രാവിലെ ദേവ കോളേജിലേക്ക് പോകുവാൻ ഇറങ്ങുമ്പോഴാണ് മഹേശ്വരി അവളുടെ അടുക്കലേക്ക് ഓടി വന്നത്.
”ദേവമോളെ, ഒന്ന് അവിടെ നിന്നേ…”
മഹേശ്വരിയുടെ വിളി കേട്ടതും അവൾ പുറത്തുനിന്ന് അകത്തേക്ക് ഒന്ന് നോക്കി. പിന്നീട് പുഞ്ചിരിച്ചുകൊണ്ട് അവരോട് ചോദിച്ചു.
”ഹാ പറയൂ ചെറിയമ്മേ…”
”അത് പിന്നെ മോളെ, ഇന്ദ്രൻ ഓഫീസിലേക്ക് പോകുമ്പോൾ പ്രധാനപ്പെട്ട ഒരു ഫയൽ ഇവിടെ മറന്നുവെച്ചാണ് പോയത്. ഈ ചെറുക്കനോട് എത്ര പറഞ്ഞിട്ടും കാര്യമില്ല. എന്തെങ്കിലും ഒന്ന് മറന്നുവെച്ചിട്ടേ ഓഫീസിലേക്ക് പോവുകയുള്ളൂ. അരുണും അർജ്ജുനും എല്ലാം നേരത്തെ ഓഫീസിലേക്ക് പോയി, അവർക്ക് എന്തോ അർജന്റ് മീറ്റിംഗ് ഉണ്ട് പോലും. ഇതിപ്പോൾ അങ്ങനെ ഡ്രൈവറുടെ കയ്യിൽ ഒന്നും കൊടുത്തു വിടാൻ പാടില്ല. എന്തോ കോൺഫിഡൻഷ്യൽ ആണെന്നാണ് അവൻ വിളിച്ചപ്പോൾ പറഞ്ഞത്. മോൾ ഏതായാലും കോളേജിലേക്ക് അല്ലേ, ഇതൊന്ന് ഇന്ദ്രനെ ഏൽപ്പിക്കുമോ?” മഹേശ്വരി ദേവയെ നോക്കിക്കൊണ്ട് ചോദിച്ചു.
മഹേന്ദ്രന്റെ പേര് പറഞ്ഞതും ദേവയുടെ കണ്ണുകൾ ഒന്ന് തിളങ്ങി. എന്താണെന്നറിയില്ല, ഇന്ന് രാവിലെ മുതൽ അവളുടെ കണ്ണുകൾ അവനെ തേടി അലയുകയായിരുന്നു. പക്ഷേ അവൾ റെഡിയായി താഴേക്ക് വരുമ്പോഴേക്കും മഹേന്ദ്രൻ ഓഫീസിലേക്ക് പോയി എന്നറിഞ്ഞത് മുതൽ ദേവയാകെ ഗ്ലൂമിയായിരുന്നു. ഇതിപ്പോൾ അവനെ നേരിട്ട് കാണാം എന്നുള്ള സന്തോഷം അവളുടെ മുഖത്തും പ്രകടമായിരുന്നു.
”അതിനെന്താ ചെറിയമ്മേ, ഞാൻ പോകുന്ന വഴിയിൽ ഓഫീസിൽ കയറി കൊടുത്തോളാട്ടോ ഈ ഫയൽ.”
അത്രയും പറഞ്ഞ് മഹേശ്വരിയുടെ കയ്യിൽ നിന്ന് ഫയൽ വാങ്ങി അവൾ കാറിൽ കയറി യാത്ര തിരിച്ചു.
വൈറ്റ് കളർ ഷർട്ടും ബ്ലൂ കളർ ജീൻസും ധരിച്ച് സ്റ്റെയർ ഇറങ്ങി വരുന്ന കാതറിനെ ആൻഡ്രൂസ് അടക്കം താഴെയിരിക്കുന്ന എല്ലാ കുടുംബാംഗങ്ങളും ഒന്ന് നോക്കി. കൊമ്പനക്കാട്ടിലെ ആകെയുള്ള പെൺ സന്തതിയാണ് കാതറിൻ. അതുകൊണ്ടുതന്നെ അവളെ വല്ലാതെ കൊഞ്ചിച്ചാണ് അവിടെയുള്ളവർ വളർത്തിയത്. അതിന്റെ എല്ലാ **** (വഷളത്തരവും) അവൾക്ക് നല്ലോണം ഉണ്ട് താനും.
”എങ്ങോട്ടാണ് കൊമ്പനക്കാട്ടിലെ രാജകുമാരി ഇത്ര നേരത്തെ?” മുഖത്ത് നല്ല വീക്കം ഉണ്ടെങ്കിലും കാതറിനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ആൻഡ്രൂസ് അവളോടായി ചോദിച്ചു.
ആൻഡ്രൂസിനെ കണ്ടതും അവന്റെ വീങ്ങിയ മുഖത്തേക്ക് ഒന്ന് നോക്കി കാതറിൻ. എന്തോ തന്റെ ഇച്ചായനെ **** (അടിച്ച) മഹേന്ദ്രനോട് അവൾക്ക് അല്പം പരിഭവം തോന്നി എങ്കിലും അത് പുറമേ കാണിക്കാതെ ആൻഡ്രൂസിനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവൾ ചോദിച്ചു.
”ഇപ്പോൾ ഇച്ചായന് എങ്ങനെയുണ്ട്?”
”എനിക്ക് കുഴപ്പമൊന്നുമില്ല മോളെ. അല്ല നീ ഞാൻ ചോദിച്ചതിനുള്ള മറുപടി തന്നില്ല, എങ്ങോട്ടേക്കാ ഇത്ര സന്തോഷത്തിൽ?”
”അത് പിന്നെ ഇച്ചായാ, ഞാൻ ഇന്ന് പ്രധാനപ്പെട്ട ഒരാളെ മീറ്റ് ചെയ്യാൻ പോവുകയാണ്. ആൾ ആരാണെന്നൊക്കെ വന്നിട്ട് പറയാം. എന്റെ ഏറെ നാളത്തെ ആഗ്രഹമാണ് ഇന്ന് സാധിക്കാൻ പോകുന്നത്. ഞാൻ പോയിട്ട് വരാമേ.”
അത്രയും പറഞ്ഞ് ആൻഡ്രൂസിന്റെ കവിളിൽ ഒന്ന് മുത്തി ബാക്കിയുള്ളവരോട് യാത്ര പറഞ്ഞ് കാതറിൻ മഹേന്ദ്രന്റെ ഓഫീസ് ലക്ഷ്യമാക്കി സ്വയം വണ്ടിയോടിച്ചു പോയി.
”Excuse me, I want to meet Mahendra Dev Vashishta.”
”Have you made an appointment?”
”No! പക്ഷേ എനിക്ക് കണ്ടേ പറ്റൂ, കണ്ടിട്ടേ ഞാൻ പോവുകയുള്ളൂ. You got it?” ധാർഷ്ട്യത്തോടെ, അതിലുപരി അഹങ്കാരത്തോടെ റിസപ്ഷനിൽ ഇരിക്കുന്ന പെൺകുട്ടിയെ നോക്കിക്കൊണ്ട് കാതറിൻ അവളോടായി പറഞ്ഞു.
ഈ സമയമാണ് ദേവ റിസപ്ഷന്റെ അടുത്തേക്ക് വന്നത്. സത്യത്തിൽ ആദ്യമായിട്ടാണ് അവൾ മഹേന്ദ്രന്റെ ഓഫീസിലേക്ക് വരുന്നത്. അതിന്റെ ഒരു ചമ്മൽ അവളുടെ മുഖത്ത് പ്രകടമായിരുന്നു.
”എക്സ്ക്യൂസ് മി…”
”യെസ് മാഡം, പറഞ്ഞോളൂ.” റിസപ്ഷനിൽ ഇരിക്കുന്ന പെൺകുട്ടി പുഞ്ചിരിച്ചുകൊണ്ട് ദേവയോട് പറഞ്ഞു.
”അത് പിന്നെ എനിക്ക് മഹേന്ദ്രൻ സാറിനെ ഒന്ന് കാണണമായിരുന്നു.”
”മാഡം അപ്പോയിൻമെന്റ് എടുത്തിട്ടുണ്ടോ?” റിസപ്ഷനിൽ ഇരിക്കുന്ന പെൺകുട്ടി പുഞ്ചിരിച്ചുകൊണ്ട് ദേവയോട് ചോദിച്ചു.
”അയ്യോ ഇല്ല, ഒരു കാര്യം ചെയ്യുമോ? സാറിനെ വിളിച്ചു പറയുമോ ദേവഭദ്ര വന്നിട്ടുണ്ടെന്ന്.”
അത്രയും നേരം മൊബൈലിൽ കുത്തി കളിച്ചുകൊണ്ടിരുന്ന കാതറിൻ ‘ദേവഭദ്ര’ എന്ന പേര് കേട്ടതും അവളെ ഒന്ന് തിരിഞ്ഞുനോക്കി.
”One second madam, ഞാനൊന്ന് സാറിനെ വിളിച്ചു ചോദിക്കട്ടെ. ഈ മാഡവും സാറിനെ കാണുവാൻ വേണ്ടി വന്നതാണ്.”
”ഹ്മ്മ്മ്…” അതിന് ദേവ റിസപ്ഷനിലെ പെൺകുട്ടിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
ഈ സമയം ദേവഭദ്രയെ ഒന്ന് നോക്കിയ ശേഷം കാതറിൻ റിസപ്ഷനിലെ പെൺകുട്ടിയോട് പറഞ്ഞു. “See girl, എനിക്ക് അധികനേരം വെയിറ്റ് ചെയ്യുവാനുള്ള സമയമില്ല. മഹിയെ വിളിച്ചു ചോദിക്കൂ വേഗം.” റിസപ്ഷനിൽ ഇരിക്കുന്ന പെൺകുട്ടിയെ പുച്ഛിച്ചുകൊണ്ട് കാതറിൻ പറഞ്ഞു.
കാതറിന്റെ ‘മഹി’ എന്നുള്ള വിളി കേട്ടതും ദേവ ഞെട്ടിക്കൊണ്ട് അവളെ ഒന്ന് നോക്കി. എന്തുകൊണ്ടോ കാതറിന്റെ ആ വിളി അവൾക്ക് തീരെ ഇഷ്ടപ്പെട്ടിട്ടില്ലായിരുന്നു.
എന്നാൽ ആ പെൺകുട്ടി അതൊന്നും ശ്രദ്ധിക്കാതെ മഹേന്ദ്രനെ ഫോണിൽ ഡയൽ ചെയ്തു വിളിച്ചു.
”ഹലോ…”
”ഗുഡ് മോർണിംഗ് സാർ. സാറിനെ കാണുവാൻ കാതറിൻ എന്നൊരു മാഡവും പിന്നെ ദേവഭദ്ര എന്നൊരു മാഡവും വന്നിട്ടുണ്ട്.”
ദേവയുടെ പേര് കേട്ടതും മഹേന്ദ്രൻ ടീനയോടായി പറഞ്ഞു. “ഭദ്രയെ അകത്തേക്ക് കയറ്റിവിടൂ.”
”അപ്പോൾ സാർ, മറ്റേ മാഡം?”
”നോക്ക് ടീന, ഞാനിപ്പോൾ ഒരു മീറ്റിങ്ങിനുള്ള തയ്യാറെടുപ്പിലാണ്. ആരായാലും one hour കഴിഞ്ഞ് മീറ്റ് ചെയ്യാം എന്ന് പറയൂ.”
”ഓക്കേ… ഓക്കേ സാർ.”
ഫോൺ കട്ട് ചെയ്തതിനു ശേഷം ആ പെൺകുട്ടി ദേവയെ നോക്കിക്കൊണ്ട് പറഞ്ഞു. “മാഡം, മാഡത്തിനോട് സാറിന്റെ ക്യാബിനിലേക്ക് ചെല്ലുവാൻ പറഞ്ഞിട്ടുണ്ട്.”
”ഓക്കേ, താങ്ക്യൂ.” ദേവ ടീനയ്ക്ക് ഒരു പുഞ്ചിരി നൽകിക്കൊണ്ട് മഹേന്ദ്രന്റെ ക്യാബിനിലേക്ക് നടന്നു നീങ്ങി.
ഒരു നിമിഷം കാതറിൻ നടന്നു നീങ്ങുന്ന ദേവയെ നോക്കി നിന്നു. എന്തുകൊണ്ടോ സന്തോഷത്തോടെ മഹേന്ദ്രന്റെ ക്യാബിനിലേക്ക് കയറുന്നവളെ പകയോടെയാണ് കാതറിൻ ആ സമയം നോക്കിനിന്നത്.
”മാഡം… മാഡം…” ടീനയുടെ വിളി കേട്ടതും ദേവയിൽ നിന്നും നോട്ടം മാറ്റി കാതറിൻ അവളോട് ചോദിച്ചു.
”ഹ്മ്മ്മ് എന്താ?”
”അത് പിന്നെ മാഡം ഇരിക്കൂ. സാർ ഒരു മീറ്റിങ്ങിനുള്ള തയ്യാറെടുപ്പിലാണ്. One hour കഴിഞ്ഞാൽ ഫ്രീ ആകും, എന്നിട്ട് കാണാം.”
ടീന പറയുന്നത് കേട്ടതും കാതറിന് ആകെ വിറഞ്ഞു കയറി. “How dare you! ആ **** (യൂസ്ലെസ്സ് ഫെലോ) എന്റെ മുന്നിലൂടെ മഹിയുടെ ക്യാബിനിലേക്ക് പോയപ്പോൾ നിനക്ക് അവളോട് ഒന്നും പറയാനുണ്ടായിരുന്നില്ലല്ലോ? എന്നിട്ട് എന്നോട് ആജ്ഞാപിക്കുന്നോ? നിനക്ക് ശരിക്കും എന്നെ അറിയില്ല.” വിരൽ ചൂണ്ടിക്കൊണ്ട് കാതറിൻ ടീനയെ നോക്കി ആക്രോശിച്ചു.
”എനിക്ക് ആരുടെയും സമ്മതം വേണ്ട. ഞാൻ മഹിയെ ഇപ്പോൾ തന്നെ കാണും.”
തന്റെ മൊബൈൽ ഫോൺ മുറുകെപ്പിടിച്ച് കാതറിൻ മഹേന്ദ്രന്റെ റൂം ലക്ഷ്യമാക്കി നടന്നു നീങ്ങി. ഈ സമയം പിറകിൽ നിന്ന് ടീന അവളെ നിൽക്കുവാൻ വേണ്ടി വിളിക്കുന്നുണ്ടായിരുന്നു. പക്ഷേ അഹങ്കാരം മൂത്ത കാതറിൻ അതൊന്നും കേൾക്കുന്ന കൂട്ടത്തിലായിരുന്നില്ല.
തുടരും.
