പ്രണയാസുരം 21

meet my beloved wife Mrs. Parvathy Adam kurishingal..

ആദത്തിന്റെ ആ തുറന്ന വെളിപ്പെടുത്തലിൽ രാധിക ഇടിവെട്ടേറ്റത് പോലെ നിന്ന് പോയി..

ആദത്തിന്റെ നെഞ്ചിനോടൊപ്പം ഉയരമുള്ള ആ പെൺകുട്ടിയിൽ ആയിരുന്നു രാധികയുടെ കണ്ണുകൾ….

കണ്ടാൽ തന്നെ അറിയാം ലോ ക്ലാസ് ആണെന്ന്.. ഒരു അയഞ്ഞ സാരിയാണ്  അവളുടെ വേഷം.. മുടിയിൽ കോട്ട കണക്കിന് എണ്ണ ഇപ്പോഴുമുണ്ട്.. മുഖത്ത് യാതൊരു മേക്കപ്പും ഇല്ല.. പക്ഷേ എന്തോ ഒരു ഭംഗിയുണ്ട് കാണുവാൻ.. ഒരു കുട്ടിത്തം ഒക്കെ.. അങ്ങനെ വേണമെങ്കിൽ പറയാം..

അവരെ ഇരുവരെയും നോക്കി കൊണ്ട് തന്നെ  രാധിക പൊട്ടിപ്പൊട്ടി ചിരിച്ചു പോയി…

ഹാ… ഹാ…. ഹാ… So funny.. എന്തുപറ്റി ആദം നിനക്ക് ഈ ലോകത്ത് ഒരു പെണ്ണിനെയും കിട്ടാത്തത് കൊണ്ടാണോ ഇതുപോലെത്തെ ഒരു പട്ടിക്കാട്ടുകാരിയെ വിവാഹം കഴിച്ചത്…

ഹും എന്ത് യോഗ്യതയുണ്ട് ഇവൾക്ക് നിന്നെ പോലത്തെ ഒരു ബിസിനസ് മാൻഡേ ഭാര്യ ആകുവാൻ… ഏതോ തൊഴുത്തിൽ ജീവിച്ചവളെ എടുത്ത് പട്ടമഹർഷിയാക്കിയിരിക്കുന്നു.. കൊള്ളാം കൊള്ളാം ഇതാണോ കുരിശിങ്കൽ തറവാടിന്റെ  പുതിയ നിയമം… ഹാ… ഹാ.. ഹാ…

അത്രയും നേരം വല്ലാത്തൊരു സന്തോഷത്തിലായിരുന്നു പാർവതി.. ആദം തന്നെ അവനിലേക്ക് ചേർത്ത് നിർത്തി ഭാര്യയാണെന്ന് പറഞ്ഞപ്പോൾ  അവൾക്ക് ലോകം കീഴടക്കിയത് പോലെ തോന്നിയിരുന്നു.. പക്ഷേ അതിനൊരു നീർക്കുമളയുടെ ആയുസ്സ് മാത്രമേ ഉള്ളൂ എന്ന് അവൾ തിരിച്ചറിഞ്ഞത് രാധികയുടെ വാക്കുകളിൽ നിന്നുമാണ്..

തന്നെക്കുറിച്ച് എത്ര തരം താഴ്ന്ന രീതിയിൽ സംസാരിക്കാൻ പറ്റുമോ അത്രയും തരം താഴ്ന്നിട്ടാണ് രാധക ഇപ്പോൾ സംസാരിച്ചത്.. അവൾ തന്നെക്കുറിച്ച് അങ്ങനെയെല്ലാം പറഞ്ഞതും  പാർവതിക്ക് ആദത്തിന്റെ അടുത്ത് നിൽക്കുവാൻ പോലും കുറച്ചിൽ തോന്നി..

അറിയാതെ തന്നെ ആ പാവം പെണ്ണിന്റെ കണ്ണുകൾ ഒന്നു നിറഞ്ഞു..

ആദം നീ എപ്പോഴും ഒരു ബിസിനസ് മാൻ ആയിട്ടല്ലേ  ചിന്തിക്കുകയുള്ളൂ.. അതുകൊണ്ട് ഞാനിപ്പോൾ ഒരു ഡീൽ പറയാം..

എന്ത് ഡീൽ… തന്റെ കണ്ണുകൾ കുറുക്കിക്കൊണ്ട് ആദം രാധികയോടായി ചോദിച്ചു..

അപ്പോഴും പാർവതിയെ തന്നിൽ നിന്നും വേർപിരിക്കാതെ അവന്റെ നെഞ്ചോട് ചേർത്ത് നിർത്തിയിരുന്നു ആദം..

എന്തുകൊണ്ടൊ ആ സമയം പാർവതിയും അവനിൽ നിന്നും ഒഴിഞ്ഞുമാറുവാൻ ആഗ്രഹിച്ചില്ല.. അതുകൊണ്ട് തന്നെ അവൾ താഴോട്ട് തന്നെ നോക്കി നിന്നു.. പാർവതിക്ക് അറിയാം രാധികയുടെ കണ്ണുകൾ അപ്പോഴും തന്നിൽ ആണെന്ന്..

ചോദിച്ചത് കേട്ടില്ലേ രാധിക എന്ത് ഡീൽ എന്ന്..

ഹോ സോറി അത് മറ്റൊന്നുമല്ല നീ ഇപ്പോൾ ഒരു പ്രോജക്ട് സൈൻ ചെയ്യുവാൻ പോവുകയല്ലേ അതും SR കമ്പനിയുമായിട്ട്.. ഒന്നും രണ്ടുമല്ല ആയിരം കോടിയുടെ പ്രോജക്ട് ആണ്.. അതിപ്പോൾ ഏകദേശം ഞങ്ങളുടെ കൈയിലാണ്.. ഞാൻ ഒരാൾ വിചാരിച്ചാൽ ആ പ്രോജക്ട് നിനക്ക് നൽകാൻ സാധിക്കും.. പകരം നീ ചെയ്യേണ്ടത് ഈ പിച്ചക്കാരിയെ ഒഴിവാക്കി എന്നെ ഭാര്യയായി വീണ്ടും സ്വീകരിക്കുക…

എനിക്കൊരു തെറ്റുപറ്റി.. ആ തെറ്റിനു  ക്ഷമ ചോദിക്കാൻ ഞാൻ തയ്യാറാണ്.. നമ്മൾ പണ്ട് ഒരുപാട് പ്രണയിച്ചു നടന്നതാണ് അതൊന്നും നീ മറന്നിട്ടില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്.. ഒരു വശ്യമായ മുഖത്തോടെ രാധിക ആദത്തിനെ നോക്കിക്കൊണ്ട് പറഞ്ഞു

പകരം ഞാൻ പറഞ്ഞാ ഡീൽ നിനക്ക് കിട്ടുന്നതായിരിക്കും സമ്മതമാണോ ..

ആദം പതിയെ പാർവതിയുടെ ഷോൾഡറിൽ നിന്നും കൈകൾ എടുത്തുകൊണ്ട് രാധികയുടെ അടുക്കലേക്ക് നടന്നു ചെന്നു കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു…

Get out,*&&%*%&%ich….!!!!

ഈ ആദത്തിനെ വിലയിടാൻ മാത്രം നീ വളർന്നിട്ടില്ല രാധിക… നീ ഇപ്പോൾ പറഞ്ഞത് പറഞ്ഞു മേലിൽ ഇമ്മാതിരി വർത്താനം പറഞ്ഞുകൊണ്ട് ഈ കുരിശിൽ തറവാട്ടിലേക്ക് കയറി വന്നാൽ ഇപ്പോൾ വന്നതുപോലെ ഒരു തിരിച്ചുപോക്ക് നിനക്ക് ഇനി ഉണ്ടാകില്ല..

ഹാ പിന്നെ ആ നിൽക്കുന്നവൾ എന്റെ ഭാര്യയാണ് ഇനിയുള്ള കാലം അവളായിരിക്കും എന്റെ പാതി മേലിൽ… മേലിൽ നി ഇപ്പോൾ പറഞ്ഞതരത്തിലുള്ള വർത്തമാനം ഇനി പറഞ്ഞാൽ ഇനി നിന്റെ ചെകിട് അടിച്ചുപൊളിക്കുകയല്ല ഞാൻ ചെയ്യുക.. കുറച്ചുകൂടി ആദം രാധികയുടെ മുഖത്തിന്റെ അടുത്തേക്ക് ചേർന്ന് നിന്നു കൊണ്ട് അവളോടായി പറഞ്ഞു കൊന്നുകളയും നിന്നെ ഞാൻ..

ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു കരിനിഴലായി നീ ഇനി  വരരുത്…… വരരുത് എന്ന് പറഞ്ഞാൽ വരരുത് കേട്ടോടി ന****മോളെ…

ദേഷ്യത്താൽ വിറക്കുന്ന ആദത്തിനെ കണ്ടതും രാധിക ഒന്ന് ഭയന്നെങ്കിലും വിട്ടുകൊടുക്കാൻ അവൾ തയ്യാറല്ലായിരുന്നു..

No… No… No…. ഇല്ലാ ആദം ഞാൻ വന്ന ലക്ഷ്യം പൂർത്തീകരിക്കാതെ ഞാൻ പോകില്ല.. നിന്റെ ജീവിതത്തിലേക്ക്  ഞാൻ വരുമെന്ന് ഉറപ്പിച്ചിട്ടുണ്ടെങ്കിൽ വന്നിരിക്കും ഞാൻ … ഈ രാധിക ഒന്ന് തീരുമാനിച്ചാൽ നടപ്പിലാക്കും എന്ന് നിനക്കറിയില്ലേ ആദം… അന്ന് ഞാൻ സ്വമനസാലെ എല്ലാ   നിന്റെ ജീവിതത്തിൽ നിന്ന് പടി ഇറങ്ങിയത്.. പക്ഷെ സാഹചര്യം അതായിരുന്നു…

ഞാ….

പഫാ*** പന്ന ***മോളെ എന്ത് സാഹചര്യമാടി നിനക്ക്.. ശത്രുവിന്റെ കൂടെ കിടക്ക പങ്കിട്ടത് ഞാൻ നേരിട്ട് കണ്ടതും പോരാ അവളുടെ സാഹചര്യം… എന്നെ ചതിച്ച് എന്റെ സ്വത്തുക്കളും നേടിയെടുത്തു അന്ന് പോയതലേഡി നീ… ഇപ്പോൾ ഞാൻ ഒന്ന് സ്റ്റേബിൾ ആയപ്പോൾ വീണ്ടും വന്നിരിക്കുന്നു… പക്ഷേ നീ ഒന്നോർത്തോ അന്ന് കണ്ട ആദം അല്ല ഇന്ന്… കൊന്നുകളയും എന്ന് പറഞ്ഞാൽ കൊന്നുകളയും എന്നെക്കൊണ്ട് വെറുതെ നീ അത് ചെയ്യിപ്പിക്കരുത്..

ഇല്ല.. ഇല്ല… ഇല്ല.. ഓർത്തു വച്ചോ ആദം ഇപ്പോൾ നീ എന്നെ തല്ലിയ കൈകൾ കൊണ്ട് തന്നെ തലോടും..

അതിനുമുമ്പ് അതിനുമുമ്പ്.. ഒരു ഭ്രാന്തിയെപ്പോലെ രാധിക അലറിക്കൊണ്ട് പാറുവിന്റെ അടുക്കലേക്ക് ഓടിച്ചെന്ന് അവളുടെ  കഴുത്തിന് പിടിച്ച് കൊല്ലുവാൻ നോക്കിയതും ഒരു നിമിഷം കൊണ്ടായിരുന്നു..

ചാവടി പോയി ചാവ് എന്റെ ആദത്തിനെ സ്വന്തമാക്കിയ നീ ഇനി ജീവിച്ചിരിക്കേണ്ട..

ഈ കാഴ്ച കണ്ട ആദം ഞെട്ടിത്തരിച്ചു പോയി കാരണം അവളിൽ നിന്നും ഇങ്ങനെ ഒരു പ്രവർത്തി അവൻ പെട്ടെന്ന് പ്രതീക്ഷിച്ചിട്ടില്ലായിരുന്നു..

സ്വബോധത്തിലേക്ക് വന്ന ആദം രാധികയുടെ അടുക്കലേക്ക് ഓടിച്ചെന്നതും അവളെ പാർവതിയിൽ നിന്ന് പിടിച്ചു മാറ്റിയതും ഒരേ സമയമായിരുന്നു..  ഉന്തിനും തള്ളിനും ഇടയിൽ പാർവതിയെ രാധിക പുറകിലേക്ക് പിടിച്ചു തള്ളി… ശക്തമായ തള്ളൽ ആയതുകൊണ്ട് തന്നെ സ്റ്റെയർകേസിൽ പാർവതിയുടെ നെറ്റിയും ചുണ്ടും ഇടിച്ചു ചോര പൊടിഞ്ഞു..

അഹ്… വേദന കൊണ്ട് പാർവതിയുടെ കണ്ണുകൾ നിറഞ്ഞു പോയി..

വീട്ടിൽ വന്നഭ്യാസം കാണിക്കുന്നോടി.. രാധികയുടെ മുടി കുത്തിൽ പിടിച്ചുകൊണ്ട് ആദം അവളെ പിടിച്ചു വലിച്ചു പുറത്തേക്ക് ഒറ്റ തള്ളായിരുന്നു..

എടി നിന്നെ ഇനി അടിച്ചാൽ നീ താങ്ങില്ല എന്ന് കരുതിയിട്ടാണ് നിന്റെ മേൽ ഞാൻ കൈ വയ്ക്കാത്തത്…..

മേലിൽ…. മേലിൽ ഈ കുരിശിങ്കൽ തറവാട്ടിലേക്ക് നി ഇനി കാലെടുത്തുവച്ചാൽ ഇനി ആദം പറയുകയല്ല പ്രവർത്തിച്ചു കാണിക്കുകയായിരിക്കും ചെയ്യുക… കേട്ടോടി നാ*** മോളെ…

ശരീരത്തിന്റെ വേദനകൾ മറന്നു കൊണ്ട് തന്നെ രാധിക പതിയെ എഴുന്നേറ്റു നിന്നു..

ഇപ്പോൾ കാണിച്ചതിന് ഞാൻ… ഞാൻ മറുപടി നൽകുന്നതായിരിക്കും ആദം… അധികം വൈകാതെ തന്നെ.. പിന്നെ നിന്റെ ഭാര്യ എന്ന് പറയുന്നവൾ എന്റെ ഈ കൈ കൊണ്ട്  ചാവാൻ ആയിരിക്കും അവളുടെ യോഗം.. വിടില്ല ഈ രാധയ്ക്കെതിരെ നിൽക്കുന്ന ഒന്നിനെയും വെറുതെ വിടില്ല ഞാൻ.. എല്ലാത്തിന്റെയും അവസാനം നിന്നെ ഞാൻ സ്വന്തമാക്കിയിരിക്കും.. പകയെരിയുന്ന കണ്ണുകളോടെ  രാധിക ആദത്തെ നോക്കിക്കൊണ്ട് അലറിക്കൊണ്ട് പറഞ്ഞു..

അധികം ഷോ കാണിക്കാതെ ഇറങ്ങിപ്പോടി *&&%&&%മോളെ.. അത്രയും പറഞ്ഞ് ആദം  രാധികയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് തന്നെ മെയിൻ ഡോർ വലിച്ചടച്ചു….

ഒരു നിമിഷം രാധിക കണ്ണുകൾ രണ്ടും ഇറുകെ ചിമ്മി പോയി…. ചുവന്ന കണ്ണുകളുടെ ആ കുരിശിങ്കൽ തറവാട് മുഴുവനും നോക്കിക്കൊണ്ട് അവൾ തന്റെ കാറിലേക്ക് പാഞ്ഞു കയറി…

ഹാളിലേക്ക് വന്ന ആദം കാണുന്നത്.. ഡെറ്റോൾ കൊണ്ട് മുറിവ് തുടയ്ക്കാൻ ശ്രമിക്കുന്ന പാർവതിയെയാണ്..
എരിവ് കൊണ്ടാണെന്ന് തോന്നുന്നു അവൾ മുറിവിലേക്ക് കോട്ടൺ അടുപ്പിക്കുവാൻ കൂടി ശ്രമിക്കുന്നില്ലായിരുന്നു..

ആദം മറ്റൊന്നും ചിന്തിക്കാതെ ഓടി വന്ന് അവളുടെ കൈയിൽനിന്ന് കോട്ടൺ വാങ്ങി പാർവതിയുടെ നെറ്റിയിലെ രക്തമെല്ലാം തുടച്ചുനീക്കി ഒരു ബാൻഡ് എയ്ഡ് ഒട്ടിച്ചു കൊടുത്തു.. പിന്നീട് ചുണ്ടിലെ ചോരയും തുടച്ചുനീക്കി.. ഫസ്റ്റ് എയ്ഡ് ബോക്സിൽ നിന്നും  ഓയിൽമെന്റ് എടുത്ത്  അവളുടെ ഇളം റോസ് ചുണ്ടിന്റെ അരികിലായി പതിയെ തേച്ചു കൊടുത്തു…

പാർവതിയുടെ കണ്ണുകൾ ആ സമയം ആദത്തിന്റെ  മുഖത്ത് തന്നെയായിരുന്നു.. ഈ സമയം അവളുടെ ചുണ്ടുകളിൽ തന്റെ വിരൽ കൊണ്ട് ഒന്ന് തൊട്ടതും ആദത്തിന്റെ ശരീരം ഒന്ന് വിറച്ചു പോയി.. പാർവതിയുടെ അവസ്ഥയും മറിച്ചില്ലായിരുന്നു…

അത്രയും നേരം ആദത്തിന്റെ മുഖത്തേക്ക് നോക്കി നിന്ന പാർവതിക്ക് പിന്നീട് അവന്റെ മുഖത്തേക്ക് നോക്കുവാൻ പോലും പ്രയാസം തോന്നി.. അവന്റെ അവസ്ഥയും മറിച്ചിലായിരുന്നു..

ഹ്മ്മ്മ് കഴിഞ്ഞു

ആദം അങ്ങനെ പറഞ്ഞതും പാർവതി പതിയെ എഴുന്നേറ്റ് നിന്ന് ഒരടി മുന്നോട്ടു വച്ചതും.. അവൾ വേച്ചു വീഴാൻ പോയി.. കൃത്യസമയത്ത് തന്നെ ആദം അവളുടെ ഇടുപ്പിലൂടെ കൈകൾ ചേർത്ത് അവനിലേക്ക് അവളെ കൂടുതൽ ചേർത്തുനിർത്തി.. ഈ സമയം രണ്ടുപേരുടെ കണ്ണുകൾ ഒന്നിടഞ്ഞു.. ഒപ്പം സാരി തന്നെ മാറി അവളുടെ നഗ്നമായി ഇടുപ്പിൽ ആയിരുന്നു അവന്റെ കൈകൾ ചെന്ന് ചേർന്നത്..

അവളുടെ മൃതലത അവന്റെ നെഞ്ചിൽ വന്ന് തട്ടിയതും.. ഒരേസമയം ആദവും പാർവതിയും ഒന്ന് ഞെട്ടി.. എങ്കിലും അത് മറച്ചുവെച്ചുകൊണ്ട് അവൻ അവളോട് ചോദിച്ചു എന്തുപറ്റി നിനക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ടോ..

അത്…അത് പിന്നെ ആ ചേച്ചി നേരത്തെ എന്നെ തള്ളിയിട്ടപ്പോൾ കാലൊന്ന് തെന്നി പോയി ഇപ്പോൾ ചെറിയൊരു വേദനയുണ്ട്…

എനിക്ക് എനിക്കൊന്നു കിടക്കണമായിരുന്നു.. പാർവതി ആദത്തിന്റെ മുഖത്തേക്ക് പതിയെ ഒന്ന് നോക്കിക്കൊണ്ട് പറഞ്ഞു..

ഇന്നലത്തെ ക്ഷീണം അവളുടെ മുഖത്ത് എടുത്ത് കാണിക്കുന്നുണ്ടെന്ന്  ആദത്തിന് മനസ്സിലായി..

അവൻ മറ്റൊന്നും ചിന്തിക്കാതെ അവളെ തന്റെ കൈകളിൽ എടുത്ത് ഉയർത്തി പതിയെ സ്റ്റെപ്പുകൾ കയറി മുകളിലേക്ക് കയറി ..

ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നീടാ കൊച്ചു പെണ്ണ് അവൻ എന്ന സാഗരത്തിൽ ആഴ്ന്നിറങ്ങി പോവുകയായിരുന്നു…. ഈയൊരു നിമിഷം തീർന്നു പോകല്ലേ എന്ന് അറിയാതെ അവൾ ഭഗവാനോട് പ്രാർത്ഥിച്ചു പോയി….

ഇനിയുള്ള കാലം ഭഗവാൻ അവർക്ക് ചേർത്തുവച്ചത് നഷ്ടബോധത്തിന്റെ കാലമാണെന്ന് ഇരുവരും അറിഞ്ഞില്ല അപ്പോൾ….

തുടരും

Leave a Reply

You cannot copy content of this page