താണ്ഡവം ഭാഗം : 7

പിറ്റേന്ന് രാവിലെ ഭക്ഷണം കഴിച്ചു അല്പം നേരം സംസാരിച്ചിരുന്നതിനുശേഷമാണ് മാധവൻ യാത്ര പറഞ്ഞു വസിഷ്ഠയിൽ നിന്നും യാത്ര പറഞ്ഞു ഇറങ്ങിയത് യാത്ര പറയുമ്പോൾ ദേവയുടെ കണ്ണുകൾ നിറഞ്ഞിരുന്നു…

മാധവൻ പോയി കഴിഞ്ഞതും  ദേവയുടെ മനസ്സാകെ കലുഷിതമായി.

ഇനിയുള്ള കാലമെങ്കിലും തനിക്ക്  ഇനി ഒരു സ്വസ്ഥമായ ജീവിതം ഉണ്ടാവുമോ അവളുടെ മനസ്സ് അവളോട് തന്നെ ചോദിച്ചു കൊണ്ടേയിരുന്നു…

തന്നെ മനസ്സിലാക്കാത്ത തന്റെ അമ്മയോട് ആദ്യമായി അവൾക്ക് വെറുപ്പ് തോന്നി.. ഒരു അമ്മ നൽകേണ്ട സ്നേഹം മുഴുവൻ ഇപ്പോൾ തന്റെ വല്യമ്മമാർ തനിക്ക് നൽകുന്നതോർത്ത് അവളുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞൊഴുകി..

ഓരോന്നോർത്തു കൊണ്ടു മുറിയിലേക്ക് നടക്കുമ്പോഴാണ് ദേവ ശ്രദ്ധിച്ചത് മഹേന്ദ്രന്റെ മുറിയുടെ വാതിൽ ചാരിയാണ് ഇട്ടിരിക്കുന്നത്..

അവന്റെ മുറിയിലേക്ക് പോയി സുഖവിവരങ്ങൾ അന്വേഷിക്കുവാൻ അവൾക്ക് ആഗ്രഹമുണ്ടെങ്കിലും ആ ദിവസത്തെ കടിച്ചുകീറിയുള്ള അവന്റെ സ്വഭാവം ഓർമ്മവന്നതും അവൾ തലയോന്ന് കുടഞ്ഞ് വേഗം മുൻപോട്ടേക്ക് നടന്നു പെട്ടെന്നാണ്  ദേവ ആരെയോ ഇടിച്ച് വീഴുവാൻ പോയത്..

നിലതെറ്റി നിലത്തേക്ക് വീഴാൻ പോയതും കണ്ണുകൾ അടച്ച് ഭയന്ന് ആ വ്യക്തിയുടെ ബനിയനിൽ പിടിച്ചു അവൾ മുറുകെ നിന്നു…

താൻ വീണില്ല എന്ന് കണ്ടെതും പതിയെ കണ്ണുകൾ തുറന്ന ദേവ കാണുന്നത് തന്നെ നോക്കി നിൽക്കുന്ന മഹേന്ദ്രനെയാണ്.. അവന്റെ ബലിഷ്ട്ടമായ കൈകൾ തന്റെ ന**ഗ്നമായ ഇടുപ്പിൽ ആണെന്ന് അറിഞ്ഞതും അവളുടെ ശരീരം ചെറുതായി ഒന്ന് വിറച്ചു..

പക്ഷേ ആ മുഖത്തെ ഗൗരവഭാവം കണ്ടതും അവൾ ഭയന്നുകൊണ്ട് അവനിൽ നിന്നും വേഗം അടർന്നു മാറി..

പിന്നീട് താഴേക്ക് നോക്കിക്കൊണ്ട് അവനോടായി പറഞ്ഞു…

സോറി ഞാൻ  ശ്രദ്ധിച്ചില്ലായിരുന്നു..

അത്രയും പറഞ്ഞ് അവന്റെ മറുപടിക്ക് കാത്തുനിൽക്കാതെ അവൾ വേഗം മുറിയിലേക്ക് ഓടി കയറി..

ഈ സമയം മഹേന്ദ്രൻ  അവളെ ഒന്ന് നോക്കിക്കൊണ്ട് തന്റെ മുറിയിലേക്ക് നടന്നു നീങ്ങി.. 

രാവിലെ എല്ലാവരും ഇരുന്ന് ഭക്ഷണം കഴിക്കുന്ന സമയത്താണ് മഹേന്ദ്രൻ കോട്ടും സ്യൂട്ടും ധരിച്ച് താഴേക്ക് ഇറങ്ങിവരുന്നത് എല്ലാവരുടെയും ശ്രദ്ധയിൽപ്പെട്ടത്..

ആഹാ നീ ഇറങ്ങിയോ അല്ല ഒരു ദിവസം കൂടി റസ്റ്റ് എടുത്തു കൂടായിരുന്നോ മോനെ..

ഹരിശങ്കർ മഹേന്ദ്രനെ നോക്കിക്കൊണ്ട് ചോദിച്ചു..

വേണ്ട അമ്മാവാ ഇപ്പോൾ കുഴപ്പമൊന്നുമില്ല ഇങ്ങനെ ഇരുന്നാലേ ശരിയാവില്ല ഒന്നു രണ്ടു ദിവസം കൊണ്ട് തന്നെ ഓഫീസിൽ വർക്ക ലോഡ് കൂടിയിട്ടുണ്ട്.

അത്രയും പറഞ്ഞു മഹേന്ദ്രൻ ഭക്ഷണം കഴിക്കാൻ വേണ്ടി ദേവയുടെ നേരെ എതിർവശത്തായിട്ട് ഇരുന്നു..

മഹേന്ദ്രൻ വന്നതുകൊണ്ടാണ് എന്ന് തോന്നുന്നു അതുവരെ എല്ലാവരോടും പുഞ്ചിരിച്ചു മിതമായി സംസാരിച്ചിരുന്നവൾ അതോടുകൂടി സംസാരം നിർത്തി പ്ലേറ്റിലേക്ക് മാത്രം മുഖംതാഴ്ത്തിയിരുന്നു…

ഇത് കണ്ട എല്ലാവരിലും ഒരു കുസൃതി ചിരി വന്നെങ്കിലും അത് ആരും പുറത്ത് കാണിച്ചില്ല….

മഹേന്ദ്ര നമുക്ക് ദേവയെ കോളേജിൽ വിടണോ അതിലും നല്ലത് ഒരാളെ ഇവിടെ വരുത്തി അവളെ പഠിപ്പിക്കുന്നതല്ലേ എന്താ നിന്റെ അഭിപ്രായം ഹരിശങ്കർ മഹേന്ദ്രനോട് ചോദിച്ചു..

അമ്മാവാ ഒരാളെ ഭയന്ന് ജീവിക്കാൻ തുടങ്ങിയാൽ കാലാകാലം അയാളെ ഭയന്ന് നമ്മൾ കൂട്ടിൽ തന്നെ ഒളിക്കേണ്ടിവരും.. എന്താ അവന്റെ പേര് ജിതേന്ദ്രൻ അല്ലേ.. എന്തായാലും അവന് വസിഷ്ഠ ഗ്രൂപ്പിന്റെ കോളേജിൽ കയറി കളിക്കുവാനുള്ള ധൈര്യം ഒന്നുമുണ്ടാകില്ല അങ്ങനെ വല്ലതും ഉണ്ടെങ്കിൽ അവൻ നേരിടേണ്ടത് ഈ മഹേന്ദ്രനെ ആയിരിക്കും..

… ഇത് പറയുമ്പോൾ മഹേന്ദ്രന്റെ ചൊടിയിൽ ഒരു വന്യമായ പുഞ്ചിരി കളിയാടുന്നുണ്ടായിരുന്നു…

അതുകൊണ്ട് ആരും ആരെയും ഭയന്നിരിക്കാതെ നാളെ മുതൽ കോളേജിൽ പോകുവാൻ നോക്ക്… മഹേന്ദ്രൻ ദേവയുടെ മുഖത്തേക്ക് നോക്കി കൊണ്ടു പറഞ്ഞു…അവിടെ വരുണുല്ലോ അതുകൊണ്ട് പേടിക്കേണ്ട ആവശ്യമില്ല..

കൂടാതെ എന്റെ സെക്യൂരിറ്റി വിങ്ങിൽ നിന്നും സ്പെഷൽ പ്രൊട്ടക്ഷന് ഞാൻ ഒന്ന് രണ്ട് പേര് അപ്പോയിന്റ് ചെയ്യാം..

ഇത്രയും പറഞ്ഞ് അവൻ നേരെ കൈകഴുകി പുറത്തേക്കിറങ്ങിപ്പോയി..

  മഹേന്ദ്രന്റെ പെട്ടെന്നുള്ള തീരുമാനം കേട്ട് അവിടെയുള്ള എല്ലാവരും അന്തിച്ചുപോയി പിന്നീട് അവരുടെ ചോടിയിൽ ഒരു പുഞ്ചിരി വിടർന്നു…

അതെ ഇതാണ് മഹേന്ദ്രൻ എല്ലാം മുൻപേ കൂട്ടി കണ്ടു തീരുമാനിക്കുന്നവൻ…

ഈ സമയം ദേവയാകെ  കൺഫ്യൂഷനിൽ ആയിരുന്നു കാരണം തന്നെ കടിച്ചു കീറാൻ പാകത്തിൽ ഇന്നലെ കണ്ട മഹേന്ദ്രനും ഇന്നിപ്പോൾ ഇവിടെ കാണുന്ന മഹേന്ദ്രനും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ടെന്ന് അവൾക്ക് തോന്നി..

കുടുംബം ആണെന്നൊക്കെ അറിഞ്ഞതുകൊണ്ട് ഇനി പകരം വീട്ടിലായിരിക്കും അല്ലേ എന്റെ കണ്ണാ..

ദേവ മഹേന്ദ്രൻ നടന്നുപോകുന്നത് നോക്കിക്കൊണ്ട് മുകളിലേക്ക് നോക്കി ഭഗവാനോട് പ്രാർത്ഥിച്ചു..

എന്നാൽ ഭഗവാന്റെ ചുണ്ടിൽ ആ സമയം ഒരു കുഞ്ഞി കുസൃതി ചിരി വിടാർന്നിരുന്നു.. പക്ഷേ അതിന് അർത്ഥം മാത്രം ആർക്കും മനസ്സിലായില്ല എന്ന് മാത്രം….

തന്റെ ഇടതു കൈയിലേക്ക്  അല്പം വീര്യം കൂടിയ മയക്കുമരുന്ന് ഇഞ്ചക്ട് ചെയ്യുകയാണ് ജിത്തു…

സസ്സ്!!!!!ആഹ്…..

ല**ഹരി തലയ്ക്ക് പിടിച്ചപ്പോൾ അവൻ തന്റെ തല ഒന്ന് കുടഞ്ഞു….

മ്മ്മ്മ്മ് ദേവ!!!!! എവിടെയാ പെണ്ണേ നീ…….

കണ്ണുകൾ അടയുമ്പോഴും തന്റെ മുന്നിൽ അ**ൽപ വ**സ്ത്രവും ധരിച്ച്   വ**ശ്യമായി പുഞ്ചിരിച്ചു നിൽക്കുന്ന പെണ്ണിനെ കണ്ടതും അവന്റെ മനസ്സിൽ ദേവയോടുള്ള ആ***സക്തി കൂടിക്കൂടി വരുന്നുണ്ടായിരുന്നു..

ആ പെൺ ശരീരത്തിലേക്ക് അ***മരുമ്പോഴും  അവൻ പറഞ്ഞുകൊണ്ടിരുന്നത് ദേവയുടെ നാമം മാത്രമാണ്…

പിറ്റേന്ന് എല്ലാവരുടെയും അനുഗ്രഹം വാങ്ങി ദേവ വരുണും അർജ്ജുനും സമ്മാനമായി നൽകിയ കാറിൽ കോളേജിലേക്ക് യാത്രയായി..

കോളേജിലേക്ക് പോകുന്നതിനു മുന്നേ ദേവ എല്ലാവരോടുമായി ഒരു കാര്യമേ പറഞ്ഞിട്ടുള്ളൂ താൻ വസിഷ്ഠ ഫാമിലിയിൽ ഉള്ള വ്യക്തിയാണെന്ന് കോളേജിലുള്ള ആരും അറിയരുത് കാരണം അങ്ങനെ അറിഞ്ഞാൽ അവർ തന്നെ ആ ഒരു ബഹുമാനത്തിൽ മാത്രമേ കാണുകയുള്ളൂ എന്നും തനിക്ക് അങ്ങനെയുള്ള സ്ഥാനമാനങ്ങൾ ഒന്നും താല്പര്യം ഇല്ല എന്നും സാധാരണ ഒരു വിദ്യാർത്ഥിനിയായി അവിടെ മൂന്നുവർഷം പഠിക്കാനാണ് ആഗ്രഹം എന്നും ദേവ പറഞ്ഞതും അവരും അവളുടെ തീരുമാനത്തിനോട് യോജിച്ചു,…

ഓഫീസിലിരുന്ന് ഫയലുകൾ ചെക്ക് ചെയ്യുകയാണ് മഹേന്ദ്രൻ..

വരുൺ അകത്തേക്ക് കയറി വരുമ്പോൾ കാണുന്നത് ഒരു ഫയലും തുറന്നു വച്ച് മുറുകിയ മുഖത്തോടെ അതിൽ തലോടുന്ന മഹേന്ദ്രനെയാണ്..

വരുൺ വന്നതുപോലും അറിയാതെ ആ ഫയലിലേക്ക് തന്നെ കണ്ണുംനട്ട് ഇരിക്കുന്നവനെ കണ്ടതും വരുൺ പതിയെ ചെന്ന് മഹേന്ദ്രനെ  തട്ടി വിളിച്ചുകൊണ്ട് ചോദിച്ചു..

എടാ ഇന്ദ്ര…

ഹ്മ്മ്മ്മ്

അല്ല നീ ഇത് ഏത് ലോകത്താ എന്താടാ ഇതിനുമാത്രം ആ ഫയലിൽ ഉള്ളത്..

വരുൺ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചതും മഹേന്ദ്രൻ അല്പം ഗൗരവത്തിൽ അവനോട് ചോദിച്ചു

നീ അത് ചോദിക്കാൻ ആണോ ഇപ്പോൾ ഇങ്ങോട്ട് കയറിവന്നത്..

മഹേന്ദ്രന്റെ സ്വഭാവം ശരിക്കും അറിയുന്നതുകൊണ്ട് തന്നെ വരുൺ അവനെ നോക്കി വളിച്ച ഒരു ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു…

അല്ല ഞാൻ ഈ ഫയൽ തരുവാൻ വേണ്ടി വന്നതാ ചെക്ക് ചെയ്തിട്ട് സൈൻ ചെയ്ത് തിരിച്ച് അയച്ചേക്ക് സാറ് ..

വരുൺ മഹേന്ദ്രനെ ഒന്ന് പുച്ഛിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങിപ്പോയി..

ആ സമയം വരുണിന്റെ ആക്ഷൻ കണ്ട് മഹേന്ദ്രന്റെ മുഖത്ത് ചെറിയൊരു പുഞ്ചിരി തുടർന്നു പക്ഷേ തന്റെ മുന്നിൽ കാണുന്ന ബ്ലൂ ഫയൽ ഒന്നും കൂടെ തുറന്നതും ആ പുഞ്ചിരിക്ക് പകരം ദേഷ്യം കൊണ്ട് വിറക്കുന്ന ഭാവമായിരുന്നു പിന്നീട് വന്നത്..

അതിൽ കാണുന്ന ഫോട്ടോയിൽ പതിയെ തലോടിക്കൊണ്ട് അവൻ പറഞ്ഞു..

ജിതേന്ദ്രൻ

ക്ലാസിൽ കയറിയതും കുട്ടികൾ വന്നു തുടങ്ങുന്നതേയുള്ളൂ…

ദേവ മിഡിൽ കാണുന്ന  ബെഞ്ചിലായി വന്നിരുന്നു…
കുട്ടികൾ വന്നു തുടങ്ങുന്നതേയുള്ളൂ അതുകൊണ്ട് തന്നെ എല്ലാവരും പരസ്പരം പരിചയപ്പെട്ടു വരൂന്നതേയുള്ളൂ എന്ന് ദേവക്ക് മനസ്സിലായി..

പെട്ടെന്നാണ് ദേവയുടെ അടുത്തായി ഒരാൾ വന്നിരുന്നത്..

ആ വ്യക്തി ദേവയെ നോക്കി പുഞ്ചിരിച്ചതും അവളും  ആ വ്യക്തിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു…

ഹായ് ഞാൻ കൃതിക…
കൃതിക രാമകൃഷ്ണൻ… ഇതെന്റെ ബ്രദർ ഹൃതിക് രാമകൃഷ്ണൻ.. ഞങ്ങൾ ട്വിൻസ് ആണ്…

തൊട്ടടുത്തിരിക്കുന്ന പയ്യനെ നോക്കിക്കൊണ്ട് കൃതിക ദേവയോട് പറഞ്ഞു…

Hello ഞാൻ ദേവാ…ദേവഭദ്ര

കൃതികയും ഹൃതിക്കും വാതോരാതെ സംസാരിക്കുന്ന കൂട്ടത്തിൽ ഉള്ളവരാണെന്ന് പെട്ടെന്ന് തന്നെ ദേവക്ക് മനസ്സിലായി….
.

പെട്ടെന്നാണ് ക്ലാസ്സിലേക്ക് ഒരു കൂട്ടo പയ്യന്മാർ കയറി വന്നതും ദേവയും അങ്ങോട്ടേക്ക് തന്നെ നോക്കി നിന്നു…

എന്നാൽ ഈ സമയം വന്നവരിൽ ഒരുവന്റെ പൂച്ച കണ്ണ് ദേവയുടെ മുഖത്ത് മാത്രമായി പതിഞ്ഞിരുന്നു… പക്ഷേ അത് പാവം ദേവ തിരിച്ചറിഞ്ഞില്ല എന്ന് മാത്രം…

തുടരും

Leave a Reply

You cannot copy content of this page