*പ്രണയസുരം 16*
രാത്രിയിലെ അത്താഴം കഴിക്കാൻ വേണ്ടി എല്ലാവരും ഡൈനിങ് ടേബിളിന് ചുറ്റും ഇരിക്കുകയാണ്…
എല്ലാവരും കളിച്ചും ചിരിച്ചുമാണ് ഭക്ഷണം കഴിക്കുന്നതെങ്കിൽ ആദം മാത്രം അതിലൊന്നും ശ്രദ്ധ കൊടുക്കുന്നില്ലായിരുന്നു… അവന്റെ പ്ലേറ്റിലുള്ള ഒരു ചപ്പാത്തി പോലും കഴിക്കാതെ ഇരിക്കുന്ന ആദത്തിനെ കുറെ സമയമായി വല്യപ്പച്ചൻ ശ്രദ്ധിക്കുന്നു..
എങ്കിലും അത്രയും ആളുകളുടെ മുന്നിൽ നിന്നും ഒന്നും അവനോട് ഇപ്പോൾ ചോദിക്കേണ്ട എന്ന് കരുതി അയാൾ മൗനം പാലിച്ചു..
അല്ല ആലിസേ പാറുമോൾ എവിടെ? വല്യമ്മച്ചി അപ്പോഴാണ് പാറുവിനെ കാണാത്ത കാര്യം ശ്രദ്ധിച്ചത്..
അത് പിന്നെ അമ്മച്ചി പാറു മോൾക്ക് സുഖമില്ല..
അയ്യോ എന്നതാ പറ്റിയത് എന്റെ കുഞ്ഞിന് കത്രീന അല്പം വേവലാതിയോടെ തന്നെ ആലീസിനോടായി ചോദിച്ചു..
അത് പിന്നെ അമ്മച്ചി മോള് കുളിക്കാൻ നേരത്തെ കാലു വഴുതി വാതിലിന്റെ മേൽ മുഖം അടിച്ചു പോയി.. മുഖത്തിന്റെ ഒരു വശം വല്ലാതെ നീര് കെട്ടിയിട്ടുണ്ട്..
എന്നിട്ട് നീ ഇപ്പോഴാന്നൊ ആലീസേ പറയുന്നത്.. പോയി എന്റെ കൊച്ചിനെ വിളിച്ചു വാ ഞാൻ ഒന്ന് നോക്കട്ടെ…
അത് പിന്നെ അമ്മച്ചി ഞാൻ ഒരുപാട് തവണ ഇങ്ങോട്ടേക്ക് വിളിച്ചതാ. അവൾ വരില്ല എന്ന് പറഞ്ഞു അടുക്കളയിൽ തന്നെ നിൽപ്പാ..
അതുകേട്ടതും വല്യമ്മച്ചി ടീനയോടായി പറഞ്ഞു “മോളെ ടീനെ പോയി പാറുവിനെ വിളിച്ചു വാ വല്യമ്മച്ചി വിളിക്കുന്നുണ്ടെന്ന് പറ അവൾ തീർച്ചയായും വന്നോളും.. വന്നില്ലെങ്കിൽ വല്യമ്മച്ചി അങ്ങോട്ട് വരും ഒന്നുകൂടെ പറ..”
ശരി വല്യമ്മച്ചി ടീന പുഞ്ചിരിച്ചുകൊണ്ട് അവരോടായി പറഞ്ഞു നേരെ അടുക്കളയിലേക്ക് പോയി..
പിറകിലായി വരുന്ന പാറുവിനെ കണ്ടതും അവിടെയുള്ള എല്ലാവരും അന്താളിച്ചു കാരണം മുഖത്തിന്റെ ഒരു ഭാഗം വല്ലാതെ വീങ്ങിയിരുന്നു..
അയ്യോ എന്നതാ കൊചേ ഇത്.. ഇത്രയൊക്കെ നടന്നിട്ട് നീ ഹോസ്പിറ്റലിൽ പോകുവാൻ ആദത്തിനോട് പറഞ്ഞില്ലേ..
എന്നതാടാ ആദം നീ ഇത് കണ്ടില്ലായിരുന്നോ കൊച്ചിന്റെ മുഖത്തെ കോലം..
വല്യമ്മച്ചി ദേഷ്യത്തോടെ ആദത്തിനോട് ചോദിച്ചപ്പോഴാണ് ആദം പാറുവിന്റെ മുഖത്തേക്ക് നോക്കിയത്.. കവിളിന്റെ ഒരു വശം വല്ലാതെവീങ്ങിയുട്ടുണ്ടായിരുന്നു.
ആദത്തിന് ആദ്യമായി ഇടനെഞ്ചിൽ ചെറിയൊരു നോവുണർന്നു പാറുവിനെ കണ്ടു.. തല്ലണ്ടായിരുന്നു രാധികയോടുള്ള ദേഷ്യമാണ് അവളുടെ മേൽ തീർത്തതെന്ന് അവൻ വ്യക്തമായിട്ട് അറിയാം..
ആദത്തിന്റെ മുഖഭാവം എല്ലാം വല്യപ്പച്ചൻ ശ്രദ്ധാപൂർവ്വം നോക്കുന്നുണ്ടായിരുന്നു.. എന്തൊക്കെയോ മനസ്സിലായത് പോലെ വല്യപ്പച്ചൻ എല്ലാവരോടുമായി പറഞ്ഞു..
“അതെ ഇനി ഇതിന്റെ മേൽ ഒരു വർത്തമാനം വേണ്ട പാറുമോളെ മോൾക്ക് വേദന വല്ലാതെ സഹിക്കാൻ പറ്റുന്നില്ലെങ്കിൽ നമുക്ക് ഡോക്ടറെ കാണാൻ പോകാം എന്നാ പറയുന്നെ കൊച്ചേ നീ നമുക്ക് പോയാലോ..
അത്…അത് പിന്നെ വേണ്ട വല്യപ്പച്ച നിക്ക് ഇപ്പോൾ വേദന കുറവുണ്ട്.. അവൾ പതിയെ വല്യപ്പച്ചനോടായി പറഞ്ഞു..
ഹ്മ്മ്മ്….അങ്ങനെയാണെങ്കിൽ ആലീസേ കൊച്ചിന് വല്ല കഞ്ഞിയും മറ്റും കൊടുക്ക് കഴിക്കാൻ അതായിരിക്കും നല്ലത്.. അത്രയും പറഞ്ഞ് വല്യപ്പച്ചൻ പതിയെ എഴുന്നേറ്റു.. അതിനു മുന്നേ അയാൾ ആദത്തിനെ നോക്കിക്കൊണ്ട് പറഞ്ഞു. “ആദം ഒന്ന് ഗാർഡനിലേക്ക് വാ പുതിയൊരു പ്രോജക്ട് കിട്ടിയിട്ടുണ്ട് അതിനെക്കുറിച്ച് സംസാരിക്കണം..” അത്രയും പറഞ്ഞായാൾ കൈ കഴുകാൻ പോയി..
വല്യപ്പച്ചന്റെ മുഖഭാവത്തിൽ നിന്നും ആദത്തിന് മനസ്സിലായി മറ്റെന്തോവാണ് പറയാൻ പോകുന്നത് എന്ന്..
ആദം പുറത്തെ ഗാർഡനിലേക്ക് വരുമ്പോൾ വല്യപ്പച്ചൻ അവിടെയുള്ള സ്റ്റോൺ ബെഞ്ചിൽ ആയി ആകാശത്തേക്ക് നോക്കിയിരിക്കുന്നുണ്ടായിരുന്നു..
അയാളുടെ അടുത്തായി തന്നെ ആദം വന്നിരുന്നു.. അല്പസമയത്തേക്ക് ഇരുവർക്കിടയിലും മൗനം തളംകെട്ടി നിന്നു പിന്നീട് അതിനെ ഭേദിച്ചുകൊണ്ട് വല്യപ്പച്ചൻ ചോദിച്ചു..
” എന്നുമുതലാ കുരിശിങ്കലിലേ ആദം ഒരു പെണ്ണിന്റെ മേൽ കൈ വയ്ക്കുവാൻ തുടങ്ങിയത്.. അയാളുടെ രൂക്ഷമായ നോട്ടത്തോടുള്ള ചോദ്യത്തിൽ ആദം തെറ്റ് ചെയ്ത കൊച്ചു കുട്ടികളെപ്പോലെ തലയും താഴ്ത്തി നിന്നു..
” എന്താ ആദം നിനക്ക് മറുപടിയൊന്നുമില്ല… അവൾ നിന്റെ ഭാര്യയാണെന്ന് കരുതി ആ കൊച്ചിന്റെ മേൽ കൈ വയ്ക്കുവാൻ നിനക്ക് എന്ത് അധികാരമാണുള്ളത്.. നിന്നോട് പലപ്രാവശ്യം ഞാൻ പറഞ്ഞിട്ടുണ്ട് നിന്റെ ദേഷ്യം കുറയ്ക്കണം എന്ന്.. ചോദിക്കാനും പറയാനും ആരുമില്ലാത്ത കൊച്ചാണെന്ന് കരുതിയാണോ നീ അതിന്റെ മേൽ കൈവെച്ചത്..”
” എന്താ ആദം ഒന്നും മിണ്ടാതെ ഇരിക്കുന്നത് നിനക്കറിയില്ലേ ഞാൻ ചോദിച്ചാൽ മറുപടി തരണമെന്ന്..” പഴയ കർക്കശക്കാരനായ വല്യപ്പച്ചനെയാണ് ആദം അവിടെ കണ്ടത്.. അതുകൊണ്ടുതന്നെ അവൻ വാക്കുകൾക്ക് വേണ്ടി പരതി…
അത്….അത് പിന്നെ വല്യപ്പച്ച ആൽബിൻ വിളിച്ചിരുന്നു പിന്നീട് അവന്റെ രാധിക വന്നതും മറ്റുള്ള കാര്യങ്ങൾ എല്ലാം വല്യപ്പച്ചനോട് പറഞ്ഞു..
ഹ്മ്മ്… ഹോ…. അപ്പോൾ അവൾ തിരിച്ചു വന്നു അല്ലേ.. വരട്ടെ ആദം നിനക്ക് ഭയമുണ്ടോ അവളെ..
വല്യപ്പച്ചൻ ഒരു പുച്ഛ ചിരിയാലെ ആദത്തിനോടായി ചോദിച്ചു.
ഭയമോ എനിക്കൊ അവളെ നേരിട്ട് കാണാൻ വേണ്ടിയാണ് ഞാനും കാത്തിരിക്കുന്നത്..
എന്നാൽ നീ ഒന്നോർക്കുക അവളെ പല സന്ദർഭങ്ങളിൽ നിനക്ക് കാണേണ്ടിവരും ആ ദേഷ്യവും വാശിയും എല്ലാം തീർക്കേണ്ടത് നിന്റെ ഭാര്യയായ പാർവതിയുടെ ശരീരത്തിൽ അല്ല.. വല്യപ്പച്ചൻ നിനക്കൊരു സുഹൃത്തു കൂടിയാണ് അങ്ങനെ മാത്രമേ ഞാൻ നിന്റെ കൂടെ ഇടപഴകിയിട്ടുള്ളൂ പക്ഷേ എന്റെ കൊച്ചിന്റെ മേലെ എങ്ങാനും ഇനി കൈ വച്ചാൽ എന്റെ സ്വഭാവം ഇതായിരിക്കില്ല അത് നീ ഓർത്തു വച്ചോ… . കുരിശിങ്കലിലെ ആദം ഇതുപോലൊരു പന്നത്തരം ഇനി കാണിക്കരുത്..
അത് നല്ലതിനല്ലടാ മക്കളെ ആദ്യം കാർക്കശ്യത്തോടെയും പിന്നീട് അവസാനം പറയുമ്പോൾ അയാളുടെ ശബ്ദം ഒന്നു നേർത്തു പോയിരുന്നു. വല്യപ്പച്ചൻ പതിയെ ആദത്തിന്റെ തോളിൽ ഒന്ന് തട്ടിക്കൊണ്ട് അകത്തേക്ക് കയറിപ്പോയി..
ആദ്യമായിട്ട് പാർവതിയോട് താൻ ചെയ്തത് തെറ്റായിപ്പോയി എന്ന് ആദത്തിന് തോന്നിത്തുടങ്ങി.. എങ്കിലും പാർവതിയോട് മാപ്പ് പറയുവാൻ ഒന്നും ആദം മുതിർന്നില്ല അല്ലെങ്കിൽ അവന്റെ ഈഗോ അതിന് സമ്മതിച്ചില്ല എന്ന് വേണമെങ്കിൽ പറയാം…
റൂമിലെത്തിയ ആദം കതകടച്ച് തിരിയുമ്പോൾ കാണുന്നത് താഴെ പുതപ്പ് വിരിച് കിടക്കാൻ ഒരുങ്ങുന്ന പാർവതിയെയാണ്.. ഇപ്പോഴും മുഖത്തെ വീക്കത്തിന് അല്പം പോലും കുറവില്ല എന്ന് അവൻ മനസ്സിലാക്കി..
എങ്കിലും അവളോട് ഒന്നും സംസാരിക്കാതെ അവൻ നേരെ കട്ടിലിൽ ചെന്ന് കിടന്നുകൊണ്ട് ലൈറ്റ് ഓഫ് ചെയ്തു.. പാർവതിയും ആദം എന്നൊരാൾ അവിടെയുണ്ടെന്ന് പോലും നോക്കാത്ത തരത്തിലായിരുന്നു അവളുടെ പെരുമാറ്റവും…
ആദം അവളെ മൈൻഡ് ചെയ്യാതെ പോയി കിടന്നെങ്കിലും അവളുടെ പെരുമാറ്റം അവൻ ഇടംകണ്ണാലെ നോക്കുന്നുണ്ടായിരുന്നു.
താനെന്ന ഒരാൾ അവിടെ നിൽക്കുന്ന പോലുമില്ല എന്ന തരത്തിലായിരുന്നു അവളുടെ രീതികൾ ആദ്യമായി ആദത്തിന് അവളുടെ രീതികൾ തീരെ പിടിച്ചില്ല എന്ന് വേണമെങ്കിൽ പറയാം..
എന്തൊക്കെയോ ആലോചിച്ചു കിടന്നു ഇരുവരും പതിയെ ആണ് ഉറക്കത്തിലേക്ക് വഴുതി വീണത്….
പാറു നീ എന്റെ കൂടെ ഒന്ന് പുറത്തേക്ക് വരുമോ..
എങ്ങോട്ടാ ടീന ചേച്ചി?..
അതോ കുറച്ച് ഷോപ്പിങ്ങിന് ഞാൻ തനിയെ പോകണ്ടേ നീയും കൂടി ഉണ്ടെങ്കിൽ.. പ്ലീസ് പ്ലീസ് നീയും കൂടെ വരുമോ… ഡെവിച്ചായൻ ഓഫീസിൽ പോയി അമ്മച്ചിക്ക് ആണെങ്കിൽ വല്യമ്മച്ചിയുടെ കൂടെ ഇരിക്കണം എന്ന് നിന്നെയും കൂട്ടി പൊയ്ക്കോളാൻ പറഞ്ഞു അവർ.അപ്പോൾ ഞാനും കരുതി നീയാകുമ്പോൾ നമുക്ക് അടിച്ചുപൊളിച്ച് ഒന്നു മോളിൽ എല്ലാം ചുറ്റിക്കറങ്ങിയിട്ട് വരാം..
അയ്യോ ചേച്ചി ആദം സ…. അല്ല ഇച്ചായൻ ഇവിടെയില്ല ഓഫീസിൽ പോയത ചോദിക്കാതെ എങ്ങനെയാ വരിക.. അവൾ അല്പം വേവലാതിയോടെ ടീനയോടായി പറഞ്ഞു..
ഹോ അതാണോ ഇത്ര വലിയ കാര്യം അതിപ്പോൾ തന്നെ സോൾവ് ആകും അതും പറഞ്ഞു ടീന ആദത്തിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു..
പാർവതിക്ക് ഒന്ന് എതിർക്കുവാൻ ഉള്ള സമയം പോലും കിട്ടിയില്ല എന്ന് വേണമെങ്കിൽ പറയാം..
പരിചയമല്ലാത്ത നമ്പർ കണ്ട ആദം ഫോണെടുത്തു.
ഹലോ ചേട്ടായി ഇത് ഞാനാ ടീന.. ഞാൻ വിളിച്ചത് ഞാൻ ഒന്ന് പാറുവിനെയും കൊണ്ട് ഒന്ന് പുറത്തേക്ക് പൊയ്ക്കോട്ടെ എന്ന് ചോദിക്കാനാണ്.. ചേട്ടായി പാറു ഇവിടെ നിൽക്കുന്നുണ്ട് ഞാൻ കൊടുക്കാമെ…
ആദത്തിന് അങ്ങോട്ടൊന്നും പറയുവാൻ ടീന സമ്മതിച്ചില്ലായിരുന്നു നോൺ സ്റ്റോപ്പ് ആയിട്ടായിരുന്നു അവളുടെ സംസാരം…
വേണ്ട വേണ്ട പാർവതി ടീനയോടായി പറഞ്ഞെങ്കിലും ടീന അവൾക്ക് മൊബൈൽ നിർബന്ധിച്ച് കയ്യിൽ കൊടുത്തു..
പിന്നെ പാർവതിയുടെ അടുക്കൽ നിന്നും ടീന പോകാത്തത് കൊണ്ട് പാർവതിക്ക് ഒന്നും സംസാരിക്കുവാനും കഴിയുന്നില്ലായിരുന്നു..
ചോദിക്ക് ചോദിക്ക് ചേട്ടായിയോട് ചോദിക്ക്… ടീന പറയുന്നത് ആദം കേൾക്കുന്നുണ്ടായിരുന്നു..
പക്ഷേ അപ്പോഴും പാർവതി ഉമിനീർ ഇറക്കിക്കൊണ്ട് ടീമിനയെയും പിന്നീട് ആദത്തിന്റെ ഇപ്പോഴത്തെ മുഖഭാവവും ഓർത്തു നിൽക്കുകയായിരുന്നു..
ഞാൻ ഞാൻ… പൊ…
നീ ടീനയുടെ കൂടെ പൊയ്ക്കോ..
അത്രയും പറഞ്ഞ് ആദം ഫോൺ കട്ട് ചെയ്തു..
സത്യത്തിൽ അപ്പോഴാണ് പാർവതിക്ക് ശ്വാസം നേരെ വീണത്..
എന്നതാ കൊചേ ഇങ്ങനെയാണോ ഭർത്താവിനോട് സംസാരിക്കുക.. ഒരുമാതിരി പ്രിൻസിപ്പാൾനെ കണ്ട കുട്ടിയെ പോലെയാണല്ലോ നിന്റെ സംസാരം .. ഇങ്ങനെ ഒരു പെണ്ണ്.. ടീന പാർവതിയുടെ കവിളിലായി ഒന്ന് നുള്ളി കൊണ്ട് പറഞ്ഞു.. വേഗം പോയി ഡ്രസ്സ് ചേഞ്ച് ചെയ്യാൻ നോക്ക് .. ഞാനും ഡ്രസ്സ് ചേഞ്ച് ചെയ്യാൻ പോവുകയാണ് 10 മിനിറ്റ് അതിനുള്ളിൽ ഇറങ്ങാം കേട്ടോ..
അതും പറഞ്ഞു ചാടി തുള്ളി ടീന മുകളിലേക്ക് പോയി..
ആലിസ് അമ്മച്ചിയോടും വല്യമ്മച്ചിയോടും അനുവാദം വാങ്ങി പാറുവും ടീനയും ഷോപ്പിംഗ് മാളിലേക്ക് അവരുടെ തന്നെ കാറിൽ യാത്രയായി..
ആദ്യമായിട്ടായിരുന്നു ഇത്രയും വലിയൊരു ഷോപ്പിംഗ് മാൾ പാർവതി കാണുന്നത്.ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ അവൾ എല്ലാം നോക്കി കാണുകയായിരുന്നു..
ടീനേക്കാളും എത്രയോ ഇളയതാണ് പാറു അതുകൊണ്ട് ഒരു ചേച്ചി എന്ന നിലയ്ക്ക് ടീന പാറുവിന്റെ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ട്..
പാർവതി നമുക്ക് ആദ്യം ഡ്രസ്സ് എടുക്കാം.. അതും പറഞ്ഞ് അവളെ അവിടെയുള്ള ഒരു ബ്രാൻഡഡ് ഷോറൂമിലേക്ക് കൊണ്ടുപോയി ടീന..
അവിടെനിന്നും ടീന അവൾക്ക് ഇഷ്ടപ്പെട്ട മൂന്ന് നാല് ഡ്രസ്സുകൾ എടുത്തു.. അപ്പോഴും ഡ്രസ്സിന്റെ ഭംഗി എല്ലാം നോക്കി നിൽക്കുകയായിരുന്നു പാർവതി.. അവൾക്ക് ഇഷ്ടപ്പെട്ട ഒരു മഞ്ഞ കളർ സാരി കണ്ടതും പതിയെ ഒന്ന് നോക്കിയവൾ .. സാരിയുടെ വില കണ്ടപ്പോൾ ഞെട്ടിപ്പോയി ഇരുപത്തി അയ്യായിരം രൂപ.. പാർവതി അവിടെ തന്നെ സാരി വെച്ച് വേഗം ടീനയുടെഅടുത്തേക്ക് നീങ്ങി നിന്നു…
പാറൂ നിന്റെ ഷോപ്പിംഗ് കഴിഞ്ഞോ..
അയ്യോ ചേച്ചി എനിക്കൊന്നും വേണ്ട..
പാറുവിന്റെ പേടിച്ചരണ്ട മുഖഭാവവും പറച്ചിലും കേട്ടതും ടീനക്ക് അവളോട് വല്ലാത്ത വാത്സല്യം തോന്നി.. വസ്ത്രങ്ങൾ ഒന്നും പാർവതി സ്വയം എടുക്കില്ല എന്ന് ടീനക്ക് അറിയാവുന്നത് കൊണ്ട് തന്നെ ഇഷ്ടപ്പെട്ട മൂന്ന് നാല് ജോഡി ഡ്രസ്സുകൾ പാർവതിക്കായി ടീന എടുത്തിരുന്നു..
ട്ടോ…..
ഏതൊരു പെൺകുട്ടി അവിടെയുള്ള ഒരു സ്റ്റാഫിനെ തല്ലുന്നത് കണ്ടിട്ടാണ് പാർവതിയും ടീനയും അങ്ങോട്ടേക്ക് നോക്കിയത്..
നോക്കുമ്പോൾ രാധിക ഏതൊരു സെയിൽസ് ഗേളിനെ തല്ലുന്നതാണ് അവർ കാണുന്നത്.. രാധികയുടെ ഫോട്ടോ ഒരു പ്രാവശ്യം ആദത്തിന്റെ മുറിയിൽ കയറിയപ്പോൾ ടീനയും കണ്ടിരുന്നു അതുകൊണ്ടുതന്നെഅവർക്ക് പെട്ടെന്ന് തന്നെ ആളെ മനസ്സിലായി..
പാർവതി ഒരു നിമിഷം രാധികേ തന്നെ നോക്കി നിന്നുപോയി അത്രയും സുന്ദരിയായിരുന്നു അവൾ..
ചി!!!! ഡ്രസ്സിൽ മുഴുവൻ കോഫി ആക്കിയിട്ട് അത് എന്റെ തെറ്റാണെന്ന് തന്നെ പറയുന്നൊ നിന്നെപ്പോലത്തെ ലോ ക്ലാസ് പീപ്പിൾസ് ഇതല്ല ഇതിനപ്പുറം പറയും.. ഞാൻ ഇട്ടിരിക്കുന്ന ഡ്രസ്സിന്റെ വില എന്താണെന്ന് അറിയോ നിനക്ക്..
അപ്പോഴേക്കും മാനേജർ അങ്ങോട്ടേക്ക് വന്നു..
സോറി മാഡം സോറി എന്താണ് ഇവിടെ പ്രശ്നം..
പ്രശ്നം എന്താണെന്നോ.. നിങ്ങളുടെ ഈ സെയിൽസ്ഗേൾ കാരണം എന്റെ എത്ര രൂപയുടെ ഡ്രസ്സ് ആണ് നശിച്ചത് എന്ന് അറിയുമോ..
അയാൾ നോക്കുമ്പോൾ തൊട്ടരികിലായി ഒരു പാവം പെൺകുട്ടി കരഞ്ഞു കൊണ്ടു നിൽക്കുന്നതാണ് മാനേജർ കാണുന്നത്..
ഇവളെ ഇപ്പോൾ തന്നെ ഈ ജോലിയിൽ നിന്ന് പിരിച്ചുവിടണം. ഇവളെ പോലെയുള്ള ഒരുത്തിയെയും ഇങ്ങനെ ഈ സ്ഥാപനത്തിൽ വച്ച് പൊറുപ്പിക്കാൻ പാടില്ല.. രാധിക മാനേജർക്ക് നേരെ ഉറഞ്ഞുതുള്ളി കൊണ്ട് പറഞ്ഞു..
ശരി ശരിയാണ് മാഡം. ഞങ്ങൾ ഇന്ന് തന്നെ ടെർമിനേറ്റ് ചെയ്തോളാം..
അത് കേട്ടതും ആ പെൺകുട്ടി വിങ്ങിപ്പൊട്ടി കരഞ്ഞുകൊണ്ട് മാനേജരോട് ആയി പറഞ്ഞു..
സാർ എന്റെ അടുത്ത് തെറ്റൊന്നുമില്ല മാഡം അലക്ഷ്യമായി വന്നതുകൊണ്ടാണ് കോഫി ദേഹത്തേക്ക് മറിഞ്ഞത് എന്നെ പറഞ്ഞു വിടരുത് സാർ ഒരുപാട് പ്രാരാബ്ധങ്ങൾക്കിടയിലാണ് ഞാൻ ജീവിക്കുന്നത്.. ആ പെൺകുട്ടിയുടെ കരച്ചിൽ കണ്ടതും ടീനക്കും പാർവതിക്കും വല്ലാത്ത സങ്കടമായി മാനേജർക്കും അതുതന്നെ പക്ഷേ രാധികയുടെ സ്വഭാവവും അവൾ ആരാണെന്നും ഉള്ളത് അവർക്ക് അറിയാമായിരുന്നു..
മാനേജർ നിസ്സഹായതയോടെ തലതാഴ്ത്തി നിന്നു..
ഇതെല്ലാം കണ്ടതും ടീനക്കാകെ വിറഞ്ഞു കയറി.അവൾ ഓടിച്ചെന്ന് മാനേജരോടായി ചോദിച്ചു
“എന്താണ് ഇവിടെ മാനേജർ നടക്കുന്നത് ഒരാളുടെ ഭാഗം മാത്രം കേട്ടുകൊണ്ടാണോ ഒരാളെ ടെർമിനേറ്റ് ചെയ്യുന്നത്.. ഇവിടെ സിസിടിവി ഫൂട്ടേജ് ഉണ്ടല്ലോ അത് നോക്കിയാൽ അറിയില്ലേ ആരുടെ ഭാഗത്താണ് തെറ്റ് എന്ന്… പണം ഉണ്ടെന്ന് കരുതി അഹംഭാവം കാണിക്കുന്നവരുടെ അടുത്ത് ഇങ്ങനെ തലയും താഴ്ത്തി നിൽക്കുകയല്ല വേണ്ടത്.. ടീന അങ്ങനെ പറഞ്ഞതും രാധിക ദേഷ്യം കൊണ്ട് വിറഞ്ഞുകയറി..
എടീ നീയാരാടി എന്നെ പഠിപ്പിക്കുവാൻ..
പെണ്ണേ എടീ പോടീ എന്നെല്ലാം നിന്റെ വീട്ടിലുള്ളവരെ പോയി വിളിച്ചേക്കണം അല്ലാതെ എന്റെ അടുത്തേക്ക് എങ്ങാനും കളിക്കാൻ വന്നാൽ ഉണ്ടല്ലോ..
കളിക്കാൻ വന്നാൽ നീ എന്ത് ചെയ്യും നിനക്ക് ഈ രാധികയെ തികച്ചും അറിയില്ല.. നീ ഇപ്പോൾ സംസാരിച്ച പോലെ സംസാരം നിന്റെ തള്ളയുടെ…
ട്ടോ…
ഒരു നിമിഷം ആ ഫ്ലോറിലുള്ള എല്ലാവരും തരിച്ചു നിന്നു പോയി… രാധികയ്ക്ക് തന്റെ ഇരുകവിളകളും നീറുന്നതുപോലെ തോന്നി…
അവൾ അപമാന ഭാരത്താൽ പുകഞ്ഞു പോയി.. രാധികയുടെ കവിളുകൾ അടി കൊണ്ടിട്ടാണെന്നു തോന്നുന്നു ചുവപ്പു നിറം ആയിട്ടുണ്ട്..
ഒരു നിമിഷം കണ്ണുകൾ തുറന്നു രാധിക മുന്നിൽ കലി കയറി നിൽക്കുന്ന ടീനയെ കണ്ടതും അവളും അതേ ഭാവത്തോടെ തന്നെ നോക്കി നിന്നു…
നീ എന്നെ അടിച്ചു അല്ലേടി…
അതേടി വീട്ടിലിരിക്കുന്ന എന്റെ അമ്മച്ചിയെ പറഞ്ഞാൽ നിന്നെ അടിക്കുകയല്ല കൊല്ലുകയോ ചെയ്യുക.. പണമുണ്ടെന്ന് കരുതി അഹങ്കാരം കൊണ്ടുനടക്കുന്നത് കൊള്ളാം പക്ഷേ അതൊരു അലങ്കാരമാക്കരുത്…
ഇത്തരത്തിലുള്ള സംസാരം നിന്റെ വായിൽ നിന്ന് വീഴുമ്പോൾ ഈ അടി നിനക്ക് ഓർമ്മവേണം അതിനാണ് നിനക്ക് ഞാൻ തന്നത്…. വേറെയും കാര്യമുണ്ടെന്ന് കൂട്ടിക്കോ അത് പിന്നീട് മനസ്സിലാകും അവളെ നോക്കി പുച്ഛിച്ചുകൊണ്ട് പാർവതിയുടെ കൈയും പിടിച്ചു സാധനങ്ങളും എടുത്ത് ടീന പുറത്തേക്ക് ഇറങ്ങിപ്പോയി..
പകയെരിയുന്ന കണ്ണുകളോടെ അവരെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു രാധിക പക്ഷേ അപ്പോഴും പാർവതി അവളെ പേടിയോടെ തിരിഞ്ഞു തിരിഞ്ഞു നോക്കുന്നുണ്ട്…
തുടരും
