ചെകുത്താന്റെ പ്രണയം 32

മുഖം കയ്യിൽ ഉള്ള കർചീഫ് കൊണ്ട് സണ്ണി തുടച്ചു…അവൾക് നേരെ നീട്ടി…

“ഇന്നാ…മുഴുവനും നനഞ്ഞു പോയി..എല്ലാം ഒന്ന് തോർത്തി എടുത്തോ..ഇല്ലെങ്കിൽ പനി പിടിച്ചു കിടപ്പാകും” അവൻ അവൾക് നേരെ തൂവാല കൊടുത്ത് കൊണ്ട് പറഞ്ഞു

അമ്മു വേഗം അവൻ്റെ കയ്യിൽ നിന്നും വാങ്ങി തൻ്റെ മുഖവും…തലയും എല്ലാം തുടച്ചു…

അവൻ വണ്ടി പതുക്കെ എടുത്തു…

അമ്മു അവനെ തന്നെ നോക്കി കൊണ്ട് ഇരുന്നു..

“എന്നതാ …എന്നെ ഇത്ര നോക്കി കാണാൻ” വേണ്ടി ഒടിച്ചു കൊണ്ട് അവളുടെ മുഖത്ത് നോക്കാതെ തന്നെ അവൻ ചോദിച്ചു…

“നല്ല ഭംഗി ഉണ്ട് കാണാൻ…ഉണ്ട കവിൾ..കുഞ്ഞി കണ്ണും…ഈ മീശയുടെ ഇടയിൽ ഉള്ള വെള്ള നര ഉണ്ടല്ലോ..അത് വേണ്ട….ഒറ്റ ഒരു നര മാത്രം..അതിനെ എടുത്ത് കളയാൻ പോവാന് ഞാൻ”അവൻ്റെ ചുണ്ടിലേൽ വിരൽ നീട്ടി പെണ്ണ് പറഞ്ഞു

“പോ പെണ്ണേ….ഈ വണ്ടി ഓടിക്കുന്ന ഇടയിൽ അഭ്യാസം എടുത്ത് വരരുത്..ഒന്നാമത് മഴ…അതിൻ്റെ കൂടെ നിൻ്റെ കളി”സണ്ണി ദേഷ്യത്തിൽ പറഞ്ഞു

“ഇച്ഛാ…എനിക് ഇഷ്ടം ഇല്ല ആ വെള്ള മുടി”അമ്മു പറഞ്ഞു

“അത് ഭാഗ്യ നര ആണ്…അതിനെ തൊടാൻ നിന്നാൽ നീ വിവരം അറിയും”മീശ പിരിച്ച് കൊണ്ട് അവൻ അവളെ നോക്കി പറഞ്ഞു…

“നോക്കിക്കോ ഞാൻ എന്നെങ്കിലും അത് പറിച്ച് എടുത്ത് കളഞ്ഞരിക്കും…അമ്മു പറഞ്ഞു

വീട് എത്തിയതും അവൻ ഇറങ്ങി …പിന്നാലെ അമ്മുവും…

“എടാ സണ്ണി കുട്ടാ…ഒരു തേയില വാങ്ങി വാടാ…പഞ്ചസാര കൂടെ വേണം എല്ലാം തീർന്നു…” മറിയ അവരുടെ  വീട് മുന്നിൽ നിന്ന് കൊണ്ട് പറഞ്ഞു

“എൻ്റെ അമ്മച്ചി ഇപ്പൊ വന്നു കയറിയ അല്ലേ ഉള്ളൂ…അപ്പോഴേക്കും അത് വാങ്ങി വാ പറഞ്ഞു വിടല്ലേ…എനിക് വയ്യ ഈ മഴയത്ത് പോകാൻ..ഒരു ദിവസം തേയില ഇട്ട്  കുടിചില്ല കരുതി ഒന്നും ഉണ്ടാവില്ല…”സണ്ണി ദേഷ്യത്തിൽ പറഞ്ഞു ചെരുപ്പ് ഊരി വീട്ടിൽ കയറി…
അമ്മു കണ്ണ് ചിമ്മി കാണിച്ചു ഉള്ളിൽ കയറി

പറച്ചിൽ കേട്ടാൽ തോന്നും…ഞാൻ ആണ് ഇവിടെ ചായ കുടിക്കുന്ന എന്ന്..ഒരു ദിവസം 4-5 തവണ ചായ കുടിക്കുന്നവൻ ആണ് ഈ പ്രസംഗം പറയുന്ന മറിയ ദേഷ്യത്തിൽ പറഞ്ഞു പോയി…

സണ്ണി നനഞ്ഞ കുപ്പായം മാറുന്ന കാഴ്ചയാണ് അമ്മു മുറിയിൽ കയറിയപ്പോൾ കണ്ടത്…
അവനെ നോക്കി കൊണ്ട്  തന്നെ ചുരിദാർ ഷാൾ  പിന്ന് കുത്തിയത് ഊരി…

“അതേ…ഇവിടെ ശെരിക്കും സാധനങ്ങൾ ഒന്നും തന്നെ ഇല്ല…എന്തെങ്കിലും വാങ്ങി കൊണ്ട് വന്നാൽ മാത്രമേ ..രാത്രി എന്തെങ്കിലും ഉണ്ടാകി തരാൻ പറ്റുള്ളൂ…”അമ്മു അവനെ നോക്കി പറഞ്ഞു

“ഹും…ഞാൻ അമ്മച്ചിയുടെ അടുത്ത് അങ്ങനെ പറഞ്ഞു എന്നെ ഉള്ളൂ..മഴ തോർന്നു കഴിഞ്ഞ് പോകാം…”അവൻ പറഞ്ഞു…

അമ്മു അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് മുടി തുവർത്തി…
കുനിഞ്ഞു നിന്നു മുടി തുവർത്തുന്ന പെണ്ണിനെ അവനും നോക്കി നിന്നു
..

നീണ്ട മുടി ഇഴകൾ പാറി കളിക്കുന്നു…
കുനിഞ്ഞു നിൽകുമ്പോൾ താൻ ഇട്ടു കൊടുത്ത മിന്ന് വരെ വ്യക്തം ആയി കാണാം..ഒപ്പം അവളുടെ മാറിലേക്ക് ഉള്ള സഞ്ചാര പാതയും…
അവൻ രണ്ടും നോക്കി നിന്നു…

“ഡീ…”അവൻ ഉറക്കെ വിളിച്ചു

“എന്തിനാ ഇങ്ങനെ അലറുന്ന…ഞാൻ തൊട്ട് അടുത്ത് തന്നെ ഉള്ളത്…”അമ്മു ചോദിച്ചു

“എനിക് ഇങ്ങനെ വിളിക്കുന്ന ആണ് ഇഷ്ടം …പറ്റില്ലെങ്കിൽ പോ…അല്ല പിന്നെ”അവൻ പറഞ്ഞു

“ശെരി…ഇപ്പൊ എന്തിനാ വിളിച്ചത്”അമ്മു ചോദിച്ചു

“നീ എനിക് ലിസ്റ്റ് എഴുതി താ..മഴ കുറച്ച് തീർന്നു..ഞാൻ പോയി വാങ്ങി വരാം”സണ്ണി പറഞ്ഞു..

അമ്മു വേഗം അമ്മച്ചിയുടെ അടുത്ത് പോയി..വേണ്ട ലിസ്റ്റ് paper എഴുതി കൊടുത്തു …

#####

അവിടെ ഉള്ള ഒരു ചെറിയ സൂപ്പർ മാർക്കറ്റ് ആണ്   ആവണി…
ആവണി മംഗലത്ത്കാറുടെ  മാർക്കറ്റ് ആണ്…
“സാധനങ്ങൾ എല്ലാം ട്രോളിയിൽ ഇടുന്ന സമയത്ത് ആണ് മുന്നിൽ മാധവൻ നായരെ സണ്ണി കണ്ടത്…

മടക്കി കുത്തി വെച്ച മുണ്ട്..സണ്ണി അറിയാതെ തന്നെ താഴ്ത്തി ഇട്ടു…
ഒപ്പം മുകുന്ദനും ഉണ്ടായിരുന്നു….

മാധവനെ കണ്ടപ്പോൾ ഉള്ളിൽ എന്തോ ഒരു കുറ്റഭോധം പോലെ…

അവനെ നോക്കി..ഒരു പരിചയ ഭാവം പോലും നൽകാതെ പോയ മാധവൻ്റെ പിന്നാലെ സണ്ണി പോയി..

“മാധവേട്ട…എനിക് ഒന്ന് സംസാരിക്കണം”സണ്ണി  പറഞ്ഞു

“എന്താ..നിനക്ക് ഇനി സംസാരിക്കാൻ ഉള്ളത് സണ്ണി…എൻ്റെ ജീവനും..മാനവും..നീയും  എൻ്റെ മകളും  കൂടി എടുത്തില്ലെ…ജീവിക്കുന്നു എന്നെ ഉള്ളൂ ..ചത്ത് ശവം ആണ് മാധവൻ ഇപ്പൊ”കണ്ണ് നിറഞ്ഞു കൊണ്ട് പറഞ്ഞു

“ഞാൻ..ഞാൻ…ഒന്നും ചെയ്തിട്ട് ഇല്ല..അവൾക് പറ്റി പോയ ഒരു അബദ്ധം ആണ് എല്ലാം..എന്നോട് ഉള്ള പ്രേമം മൂത്ത് അവൾക് പറ്റി പോയ തെറ്റ് ആണ് മാധവെട്ടാ…”അവൻ പറഞ്ഞു

“എന്ത് തെറ്റ് സണ്ണി..അവളുടെ വയറ്റിൽ ഉള്ള കുഞ്ഞ് പിന്നെ എങ്ങനെ ആണ് ചെറിയ തെറ്റ് ആകുന്നത്..അത് എന്തായാലും അവളുടെ മാത്രം തെറ്റ് അല്ലാ…നിനക്ക് എങ്കിലും ബോധം വേണ്ടെ സണ്ണി..നീയും ഞാനും തമ്മിൽ വിരൽ എണ്ണാവുന്ന പ്രായം മാത്രമേ വ്യത്യാസം ഉള്ളൂ….നിനക്ക് നിൻ്റെ കഴപ്പ് തീർക്കാൻ എൻ്റെ മോളെ മാത്രമേ കിട്ടിയുള്ളൂ അല്ലേ??? ദേഷ്യത്തിൽ പറയുന്ന മാധവൻ ശെരിക്കും സണ്ണിയുടെ ഉള്ളിലെ അപകർഷത ബോധം കൂട്ടി കൊടുത്തു…

ദേഷ്യവും വാശിയും ഒരുപോലെ സണ്ണി യില് നിറഞ്ഞു

“ഞാൻ നിങ്ങളുടെ മോളെ പിന്നാലെ വന്നിട്ട് ഇല്ല…എന്നെ കിട്ടാൻ വേണ്ടി.. നാറിയ കളി കളിച്ചത് നിങ്ങളുടെ മകൾ ആണ്…അല്ലാതെ എൻ്റെ പ്രായം മറന്ന് ഞാൻ അവളെ പ്രണയിക്കാൻ ചെന്നിട്ട് ഇല്ല….എനിക് അതിൻ്റെ ആവശ്യവും ഇല്ല” ദേഷ്യത്തിൽ അവൻ്റെ ഞരമ്പുകൾ പൊന്തി നിൽക്കുന്ന കാഴ്ച അൽഭുതതിൽ മാധവൻ നോക്കി നിന്നു

“ഓ പിന്നേ..അവൾക് വേറെ ആരാ ഗർഭം ഉണ്ടാകി കൊടുത്തത്”മുകുന്ദൻ പറഞ്ഞതും..
സണ്ണി അവൻ്റെ ചെകിടത്ത് ഒന്ന് ആഞ്ഞു വീശി

മുഖം പറിച്ചു പോകുന്ന വേദനയിൽ അവൻ സണ്ണിയെ നോക്കി

“ഇനി മേലാൽ …അവളെ പറ്റി അനാവശ്യം പറയരുത്….അവള് അങ്ങനെ ഒരു പെണ്ണ് അല്ല….പെണ്ണിന് എന്നോട് പ്രേമം ആണ്…എന്നോട് മാത്രം… ആ വാശിയിൽ അവള് ബുദ്ധി ഉപയോഗിച്ച് കണ്ടെത്തിയ നാടകത്തിൽ ഞാൻ കുടുങ്ങി…ഒപ്പം ഈ മാധവേട്ടനു…അല്ലാതെ അവള് ഒരു ചീത്ത പെണ്ണ് അല്ല…ഇനി അവളെ പറ്റി ഒരു മോശം വാക് പറഞാൽ …അത് ഇനി നി ആണെങ്കിലും..ഇനി അവളുടെ തന്ത ആണെങ്കിലും ..എൻ്റെ കയ്യിൽ ഉള്ള ചൂട് അറിയും….”മാധവനെ കൂടി നോക്കി സണ്ണി അത് പറയുമ്പോൾ…എന്തോ ഉള്ളിൽ ഒരു പ്രതീക്ഷ മാധവൻ്റെ ഉള്ളിൽ എവിടെയോ ഉണ്ടായി

“സണ്ണി…നീ ഈ പറഞ്ഞത് പോലെ സത്യം ആണെങ്കിൽ…അവളെ പറഞ്ഞു മനസ്സിൽ ആകി എൻ്റെ അടുത്തേക്ക് വിട്ടൂടെ…ഒരു അച്ഛൻ്റെ അപേക്ഷ ആണ്..എനിക് എൻ്റെ മകളെ വേണം…”അവൻ്റെ കയ്യ് പിടിച്ചു കൊണ്ട് മാധവൻ പറഞ്ഞു

“വൈകി പോയി മാധവേട്ട …ഇനി പറ്റില്ല… അന്ന് നിങൾ ചോദിച്ചിരുന്നു എങ്കിൽ..അപ്പോ തന്നെ  ഞാൻ അവളെ നിങ്ങള്ക് തന്നേനെ…ഇപ്പൊ എൻ്റെ ഭാര്യ ആണ്..മാത്രം അല്ല ഞാൻ അവളെ സ്നേഹിച്ചു തുടങ്ങി…ജീവിക്കാൻ എനിക്കും ഇപ്പൊ ഒരു കൊതി ഉണ്ട്…അവളെ ഞാൻ ആയിട്ട് എന്തായാലും നിങ്ങളുടെ അടുത്തേക്ക് വിടില്ല…നിങ്ങള്ക്  സാധിക്കും എങ്കിൽ കൊണ്ട് പോക്കോ..ഞാൻ തടയില്ല” അവൻ്റെ വാക്കുകൾ കേട്ട് മാധവൻ ഞെട്ടി പോയി…

“നീ അവളെ സ്നേഹിക്കാൻ തുടങ്ങി എന്നോ..എന്ത് യോഗ്യത ഉണ്ട് നിനക്ക്…എൻ്റെ വീട്ടിലെ ഐശ്വര്യം ആണ് എൻ്റെ മകൾ…അവളെ വേണം പറയാം എന്ത് ഉണ്ട് സണ്ണി നിനക്ക്??….ജയിലിൽ കിടന്നു എന്ന സർട്ടിഫിക്കറ്റ് ആണോ..നാട്ടിലെ ഗുണ്ടാ എന്ന പേരോ…??വിദ്യാഭ്യാസ ഉണ്ടോ..നല്ല ജോലിയോ..സമ്പത്ത് എന്തെങ്കിലും ഉണ്ടോ ..നിൻ്റെ പ്രായം എങ്കിലും നീ ചിന്തിക്കേണ്ട സണ്ണി…അവള് ചെറുപ്പം ആണ്…നീ പ്രായം ആയാലും…അവള് എന്നും ചെറുപ്പം ആയിരിക്കും…നിനക്ക് അവളെ സംരക്ഷിക്കാൻ കഴിയും എന്ന് തോന്നുന്നുണ്ടോ??? മാധവൻ അവൻ്റെ നേരെ അലറി….

ആളുകൾ എല്ലാം അവരെ നോക്കി നിന്നു…

സണ്ണി  മാധവൻ പറഞ്ഞ ഓരോ വാക്കുകളും ഇഴ കീറി പരിശോധിച്ചു…താൻ തോറ്റ് പോകുന്ന പോലെ…ഉള്ളിൽ അപകർഷത നിറഞ്ഞു കൂടി…തിരിച്ചു വാദിക്കാൻ കയ്യിൽ മറുപടികൾ ഇല്ലാ…താൻ ഒരു  ജയില് പുള്ളി മാത്രം ആണ്… കണ്ണ് നിറഞ്ഞു തുളുമ്പി…ദേഷ്യവും വാശിയും വിഷമം എല്ലാം ഒരുപോലെ വരുന്നു…

“മതി മാധവാ…നിങ്ങള്ക് ഞാൻ ബഹുമാനം തന്നത്..എൻ്റെ അമ്മായി അപ്പൻ കൂടി ആണല്ലോ കരുതി ആണ്..ഇനി അതിൻ്റെ ആവശ്യം കാണുന്നില്ല..നിങൾ ഒരിക്കലും എന്നെ അംഗീകരിക്കില്ല…എനിക് അറിയാം…എന്തായാലും താൻ കണ്ട് പിടിച്ച് കൊണ്ടുവന്ന ഈ ചെറ്റ ഉണ്ടല്ലോ..മുകുന്ദൻ.. ഇവനെക്കാൾ ഭേദം ഞാൻ തന്നെ ആണ്…അത് തനിക്ക്  തന്നെ പിന്നെ മനസ്സിൽ ആയി കൊള്ളും…”
സണ്ണി കൂടുതൽ ഒന്നും പറയാതെ
അവിടെ നിന്നും ഇറങ്ങി

മുകുന്ദൻ്റെ മനസ്സിൽ പുതിയ പ്രതീക്ഷകൾ നിറഞ്ഞു..
മാധവൻ ശെരിക്കും ഒരു അച്ഛൻ ആവുക ആയിരുന്നു…തൻ്റെ മകളുടെ ഭാവി ഓർത്ത് കരഞ്ഞു കൊണ്ട്   കാർ എടുത്ത് നീങ്ങി…

തുടരും

Leave a Reply

You cannot copy content of this page