ചെയറിൽ നിന്നും മുറുകിയ മുഖത്തോടെ ചാടിയെഴുന്നേറ്റ് മഹേന്ദ്രനെ കാണുംതോറും വരുണിന് വല്ലാത്ത ഭയം തോന്നി.. ഇനി അവൻ എന്താണ് ചെയ്തു കൂട്ടുവാൻ പോകുന്നതെന്ന് ആലോചിക്കുന്തോറും ഭയത്താൽ വരുൺ ഉമിനീർ ഇറക്കി പോയി…
വണ്ടിയെടുക്ക് എനിക്ക് ഇപ്പോൾ തന്നെ അവനെ കാണണം..
വരുണിനോട് അത്രയും പറഞ്ഞു കാറ്റുപോലെ പുറത്തേക്ക് ഇറങ്ങിപ്പോകുന്ന മഹേന്ദ്രനെ ഒരു നിമിഷം വരുൺ നോക്കി നിന്നു പിന്നീട് ടേബിളിന്റെ മുകളിലുള്ള കാറിന്റെ കീയും എടുത്ത് അവൻ മഹേന്ദ്രന്റെ അടുത്തേക്ക് ഓടി..
താൻ വണ്ടിയോടിക്കാം എന്ന് പറഞ്ഞിട്ടും അതിന് സമ്മതിക്കാതെ ബലമായി തന്നെ കാറിന്റെ ചാവി പിടിച്ചു വാങ്ങി മഹേന്ദ്രൻ ആയിരുന്നു കാറോടിച്ചത് അത്യധികം വർദ്ധിച്ചു വന്ന ദേഷ്യത്തോടെ വേഗതയിൽ പോകുന്ന കാറിൽ ശ്വാസം അടക്കിപ്പിടിച്ച് മരണം മുന്നിൽ കണ്ടുകൊണ്ടാണ് വരുൺ ഇരുന്നത് പോലും …
Lake view റിസോർട്ട് മുന്നിൽ ഒരു ഇരുമ്പലോടെ കാർ വന്നു നിന്നതും കാറിന്റെ ഡോർ തുറന്ന് മഹേന്ദ്രൻ പുറത്തേക്ക് പറഞ്ഞിരുന്നു..
സത്യത്തിൽ മഹേന്ദ്രന് ഒപ്പം എത്തുവാൻ വരുൺ നന്നെ പാടുപെട്ടു,
ട്ടെ …..
ആരുടെയോ ചവിട്ടുകൊണ്ട് നിലത്ത് വീണ കൊമ്പനക്കാട്ടിൽ ആൻഡ്രൂസിനു സത്യത്തിൽ എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല..
നിലത്തുനിന്ന് മുൻപോട്ടേക്ക് നോക്കിയതും കണ്ടു മുറുകിയ മുഖത്തോടെ കൈമുഷ്ടിചുരുട്ടി പിടിച്ചു തന്നെ നോക്കി നിൽക്കുന്ന സാക്ഷാൽ മഹേന്ദ്ര ദേവ് വസിഷ്ഠനെ
ആൻഡ്രൂസ് മഹേന്ദ്രനെ കണ്ടു ആദ്യം ഒന്ന് പതറിയെങ്കിലും പിന്നീട് മുഖത്ത് പുച്ഛചിരി വരുത്തിക്കൊണ്ട് പതിയെ നിലത്തു എഴുനേറ്റ് കയ്യിൽ പറ്റിയ പൊടിയെല്ലാം ഒന്ന് തട്ടിക്കൊണ്ട് അവനോട് ചോദിച്ചു..
ആരിത് വസിഷ്ഠ സാമ്രാജ്യത്തിന്റെ രാജാവോ… എന്തുപറ്റി മഹേന്ദ്ര മോന്തയെല്ലാം ഒരു കോട്ടക്കുണ്ടല്ലോ… ആൻഡ്രൂസ് മഹേന്ദ്രനെ പുച്ഛിച്ചുകൊണ്ട് ചോദിച്ചു..
ഡാാാ!!! ആൻഡ്രൂസിന്റെ സംസാരം ഒട്ടും ഇഷ്ടപ്പെടാഞ്ഞ മഹേന്ദ്രൻ ആൻഡ്രൂസിന്റെ കഴുത്തിൽ പിടിമുറുക്കി ചുമരിനോട് ചേർത്ത് നിർത്തി..
പെട്ടെന്നുള്ള മഹേന്ദ്രന്റെ പ്രവർത്തിയിൽ ആൻഡ്രോസിന്റ് കണ്ണുകൾ മിഴിഞ്ഞു വന്നു അയാൾ ശ്വാസം കിട്ടാതെ കിടന്നു പിടഞ്ഞു..
പന്ന *****മോനെ നീ എന്ത് കരുതിയെടാ എന്റെ ഓഫീസിൽ ഞാൻ അറിയാതെ ഒരു സ്പൈവർക്കാറേ വെച്ചിട്ട് ഞങ്ങളുടെ ടെൻഡർ നീ അടിച്ചുമാറ്റാൻ നോക്കിയാൽ ഞാൻ അത് കയ്യും കെട്ടി നോക്കി നിൽക്കും എന്ന് കരുതിയോടാ കൊമ്പനക്കാട്ടെ നാ*****മോനെ…
നിനക്കൊന്നും ശരിക്കും അറിയില്ല ഈ മഹേന്ദ്രനെ ആ ടെൻഡർ വസിഷ്ഠ ഗ്രൂപ്പിന് കിട്ടണം എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് ഏത് വിധേനയും കിട്ടുക തന്നെ ചെയ്യും..
വന്യതയാർന്ന മുഖത്തോടെ മഹേന്ദ്രൻ ആൻഡ്രോസിനെ നോക്കി പറയുമ്പോൾ അവന്റെ കണ്ണുകളിൽ കാണുന്ന തിളക്കത്തിലേക്കും ചുണ്ടിൽ ഊറി വരുന്ന ചിരിയിലേക്കും അല്പം പകപ്പോടെ ആൻഡ്രൂസ് നോക്കി നിന്നു…
പെട്ടെന്നായിരുന്നു ആൻഡ്രൂസിന്റെ മൊബൈൽ റിംഗ് ചെയ്തത്…
ആൻഡ്രോസിന്റെ മൊബൈൽ റിംഗ് ചെയ്യുന്നത് കണ്ടതും അവനിൽ നിന്നുള്ള പിടുത്തം മഹേന്ദ്രൻ പതിയെ വിട്ടു..
മഹേന്ദ്രനെ നോക്കിക്കൊണ്ട് തന്നെ ശ്വാസം മാഞ്ഞു വലിച്ച് ആൻഡ്രൂസ് പോക്കറ്റിൽ നിന്ന് ഫോണെടുത്ത് ചെവിയിലേക്ക് വെച്ചു.. എന്നാൽ മറുതലക്കൽ നിന്നും കേൾക്കുന്ന വാർത്തയിൽ ആൻഡ്രൂസ് ഇടിവെട്ടേറ്റത് പോലെ നിന്നുപോയി.. അയാൾ പകയെരിയുന്ന കണ്ണുകളോടെ മഹേന്ദ്രനെ തന്നെ നോക്കി നിന്നു…
നീ ജയിച്ചു എന്ന് കരുതേണ്ട മഹേന്ദ്ര ടെൻഡർ പോകുന്നെങ്കിൽ പോകട്ടെ പക്ഷേ നിന്നെ ഞാൻ അങ്ങനെ വളരുവാൻ സമ്മതിക്കില്ല ഏതു വിധേയനെയും നിന്നെ ഞാൻ വെട്ടി മാറ്റിയിരിക്കും. കൊമ്പനകാട്ടൽ ആൻഡ്രൂസിന് മുന്നിൽ നിൽക്കുന്ന പോരാളികൾക്ക് മരണം മാത്രമാണ് എന്റെ നിഘണ്ടുവിൽ ഉള്ള ശിക്ഷ..
കത്തുന്ന കണ്ണുകളോടെ ആൻഡ്രൂസ് മഹേന്ദ്രനോട് പറഞ്ഞു..
ആൻഡ്രോസിന് മറുപടി എന്നോണം മഹേന്ദ്രൻ അവനെ നോക്കി വന്യമായി ഒന്ന് പുഞ്ചിരിച്ചു..
അവനെ ഒന്ന് ഇരുത്തി നോക്കിക്കൊണ്ട് മഹേന്ദ്രൻ തിരഞ്ഞു നടന്നു അവന് പിറകെയായി തന്നെ വരുണും..
മഹേന്ദ്രന്റെ ആ പുഞ്ചിരിയിൽ ഉണ്ടായിരുന്നു ആൻഡ്രൂസിനുള്ള മറുപടി എന്ന് കൂടെ മാറിനിൽക്കുള്ള അവന്റെ കൂട്ടാളികൾക്കും ആൻഡ്രൂസിനടക്കം മനസ്സിലായി …
എന്നാലും എന്റെ ദേവേ ഇത്ര പെട്ടെന്ന് നീ പോകും എന്ന് ഞാൻ കരുതിയില്ല..
വേണി അല്പം വിഷമത്തോടെ അവളെ നോക്കിക്കൊണ്ട് പറഞ്ഞു..
അതെ അതെ ഞാനും കരുതിയില്ല പക്ഷേ എന്തായാലും സാരമില്ല നീ ഈ നരകത്തിൽ നിന്ന് രക്ഷപ്പെടാൻ നോക്ക് ഞങ്ങൾക്കൊക്കെ ഞങ്ങളുടെ അച്ഛനെങ്കിലും സപ്പോർട്ട് ഉണ്ട് ഒപ്പം അമ്മയും ഏട്ടനും നിനക്ക് അങ്ങനെയല്ലല്ലോ അതുകൊണ്ട് എത്രയും പെട്ടെന്ന് ഇവിടെ നിന്ന് രക്ഷപ്പെടാൻ നോക്ക്..
വീണ അല്പം ഭയത്തോടെ ചുറ്റുപാടും നോക്കിക്കൊണ്ട് പറഞ്ഞു..
രണ്ടുപേർക്കും മറുപടി എന്നാണോണം നിറവികാരതയോടെ ഒരു പുഞ്ചിരി മാത്രമാണ് ദേവ കൈമാറിയത്
അതെ ശരിയാണ് ഒരുപക്ഷേ എന്റെ അച്ഛൻ ജീവിച്ചിരുന്നെങ്കിൽ എനിക്ക്ഈ ഗതികേട് വരില്ലായിരുന്നു എന്ന് ആ സമയം ദേവ ചിന്തിക്കാതെ ഇരുന്നില്ല..
അല്ല അതൊക്കെ പോട്ടെ നീ ഏതു കോളേജിലാ ചേരുവാൻ പോകുന്നത് ഞങ്ങളോട് പറഞ്ഞില്ലല്ലോ..
വീണ അവളെ നോക്കി കുറുമ്പോടെ ചോദിച്ചു..
അയ്യോ അത് ഞാൻ പറയാൻ മറന്നു പോയതാണ് വീണേ …
VG ഗ്രൂപ്പ് എന്നാണ് ചെറിയമാമൻ പറഞ്ഞത്. അവരുടെ കീഴിലുള്ള കോളേജ്..
VG ഗ്രൂപ്പ് വളരെ വലിയ പ്രശസ്തമായ ഗ്രൂപ്പ് അല്ലേ അവർക്കില്ലാത്ത ബിസിനസ് ഇല്ല.. എന്തായാലും നീ അവിടെ പോയി അടിച്ചു പൊളിക്ക് ഹോസ്റ്റൽ ഫെസിലിറ്റീസ് ഒക്കെ അച്ഛൻ തന്നെ ഏർപ്പാടാക്കി തന്നിട്ടുണ്ടാകും അല്ലേ..
വീണ സന്തോഷത്തോടെ അവളോട് ചോദിച്ചു..
ഉണ്ട് എല്ലാം ചെറിയമാമ ശരിയാക്കിയിട്ടുണ്ട് എന്നാണ് പറഞ്ഞത് എന്തായാലും ഞാൻ അവിടെ എത്തിയിട്ട് വിളിക്കാട്ടോ..
ഹ്മ്മ്മ്മ് ശരി…
രണ്ടുപേരും ദേവയെ ഇറുകെ കെട്ടിപ്പുണർന്നു…
കാറിൽ യാത്ര തിരിക്കുമ്പോൾ ദേവ ഓർക്കുകയായിരുന്നു ശ്രീ കലയുടെ പ്രതികരണം യാത്ര ചോദിച്ചപ്പോൾ അത് മൈൻഡ് ചെയ്യാതെ വല്യമാമ്മയോട് എന്തോ സംസാരിച്ചിരിക്കുന്ന തന്റെ സ്വന്തം അമ്മയെ ഓർക്കും തോറും ദേവക്ക് സ്വയം പുച്ഛം തോന്നി അവളോട് തന്നെ..
സത്യത്തിൽ ഇങ്ങനെയൊരു സന്ദർഭം നേരത്തെ തന്നെ പ്രതീക്ഷിച്ചത് കൊണ്ടായിരിക്കാം അവൾക്ക് വലിയ ദുഃഖം ഒന്നും തോന്നിയില്ല…
അമ്മാവൻ പറഞ്ഞതായിരുന്നു താനും കൂടെ വരാമെന്ന് എന്നാൽ ഇത്ര ദൂരെയുള്ള ഒരു യാത്ര ചിലപ്പോൾ അമ്മാവനെ ശാരീരികമായി ബുദ്ധിമുട്ട് ആക്കിയേക്കാം എന്ന് കരുതിയിട്ടാണ് താൻ വേണ്ട എന്ന് പറഞ്ഞത്..അല്ലെങ്കിലും ഈ ജീവിതത്തിൽ താൻ തനിച്ചാണല്ലോ ഇനിയങ്ങോട്ടും തനിച്ചു തന്നെ യാത്ര തുടരാൻ ആണ് ഇഷ്ടപ്പെടുന്നതും . അതുകൊണ്ട് തന്നെ സ്നേഹത്തോടെ താൻ അമ്മാവനെ തന്റെ കൂടെ വരുന്നതിൽ നിന്നും വിലക്കിയത്…
യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോൾ പലപ്പോഴും ദേവയുടെ കണ്ണുകൾ ഭയത്തോടെ ജിത്തുവിനെ തിരഞ്ഞുകൊണ്ടിരുന്നു.. ചില സമയങ്ങളിൽ അവന്റെ കഴുകൻ കണ്ണുകൾ തന്നെ പിന്തുടരുന്നത് പോലെ അവൾക്ക് തോന്നിയിരുന്നു.. എല്ലാം തന്റെ തോന്നലുകളാണ് എന്ന് മനസ്സിനെ സ്വയം വിശ്വസിപ്പിച്ചുകൊണ്ട് ദേവ കോളേജ് ലക്ഷ്യമാക്കി യാത്ര തുടർന്നു…. പുലർച്ചെ മൂന്ന് മണിക്ക് ഇറങ്ങിയതാണ് ട്രാഫിക് അധികം ഉണ്ടാവില്ല എന്ന അമ്മാവൻ പറഞ്ഞിരുന്നു വിശ്വസ്തനായ ഒരു ഡ്രൈവറെയും ഒപ്പം ഏൽപ്പിച്ചു തന്നു…
പാലക്കാട് ഉൾഗ്രാമത്തിൽ ജനിച്ചു വളർന്ന ദേവക്ക് കൊച്ചി പോലുള്ള മഹാനഗരം ഒരു അത്ഭുതം തന്നെയായിരുന്നു..
മേടം പെട്രോൾ അടിക്കണം.. ഡ്രൈവർ ദേവയെ നോക്കി അത്രയും പറഞ്ഞു ഒരു പെട്രോൾ പമ്പിലേക്ക് കാർ കയറ്റി..
ആദ്യമായി കാണുന്ന കൊച്ചു കുട്ടിയുടെ അത്ഭുതത്തോടെ ദേവ കാറിൽ ഇരുന്നു കൊണ്ട് തന്നെ പെട്രോൾ പമ്പ് പരിസരവും എല്ലാം നോക്കിക്കാണുകയായിരുന്നു..
ഈ സമയമാണ് പമ്പിന്റെ തന്നെ മറ്റൊരു വശത്തായി നാലഞ്ച് ഗുണ്ടകളെ പോലെ തോന്നിക്കുന്ന യുവാക്കളും അവരോടൊപ്പം ഓപ്പൺ ജീപ്പിലിരുന്ന് പരസ്പരം എന്തോ പറഞ്ഞു സംസാരിക്കുന്ന ജിത്തുവിനെയും ദേവ കാണുന്നത്..
ഒരു നിമിഷം ജിത്തുവിനെ അവിടെ കണ്ട ദേവയുടെ ശരീരം വിയർപ്പിനാൽ കുതിർന്നു.. ഈ സമയം തന്നെയാണ് ചുണ്ടുകളിൽ സിഗരറ്റ് കത്തിച്ചുകൊണ്ട് ഇടതുവശത്തേക്ക് വെറുതെ നോക്കിയ ജിത്തു കാറിൽ ഇരിക്കുന്ന ദേവയെ കാണുന്നത്..
ആദ്യം അത്ഭുതത്തോടെ നോക്കിയ ജിത്തുവിന്റെ മുഖത്തേക്ക് ദേഷ്യം ഇരച്ചുകയറുവാൻ അധികനേരം വേണ്ടിവന്നില്ല..
ഡീീ!!!!
അവന്റെ അലർച്ചായിൽ ദേവ ഞെട്ടിപ്പോയി.. ഒപ്പം നേരം വെളുത്തു വരുന്നതേയുള്ളൂ പമ്പിലും ചുറ്റുവട്ടത്തുമൊന്നും ആരും അങ്ങനെ ഇല്ല.. അവന്റെ കയ്യിൽ താൻ അകപ്പെട്ടാൽ തന്റെ ജീവിതവും മാനവും ഈ നിമിഷം തന്നെ നശിച്ചുപോകും എന്ന് തോന്നിയ ദേവാ എന്തൊരു ഉൾപ്രേരണയിൽ കയ്യിൽ ഉള്ള സർട്ടിഫിക്കറ്റ് അടങ്ങിയ ബാഗും എടുത്ത് കാറിന്റെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി ഓടി..
ദേവയുടെ ഇത്തരത്തിലുള്ള പെരുമാറ്റം കണ്ടതും ദേഷ്യം അങ്ങ് ഉച്ചസ്ഥായിയിൽ എത്തിയ ജിത്തു ജീപ്പിൽ നിന്നും ചാടിയിറങ്ങി ദേവയുടെ അരികിലേക്ക് പോകുവാൻ ഒരുങ്ങി പക്ഷേ അവന് തടസ്സം എന്നാണോ ഒരു ഓട്ടോ വന്നു നിന്നതും ആ ഓട്ടോക്കാരനെ ചീത്ത വിളിച്ചുകൊണ്ട് ദേവയുടെ അടുത്തേക്ക് ലക്ഷ്യം വെച്ച് നടന്ന ജിത്തുവിന് പക്ഷേ അവളെ അവിടെ കാണുവാൻ സാധിച്ചില്ല..
ചെ #!!! ഡാ വണ്ടി എടുക്കടാ..
കൂടെയുള്ള കൂട്ടാളികൾക്ക് എന്താണ് സംഭവം എന്ന് മനസ്സിലായില്ലെങ്കിലും ജിത്തുവിന്റെ മുഖത്തെ ദേഷ്യം കണ്ടതും കാര്യം അല്പം ഗൗരവമുള്ളത് എന്ന് തോന്നിയത് കൊണ്ട് തന്നെ അവരാരും അവനോട് ഒന്നും ചോദിക്കാതെ വേഗം ജീപ്പ് സ്റ്റാർട്ട് ചെയ്തു..
പന്ന മോളെ വിടരുത് എനിക്ക് കിട്ടണം ആ ദേവയെ..
ദേവയുടെ പേര് പറഞ്ഞതും കൂട്ടത്തിൽ ഉള്ള എല്ലാ യുവാക്കളുടെയും കണ്ണുകൾ ഒന്നു വിടർന്നു.. കാരണം അവർ പലപ്പോഴായി ജിത്തുവിന്റെ മൊബൈലിൽ ഉള്ള ദേവയുടെ ഫോട്ടോ കണ്ടിട്ടുണ്ടായിരുന്നു..
സമയം പുലർച്ചെ അഞ്ചര…. തിരിഞ്ഞു നോക്കിക്കൊണ്ട് തന്നെ ദേവ ഓടുകയാണ്… ഏതു നിമിഷം വേണമെങ്കിലും താനാ രാക്ഷസന്റെ കയ്യിൽ എത്തിപ്പെടാം എന്നുള്ള ഭയം അവളെ അല്ലാതെ തളർത്തിയിരുന്നു കണ്ണുകൾ നിറഞ്ഞൊഴുകി കയ്യിലുണ്ടായിരുന്ന സർട്ടിഫിക്കറ്റ് മുറുകെപ്പിടിച്ചുകൊണ്ട് പിന്തിരിഞ്ഞു നോക്കിക്കൊണ്ട് അവൾ ഓടിക്കൊണ്ടേയിരുന്നു..
പെട്ടെന്നായിരുന്നു അവൾ ആരെയോ ചെന്നിടിച്ചത്.. നിനക്കാത്ത ഇടി ആയതിനാൽ തന്നെ ദേവ തെറിച്ച് റോഡിലേക്ക് വീണുപോയി അതിശക്തമായി തന്നെ അവളുടെ നെറ്റി റോഡിൽ ഇടിച്ചു.. നെറ്റിയിൽ നിന്ന് ചോര കിനിഞ്ഞിറങ്ങുമ്പോഴും കണ്ണുകൾ വലിച്ചു തുറക്കുവാൻ അവൾ ശ്രമിക്കുന്നുണ്ടായിരുന്നു..
കാഴ്ച മങ്ങി ബോധം മറിയുമ്പോഴും അവൾ കണ്ടു തന്റെ അടുക്കലേക്ക് ഓടിവരുന്ന രണ്ട് യുവാക്കളെ…
പണിയായെന്ന തോന്നുന്നത് എവിടെ നോക്കിയാടാ ഓടി വരുന്നത്..വരുൺ അർജുനെ നോക്കി കണ്ണുരുട്ടി കൊണ്ട് ചോദിച്ചു..
അത് അത് പിന്നെ സോറി ഡാ ഞാൻ സത്യത്തിൽ കണ്ടില്ലായിരുന്നു ഈ പെണ്ണ് ഓടി വരുന്നത്..
അർജുൻ വിരൽ കൊണ്ട് തന്റെ നെറ്റി ഒന്ന് ഉഴിഞ്ഞു പരിഭ്രമത്തോടെ വരുണിനോടായി പറഞ്ഞു..
നോക്ക് ആളുകൾ അധികം ഇല്ലാത്ത സ്ഥലമാണ് നീ വേഗം ഈ പെണ്ണിനെ എടുത്ത് വണ്ടിയിൽ ഇട് അറിയാലോ ഇപ്പോഴത്തെ കാലമാ ഈ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതുമാത്രമോ ഏട്ടൻ എങ്ങാനും അറിഞ്ഞാൽ..
വരുൺ അല്പം ഭയത്തോടെ അർജുനെ നോക്കിക്കൊണ്ട് പറഞ്ഞു.
വരുണിന്റ് സംസാരം കേട്ടതും അർജുൻ മറ്റൊന്നും ചിന്തിക്കാതെ ദേവയെ എടുത്ത് കാറിന്റെ പിൻസീറ്റിലേക്ക് കിടത്തി കൂടെ നിലത്ത് ആയി വീണു കിടക്കുന്ന അവളുടെ ഫയലും എല്ലാം എടുത്തു കാറിലേക്കിട്ട് വണ്ടി സ്റ്റാർട്ട് ചെയ്തു അവിടെ നിന്നും പോയി ഈ സമയം തന്നെയായിരുന്നു ജിത്തുവും കൂട്ടരും ആ വഴി വന്നത് പക്ഷേ ഇരുവരും പരസ്പരം കണ്ടില്ല എന്ന് മാത്രം…
എടാ ജിത്തു നമ്മൾ എവിടെ എന്ന് വച്ച ആ പെണ്ണിനെ തിരയുക നോക്കിയേ ഇത്രയും നേരമായിട്ട് അവളുടെ പൊടിപോലും കാണുവാൻ നമുക്ക് സാധിച്ചിട്ടില്ല.. സത്യത്തിൽ നിന്റെ ദേവയെ തന്നെയാണോടാ നീ കണ്ടത്..ഇനി ചിലപ്പോൾ നിനക്ക് തെറ്റുപറ്റിയത് ആണെങ്കിലോ..
കൂട്ടത്തിൽ ജിത്തുവിന്റെ ശിങ്കിടിയായ ചന്തു അവനോട് ചോദിച്ചു..
No.. അവളെ ഏത് പാതിരാത്രിയിൽ കണ്ടാലും ഞാൻ തിരിച്ചറിയും കാരണം അവൾ എന്റെ പെണ്ണാണ് ഈ ജിതേന്ദ്രന്റെ.. കണ്ടുപിടിക്കണം അവൾ എന്തിനാണ് ഇവിടേക്ക് വന്നതെന്ന് എനിക്ക് അച്ഛനെ ഒന്ന് വിളിക്കണം ഏതായാലും നിങ്ങൾ ഈ ഫോട്ടോ നമ്മുടെ ഇവിടെയുള്ള അറിയാവുന്ന എല്ലാ ഗുണ്ടകൾക്കും അയച്ചു കൊടുക്കണം എനിക്ക് കിട്ടണം അവളെ ഏത് വിധേയനെയും.. മുറുകിയ മുഖത്തോടെ സിഗരറ്റ് ആഞ്ഞുവലിച്ചുകൊണ്ട് ഒരു ഭ്രാന്തനെ പോലെ അലറിക്കൊണ്ട് ജിത്തു തന്റെ കൂട്ടാളികളോടായി പറഞ്ഞു…
തുടരും…
