*ചെകുത്താന്റെ പ്രണയം 9*
പിറ്റെ ദിവസം ക്വാറിയിൽ പണി എടുത്തോണ്ട് ഇരിക്കുമ്പോൾ ആണ് മാധവൻ്റെ വണ്ടി അങ്ങോട്ട് വന്നത്…പണി നിർത്തി ജയനും സണ്ണിയും അങ്ങോട്ട് നോക്കി…
“എന്തൊക്കെ ഉണ്ട് സണ്ണി വിശേഷം…നമ്മൾ പിന്നെ കണ്ടില്ലല്ലോ …കുറെ ആയില്ലേ” മാധവൻ സ്നേഹത്തോടെ ചോദിച്ചു…
“ഇവിടെ ഉണ്ട് മാധവേട്ട…കുഴപ്പം ഇല്ല…ഇങ്ങനെ ഇവൻ്റെ കൂടെ ജോലിയിൽ കയറിയ ശേഷം ഇപ്പൊ ഒരു സമാധാനം ഉണ്ട്” സണ്ണി ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു..
“അവിടുത്തെ വിശേഷങ്ങൾ കുറച്ച് ഓക്കേ അറിയുന്നുണ്ട്….എൻ്റെ അമ്മുവിന് എപ്പോഴും മറിയ ചേച്ചിയുടെ വിശേഷം പറയാനേ നേരം ഉള്ളൂ..പിന്നെ നിൻ്റെ മരുമകളും ആയിട്ട് അല്ലേ അവളുടെ കൂട്ട്…. എപ്പൊ നോക്കിയാലും ഇപ്പൊ നിൻ്റെ വീട്ടിലേക്ക് പറഞ്ഞു തുള്ളി ചാടി പോവും” ചിരിച്ചു കൊണ്ട് മാധവൻ പറഞ്ഞു
“പിള്ളേർ തമ്മിൽ നല്ല കൂട്ടാണ്…അലീന വരുമ്പോൾ കൂടെ വരുന്നത് ആണ്…” സണ്ണി ചെറിയ ഒരു വിശദീകരണം കൊടുക്കുന്ന പോലെ പറഞ്ഞു
“അത് കുഴപ്പം ഇല്ല ഡാ…ഞാൻ നിങ്ങളുടെ ജയിംസ് മുതലാളിയെ കാണാൻ വന്നതാ..പക്ഷേ പുള്ളി ഇവിടെ ഇല്ലാ…എന്നാല് ശെരി പിന്നെ കാണാം” മാധവൻ രണ്ട് പേരെയും നോക്കി യാത്ര പറഞ്ഞു
“എന്ത് നല്ല മനുഷ്യൻ ആണ് …അല്ലേ സണ്ണി” ജയൻ അവനെ നോക്കി പറഞ്ഞു
“അങ്ങേരു നല്ലതാണ്..പക്ഷേ മകൾ ആണ് പ്രശ്നം” സണ്ണി ഗൗരവത്തിൽ പറഞ്ഞു
“എന്താ…എന്താ കാര്യം???? ജയൻ ചോദിച്ചു
“അവൾക് എന്നെ കാണുമ്പോൾ ഒരു ഇളക്കം ഉണ്ട് ….ആദ്യം എൻ്റെ തോന്നൽ ആണ് എന്ന കരുതിയത്…പക്ഷേ മനപ്പൂർവ്വം എന്നെ കാണാൻ വരുന്ന പോലെ ആണ് വീട്ടിൽ ഉള്ള വരവ്…പിന്നെ അവളുടെ നോട്ടവും…എല്ലാം കൊണ്ട് ഒരു ഇത്……എന്തോ എനിക് ഇഷ്ടം ഇല്ല ആ കൊച്ചിനെ….അലീനയുടെ അടുത്ത് തോന്നുന്ന ഒരു വാൽസല്യം ഒന്നും അവളോട് തോന്നുന്നില്ല” സണ്ണി കാര്യമായി പറഞ്ഞു
“പിന്നേ എന്താ നിനക്ക് തോന്നുന്നത്” ജയൻ കളി ആകി ചോദിച്ചു
“പോടാ…” സണ്ണി അവനെ നോക്കി മുഖം വീർപ്പിച്ചു വണ്ടി എടുത്തു ഒപ്പം ജയനും കയറി…
ലോറിയിൽ ഇരിക്കുമ്പോഴും അവൻ്റെ മുഖം വീർത്തിരിക്കുന്ന കണ്ട് ജയൻ പറഞ്ഞു
“എൻ്റെ പൊന്നു സണ്ണി കുട്ടാ… അവള് ഒരു ചെറിയ പെൺകുട്ടി ആണ്… കാഴ്ചയിൽ കുറച്ച് വലുപ്പം ഉണ്ടെങ്കിലും..അതിന് 19അല്ലെങ്കിൽ 20 പ്രായം കാണും…അതിന് എങ്ങനെ നിന്നോട് ഇഷ്ടം തോന്നാൻ ആണ്… നമ്മൾ ഓക്കേ ഒന്ന് നേരത്തെ കെട്ടി എങ്കിൽ… ആ പ്രായത്തിൽ ഒരു മകൾ ഉണ്ടാവില്ലേ….” ജയൻ ചോദിച്ചു…
“ഓ പിന്നേ… നീ എന്നെ അത്ര കിളവൻ ഒന്നും ആകണ്ട…കുറച്ച് കഴിഞ്ഞാൽ നീ എന്നെ അവളുടെ മുത്തശ്ശൻ ആകും…എന്തോ എനിക് അവളുടെ നോട്ടത്തിൽ ഒരു വശപിശക് തോന്നി..നിന്നോട് പറഞ്ഞ്.. അത്രയേ ഉള്ളൂ” സണ്ണി ഇത്രയും പറഞ്ഞു വണ്ടി സേതുവിൻ്റെ ചായ കടയിൽ നിർത്തി..

പതിവ് പോലെ രണ്ടു പേരും കൂടി തമാശ ഇല്ല പറഞ്ഞു ചായ കുടിക്കുമ്പോൾ ….ഒരു കറുത്ത സ്കോർപിയോ മുന്നിൽ നിർത്തി..അതിൽ നിന്നും പാലക്കൽ ജോൺ ഇറങ്ങി…
ജയൻ അവനെ കണ്ടതും..സണ്ണിയെ പതുക്കെ തോണ്ടി
“ഇവൻ എൻ്റെ കയ്യിൽ നിന്നും മേടിച്ചിട്ടു പോവതുള്ളു” സണ്ണി പതുക്കെ ജയൻ്റെ ചെവിയിൽ പറഞ്ഞു..
“എന്തൊക്കെ ഉണ്ട് സേതു ഏട്ടാ…ഇവിടെ ഈ ജയില് പുള്ളികൾകു മാത്രം ആണോ ചായ സൽക്കാരം…. ഇവനൊക്കെ വീണ്ടും പോവും….ഇവൻ്റെ സ്വഭാവം അനുസരിച്ച്…അപ്പോ പിന്നെ നമ്മളെ ഇവിടെ കാണത്തുള്ള് ” ജോൺ പുച്ച്തോടെ പറഞ്ഞു…
സണ്ണി ഒന്നും മിണ്ടാതെ ചായ കുടിക്കാൻ തുടങ്ങി…അവൻ്റെ പ്ലേറ്റിൽ വെച്ച പഴംപൊരി അധികാരത്തോടെ ജയൻ എടുത്ത് കഴിക്കുന്ന കണ്ട് ജോൺ അവരെ നോക്കി പുച്ഛത്തോടെ പറഞ്ഞു…
“എന്നാ ഒരു സ്നേഹം ആണ്…അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ഈ കൊടുപ്പു ഓക്കേ..നിൻ്റെ വീട്ടിൽ ഉള്ള പെണ്ണുമ്പിള്ളയുടെ കാര്യത്തിലും ഉണ്ടോ ജയാ…..” ജോൺ പറഞ്ഞു തീരുന്ന മുൻപ്..സണ്ണി ബെഞ്ചിൽ നിന്നും എണീറ്റ് അവൻ്റെ നെഞ്ച് നോക്കി ഒന്ന് കൊടുത്തിരുന്നു….
വീഴ്ചയുടെ ആഘാതത്തിൽ അടുത്ത് വച്ചിട്ട് ഉള്ള ചില്ല് പെട്ടി മറിഞ്ഞ് വീണു.. എണ്ണ കടികൾ എല്ലാം നിലത്ത് വീണു…
“അങ്ങനെ പിഴച്ചു നടക്കാൻ നിൻ്റെ തള്ള അല്ല എനിക്കും ഇവനും ഉള്ളത്…ഇനി നിൻ്റെ വായിൽ വേണ്ടാതീനം വന്നാൽ…കൊന്നു കുഴിച്ചു മൂടും ഞാൻ…ജയിലിൽ പോവാൻ ഒരു മടിയും എനിക് ഇല്ല ജോണെ..ഇനി പോവുന്നുണ്ട് എങ്കിൽ നിന്നെ കൊന്നിട്ടെ പോവു….എൻ്റെ കുടുംബത്തിൻ്റെ സമാധാനം ആണ് എനിക് വലുത്…എന്നെയോ ഇവനെയോ ഇനി നീ ദ്രോഹിച്ചാൽ …………
സണ്ണി അവൻ്റെ നേരെ വിരൽ ചൂണ്ടി പറഞ്ഞു….
ജോൺ നിലത്ത് അവശൻ ആയി കിടന്നു..കുറച്ച് ചില്ല് കൊണ്ട് അവൻ്റെ കയ്യ് മുറിഞ്ഞുരുന്ന്…
അവൻ്റെ പോക്കറ്റിൽ നിന്ന് സണ്ണി അവൻ്റെ പേഴ്സ് നിന്ന് 2000 ഒരു നോട്ട് എടുത്ത്….സേതുവിൻ്റെ കയ്യിൽ കൊടുത്തു…
“മനഃപൂർവം അല്ല സേതു ഏട്ടാ…ഈ ചെറ്റ ഇനിയും പറയാതെ ഇരിക്കാൻ ആണ്…ഇത് കൊണ്ട് പുതിയ ഒരു ചില്ല് അലമാര വാങ്ങിക്കോ….ഇനിയും വേണെങ്കിൽ ഇതും കൂടി എടുത്തോ…എന്ന് പറഞ്ഞു അവസാനം ആയിട്ട് ഉള്ള 500 കൂടി കൊടുത്തു… ആ പേഴ്സ് ജോണിnte മുഖത്ത് നോക്കി എറിഞ്ഞു…
“അപ്പോ..ശെരി മുതലാളി..പതുക്കെ സ്കോർപിയോ എടുത്ത് വീട്ടിൽ പോയേക്ക്…നിൻ്റെ തള്ള ഫ്രീ ആണ്… കസ്റ്റമർ ഒന്നും ഇല്ലെങ്കിൽ നിനക്ക് ഒന്ന് ഉഴിഞ്ഞു തരാൻ പറയ്” സണ്ണി അവൻ്റെ കാലിൽ ഒരു ചവിട്ട് കൊടുത്തു ..മുണ്ട് മടക്കി പുറത്തേക് ഇറങ്ങി…
“കിട്ടിയിട്ടും കിട്ടിയിട്ടും നീ പഠിക്കുന്നില്ലാലോ” ജയൻ അവൻ്റെ മേലേ കാർക്കിച്ചു തുപ്പുകയും ചെയ്തു…സണ്ണിയുടെ പിന്നാലെ വണ്ടിയിൽ കയറി
കടയിൽ ഇരുന്നു എല്ലാവരും തന്നെ നോക്കി ചിരിക്കുന്നു … ജോണിയുടെ ഉള്ളിൽ പക എരിഞ്ഞു…
“ഈ ഗ്രാമത്തിൽ നമ്മളിൽ ഒരാള് മതി ഇനി സണ്ണി….അത് എന്തായാലും നീ ആവില്ല” മനസ്സിൽ പറഞ്ഞു കൊണ്ട് അവൻ പതുക്കെ വേച്ച് വേച്ച് നടന്നു….
സേതു കടയിൽ ഉള്ള മറ്റുള്ളവരുടെ അടുത്ത് പറഞ്ഞു” ഇതൊക്കെ എവിടെ ചെന്നും അവസാനിക്കും ആവോ….സണ്ണി ഇവനെ കൊന്നു ഒന്ന് കൂടി പോവേണ്ടി വരും എന്നാ തോന്നുന്ന”അയാളുടെ വാക്കുകളിൽ എല്ലാവരും ശരി എന്ന പോലെ തല ആട്ടി..
തുടരും….
