ചെകുത്താന്റെ പ്രണയം* *30

*ചെകുത്താന്റെ പ്രണയം* *30*

“കുറെ നേരം ആയല്ലോ അമ്മു..നീ ഇങ്ങനെ കുഴച്ച് കൊണ്ട് ഇരിക്കുന്ന…” മറിയ വന്നു ചോദിച്ചു…

“ഇപ്പോ ചുടാം അമ്മച്ചി” അമ്മു വേഗം ശ്രദ്ധയോടെ പണി എടുക്കാൻ തുടങ്ങി…

ചപ്പാത്തിക്ക് കൂടെ സോയ ബീൻ  കറി ഉണ്ടാക്കി…

“അമ്മച്ചി ഇതൊന്നു കൊണ്ട് പോയി കൊടുക്ക്…അമ്മു പ്ലേറ്റിൽ ആകി പറഞ്ഞു..

“നിനക്ക് അങ്ങ് പോയാൽ പോരെ കൊച്ചെ” മറിയ ചോദിച്ചു
“എനിക് കുറച്ച് പണി ഉണ്ട് അമ്മച്ചി” അമ്മു പറഞ്ഞു…പിന്നെ അവർ ഒന്നും പറയാതെ സണ്ണിയുടെ അടുത്തേക്ക് പോയി…

“എന്താ അമ്മച്ചി…..അവള് എവിടെ ??സണ്ണി ചോദിച്ചു

“അതിന് എന്തോ പണി ഉണ്ട് എന്ന്…നീ ഇത് കാഴിക്ക് “അമ്മച്ചി അവൻ്റെ കൂടെ ഇരുന്നു…
രണ്ട് പേരും കുറെ സംസാരിക്കുക ഓക്കേ ചെയ്തു്..

അമ്മുവിന് അവനെ നോക്കാൻ തന്നെ ഒരു ചമ്മൽ…
ഇച്ഛാ ശെരിക്കും ഇഷ്ടത്തോടെ ആണോ തന്നോട് അടുത്ത് ഇടപഴകിയത്???അമ്മു മനസ്സിൽ ഓർത്തു

രണ്ടും കല്പിച്ചു മുറിയിൽ കയറി…
“എന്താ ചപ്പാത്തിക്ക്…ഇന്ന് കുറച്ച്  കനം??സണ്ണി  യാതൊരു ഭാവവും ഇല്ലാതെ ചോദിച്ചു

“മാവ് കുഴച്ച് വെച്ചത് ശെരി ആയില്ല!!!അമ്മു പറഞ്ഞു

‘ അതിന് നിൻ്റെ ശ്രദ്ധ വേറെ പല കാര്യത്തിലും അല്ലേ സണ്ണി കളി ആകി പറഞ്ഞു…

അമ്മു പിന്നെ ഒന്നും പറയാതെ ലൈറ്റ് ഓഫ് ആകി കിടന്നു….

ഭിത്തിയിൽ ഒട്ടി പിടിച്ചു കിടക്കുന്ന അമ്മുവിനെ കണ്ട് അവനു ദേഷ്യം തോന്നി
“നീ എന്താ പല്ലി ആണോ…ഇങ്ങോട്ട് നീങ്ങി കിടക്ക്”സണ്ണി പറഞ്ഞു

അമ്മു പതുക്കെ നീങ്ങി …
സണ്ണി പിന്നിലൂടെ. അവളെ കെട്ടി്പിടിച്ചു…

“എന്നെ…എന്നെ ഇഷ്ടം ആണോ???അമ്മു ചോദിച്ചു

“ആര് പറഞ്ഞു ഇഷ്ടം ആണ് എന്ന്….പുറത്ത് നല്ല തണുപ്പ് ആണ്….എനിക് ഒരു ചൂട് കിട്ടാൻ വേണ്ടി കെട്ടിപിടിച്ച്…അത്രേ ഉള്ളൂ” സണ്ണി  ഗൗരവത്തിൽ പറഞ്ഞു

അമ്മു പിന്നെ ഒന്നും മിണ്ടാതെ കിടന്നു..
കണ്ണുകൾ നിറഞ്ഞു തുളുമ്പി ….
താൻ പ്രതീക്ഷിച്ച മറുപടി കിട്ടാത്ത വിഷമം..

സണ്ണി വേറെ ഏതോ മായലോകത് ആയിരുന്നു…
തൻ്റെ കയ്യ് വലയം ചുറ്റി പിടിച്ച പെണ്ണിൻ്റെ വയറിൻ്റെ പതു പതപ്പിൽ വേറെ ഏതോ സുഖാനുഭൂതിയിൽ ആയിരുന്നു അവൻ….ഒന്ന് കൂടി മുറുക്കി പിടിച്ചു…
അവളുടെ വിയർപ്പിൻ്റെ ഗന്ധം പോലും അടിമ പെടുത്തുന്ന പോലെ….
അവൻ അവളെ പൊതിഞ്ഞു കൊണ്ട് സുഖമായി കിടന്നുറങ്ങി…

#####
4-5 ദിവസം ഇങ്ങനെ തന്നെ പോയി…സണ്ണി അവളെ കെട്ടിപ്പിടിച്ചു കൊണ്ട് തന്നെ ഉറങ്ങുന്നത് ശീലം ആകി…പക്ഷേ വേറെ ഒന്നും കൂടുതൽ സംസാരിക്കാൻ പോകാറില്ല…അവളും ഇല്ല

സണ്ണിയുടെ പ്ലാസ്റ്റർ കാലിൽ  നിന്നും മാറ്റി…
അവൻ ഇപ്പൊ ജോലിയിൽ പോകാൻ തുടങ്ങി…
അമ്മു കോളജിലും…
ഒരു ആഴ്ച എടുത്ത ക്ലാസ്സിലെ notes complete ആകുക ആണ് ഇപ്പൊ അമ്മുവിൻ്റെ  പണി…
സണ്ണി വന്നു കഴിഞ്ഞ് ഇത് കാണുമ്പോൾ തന്നെ അവനു ചൊറിഞ്ഞു കേറും…

“പഠിക്കുന്ന പിള്ളേരെ കെട്ടാൻ പാടില്ലാ…ഇവൾക്ക് ചാടി വരുന്നത്… ആ ഡിഗ്രീ കഴിഞ്ഞിട്ട് പോരെ” സണ്ണി സ്വയം മനസ്സിൽ ഓർത്തു…

രണ്ട് മൂന്ന് ദിവസം അമ്മു ഉറങ്ങാൻ വൈകുന്നത്…അവനു ദേഷ്യം തോന്നി…
അവളെ കെട്ടി പിടിച്ചു കിടക്കുന്ന സുഖം ഇപ്പൊൾ മുടങ്ങി 2 ദിവസം ആയി

“ഡീ….ഇങ്ങ് പോരെ….ഉറങ്ങാം”സണ്ണി പറഞ്ഞു

“ഇല്ലാ ഇച്ഛാ…കുറെ ഉണ്ട്…ഇല്ലെങ്കിൽ ഡേവിഡ് സാർ ചീത്ത പറയും…”അമ്മു പറഞ്ഞു

“ഏതാ ആ നാറി…..പിള്ളേർക്ക് ഇത്ര ലോഡ് കൊടുക്കുന്നവൻ…നീ ഇപ്പൊ വന്നേ…എനിക് ഉറക്കം വരുന്നു”

“അതിന് എന്താ…ഉരങ്ങിക്കോ..ഞാൻ light of ആകി പോകാം…ഹാളിൽ പോയി എഴുതി കോളാം”അമ്മു പറഞ്ഞു

“എനിക് …എനിക് ഇപ്പൊ ഒറ്റക്ക് കിടക്കുന്ന ഇഷ്ടം ഇല്ല…എനിക് നിന്നെ പിടിച്ചു കിടക്കണം” സണ്ണി എങ്ങോ നോക്കി കുറുമ്പ് പിടിച്ച മുഖത്തിൽ പറഞ്ഞു

അമ്മു അവൻ്റെ മറുപടിയിൽ ഞെട്ടി പോയി…
പക്ഷേ ഉള്ളിൽ ഒരുപാട് സന്തോഷം തോന്നി….

“ഓഹോ….അപ്പോ ഈ അമ്മു ഇല്ലെങ്കിൽ ഇനി സണ്ണി ഉറങ്ങില്ലേ???

“ഓരോന്ന് ശീലിപ്പിച്ച് തരുമ്പോൾ ഓർകണം….ആരും പറഞ്ഞില്ല ഇങ്ങോട്ട് കയറി വരാൻ…ഞാൻ ഒറ്റ തടി ആയി സുഖം ആയി കിടന്നു ഉറങ്ങിയത് ആണ്…” സണ്ണി ദേഷ്യത്തിൽ പറഞ്ഞു

ഇനി അലറി കൂവി വിളിച്ചു ആരെയും അറിയിക്കാൻ പോണ്ട..ഞാൻ വരാം..

അമ്മു അവൻ്റെ കൂടെ കട്ടിലിൽ കിടന്നു…
തിരിഞ്ഞു കിടന്ന അവളെ വയറിൽ കയ്യിട്ട് അവൻ അടുപ്പിച്ചു..

“എൻ്റെ മുഖത്ത് നോക്കി കിടക്കു പെണ്ണേ…എന്നും നിൻ്റെ ഈ പിന്നാമ്പുറം എനിക് കാണിച്ചു തരുന്ന എന്തിനാ”സണ്ണി ചോദിച്ചു

അവൻ്റെ മുഖത്ത് നോക്കി കിടക്കുന്നത് ചെറിയ ഒരു മടി തോന്നി…
പതിയെ മുഖം ചെരിച്ചു…
അവൻ ഇടുപ്പിൽ കയ്യിട്ട് അവളെ വലിച്ച് തൻ്റെ നെഞ്ചിലേക്ക് അമർത്തി…

അവളും അവനെ വേഗം ചുറ്റി പിടിച്ചു….
അവൻ്റെ നെഞ്ചില് മുഖം അമർത്തി കിടക്കുമ്പോൾ തന്നെ ഉള്ളിൽ ഒരു കുളിർ….

സണ്ണിച്ചായൻ തന്നെ സ്നേഹിക്കാൻ തുടങ്ങി….തന്നെ അംഗീകരിക്കാൻ തുടങ്ങി..അതിൻ്റെ ഭാഗം ആണ് ഇത്…അവളുടെ ഹൃദയം അവളോട് മന്ത്രിച്ചു കൊണ്ടിരുന്നു…

സണ്ണി തണുപ്പിലും വിയർത്ത് പോയി…
ഒരു ആവേശത്തിൽ പെണ്ണിനെ മുന്നിലൂടെ കെട്ടിപിടിച്ചു കിടക്കുന്നു….
അവളുടെ മൃദുലമായ മാറിടം തൻ്റെ നെഞ്ചില് അമരുമ്പോൾ തന്നെ താൻ തൻ്റെ പുരുഷൻ ഉണരുന്നത് അറിയുന്നുണ്ട്….
അവളുടെ മണവും….ശരീരവും തന്നിൽ വേറെ ഏതോ ഒരു വികാരം ഉള്ളിൽ കൊണ്ട് വരുന്നു…

ഒന്നുകൂടി അവളെ മുറുക്കി കെട്ടിപിടിച്ചു…
“ആഹ്….”അമ്മു ചെറിയ വേദനയിൽ ശബ്ദം ഉണ്ടാകി ….

അവളുടെ നെറ്റിയിൽ വീണ്ടും ഒരു മുത്തം നൽകി ….
പിന്നെ കവിളിലും….മുക്കിലും…
അമ്മു വിരലുകൾ കൊണ്ട് അവനെ   അമർത്തി പിടിച്ചു

ചുണ്ടിൽ ഉമ്മ വെക്കാൻ വേണ്ടി അവളുടെ ചുണ്ടിൽ ഒന്ന് ചെറുതായി സ്പർശിച്ചത്…അമ്മു അവൻ്റെ വായ പൊത്തി

“എനിക് …എനിക്  ലിപ് കിസ്സ് ചെയ്യാൻ അറിയില്ല” അമ്മു അവനെ നോക്കി പറഞ്ഞു…

സണ്ണി അവളുടെ തുറന്ന് പറച്ചലിൽ അവളെ ഒന്ന് സൂഷ്മമായി നോക്കി….
പിന്നെ  ചെറിയ ഒരു പുഞ്ചിരി  നൽകി കൊണ്ട് വീണ്ടും  അവളുടെ നെറ്റിയിൽ ചുംബിച്ചു..
അവളെ പൊതിഞ്ഞു കിടന്നു….

           തുടരും
           

Leave a Reply

You cannot copy content of this page