മുറിയിൽ ബെഡിൽ കമിഴ്ന്നു കിടന്നുകൊണ്ട് ദേവ നേരത്തെ വരുൺ പറഞ്ഞ കാര്യങ്ങൾ ഓർക്കുകയായിരുന്നു.
”എന്റെ ദേവ മോളെ, ഇന്ദ്രനെ ഇത്രയും ദേഷ്യത്തിൽ ഈ അടുത്ത് ഒന്നും ഞങ്ങൾ കണ്ടിട്ടില്ല. ആ ഡാനിക്ക് ഇട്ടുകൊടുത്ത ഓരോ അടി… ഹോ, അവന്റെ കണ്ണിൽ നിന്ന് പൊന്നീച്ച പറന്നു പോയി കാണും. അതുമാത്രമോ, അവന്റെ വലതു കൈ കൂടി ഇന്ദ്രൻ തിരിച്ചൊടിച്ചു കളഞ്ഞു…”
വരുൺ പറഞ്ഞ ഓരോ വാക്കുകളും ഓർക്കുംതോറും ദേവയുടെ ചുണ്ടിൽ അവൾ പോലും അറിയാതെ ഒരു പുഞ്ചിരി വിടരുന്നുണ്ടായിരുന്നു. എന്തൊരു കരുതലാണ്. ദേവ മഹേന്ദ്രൻ ചാർത്തിയ മഞ്ഞച്ചരടിൽ കോർത്ത താലിമാല തന്റെ കഴുത്തിൽ നിന്നും ഒന്ന് എടുത്തുയർത്തി. ആ താലി ലോക്കറ്റിൽ അവൾക്ക് മഹേന്ദ്രന്റെ മുഖം കാണാൻ പറ്റുന്നുണ്ടായിരുന്നു. ആദ്യമായി ദേവയുടെ കണ്ണുകളിൽ പ്രണയം എന്ന വികാരം ഉടലെടുക്കുന്നത് ആ സമയം അവൾ മനസ്സിലാക്കുകയായിരുന്നു.
സത്യത്തിൽ ദേവ ഏതോ ഒരു മായിക ലോകത്തായിരുന്നു. അവളുടെ മനസ്സിൽ മഹേന്ദ്രൻ എന്ന വ്യക്തിക്കുള്ള സ്ഥാനം മാറിമറയുന്നത് അവൾക്ക് ഇപ്പോൾ മനസ്സിലാകുന്നുണ്ട്. കണ്ണാടിയിൽ കാണുന്ന പ്രതിബിംബത്തിലേക്ക് അല്പസമയം നോക്കി നിന്നു ദേവ. കോളേജിൽ പോകുന്നത് കൊണ്ട് തന്നെ സീമന്തരേഖയിൽ സിന്ദൂരം ചാർത്താറില്ല. എങ്കിലും ആരും കാണാതെ മുടിയിഴകൾക്കുള്ളിൽ അവൾ ചാർത്തുന്ന സിന്ദൂരം ഷെൽഫിൽ നിന്നും എടുത്ത് ദേവ അത് നീട്ടി സീമന്തരേഖയിൽ വരച്ചു. കഴുത്തിൽ നിന്നും താലിമാല കൂടി പുറത്തേക്ക് എടുത്തിട്ടതും പതിവിൽ കൂടുതൽ വല്ലാത്തൊരു ഭംഗി തനിക്കുണ്ടെന്ന് ദേവയ്ക്ക് തോന്നി.
ആ പ്രതിബിംബത്തിൽ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് നേരെ കിടക്കയിലേക്ക് കിടന്നു. കണ്ണുകൾ അടച്ചു ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴും ദേവയുടെ മനസ്സിലും ചൊടിയിലും മഹേന്ദ്രനെ ഓർത്തുള്ള പുഞ്ചിരി അപ്പോഴും ഉണ്ടായിരുന്നു.
”മ്മ്മ്മ്മ്മ്…. ദേവേട്ടാ…”
അവളുടെ ന***മായ പുറത്ത് കൈകൾ ചേർത്ത് വെച്ച് അവളെ ഇറുകെ പുണർന്നു മഹേന്ദ്രൻ. അവളിൽ നിന്നും കേൾക്കുന്ന ശീൽക്കാര ശബ്ദം അവന്റെ ഞരമ്പുകളെ പോലും വലിഞ്ഞു മുറുക്കുവാൻ പാകത്തിൽ ഉള്ളവയായിരുന്നു. അവളുടെ ഇളം റോസ് ചുണ്ടുകളിലേക്ക് തന്റെ ചുണ്ടുകൾ ചേർത്ത് വെച്ച് നുണയുമ്പോൾ അവനും അവളും വേറെ ഏതോ മായിക ലോകത്തകപ്പെട്ടു പോയിരുന്നു.
ഒരു നിമിഷം ശ്വാസം വില്ലൻ ആയതും അവളുടെ കൂർത്ത നഖങ്ങൾ അവന്റെ നെഞ്ചിലേക്ക് ആഴ്ന്നതും അവൻ അവളുടെ ചുണ്ടിൽ നിന്നും വേർപ്പെട്ടു.
”ആഹ്… ദേവേട്ടാ…”
“ഭദ്ര…”
“നോ….”
കിടന്ന കിടപ്പിൽ നിന്നും അലറിക്കൊണ്ട് മഹേന്ദ്രൻ ബെഡിൽ നിന്നും എഴുന്നേറ്റിരുന്നു. ആ എസിയുടെ തണുപ്പിലും അവന്റെ ശരീരമെല്ലാം വിയർപ്പ് കണങ്ങൾ പൊടിഞ്ഞിരുന്നു. മഹേന്ദ്രന് തന്റെ തൊണ്ട വരളുന്നതുപോലെ തോന്നി. തൊട്ടടുത്തായിട്ടുള്ള ടേബിളിൽ വച്ച വെള്ളമെടുത്ത് ഗ്ലാസിൽ പോലും ഒഴിക്കാതെ ജഗ് വായിലേക്ക് കമഴ്ത്തി അവൻ വെള്ളം അതീവ ദാഹത്തോടെ കുടിച്ചു തീർത്തു.
എന്നിട്ടും അസ്വസ്ഥത മാറാതെ ബ്ലാങ്കറ്റ് ശരീരത്തിൽ നിന്നും എടുത്തുമാറ്റി ബാൽക്കണിയുടെ ഡോർ തുറന്ന് അല്പസമയം പുറത്തെ രാത്രിയുടെ നിശബ്ദതയിലേക്ക് നോക്കി നിന്നു അവൻ. എന്താണിപ്പോൾ താൻ കണ്ടത്? താനും ഭദ്രയും… ഇല്ല, അത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. പക്ഷേ ഇപ്പോഴും അവളുടെ ശരീരത്തിന്റെ ചൂട് തന്റെ ശരീരത്തിൽ തങ്ങിനിൽക്കുന്നതുപോലെ മഹേന്ദ്രന് തോന്നുന്നുണ്ടായിരുന്നു.
അവൻ അറിയാതെ തന്റെ വലതു കൈ ചുണ്ടിന്റെ അടുത്തേക്ക് ചേർത്തുവെച്ചു ഒന്ന് തൊട്ടു നോക്കി. ഭദ്രയുടെ ഉമിനീർ ഇപ്പോഴും തന്റെ ചുണ്ടിൽ തങ്ങിനിൽക്കുന്നതുപോലെ മഹേന്ദ്രന് തോന്നുന്നുണ്ടായിരുന്നു. നിമിഷനേരം കൊണ്ട് അവന്റെ മുഖത്തേക്ക് ദേഷ്യം ഇരച്ചു കയറുവാൻ അധികം നേരം വേണ്ടിവന്നില്ല.
”വാട്ട് ദ ഹെൽ… ഇല്ല, ഒരിക്കലും സംഭവിക്കില്ല ആ അസംഭവ്യം. എന്റെ ജീവിതത്തിൽ എന്റെ മീരയ്ക്ക് മാത്രമേ സ്ഥാനമുള്ളൂ. ഇനി എത്ര ജന്മം ജനിച്ചാലും അവളെ മാത്രമേ ഈ മഹേന്ദ്രൻ സ്നേഹിക്കുകയുള്ളൂ. മീര പോയപ്പോൾ തന്നെ താനും അവളുടെ അടുത്തേക്ക് പോകാൻ ആഗ്രഹിച്ചതാണ്. പക്ഷേ തന്റെ അച്ഛനും അമ്മയും വളർത്തി വലുതാക്കിയതല്ലേ തന്നെ, ഒരു നിമിഷം അവരെ ഇരുവരെയും അനാഥരാക്കി മീരയുടെ അടുത്തേക്ക് പോകുവാൻ ആഗ്രഹിച്ചില്ല. അതുകൊണ്ടാണ് ഇപ്പോൾ അവളുടെ ഓർമ്മയിൽ പോലും ജീവിക്കുന്നത്.”
”പക്ഷേ ഇതിപ്പോൾ ഭദ്രയെ ഒന്ന് സഹായിക്കാൻ വേണ്ടിയാണ് അവളുടെ കഴുത്തിൽ ഞാൻ താലി ചാർത്തിയത്. അതിനെ മറ്റൊരാർത്ഥത്തിൽ കാണേണ്ട ആവശ്യമില്ല. പക്ഷേ ഞാൻ ഇന്ന് കണ്ട സ്വപ്നം… അതിന്റെ അർത്ഥം…”
എല്ലാംകൂടി ആലോചിച്ച് മഹേന്ദ്രന് തല പെരുക്കുന്നുണ്ടായിരുന്നു. അവസാനം റൂമിൽ തന്നെ സെറ്റ് ചെയ്ത മിനി ഫ്രിഡ്ജിൽ നിന്നും ഒരു മ***ബോട്ടിൽ എടുത്ത് വെള്ളം ചേർക്കാതെ അവൻ ചുണ്ടിലേക്ക് ചേർത്തു. അവസാനം ബോധം മറിഞ്ഞു കട്ടിലിലേക്ക് വീഴുമ്പോൾ അവന്റെ നാവിൽ നിന്നും ഒരുവളുടെ നാമം ഉച്ചരിച്ചു കൊണ്ടേയിരുന്നു.
”ഭ…ദ്ര…”
കൊമ്പനക്കാട്ടിൽ തറവാട്
പേരുകേട്ട അബ്കാരി കുടുംബമാണ് കൊമ്പനക്കാട്ടിൽക്കാരുടേത്. ഉലഹന്നാനും ഭാര്യ മറിയാമ്മയ്ക്കും രണ്ടാൺമക്കൾ ആണുള്ളത്. ഒപ്പം ഒരു പെണ്ണും.
ജോൺ ജോസഫ്, ഭാര്യ ആലിസ്, മകൻ ആൻഡ്രൂസ്.
ജോൺ കുര്യൻ, ഭാര്യ ലിസി, മകൻ റോയ്.
റോസമ്മ, ഭർത്താവ് അലക്സ്, മകൾ കാതറിൻ, മകൻ എഡ്ഡി.
റോസമ്മയുടെ ഭർത്താവ് അലക്സ് മരണപ്പെട്ടതുകൊണ്ട് തന്നെ അവരുടെ കുടുംബവും ഇപ്പോൾ കൊമ്പനക്കാട്ടിൽ തന്നെയാണ് താമസം. കൊമ്പനക്കാട്ടിൽ ഉലഹന്നാൻ എന്തും വെട്ടിപ്പിടിച്ച് മാത്രം ശീലമുള്ള ഒരു ക്രൂരനാണ്. അന്നും ഇന്നും അയാളുടെ ഒരേ ഒരു വീക്നെസ് പെണ്ണാണ്. ബിസിനസ് വളർത്തുവാൻ വേണ്ടി എത്രയോ പെൺകുട്ടികളുടെ ജീവനും മാ***വും വിറ്റിട്ടാണ് അയാൾ കൊമ്പനക്കാട്ടിൽ ഗ്രൂപ്പ് പടുത്തുയർത്തിയത്. സ്വന്തം ഭാര്യയെ പോലും മറ്റുള്ളവർക്ക് കാഴ്ചവെക്കാൻ മടിയില്ലാത്ത ഒരു ദുഷ്ടനായിരുന്നു അയാൾ.
രാവിലെത്തന്നെ കണ്ണടച്ചുകൊണ്ട് തന്റെ മുറിയുടെ ചുമരിന്റെ ഒരു വശത്തേക്ക് നിന്നു അവൾ. അപ്പോഴും അവളുടെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. കണ്ണുകൾ തുറന്ന് ആ ചുമരിൽ തൂക്കിയിരിക്കുന്ന ഫോട്ടോയിൽ അവളുടെ കണ്ണുകൾ ഉടക്കിയതും ആ കണ്ണുകൾ ഒന്ന് വിടർന്നു. എന്നും ആ ഫോട്ടോ നോക്കിയാണ് കാതറിൻ ഉറങ്ങുന്നതും ഉണരുന്നതും.
ഫോട്ടോയുടെ അടുക്കലേക്ക് ചെന്ന് ആ ഫോട്ടോയിൽ ചുംബിച്ചുകൊണ്ട് അവൾ അവനോട് പറഞ്ഞു.
”ഗുഡ്മോർണിംഗ് മഹേന്ദ്ര ദേവ് വസിഷ്ഠ. കാര്യം ഞങ്ങളുടെ കുടുംബവും നിങ്ങളുടെ കുടുംബവും തമ്മിൽ ഒത്തുപോകില്ല എന്നറിയാം. പക്ഷേ നിന്നെ കണ്ട നാൾ മുതൽ എന്റെ മനസ്സിൽ കുടിയേറിയവൻ ആണ് നീ. ഇത്രയും കാലമായിട്ടും നിന്നെ എനിക്ക് ഒന്ന് കാണുവാൻ സാധിച്ചില്ല. ഇതാ ഇപ്പോൾ നിന്റെ കാതറിൻ അമേരിക്കയിലെ പഠനം എല്ലാം കഴിഞ്ഞ് തിരികെ വന്നിരിക്കുന്നു. ഇനി നിന്നെ കണ്ട് പ്രൊപ്പോസ് ചെയ്യുക, അത് മാത്രമാണ് എന്റെ ലക്ഷ്യം. ഞാൻ വരുന്നുണ്ട് മഹേന്ദ്ര നിന്റെ അടുക്കലേക്ക്. നിന്നെ എന്റേത് മാത്രമാക്കുവാൻ. ലവ് യു ഡിയർ.”
മഹേന്ദ്രന്റെ ഫോട്ടോയിലേക്ക് ഒരു ഫ്ലയിങ് കിസ് പറത്തിവിട്ടുകൊണ്ട് അവൾ ബാത്റൂമിലേക്ക് ഫ്രഷ് ആകുവാൻ വേണ്ടി കയറിപ്പോയി.
അണിമംഗലം തറവാട്
വാതിൽ തള്ളി തുറന്ന് വാസുദേവൻ അല്പം ദേഷ്യത്തോടെ തന്നെയാണ് ശ്രീകലയുടെ മുറിയിലേക്ക് കയറിവന്നത്. ഏതോ ഒരു ഫയൽ നോക്കിക്കൊണ്ടിരുന്ന ശ്രീകല മുഖമുയർത്തി വാസുദേവനെ ഒന്നു നോക്കി.
”ഹ്മ്മ്മ്മ്, എന്തുപറ്റി ഏട്ടാ? മുഖം ആകെ വല്ലാതെ ഇരിക്കുന്നു. ഏട്ടന് എന്തെങ്കിലും എന്നോട് പറയുവാൻ ഉണ്ടോ?” മുഖത്ത് നിന്ന് സ്പെക്സ് ഊരിവെച്ച് ബെഡിൽ നിന്നും എഴുന്നേറ്റുകൊണ്ട് ശ്രീകല വാസുദേവനോട് ചോദിച്ചു.
”നോക്ക് ശ്രീ, നീ ഇങ്ങനെ ഒന്നും അറിയാത്തത് പോലെ നാടകം കളിക്കേണ്ട. എന്റെ ജിത്തുമോന്റെ അവസ്ഥ ഇപ്പോൾ എന്താണെന്ന് നിനക്കറിയുമോ? ആ ദേവയെ കിട്ടാതെ അവൻ ആകെ ഭ്രാന്ത് പിടിച്ചു നടക്കുകയാണ്. ഇങ്ങനെ പോയാൽ അധികം വൈകാതെ എന്റെ മകൻ ഒരു മുഴുഭ്രാന്തനാകും. അവൻ ഇപ്പോൾ രാത്രി എന്നോ പകലെന്നോ ഇല്ല ഏതുനേരവും മമരുന്നും മപാനവുമാണ്. അവന് ഓരോ മോഹങ്ങൾ കൊടുത്തത് നീയാണ്. എന്നിട്ട് ഇപ്പോൾ നീ ഒന്നും മിണ്ടാതെ പതുങ്ങിയിരിക്കുന്നു. എന്താ ഇതിന്റെ എല്ലാം അർത്ഥം? ഇത്രയും കാലം നീ പൊത്തിപ്പിടിച്ച് വളർത്തിയ ആ ദേവ എന്ന് പറയുന്നവൾ നിന്റെ കൈവിട്ടുപോയിട്ടും നിനക്ക് എന്താ ഒരു ദേഷ്യവും തോന്നാത്തത്?” വാസുദേവൻ അത്യധികം വർദ്ധിച്ചു വന്ന ദേഷ്യത്തോടെ ശ്രീകലയോട് ചോദിച്ചു.
ഒരു നിമിഷം ശ്രീകല ഒന്നും മിണ്ടാതെ വാസുദേവന്റെ മുഖത്തേക്ക് തന്നെ നോക്കിനിന്നു. പിന്നീട് അത്യധികം വർദ്ധിച്ചു വന്ന ദേഷ്യത്തോടെ അയാളുടെ നേർക്ക് വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
”ഏട്ടന് തോന്നുന്നുണ്ടോ ഈ ശ്രീകല വെറുതെ ഇരിക്കുമെന്ന്? ദേവയെ വളർത്തി വലുതാക്കി എന്റെ കാൽച്ചുവട്ടിൽ ഒരു പട്ടിയെപ്പോലെ വളർത്തിയിട്ടുണ്ടെങ്കിൽ അവളെ ആയുഷ്കാലം എന്റെ അടിമയാക്കി നിർത്തുവാൻ എനിക്ക് ശരിക്കും അറിയാം. അതിന് ഏതറ്റം വരെയും ഞാൻ പോകും. അവൻ ഉണ്ടല്ലോ ആ ചള്ള് ചെറുക്കൻ മഹേന്ദ്രൻ, അവനൊരുത്തൻ കാരണമാണ് എന്റെ സകല പ്ലാനുകളും തകർന്നുപോയത്. വസിഷ്ഠയിലെ സ്വത്ത് ഒന്നും രണ്ടുമല്ല, കോടികളാണ് ദേവയുടെ പേരിൽ ഉള്ളത്. അതെല്ലാം ദേവ വഴി ജിത്തുവിൽ എത്തിച്ചേരും എന്നായിരുന്നു എന്റെ കണക്കുകൂട്ടൽ. പക്ഷേ തുലച്ചില്ലേ ആ നശിച്ചവൾ.”
”ആാാാ…” ദേവയുടെ മുഖം ഓർക്കുംതോറും നില തെറ്റിയത് പോലെ ശ്രീകല മേശയുടെ മേൽ ഉണ്ടായിരുന്ന പുസ്തകങ്ങൾ എല്ലാം കൈകൊണ്ട് തട്ടിത്തെറിപ്പിച്ചു. അവൾ ഓടി വന്ന് വാസുദേവന്റെ ഷർട്ടിൽ പിടിച്ചുലച്ചുകൊണ്ട് പറഞ്ഞു.
”ഇല്ല ഏട്ടാ, അങ്ങനെ ഈ അണിമംഗലത്തെ ശ്രീകല തോൽക്കില്ല. കൊ*** അറപ്പ് മാറിയവളാണ് ഞാൻ. കൊ*** ഞാൻ, ഒന്നിനെയും വെറുതെ വിടില്ല. എന്റെ നേർക്ക് വിരൽ ചൂണ്ടുന്ന ആരായാലും കൊരിക്കും ഞാൻ. ഈ ശ്രീകല ഒന്ന് ആഗ്രഹിച്ചിട്ടുണ്ട് എങ്കിൽ അത് നേടിയെടുക്കുക തന്നെ ചെയ്യും. അതിന് എത്രപേരുടെ തല കൊവാനും ഞാൻ മടിക്കില്ല.”
വാസുദേവൻ പോലും ശ്രീകലയുടെ അപ്പോഴത്തെ ഭാവം കണ്ട് വിറച്ചുപോയി. വല്ലാത്തൊരു പൈശാചികത അവരുടെ മുഖത്ത് കളിയാടുന്നുണ്ടായിരുന്നു ആ സമയം. ശ്രീകല എന്തൊക്കെയോ മനസ്സിൽ കണക്കുകൂട്ടിയിട്ടുണ്ടെന്ന് അയാൾക്ക് ആ സമയം മനസ്സിലായി തുടങ്ങിയിരുന്നു.
തുടരും…
