ചെകുത്താന്റെ പ്രണയം 15

പിറ്റെ ദിവസം അമ്മു രണ്ടും കൽപിച്ച് മറിയ യുടെ വീട്ടിൽ വന്നു…

“എന്താ മോളെ ഒറ്റക്ക്…അലീന ഇല്ലെ കൂടെ”അമ്മച്ചി ചോദിച്ചു…

“ഹേയ്…അലീന ഉണ്ടെങ്കിൽ മാത്രേ എനിക് ഇവിടെ വരാൻ പറ്റുള്ളൂ…അങ്ങനെ ആണോ അമ്മച്ചി”  അമ്മു ചോദിച്ചു

“എന്ത് ചോദ്യം ആണ് കൊച്ചെ…നിൻ്റെ വീട് പോലെ തന്നെയാ ഇതും….നീ ഇങ്ങ് കേറി വാ .. എന്തെ ഈ വഴി വരാൻ തോന്നിയ”
മറിയ അവളുടെ തലയിൽ തലോടി ചോദിച്ചു

“കോളജ് പൂട്ടി ഇപ്പൊ ലീവ് ആണ്…പിന്നെ എൻ്റെ കൂട്ടുകാരി ഉണ്ട് അവളുടെ വീട് ഇവിടെ അടുത്ത് ആണ്..അപ്പോ ഈ വഴി വന്നെ ഉള്ളൂ” അമ്മു ചിരിച്ചു കൊണ്ട് പറഞ്ഞു…

വാ…ഊണ് കഴിക്കാ….അമ്മുവിനെ കൂട്ടി അകത്തേക്ക് പോയി…

പറമ്പിൽ നിന്ന് പണി ചെയ്തിട്ട് ഉള്ളിൽ കയറിയ മത്തായി അമ്മുവിനെ കണ്ട് പുഞ്ചിരിച്ചു…

“എന്താ മോളെ..ഊൺ കഴിച്ചോ ” സ്നേഹത്തോടെ തിരക്കി

“ഇല്ലാ..കഴിക്കാൻ പോവുന്ന ഉള്ളൂ” അമ്മു  മറിയ വിളമ്പിയ  ഊൺ ആസ്വദിച്ചു കഴിക്കാൻ തുടങ്ങി…ഒപ്പം മത്തായി കൂടെ ഇരുന്നു

“സണ്ണി ഇചായൻ എപ്പോഴാ ഊൺ കഴിക്കാൻ വര??അമ്മു ചോദിച്ചു

“അവൻ ഇപ്പൊ എത്തും മോളെ..2 മണി ആവും ഏകദേശം” അമ്മച്ചി അവൾക് വിളമ്പി കൊടുത്ത് കൊണ്ട് പറഞ്ഞു..

ഭക്ഷണം കഴിച്ച ശേഷം….അമ്മു  തന്നെ മറിയക്ക് വിളമ്പി കൊടുത്ത്…അമ്മുവും മറിയ യു അടുക്കള പടിയിൽ ഇരുന്നു…

മറിയ ഊണ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ ചോദിച്ചു
“എന്തെ മോൾക്ക് ഒരു വിഷമം പോലെ മുഖത്ത്”

“ചെറിയ ഒരു വിഷമം ഉണ്ട് അമ്മച്ചി…എൻ്റെ നിശ്ചയം ആണ് അടുത്ത മാസം”

എന്തോ അത് കേട്ടപ്പോ ചെറിയ ഒരു വിഷമം മറിയയുടെ ഉള്ളിൽ തോന്നി എങ്കിലും…പുറമെ  സന്തോഷത്തിൽ അമ്മുവിൻ്റെ അടുത്ത് ചോദിച്ചു
“നല്ല കാര്യം അല്ലേ…നിന്നെ കെട്ടിക്കാൻ ആയി അല്ലെങ്കിലും….” ചിരിച്ചു കൊണ്ട് മറിയ പറഞ്ഞതും …അമ്മു പൊട്ടിക്കരഞ്ഞു പോയി..

“എനിക് ഇഷ്ടം ഇല്ല അമ്മച്ചി… അയാള് ഒരു വൃത്തി കെട്ടവൻ ആണ്….അച്ഛൻ്റെ ബിസിനസ് ലാഭം നോക്കി നടത്തുന്ന കല്യാണം ആണ് ഇത്..അച്ഛന് എന്നോട് നല്ല സ്നേഹം തന്നെ ആയിരുന്നു…പക്ഷേ ഇപ്പൊ അച്ഛന് എന്തിനാ ഇങ്ങനെ ഒരു തീരുമാനം എടുക്കുന്ന എനിക് അറിയില്ല” അമ്മു പൊട്ടി പൊട്ടി കരയുന്ന കണ്ട്…മറിയ പേടിച്ചു പോയി…

“കരയല്ലേ കൊച്ചെ…കരയല്ലേ..നമുക്ക് നിൻ്റെ അച്ഛൻ്റെ അടുത്ത് പറഞ്ഞു നോക്കാം”അവളെ പറഞ്ഞു ആശ്വസിപ്പിക്കുന്ന സമയം  ലോറി അങ്ങോട്ടേക്ക് വന്നിരുന്നു….രണ്ടു പേരും ഞെട്ടി തരിച്ചു മുറ്റത്തേക്ക് പോയി.

“സണ്ണി വന്നു മോളെ..ഈ കരച്ചിൽ മാറ്റി ..നല്ല കുട്ടി ആയിട്ട് ഇരിക്ക്” മറിയ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്ത്  ഉള്ളിലേക്ക് കയറി..

“അമ്മച്ചിയെ….വേഗം ചോർ എടുത്ത് വേക്ക്….” സണ്ണി പറഞ്ഞുകൊണ്ട് അടുക്കള വാതിൽ തുറന്നു നോക്കിയപ്പോൾ കണ്ടത് ചോർ വിളമ്പുന്ന അമ്മച്ചിയും…പടിയിൽ ഇരുന്നു കണ്ണ് നീര്  വാർക്കുന്ന അമ്മുവും

“ഡീ…കോളജ് പൂട്ടാൻ ഒഴിവില്ല…അപ്പോഴേക്കും തെണ്ടി തിരിഞ്ഞു എൻ്റെ വീട്ടിൽ കയറി അല്ലേ..ഇതിന് മാത്രം എന്താ എൻ്റെ വീട്ടിൽ ഉള്ളത് നിനക്ക് കാണാൻ…എൻ്റെ കൊച്ചു എവിടെ????സണ്ണി അലറി

“അലീന ഇല്ലാ..ഞാൻ ഒറ്റക്ക് വന്നത് ആണ്…എൻ്റെ കൂട്ടുകാരി  ഉണ്ട്..ഇവിടെ അടുത്ത്…ഈ വഴി പോയപ്പോ” അമ്മു വിക്കി വിക്കി പറഞ്ഞു.

“ഏതു കൂട്ടുകാരി…കൂട്ടുകാരിയുടെ അപ്പൻ്റെ പേര് എന്താ??? സണ്ണി  ദേഷ്യത്തിൽ ചോദിച്ചു

“മതി സണ്ണിയെ നിൻ്റെ ചോദ്യവും ഉത്തരവും… ഇവൾക്ക് ഇവിടെ വരാൻ ഉള്ള എല്ലാ അവകാശവും ഉണ്ട് എൻ്റെ മോൻ അത് ആലോചിച്ചു വിഷമ്മിക്കാൻ നിൽക്കണ്ട ” മറിയ ഉറക്കെ പറഞ്ഞു..

സണ്ണി ഒന്നും പിന്നെ പറയാൻ നിന്നില്ല്ല…ഊൺ മേശയിൽ പോയി ഇരുന്നു…

അമ്മച്ചി അവനു ഊൺ വിളമ്പി കൊണ്ട് ഇരുന്നു….
“ആ കൊച്ചിൻ്റെ കാര്യം കഷ്ടം ആണ് മോനെ…ഇഷ്ടം ഇല്ലാത്ത ചെറുക്കനും ആയിട്ട് കല്യാണം ഉറപ്പിച്ച് വെച്ചിരിക്കക
യാണ്…അടുത്ത മാസം എന്ന് പറയുമ്പോ ഇനി ഒരു ആഴ്ച ഉണ്ടോ…എന്ത് കരച്ചിൽ ആണ് അറിയോ ”  മറിയ അവനോട് പറഞ്ഞു

“അതിന് നമുക്ക് എന്നാ ചെയ്യാൻ പറ്റും…മാധവേട്ടൻ വേറെ രണ്ടാം കെട്ടു പോലും കെട്ടാതെ ജീവിച്ചത് ഇവൾക്ക് വേണ്ടി ആണ്…അപ്പോ അവർക്ക് അറിയും അവരുടെ മകൾക് ഏറ്റവും നല്ലത് ഏതാണ് എന്ന്…. അമ്മച്ചി ഇനി നാട്ടുകാരുടെ കാര്യം കൂടി ആലോചിച്ചു തല പുകച്ചു ഇരിക്കണ്ട…” സണ്ണി ഒറ്റ വാക്കിൽ പറയുന്നത്…അമ്മു അടുക്കള പുറത്ത് നിന്നു കേട്ടിരുന്നു..നെഞ്ച് പുകയുന്ന പോലെ തോന്നി…ഇനിയും  താൻ  മിണ്ടാതെ ഇരുന്നാൽ ശെരി ആവില്ല എന്ന് അവൾക് തോന്നി…

സണ്ണി മുഖം തുടച്ചു..തൻ്റെ മുറിയിൽ കയറി കതക് അടക്കാൻ നിന്നതും ..അമ്മു ഓടി വാതിൽ കയറി പിടിച്ചു തടസ്സമായി നിന്നു
“എനിക്..എനിക് ഒരു കാര്യം പറയണം” അമ്മു പറഞ്ഞു

“എന്നതാ…”അവൻ ഗ്ഗൗരവത്തിൽ ചോദിച്ചു
“ഞാൻ പറയുന്നത് സമാധാനത്തിൽ കേൾക്കണം….തിരിച്ചു ഒരു മറുപടി ഇപ്പൊ പറയണ്ട” അമ്മു അവനെ നോക്കി പറഞ്ഞു

“ആദ്യം പറഞ്ഞു തുല….”ദേഷ്യത്തിൽ സണ്ണി പറഞ്ഞു…

“അത്..അത്..എനിക്…” അമ്മു. പറഞ്ഞു തീരുന്ന മുൻപ്..മറിയ ഉറക്കെ വിളിച്ചു…
“മോനെ..ജയനും..പള്ളിക്കാരും വന്നിട്ടുണ്ട് നിന്നെ കാണാൻ”

സണ്ണി ഇവളെ ഒന്ന് നോക്കി കൊണ്ട്….പുറത്തേക് ഇറങ്ങി…

“ഞാൻ നിൻ്റെ അടുത്ത് വരാൻ നിന്ന ആയിരുന്നു.. അപ്പോഴാ  നമ്മുടെ അച്ഛനും കപ്യാരും  ഇങ്ങോട്ട് വരുന്ന  കണ്ടത്…അപ്പോ ഞാനും ഇവരുടെ കൂടെ അങ്ങ് കൂടി” ജയൻ തന്നെ ഇവരുടെ കൂട്ടത്തിൽ കണ്ടത് കൊണ്ട് അന്തം വിട്ട് നിൽക്കുന്ന സണ്ണിയുടെ നേരെ മറുപടി പറഞ്ഞു

“മോനെ..സണ്ണി…ഞാൻ വന്നത് വേറെ ഒന്നും അല്ല…നാളെ ആണ് പള്ളി പെരുന്നാൾ വെച്ചിരിക്കുന്ന….പാലക്കൽ കുടുംബം കണ്ടറിഞ്ഞ് കൊണ്ട് തന്നെ  പള്ളിയെ കുറേ സഹായിച്ചു ഉള്ളതാണ്…മോൻ പോയ ശേഷം ജോൺ മോൻ ആണ് പള്ളി കാര്യങ്ങള് നോക്കുന്ന..ഇപ്രാവശ്യം അവർ നടത്തുന്ന പെരുന്നാൾ ആണ്..നിങൾ തമ്മിൽ ഇപ്പൊ നല്ല ചേർച്ച അല്ല എന്ന് ഞങ്ങൾക്ക് അറിയാം… മോനെ ഭാഗത്ത് നിന്ന് പ്രശ്നങ്ങൾ ഒന്നു ഉണ്ടാവരുത്… ആ ഒരു ഉറപ്പ് തന്നാൽ ..സമാധാനത്തോടെ എനിക് പോവാം ” അച്ഛൻ പ്രതീക്ഷയോടെ ചോദിച്ചു

“എൻ്റെ അച്ചോ….എനിക് ആരോടും ഒരു പകയും പരിഭവവും ഇല്ല..ഞാൻ ആയിട്ട് ഒരു പ്രശ്നവും ഈ പെരുന്നാളിന് ഉണ്ടാകില്ല…അത് വാക് തരാം…” സണ്ണി പറഞ്ഞു

“എന്തിനാ എൻ്റെ അച്ച..ഇതിന് വേണ്ടി ഇങ്ങോട്ട് വന്നത്..എൻ്റെ സണ്ണി കുട്ടൻ അത്ര അലമ്പൻ ഒന്നും അല്ല…കൂടാതെ ഇപ്രാവശ്യം പെരുന്നാള് നമ്മൾ അടി പോളി ആകും” ജയൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

“അത് കേട്ടാ മതി..എന്നാല് പിന്നെ സണ്ണി ഞങൾ ഇറങ്ങാ ” അച്ഛനും കപ്യാറും  വീട്ടിൽ നിന്ന് ഇറങ്ങി…

“സണ്ണി കുട്ടാ…കോട്ടയം വരെ പോവേണ്ട ആവശ്യം ഉണ്ട് ..ചെറിയ ഒരു ലോഡ് ഇറക്കാൻ ഉണ്ട്..വേഗം വായോ” ജയൻ അവനെ നോക്കി പറഞ്ഞു…

“ഹും…വാ…അവൻ   ഉമ്മറത്ത്  കലണ്ടറിൽ തൂകി ഇട്ട ചെകുത്താൻ്റെ ചാവി എടുത്ത് കയറി ..ഒപ്പം ജയനും…
വണ്ടി മുന്നോട്ട് എടുത്ത് നീങ്ങിയപ്പോൾ കണ്ടൂ….ഓടിച്ചാടി  ഉമ്മറത്ത് വന്നു തന്നെ നോക്കുന്ന അമ്മുവിനെ…
അവൻ തല പുറത്തേ്കിട്ടു …

“എന്താ .എന്താ .നീ പറയാൻ ഉണ്ട് പറഞ്ഞത്????

“അത്..അത് ..ഒന്നുമില്ല…” അമ്മു. വേഗം പറഞ്ഞു..

സണ്ണി അവളെ നോക്കി ഗൗരവത്തിൽ മീശ പിരിച്ചു വെച്ച് വണ്ടി ഓടിച്ച്  മുന്നോട്ട്
പോയി….

അമ്മു മറിയ യുടെ അടുത്ത് യാത്ര പറഞ്ഞു ഇറങ്ങി….
തിരിച്ചു നടക്കുമ്പോൾ മനസ്സിൽ അമ്മു ഉറപ്പിച്ചു” നാളെ എന്തായാലും എൻ്റെ ഇഷ്ടം അറിയിച്ചിരിക്കും….”

തുടരും

Leave a Reply

You cannot copy content of this page