്പിന്റെ സ്പീഡ് ഒന്ന് കുറച്ചു..

എന്നാത്തിനാടാ നീ വണ്ടി സ്ലോ ആക്കിയത്.. സെബാസ്റ്റ്യൻ വർക്കിയോട് ചോദിച്ചു..

എന്റെ ഇച്ചായാ ഇച്ചായന് കണ്ണ് കാണത്തില്ലേ എന്തോ ചെക്കിംഗ് ആണെന്ന് തോന്നുന്നു..ദോ അവിടെ പോലീസുകാരൊക്കെ ഉണ്ട്..

വർക്കി കൈ ചൂണ്ടിയ ഭാഗത്തേക്ക് സെബാസ്റ്റ്യൻ ഒന്ന് നോക്കി .. അതെ എന്തോ ചെക്കിങ് നടക്കുകയാണ്..

ഈ സമയം മുന്നോട്ടേയ്ക്ക് നോക്കിയിരുന്ന വർക്കിയുടെ കണ്ണുകൾ ഒന്ന് തിളങ്ങി..

  ഇ..ഇച്ചായാ അങ്ങോട്ട് നോക്കിയേ ദോ ആ കാണുന്ന മുന്നിലെ നാലാമത്തെ വണ്ടിയാണോ ഇച്ചായൻ പറഞ്ഞ വണ്ടി..

സെബാസ്റ്റ്യൻ തന്റെ കണ്ണുകൾ ചുരുക്കി കൊണ്ട് കുറച്ച് അകലെയായി നിര നിരയായി നിർത്തിയിട്ടിരിക്കുന്ന വണ്ടികൾ ഉള്ള ഭാഗത്തേക്ക് നോക്കി… അയാൾക്ക് താറിന്റെ ഒരു വശം മാത്രമേ കാണാൻ പറ്റുന്നുള്ളു…ആ വണ്ടി ഒന്ന് ശരിക്കും കണ്ടില്ലെങ്കിലും മിത്രയുടെ പിറകുവശം അയാൾ പെട്ടെന്ന് തന്നെ മനസ്സിലാക്കി..

അതേടാ അത് തന്നെ അയാളുടെ കണ്ണുകൾ ഒന്ന് വിടർന്നു.. എടാ നമ്മൾ ലക്ഷപ്രഭുക്കന്മാർ ആകാൻ പോവുകയാണ് മിത്രയേ നോക്കിക്കൊണ്ട് സെബാസ്റ്റ്യൻ വർക്കിയോട് സന്തോഷത്തോടെ പറഞ്ഞു..

വർക്കിയുടെ കണ്ണുകളും ഒന്നു വിടർന്നിരുന്നു അയാളുടെ സംസാരത്തിൽ നിന്നും തന്നെ..

പക്ഷേ പെട്ടെന്നാണ് ട്രാഫിക്കിൽ നിന്നിരുന്ന പോലീസുകാരൻ രുദ്രനോട് എന്തോ സംസാരിച്ചുകൊണ്ട് അവരുടെ താർ വേഗം ബ്ലോക്കിൽ നിന്ന് വകഞ്ഞ് മാറ്റി  പോകുവാനുള്ള സൗകര്യം ഉണ്ടാക്കി കൊടുത്തത്..

അയ്യോ അച്ചായ ദേ അവളും അവനും ഉള്ള വണ്ടി അല്ലേ ആ പോലീസുകാരൻ  വിട്ട് അയക്കുന്നത് ഇനി നമ്മൾ എന്നാ ചെയ്യും.. വർക്കി അല്പം പരിഭ്രമത്തോടെ സെബാസ്റ്റ്യൻ നോട് ചോദിച്ചു..

ച്ചെ!!!ഓരോ നരകങ്ങൾ..സാരമില്ലടാ എന്തായാലും അവർ അധിക ദൂരം പിന്നിട്ടിട്ടുണ്ടാകില്ല..

നമുക്ക് അല്പസമയം കാത്തിരുന്നേ പറ്റൂ. വേറെ വഴിയൊന്നും ഇല്ലല്ലോ..

ഈ സമയം രാകേഷ് തേജയെ വിളിച്ച് മിത്രയെ കണ്ട കാര്യം അവനോടായി  പറഞ്ഞു..

സത്യമാണോ രാകേഷ് നീ പറയുന്നത് തേജക്ക് തന്റെ കാതുകളെ വിശ്വസിക്കാൻ സാധിച്ചില്ല..

അതേ സാർ ഞാൻ പറഞ്ഞത് സത്യമാണ് ഞാനിതാ വയനാട്ടിലേക്ക് യാത്ര തിരിച്ചു..

ഹ്മ്മ്മ് good..  എന്തായാലും നീ അവിടെ എത്തിക്കോ ഞാൻ ഇപ്പോൾ സ്ഥലത്തില്ല എങ്കിലും എത്രയും പെട്ടെന്ന് ഇവിടുത്തെ കാര്യം തീർത്തിട്ട് ഞാനും അവിടെക്ക്‌ എത്തിച്ചേരുന്നതാണ്..

ശരി സാർ അത്രയും പറഞ്ഞു രാകേഷ് ഫോൺ കട്ട് ചെയ്തു…

  മിത്ര!!!!നിന്നിലേക്കുള്ള ദൂരം കുറഞ്ഞുകുറഞ്ഞു വരികയാണല്ലോ!!

ഹാ… ഹാ… ഹാ…

തേജ മിത്രയെ ഓർത്തുകൊണ്ട് ആർത്താർത്തു പൊട്ടിച്ചിരിച്ചു..

തുടരും

Leave a Reply

You cannot copy content of this page