വയനാടിന്റെ മനോഹാരിത ഒരു കുഞ്ഞു കുട്ടിയെ പോലെ നോക്കിക്കാണുകയായിരുന്നു മിത്ര..
ഇടയ്ക്കിടയ്ക്ക് രുദ്രന്റെ മിഴികൾ മിത്രയെ തേടി പോകുന്നുണ്ടെങ്കിലും അവൻ അത് അത്ര കാര്യമാക്കിയില്ല..
വണ്ടിയുടെ ഗിയർ ചേഞ്ച് ചെയ്തുകൊണ്ട് അല്പം സ്പീഡ് കൂട്ടി രുദ്രൻ തന്റെ താർ പറപ്പിച്ചുവിട്ടു..
ഏകദേശം നട്ടുച്ചയോട് അടുത്തിരിക്കുന്നു… ആകാശത്ത് കാർമേഘം ഇരുണ്ടു കൂടിവരുന്നു എപ്പോൾ വേണമെങ്കിലും ഒരു മഴ പ്രതീക്ഷിക്കാം..
മഴ പെയ്താൽ വയനാട്ടിലൂടെയുള്ള യാത്ര അല്പം ദുസഹരം ആണെന്ന് രുദ്രന് അറിയാം.. താൻ തനിച്ചാണെങ്കിൽ പ്രശ്നമില്ലായിരുന്നു പക്ഷേ കൂടെ ഒരു പെൺകുട്ടി ഉള്ളതുകൊണ്ട് തന്നെ രുദ്രൻ അല്പം വേഗതയിൽ തന്നെ വണ്ടി ഓടിച്ചു പോയി…
എടാ വർക്കി നമ്മുടെ മാനന്തവാടി ജംഗ്ഷനിൽ ഡൊമനിക്കും പിള്ളേരും ഇല്ലേഡാ..
എന്തിനാ അച്ചായാ ഡോമിനിക്കിനെ.. അവൻ ഒരു വെട്ടുപോത്താ അറിയാലോ മുന്നിൽ വരുന്നവൻ ആരായാലും രണ്ട് കൊടുത്തിട്ടേ അവൻ സംസാരിക്കുകയുള്ളൂ..
ആഡാ അവനെ പോലത്തെ ഒരുത്തനെ നമ്മുടെ കൂടെ കൂട്ടുന്നത് നല്ലതാ.. എങ്ങാനും ആ പെണ്ണിന്റെ കൂടെയുള്ള ചെറുക്കൻ എങ്ങാനും നമ്മളോട് ഒന്ന് ഏറ്റുമുട്ടാൻ തോന്നിയാൽ ഇവനെ കൊണ്ട് രണ്ട് കൊടിപ്പിച്ചു ഒരു മൂലയിലേക്ക് മാറ്റിയിരുത്താം.. ചിലപ്പോൾ നമ്മളെ കൊണ്ട് കൂട്ടിയാൽ കൂടിയില്ലെങ്കിലോ.. സെബാസ്റ്റ്യൻ സംശയത്തോടെ വർക്കിയ്യോടായി ചോദിച്ചു..
ഹ്മ്മ്മ്.. അതിച്ചായൻ പറഞ്ഞത് ശരിയാണ് മേല് നോവാൻ ഒന്നും എന്നെ കിട്ടില്ല.. ഇത് പിന്നെ ഇച്ചായൻ പറഞ്ഞതുപോലെ നാല് കാശ് തരപ്പെടും എന്ന് കരുതിയിട്ടാ ഞാൻ ഈ പണിക്ക് ഇറങ്ങിയത് തന്നെ.. എന്തായാലും അവനെ കൂടെ വിളിച്ചേക്കാം..
അത്രയും പറഞ്ഞു വർക്കി തന്റെ മൊബൈലിൽ നിന്നും ഡൊമിനിക്കിനെ വിളിച്ചു…
ഒന്ന് രണ്ട് റിംഗ് അടിച്ചതിനുശേഷം ഡൊമിനിക് കോൾ അറ്റൻഡ് ചെയ്തു..
ഹലോ…
“എടാ ഡൊമനിക്കെ ഇത് ഞാനാണ് വർക്കി ഒരു കോൾ ഒത്തു വന്നിട്ടുണ്ട് അത് പറയാനാ വിളിച്ചത്. പിന്നെ നിന്റെ ഒരു സഹായവും വേണം”.. അത്രയും പറഞ്ഞ് വർക്കി സെബാസ്റ്റ്യൻ പറഞ്ഞ കാര്യങ്ങൾ ചുരുക്കി കൊണ്ട് ഡൊമിനിക്കിനോട് പറഞ്ഞു കൊടുത്തു..
Ok..ശരി..ഡൊമിനിക്കെ അപ്പോൾ പറഞ്ഞതുപോലെ അത്രയും പറഞ്ഞു വർക്കി തന്റെ മൊബൈൽ കട്ട് ചെയ്തു..
എന്നതാ ആ ഡൊമിനിക്ക് പറഞ്ഞത്..
അവനും പിള്ളേരും സെറ്റാണ്.. പിന്നെ ആ പെൺകൊച്ചിരുന്ന വണ്ടിയുടെ നമ്പർ ഞാൻ ശ്രദ്ധിച്ചിരുന്നു.. അത് അവന്മാർക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട്.. ഇനി ഒന്നും നോക്കണ്ട അച്ചായോ ഡൊമിനിക്കും പിള്ളേരും ആ പെണ്ണിനെ തൂക്കിയെടുത്ത് കൂടെയുള്ളവനെ അടിച്ച് ഇഞ്ചപ്പരിവം ആക്കിക്കോളും..
വർക്കി പറഞ്ഞത് കേട്ടതും സെബാസ്റ്റ്യന്റെ മുഖം ഒന്ന് തിളങ്ങി..
ഹോ എന്റെ കർത്താവേ ഇപ്പോഴാ എനിക്ക് നേരെ ശ്വാസം വീണത്..
പെട്ടെന്നാണ് ട്രാഫിക്കിൽ നിന്ന് പോലീസുകാരൻ വണ്ടികളെല്ലാം ചെക്കിങ് കഴിഞ്ഞശേഷം വേഗം പറഞ്ഞു വിടുവാൻ തുടങ്ങിയത് അധികം വൈകാതെ തന്നെ സെബാസ്റ്റ്യന്റെ വണ്ടിയും ബ്ലോക്കിൽ നിന്ന് വകഞ്ഞുമാറി.,..
അവർ മിത്രയുടെ പിറകെ എത്തുവാൻ വേണ്ടി അതിവേഗതിയിൽ തന്നെ പോയി തുടങ്ങി…
മാനന്തവാടി ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് രുദ്രന്റെ വണ്ടി ഒരുചെമ്മൺ പാതയിലേക്ക് കയറി…
രുദ്രന്റെ താർ പോകുന്നത് കണ്ടതും അത്രയും നേരം എല്ലാ വാഹനങ്ങളെ നിരീക്ഷിച്ചു നിന്നിരുന്ന ഡൊമിനിക്കിന്റെ കണ്ണുകൾ ഒന്ന് തിളങ്ങി.. അവൻ വാട്സാപ്പിൽ വർക്കി അയച്ചുതന്ന നമ്പറിലേക്കും ജീപ്പിന്റെ താഴെയായി കാണുന്ന നമ്പർ പ്ലേറ്റിലേക്കും മാറിമാറി നോക്കി..
അതെ ഇതുതന്നെ..
എടാ പിള്ളേരെ വണ്ടിയെടുക്ക് അവളെ എത്രയും പെട്ടെന്ന് പൊക്കണം.. കേൾക്കേണ്ട താമസം ഡൊമിനിക്കിന്റെ കൂടെയുള്ള ഗുണ്ടകൾ എന്ന് തോന്നിക്കുന്ന അഞ്ചുപേരും കൂടി ജീപ്പിലേക്ക് പാഞ്ഞു കയറിയതും അവരുടെ ചീപ്പ് രുദ്രന്റെ താർ ലക്ഷ്യമാക്കി പിറകെ തന്നെ വച്ചുപിടിച്ചു…
ആകാശം വല്ലാതെ ഇരുണ്ടു കൂടിയിരുന്നു ഇപ്പോൾ മഴപെയ്യും എന്നുള്ള അവസ്ഥ.. എത്ര അതിവേഗത്തിൽ ഓടിച്ചാലും പെട്ടെന്ന് ഒന്നും വനത്തിന്റെ ഭാഗത്തേക്ക് എത്തിച്ചേരില്ല അതിനിനിയും കിലോമീറ്റർ പോകുവാൻ ഉണ്ട്.. ഇനിയിപ്പോൾ ഒരേ ഒരു വഴിയേ ഉള്ളൂ ഇതുപോലെ ഇടയ്ക്ക് വരുമ്പോൾ നിൽക്കുവാൻ വേണ്ടി രുദ്രന്റെ അച്ഛൻ വാങ്ങിയിട്ട ഒരു ഗസ്റ്റ് ഹൗസ് ഉണ്ട് ഇവിടെ…ഇന്നിവിടെ നിന്ന് നാളെ രാവിലെ വീണ്ടും യാത്ര തുടരാമെന്ന് രുദ്രൻ തീരുമാനിച്ചുറപ്പിച്ചു..
എത്രയോ വർഷങ്ങൾക്ക് ശേഷമാണ് രുദ്രൻ വീണ്ടും വയനാട്ടിലേക്ക് വരുന്നത്..അതുകൊണ്ടുതന്നെ ഗസ്റ്റ് ഹൗസ് ഉള്ള സ്ഥലം സത്യത്തിൽ രുദ്രനു മറന്നു പോയിരുന്നു..
തനിക്ക് സ്ഥലം തെറ്റിയോ താർ ഒന്നു പതിയെ സ്ലോ ചെയ്തുകൊണ്ട് ചുറ്റുപാടും ഒന്ന് നോക്കി അവൻ ..
വാച്ചിലേക്ക് സമയം നോക്കിയപ്പോൾ ഏകദേശം വൈകുന്നേരം 3 മണിയാകുന്നു പക്ഷേ ഇരുട്ടു വല്ലാതെ വ്യാപിച്ചിട്ടുണ്ട് ഒപ്പം കോടമഞ്ഞും…
മിത്രയാണെങ്കിൽ തന്റെ ദാവണിയുടെ തുമ്പ് കൊണ്ട് നന്നായി പുതച്ചിട്ടുണ്ട് എങ്കിലും അവൾ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു..
അപ്പോഴാണ് രുദ്രൻ ആ കാര്യം പോലും ചിന്തിച്ചത് അവനു പക്ഷേ തണുപ്പൊന്നുംവലിയ പ്രശ്നമുള്ള കാര്യമല്ല അതുകൊണ്ടുതന്നെ അവൻ സാധാ ഒരു ഷർട്ടും പാന്റും ആണ് ധരിച്ചത്
രുദ്രൻ ചുറ്റുപാടും ഒന്ന് നോക്കിയപ്പോൾ മനസ്സിലായി അധികം മനുഷ്യവാസമില്ലാതെ സ്ഥലത്താണ് താൻ എത്തിപ്പെട്ടതെന്ന്..ടൗണിൽ നിന്നും അല്പം ദൂരേക്ക് തങ്ങൾ വന്നു പോയിട്ടുണ്ടെന്ന് അവന് അപ്പോൾ തോന്നി..
താറൊന്ന് സൈഡാക്കി നിർത്തിക്കൊണ്ട് പിറകിലെ സീറ്റിൽ വച്ചിരിക്കുന്ന ബാഗിൽ നിന്നും ഒരു ജാക്കറ്റ് എടുത്ത് അവൻ മിത്രക്ക് നേരെ നീട്ടി..
ഇത് ട്ടോ ഇല്ലെങ്കിൽ നീ തണുത്തു മരവിച്ച് ചത്തുപോകും..
അവളുടെ മുഖത്ത് നോക്കാതെ മടിയിലേക്ക് ആ ജാക്കറ്റ് എടുത്തു വച്ചുകൊണ്ട് അവൻ ചുറ്റുപാടും ഒന്ന് നോക്കിക്കൊണ്ടും വണ്ടി ഓഫ് ചെയ്തു ഇറങ്ങി..
നാശം പിടിക്കാൻ ഏത് കഷ്ടകാലം പിടിച്ച സമയത്താണ് എനിക്ക് ഇങ്ങോട്ട് വരുവാൻ വേണ്ടി മുത്തശ്ശനോട് സമ്മതമാണെന്ന് പറയാൻ തോന്നിയത്.. ഇറങ്ങിയപ്പോൾ മുതൽ ശകുനപ്പിഴകളാണ്.. രുദ്രൻ മിത്രയെ ഒന്ന് ഒരു രൂക്ഷമായി നോക്കിക്കൊണ്ട് സ്വയം പറഞ്ഞു
ഇത് കേട്ട മിത്രക്ക് വല്ലാതെ വിഷമം തോന്നി. കാരണം അവൾ കാരണമാണല്ലോ ഇപ്പോൾ ഇത്രയൊക്കെ സംഭവിച്ചത്.. എങ്കിലുംഅവനോട് ഒന്നും പറയാതെ മുഖം കുനിച്ച് ആ ജാക്കറ്റും കയ്യിൽ പിടിച്ചു ഇരുന്നു മിത്ര..
ചുറ്റും ഒന്നു നോക്കിക്കൊണ്ട് മൊബൈൽ എടുത്ത് ആരെയൊ വിളിക്കുവാൻ ഒരുങ്ങിയ സമയം രുദ്രൻ വെറുതെ മിത്രയെ നോക്കിയപ്പോൾ കണ്ടു. താൻ കൊടുത്ത ജാക്കറ്റ് മുറുകെപ്പിടിച്ച് താഴേക്ക് മുഖം കുനിച്ചിരിക്കുന്നവളെ…
ഡീ!!!
എഹ്!!! ഞെട്ടിക്കൊണ്ട് മിത്ര രുദ്രനെ നോക്കി..
നിന്നോട് ഞാൻ ആ ജാക്കറ്റ് എടുത്തിടാൻ അല്ലേ പറഞ്ഞത് എന്നിട്ട് എന്താ കാഴ്ചയും കണ്ടിരിക്കുന്നത് ഈ മഞ്ഞത്ത് മരവിച്ചു ചാവാനാണോ!!!
അവന്റെ അടുത്ത അലർച്ച വന്നതും അവൾ വേഗം തല വിലങ്ങനെ ആട്ടിക്കൊണ്ട് അല്ല എന്ന് പറഞ്ഞ് അവൻ കൊടുത്ത ജാക്കറ്റ് എടുത്തണിഞ്ഞു..
മിത്രയെ ഒന്ന് രൂക്ഷമായി നോക്കിക്കൊണ്ട് വീണ്ടും രുദ്രൻ മൊബൈലിൽ ആരുടെയൊ നമ്പർ തിരയുന്ന സമയമാണ് താറിന്റെ ഫ്രണ്ടിലെ ഗ്ലാസിലൂടെ തന്റെ പിറകിലായി ഏതോ ഒരുവൻ നിൽക്കുന്നതും അവന്റെ കയ്യിലുള്ള വടിവാളും രുദ്രന്റെ ശ്രദ്ധയിൽ പെട്ടത്..
പിറകിൽ നിൽക്കുന്ന ഗുണ്ട എന്ന് തോന്നിക്കുന്ന ഒരുവൻ ശബ്ദം ഒന്നും ഉണ്ടാക്കാതെ രുദ്രന്റെ പുറകുവശം നോക്കി ആഞ്ഞു വെട്ടുവാൻ ഒരുങ്ങിയതും പിന്തിരിഞ്ഞു രുദ്രൻ തന്റെ കൈമുഷ്ടി ചുരുട്ടിപ്പിടിച്ച് അവന്റെ നെഞ്ചും കൂടു നോക്കി ഒരൊറ്റ ഇടി കൊടുത്തതും ഒരേസമയമായിരുന്നു..
ആാാാാ!!!!
മലർന്നു അടിച്ചു കൊണ്ട് മറ്റുള്ള ഗുണ്ടകളുടെയും ഡൊമനിക്കിന്റെയും കാൽച്ചുവട്ടിലേക്ക് ആ ഒരുവൻ വന്നു വീണതും ഡൊമിനിക് അടക്കം എല്ലാവരും താഴെ കിടക്കുന്നവനെയും രുദ്രനെയും മുറുകിയ മുഖത്തോടെ നോക്കി നിന്നു..
പിന്നെ രുദ്രനെ നോക്കി പുച്ഛിച്ചു കൊണ്ട് ഡോമിനിക് പറഞ്ഞു “എടാ മര്യാദയ്ക്ക് വിട്ടുപിടിച്ചോ.. ഇത് സ്ഥലം വേറെയാ ഞങ്ങളും.. ദോ നിന്റെ വണ്ടിയിൽ ഇരിക്കുന്ന ആ പെണ്ണ് അവളെയാണ് ഞങ്ങൾക്ക് ആവശ്യം.. വെറുതെ ഇടങ്കോൽ ഇടാൻ വരേണ്ട നീ പോലും അറിയാതെ നിന്റെ ശരീരത്തിൽ നിന്നും ജീവൻ പറന്നു പോകും വെറുതെ എന്തിനാ ഈ നല്ല പ്രായത്തിൽ ചത്തുമലച്ചു കിടക്കുവാൻ ആഗ്രഹിക്കുന്നത്..
ജീവനിൽ കൊതിയുണ്ടെങ്കിൽ ആ പെണ്ണിനെ ഞങ്ങളെ ഏൽപ്പിച്ചു വേഗം സ്ഥലം വിട്ടോ.. തന്റെ കയ്യിൽ ഉണ്ടായിരുന്ന വടിവാൾ രുദ്രനു നേർക്ക് നീട്ടിക്കൊണ്ട് ഡൊമിനിക് വല്ലാത്തൊരു ഭാവത്തോടെ അവനോട് പറഞ്ഞു..
അത്രയും നേരം താറിൽ വല്ലാത്ത ഒരു അവസ്ഥയിൽ ഇരുന്ന മിത്ര സ്വബോധത്തിലേക്ക് വന്നതും പെട്ടെന്ന് തന്നെ താറിൽ നിന്ന് ഇറങ്ങി രുദ്രന്റെ പിറകിലേക്കായി ഓടിച്ചെന്നു നിന്നവൾ..
കൈകാലുകൾ വിറക്കുന്നുണ്ടായിരുന്നു മിത്രയുടെ ഇപ്പോൾ വന്ന ഗുണ്ടകൾ തന്നെ തേടിയാണ് വന്നത് എന്ന് പറയുന്നത് അവൾ കേട്ടതും ഒരു നിമിഷം രാകേഷിന്റെ മുഖം അവളുടെ മനസ്സിലേക്ക് ഇരച്ചു കയറി..
അറിയാതെ തന്നെ മിത്രയുടെ കൈകൾ രുദ്രന്റെ ഷർട്ടിലായി മുറുകെ പിടിച്ചു..
ഈ സമയം രുദ്രൻ ഗുണ്ടകളെ എല്ലാം ഒന്ന് നോക്കിക്കാണുകയായിരുന്നു. പിന്നീട് തന്റെ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് ചുണ്ടിൽ വെച്ച് കത്തിച്ചുകൊണ്ട് പുകച്ചുരുളുകൾ മുകളിലേക്ക് വലിചൂതി വിട്ടു അവൻ…
എന്താടാ ഒന്നും പറയാതെ നിന്ന് പുകച്ചു വിടുന്നത്.. നിനക്കെന്താ ചെവി കേൾക്കില്ലേടാ നായെ..
അതും പറഞ്ഞു ഡൊമനിക് രുദ്രന്റെ അടുക്കലേക്ക് പാഞ്ഞു ചെന്നു..
ഒരു നിമിഷം ഡൊമനിക്ക് വടിവാളും കൊണ്ടു വരുന്നത് കണ്ടതും മിത്ര അറിയാതെ തന്നെ തന്റെ മുഖം രുദ്രന്റെ പുറകുവശത്തേക്ക് ചേർത്ത് വച്ചു കണ്ണുകൾ അടച്ചു നിന്നു..
പേടികൊണ്ട് അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു.. അതെല്ലാം രുദ്രന്റെ ഷർട്ടിലൂടെ ഊർന്നിറങ്ങി അവന്റെ നഗ്നമായ പുറത്ത് തട്ടിയതും ആ ഭാഗം പൊള്ളുന്നത് പോലെ രുദ്രന് തോന്നി..
ഡാാാ ¡¡¡
അലറിക്കൊണ്ട് ഡോമിനിക് രുദ്രന്റെ രുദ്രൻ അടുത്തെത്താൻ ആയതും അത്രയും നേരം താഴേക്ക് നോക്കി നിന്ന രുദ്രൻ തന്റെ രക്ത വർണ്ണമായി മാറിയ ചുവന്ന കണ്ണുകളോടെ മുറുകി മുഖത്തോടെ ഡൊമനിക്കിന് നേരെ തലയുയർത്തി നോക്കിയതും അവന്റെ കഴുത്തിൽ ആഞ്ഞു കുത്തിപ്പിടിച്ചതും ഒരേ സമയം ആയിരുന്നു..
ആഹ്!!! ഒരു നിമിഷം ഡൊമിനിക്കിന് ശ്വാസം എടുക്കാൻ പോലും കഴിഞ്ഞില്ല അവന്റെ കണ്ണുകൾ പുറത്തേക്ക് തുറിച്ചുന്തി വന്നു.. ശരീരം തളരുന്നത് പോലെ തോന്നിയ ഡോമിനിക്കിന്റെ കൈയിൽ നിന്നും വടിവാൾ താനേ ഊർന്നു താഴേക്ക് വീണു പോയി..
ശ്വാസം കിട്ടാതെ ഡൊമിനിക് പിടഞ്ഞതും അവൻ രുദ്രന്റെ കൈകൾ തന്റെ കഴുത്തിൽ നിന്നും വിടുവിക്കാൻ ഒരു പാഴ് ശ്രമം നടത്തി നോക്കി..
പക്ഷേ എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ ഡൊമിനിക് തന്റെ വലതു കൈ ഉയർത്തി രുദ്രന്റെ മുഖം നോക്കി ഒന്ന് അടിക്കുവാൻ ഒരുങ്ങിയതും നിമിഷ നേരം കൊണ്ടാണ് രുദ്രൻ ഡൊമിനിക്കിന്റെ കഴുത്തിൽ പിടിച്ച് അവനെ ഉയർത്തിയെടുത്തു നിലത്തേക്ക് മലർത്തി അടിച്ചു കൊണ്ട് രുദ്രന്റെ മുട്ടുകാൽ അവന്റെ നെഞ്ചിലോട്ടായി അമർത്തി വെച്ചത്..
തൽക്ഷണം ഡൊമനിക്കിന് തന്നെ നട്ടെല്ലിലൂടെ എന്തോന്ന് ഇരച്ചു കയറുന്നത് പോലെ തോന്നി.. വേദന കൊണ്ട് അവൻ അറിയാതെ നിലവിളിച്ചു പോയി..
ആാാാാ!!!
ആ അലറൽ അവസാനിക്കുന്നതിനു മുന്നേ തന്നെ രുദ്രൻ തന്റെ വലതുകാൽ ഉയർത്തി ഡൊമിനിക്കിന്റെ വാരിയലിന്റെ ഭാഗത്തായി ഒരൊറ്റ ചവിട്ടായിരുന്നു..
ആ ചവിട്ടിൽ ഡൊമിനിക് രണ്ടു മലക്കം മറഞ്ഞു അവൻ തന്റെ കൂട്ടരുടെ അടുക്കലേക്ക് ചെന്നു വീണുപോയി..
തലയിൽ ആരോ ഇരുമ്പ് കുടം കൊണ്ട് അടിച്ചത് പോലെ തോന്നി. ഡൊമനക്കിന് എങ്കിലും പകയോടെ അവൻ അപ്പോഴും രുദ്രനെ തന്നെ നോക്കി ഇരുന്നു..
കൊന്നു തള്ളടാ രണ്ടിനെയും.. അവൻ അലറിക്കൊണ്ട് തന്റെ കൂട്ടാളികളോട് പറഞ്ഞതും ബാക്കിയുള്ള നാല് പേരു വടിവാളും കൊണ്ട് രുദ്രന്റെ അടുക്കലേക്ക് ഓടി അടുത്തു..
ഡാാാാാ!!!!!!
തുടരും
