രുദ്രാക്ഷം 41*

**രുദ്രാക്ഷം 41*
പുറത്തെ ശബ്ദം കേട്ട് ഹോളിലേക്ക് വന്ന എല്ലാവരും മുന്നിലേ കാഴ്ച കണ്ട് ഇടിവെട്ടേറ്റത് പോലെ നിന്നുപോയി..

ശ്രീദേവിയും താരയും രത്നവും മഹാദേവുമെല്ലാം മുന്നിലുള്ളത് സത്യമോ മിഥ്യയോ എന്ന് അറിയാൻ പറ്റാത്ത ഒരു അവസ്ഥയിൽ ആയിപ്പോയി. കാരണം മരിച്ചുപോയവർ തിരിച്ചുവരിക അസംഭവ്യം ആണെന്ന് അവരുടെ മനസ്സ് പറയുമ്പോഴും മുന്നിൽ നടക്കുന്ന കാഴ്ചകൾ സത്യമാണെന്ന് അവർക്കു ഉൾക്കൊള്ളുവാൻ സാധിക്കുന്നില്ലായിരുന്നു..

രുദ്രന്റെ അച്ഛൻ മഹാദേവന്റെ നിൽപ്പ് കണ്ടതും രുദ്രൻ പുഞ്ചിരിച്ചു കൊണ്ടു അവന്റെ അച്ഛന്റെ അടുത്തേക്ക് ചെന്നുകൊണ്ടു പറഞ്ഞു.

“സത്യമാണ്  അച്ഛാ ചെറിയച്ഛനും ചെറിയമ്മയും മരിച്ചിട്ടില്ലായിരുന്നു അന്ന് നമ്മൾ ഇവിടെ കൊണ്ടുവന്നു ദഹിപ്പിച്ച ബോഡി മറ്റാരുടേയൊ ആണ്…

എന്റെ ദേവി.. മുത്തശ്ശൻ നെഞ്ചിൽ കൈവച്ചു പോയി..

അച്ഛാ! ശേഖരൻ ഓടിച്ചെന്ന് തന്റെ അച്ഛനെ ഇറുകെ കെട്ടി പുണർന്നു..

അച്ഛന്റെ പൊന്നു മോനെ.. ആ വൃദ്ധന് തന്റെ മകനെ എത്ര പുണർന്നിട്ടും മതിയാകുന്നില്ലായിരുന്നു…

മോനെ മഹാദേവ ശേഖരനെയും മോളെയും അകത്തേക്ക് കൊണ്ടുപോകൂ ഒന്ന് ശുദ്ധിയായി ഭക്ഷണം കഴിച്ച് രണ്ടുപേരും വിശ്രമിക്കട്ടെ…

സത്യത്തിൽ സൂരജും അപ്പോഴാണ് ശ്രദ്ധിച്ചത് എല്ലാവരുടെയും മുഖത്ത് വല്ലാത്ത ക്ഷീണം ഉണ്ടായിരുന്നു അവൻ തന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ടു  അവരോടായി പറഞ്ഞു “അച്ഛാ അമ്മേ അകത്തേക്ക് വാ നിങ്ങൾക്ക് നല്ല ക്ഷീണം ഉണ്ട്  വരൂ…

ലളിതയും ശേഖരനും തറവാട്ടിലേക്ക് കയറുമ്പോൾ ആ തറവാട് മുഴുവൻ നോക്കി കാണുകയായിരുന്നു 22 വർഷങ്ങൾക്ക് ശേഷം കോവിലകത്ത് ചെറിയ ചെറിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് അവർക്ക് തോന്നി..

ദേഹശുദ്ധി വരുത്തി ഭക്ഷണം കഴിച്ച് ഒന്ന് ഉറങ്ങി എഴുന്നേറ്റതും ലളിതയ്ക്കും ശേഖരനും അല്പം ഉന്മേഷം വന്നതുപോലെ തോന്നി. ആ സമയം കണ്ണുകൾ തുറന്ന് ഇരുവരും കാണുന്നത് തങ്ങളുടെ നടുക്കായി കിടന്നുറങ്ങുന്ന സൂരജിനെയാണ്..

സൂരജിനെ നോക്കി ഇരുവരും സന്തോഷത്താൽ കണ്ണുനീർ പൊഴിച്ചു രണ്ടുപേരും പതിയെ അവന്റെ തലയിൽ ഒന്ന് തലോടി..

കൊച്ചു കുട്ടിയെപ്പോലെ ലളിതയുടെ കൈകൾ ചേർത്ത് പിടിച്ചുകൊണ്ട് സൂരജ് വീണ്ടും ഗാഢമായ നിദ്രയിലേക്ക് ആഴ്ന്നിറങ്ങി..

ഇതെല്ലാം കണ്ട് പുഞ്ചിരിയോടെ വാതിൽ പടിയിൽ നിൽക്കുന്നുണ്ടായിരുന്നു രുദ്രൻ എന്തുകൊണ്ടൊ ഇപ്പോൾ അവരുടെ അടുക്കലേക്ക് പോകുവാൻ അവന് തോന്നിയില്ല..

പിന്തിരിഞ്ഞു നടന്ന അവൻ ആരെയോ ചെന്നിടിച്ചു..

ഔച്!!!

മുന്നിലേക്ക് നോക്കിയതും കണ്ടു നെറ്റി ഉഴിഞ്ഞു കൊണ്ട് തന്നെ നോക്കി നിൽക്കുന്ന മിത്രയെ..

എവിടെ നോക്കി ആടി ഉണ്ടക്കണ്ണി നടക്കുന്നത് നിനക്കെന്താ ബോധവും പോയോ…

അത് അത് പിന്നെ ഞാൻ കണ്ടില്ലായിരുന്നു സോറി..

ഹ്മ്മ്മ്… അവളെ ഒന്ന് ഇരുത്തി നോക്കിക്കൊണ്ട് രുദ്രൻ നേരെ തന്റെ മുറിയിലേക്ക് പോയി..

ഹോ മുരടൻ മിത്ര രുദ്രനെ ഒന്ന് പുച്ഛിച്ചുകൊണ്ട് നന്ദനയുടെ മുറിയിലേക്ക് ആയി കയറിപ്പോയി…

രാത്രിയിൽ തിമിർത്തുപെയ്യുന്ന മഴയിലേക്ക് നോക്കി നിൽക്കുകയായിരുന്നു മിത്ര..

അവൾ നടുതളത്തിലൂടെ നടന്നു വരുമ്പോൾ ചുറ്റുവട്ടം എല്ലാം ഒന്ന് നോക്കി ആരുമില്ല എന്ന് കണ്ടതും അവൾ നടുമുറ്റത്തേക്ക് ഇറങ്ങി നിന്നുകൊണ്ട് തന്റെ കൈകൾ വിരിച്ച് ആ മഴയെ  തന്റെ ശരീരത്തിലേക്ക് ആവാഹിച്ചു…

എല്ലാവരും കിടന്നുറങ്ങിയത് കൊണ്ട് തന്നെ ആരും ആ സമയം അവിടെക്ക് വരില്ല എന്ന് വിശ്വാസത്തിന്മേലെയാണ് അവൾ മഴ നയുന്നത്..

ഈ സമയം രുദ്രന്റെ മുറിയിൽ

ആ പറ കാർത്തി..

ഓക്കേ.. ഹമ്ന്ന് ഞാൻ.. ഞാൻ ചെക്ക് ചെയ്തിട്ട് തിരിച്ചു വിളിക്കാട്ടൊ..

Ok goodnight…

അവനും നടുതളത്തിലൂടെ നടന്ന് അല്പം മുന്നോട്ട് ചെന്ന് കൊണ്ട് ഫോൺ കട്ട് ചെയ്ത് വെറുതെ മുന്നോട്ടു നോക്കിയതും കണ്ടു മഴയിൽ നനഞ്ഞു കുളിച്ച് നിൽക്കുന്ന മിത്രയെ..

ചുവന്നദാവണിയിൽ അവൾ അതീവ സുന്ദരിയാണെന്ന് രുദ്രന് തോന്നി..

ദാവണിയുടെ സ്ഥാനം മാറി കിടക്കുന്നത് കൊണ്ട് അവളുടെ ആഴമേറിയ നാ****യും ഒപ്പം അതിന്റെ ഭംഗി കൂട്ടുവാൻ എന്നോണം നിറയെ മുത്തുകൾ പിടിപ്പിച്ച പൊന്നരഞാണവും അവൻ ഒരു കൗതുകത്തോടെ നോക്കി നിന്നു..

എന്തോ ഒരു പ്രേരണയിൽ രുദ്രൻ ആ മഴ നനഞ്ഞുകൊണ്ട് നടുമുറ്റത്തേക്ക് ഇറങ്ങിനിന്നു….

പിൻന്തിരിഞ്ഞ് നിന്ന മിത്ര തന്റെ പിറകിൽ ആരോ നിൽക്കുന്നത് പോലെ  തോന്നിയവൾ  ഞെട്ടി കൊണ്ടു     തിരിഞ്ഞുനോക്കിയതും  തന്റെ പിറകിലായി നിൽക്കുന്ന രുദ്രനെ കണ്ടതും പേടിച്ചു പിന്നോക്കം മാറിയെങ്കിലും പാവാടത്തുമ്പിൽ കാല് തെന്നി അവൾ വീഴാൻ പോയി തൽക്ഷണം രുദ്രൻ മിത്രയുടെ നഗ്നമായ വയറിൽ കൈകൾ ചേർത്ത് കൊണ്ട് അവളെ തന്നിലേക്ക് ചേർത്തു പിടിച്ചുനിർത്തി..

രുദ്രന്റെ ഉള്ളം കൈയിലെ ചൂട് തന്റെ നഗ്നമായ അണിവയറിൽ പതിയുന്നത് ഒരു അനുഭൂതിയുടെ മിത്ര അറിയുന്നുണ്ടായിരുന്നു..

ഈ സമയം നനഞ്ഞു കുളിച്ച് നിൽക്കുന്ന മിത്രയെ രുദ്രൻ കണ്ണെടുക്കാതെ നോക്കി നിന്നു പോയി

കോരിചൊരിയുന്ന മഴയത്ത് ഇരുവരും നനഞ്ഞു കുളിച്ചുകൊണ്ട് ആ നടുത്തളത്തിൽ അങ്ങനെ നിന്നു..

മിത്രയാണെങ്കിൽ താൻ മഴയത്ത് ഇറങ്ങി നിന്നതിന് രുദ്രൻ തന്നെ വഴക്ക് പറയുമോ എന്ന ചിന്തയിലായിരുന്നു..

എന്നാൽ ആദ്യമായി മിത്രയെ കാണുന്നതുപോലെ രുദ്രൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നുപോയി ..

മിത്രയുടെ മുഖത്തും കഴുത്തിലുമായി വെള്ളത്തുള്ളികൾ പറ്റിപ്പിടിച്ചിരിക്കുന്നു. കഴുത്തിൽ നിന്നും വെള്ളത്തുള്ളികൾ അവളുടെ മാറിലേക്ക് ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു .. കണ്ണുകൾ പിടഞ്ഞു ചുണ്ടുകൾ വിറച്ച് തന്റെ മുന്നിൽ നിൽക്കുന്ന മിത്രയെ കാൺകേ  രുദ്രനു മറ്റെന്തെല്ലാമോ അവളോട് തോന്നുന്നുണ്ടായിരുന്നു..

അറിയാതെ തന്നെ അവൻ തന്റെ വലതുകൈ ഉയർത്തി മിത്രയുടെ കവിളിലേക്കായി ചേർത്തുവച്ചു.. ശേഷം തന്റെ തള്ളവിരൽ കൊണ്ട് പതിയെ മിത്രയുടെ ഇളം റോസ് ചുണ്ടുകളിൽ തലോടി…

രുദ്രന്റെ കൈവിരലുകൾ തന്റെ ചുണ്ടിലായി അമർന്നതും മിത്ര അറിയാതെ തന്റെ കണ്ണുകൾ കൂമ്പിയടച്ചു.

ഹ്മ്മ്മ്മ്മ്… അവന്റെ ഒരു കുഞ്ഞു സ്പർശനത്തിൽ പോലും അവൾ വല്ലാതെ വിവശയായി പോയി.. അവൾ പോലും അറിയാതെ അവളിൽ നിന്നും ഒരു ശീലക്കാര ശബ്ദം  പുറത്തേക്ക് വന്നു…

മിത്രയിൽ നിന്നും ഉതിർന്നു വീണ ആ ശിൽക്കാര ശബ്ദം കേട്ടതും അവൻ അറിയാതെ തന്നെ അവന്റെ മുഖം അവളുടെ മുഖത്തേക്ക് അടിപ്പിച്ചതും..

പെട്ടെന്നാണ് ആകാശത്ത് ഭൂമികുലുങ്ങുമാറ് ഇടിമുഴങ്ങിയത്.

⛈️⛈️⛈️⛈️⛈️⛈️⛈️⛈️⛈️⛈️⛈️⛈️

ഞെട്ടിക്കൊണ്ട് മിത്ര രുദ്രനെ ഇറുകെ കെട്ടിപ്പുണർന്നുപോയി …

ഈ സമയം രുദ്രനും അവളുടെ നഗ്നമായ വയറിൽ കൈകൾ വെച്ച് അവളെ തന്നിലേക്ക് ചേർത്തുപിടിച്ചു…

പെട്ടെന്ന് സ്വബോധത്തിലേക്ക്  വന്നപോലെ മിത്ര കണ്ണുകൾ  വലിച്ചു തുറന്നുകൊണ്ട് അവനിൽ നിന്നും അകന്നു മാറുവാൻ ശ്രമിച്ചു സത്യത്തിൽ അപ്പോഴാണ് രുദ്രനും ബോധം വന്നത് അവനും അവളിൽ നിന്ന് അകന്നു മാറാൻ ശ്രമിച്ചെങ്കിലും പെട്ടെന്നാണ് അവനത് ശ്രദ്ധിച്ചത് നേരത്തെ അവളുടെ അരയിൽ ആയി കൈകൾ വെച്ചപ്പോൾ തന്റെ കയ്യിലെ കൈചെയിൻ മിത്രയുടെ അരഞ്ഞാണത്തിന്റെ കൊളുത്തിലായി കുടുങ്ങി പോയിട്ടുണ്ട്..

ഒരു നിമിഷം ഇരുവരും പകച്ചുകൊണ്ട് പരസ്പരം മുഖത്തോട് മുഖം നോക്കി..

നിമിഷനേരം കൊണ്ടാണ് രുദ്രന്റെ മുഖത്ത് ദേഷ്യം ഇരച്ചു കയറിയത്..

ഡീീ ..

അവന്റെ അലർച്ചയോടുള്ള വിളി കേട്ടതും ഞെട്ടിക്കൊണ്ടു മിത്ര അവന്റെ മുഖത്തേക്ക് നോക്കി..

ആരോട് ചോദിച്ചിട്ടാടി മഴയത്തു ഇങ്ങനെ വന്നു നിൽക്കുന്നത്.. അവളോട് ചോദിക്കുമ്പോഴും അവൻ തന്റെ കൈചെയിൻ അവളുടെ അരഞ്ഞാണത്തിൽ വലിച്ചു എടുക്കുവാൻ ശ്രമിക്കുന്നുണ്ടായിരുന്നു..

കൂടുതൽ വലിച്ചാൽ അത് പൊട്ടിപ്പോകും എന്ന് തോന്നിയ മിത്ര അവന്റെ കയ്യിൽ പിടുത്തമിട്ടു കൊണ്ട് പറഞ്ഞു..

  അയ്യോ രുദ്രേട്ടാ അങ്ങനെ വലിക്കല്ലേ അത് പൊട്ടിപ്പോകും..

തന്റെ കൈകളിൽ പിടിച്ചുകൊണ്ട് മിത്രം അങ്ങനെ പറഞ്ഞതും പിന്നീട് രുദ്രൻ കൈ വലിച്ചില്ല…

പിന്നെ ഇത് എങ്ങനെ എടുക്കുമെടി കോപ്പേ ഇന്നു മുഴുവൻ ഈ മഴയത്ത് നിൽക്കാൻ ആണോ നിന്റെ ഭാവം..

രുദ്രൻ വീണ്ടും അലറിക്കൊണ്ടു മിത്രയോട് ചോദിച്ചു..

സത്യത്തിൽ അവന്റെ അലർച്ചയിൽ പിന്നീട് മിത്രക്കൊന്നും അവനോട് പറയുവാൻ തോന്നിയില്ല അവൾ തല കുമ്പിട്ട് ഒന്നും മറുപടി നൽകാതെ അങ്ങനെ തന്നെ നിന്നു.

ഹോ ഏതുനേരത്താണോ എനിക്ക് ഇങ്ങോട്ട് വരുവാൻ തോന്നിയത്.. തന്റെ നെറ്റിയിൽ വലതു കൈകൊണ്ട് അടിച്ചു സ്വയം അവൻ അവനെത്തന്നെ ചീത്ത വിളിച്ചു..

പിന്നീട് ആഞ്ഞു ശ്വാസം വലിച്ചുവിട്ടു  കൊണ്ട് മിത്രയെ ഒന്ന് നോക്കിക്കൊണ്ട് മുട്ടുകുത്തി നിലത്തിരുന്നു രുദ്രൻ ..

ഒരു നിമിഷം രുദ്രൻ അങ്ങനെയിരുന്നതും മിത്ര അറിയാതെ രണ്ടടി പിറകോട്ടേക്ക് നീങ്ങിപ്പോയി അതിനനുസരിച്ച് അവന്റെ കൈയും മുൻപിലേക്ക് ഒന്ന് ആഞ്ഞു..

അടങ്ങി നിന്നൊ അവിടെ ഇല്ലെങ്കിൽ ഇതെല്ലാം കൂടി  വലിച്ചു പൊട്ടിച്ച് ഞാൻ എന്റെ പാട്ടിനു പോകും കേട്ടല്ലോ!!

പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുന്നവനാണ് രുദ്രൻ എന്നു മിത്രയ്ക്ക് അറിയാവുന്നതുകൊണ്ട് തന്നെ അവൾ തല ഒന്ന് ആട്ടി അവിടെത്തന്നെ നിന്നു..

മിത്രയുടെ ദാവണി തുമ്പ് തന്റെ ഇടത് കൈകൾ കൊണ്ട്  പതിയെ മാറ്റുമ്പോൾ അവന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു..

തന്റെ അണിവയർ മറഞ്ഞു നിൽക്കുന്ന ദാവണിയുടെ ഭാഗം പതിയെ  രുദ്രൻ മാറ്റുമ്പോൾ    മിത്ര തന്റെ കണ്ണുകൾ അടച്ച് കൈകൾ ചുരുട്ടി പിടിച്ചുനിന്നു..

ഒരു നിമിഷം തന്റെ തൊണ്ട വരളുന്നത് പോലെ തോന്നി രുദ്രനു ..

വെളുവെളുത്ത പഞ്ഞി പോലുള്ള അണിവയറിലായി കാണുന്ന ആഴിമേറിയ നാ*****യും അതിന് തൊട്ടടുത്തായി കാണുന്ന കറുത്ത മറകും അവളുടെ അണിവയറിന്റെ സൗന്ദര്യം  കൂട്ടുന്നത് പോലെ  അവനു തോന്നി..

മഴ നനഞ്ഞത് കൊണ്ട് തന്നെ അണിവയറിലാകെ മഴവെള്ളത്തുള്ളികൾ പടർന്നു പിടിച്ചിരുന്നു.. അതിനോടൊപ്പം തന്നെ സ്വർണം നാഗത്തെപ്പോലെ ചുറ്റി കിടക്കുന്ന ആ പൊന്നരഞ്ഞനം കൂടി ആയതും രുദ്രനു തന്റെ ശ്വാസം നിലച്ചത് പോലെ തോന്നി…

ഇടതു കൈകൊണ്ട് ആ അരഞ്ഞാണത്തിന്റെ കൊളുത്ത് അഴിക്കുവാൻ പറ്റില്ല എന്ന് തോന്നിയതും അവൻ തന്റെ പല്ല് കൊണ്ട് ആ അരഞ്ഞാണത്തിന്റെ കൊളുത്ത് അഴിക്കുവാൻ ശ്രമിച്ചു തൽക്ഷണo രുദ്രന്റെ മീശയും താടിയും മിത്രയുടെ പതുപതുത്ത വയറിൽ കുത്തിയിറങ്ങി…

അത്രയും നേരം കണ്ണുകൾ അടച്ചു നിന്ന മിത്ര വേദന കൊണ്ട്  തന്റെ കണ്ണുകൾ വലിച്ചു തുറന്നു ഒപ്പം അവൾ പോലും അറിയാതെ അവളിൽ നിന്നും ഒരു ശിൽക്കാര ശബ്ദം പുറത്തേക്ക് വന്നു…

മ്മ്മ്മ്മ്…. എന്തുകൊണ്ടൊ ഭാഗ്യത്തിന് പെരുമഴ ആയതുകൊണ്ട് തന്നെ ആ ശബ്ദം രുദ്രൻ കേട്ടില്ല എന്ന് വേണമെങ്കിൽ പറയാം…

പലപ്പോഴും പല്ലുകൊണ്ട് അരഞ്ഞാണത്തിന്റെ കൊളുത്ത് അഴിക്കുന്നതിനിടയിൽ തന്റെ ചുണ്ടുകൾ അവളുടെ അണിവയറിലായി തട്ടുന്നത് രുദ്രനും അറിയുന്നുണ്ടായിരുന്നു..

എങ്ങനെയൊക്കെയോ അവളുടെ അരഞ്ഞാണം അഴിച്ചെടുത്തതും തന്റെ കൈചെയിനും ആയാസമായി തന്നെ അരഞ്ഞാണത്തിൽ നിന്നും വിട്ടാകുന്നു പോയി..

രുദ്രൻ ചാടി എഴുന്നേറ്റ് അരഞ്ഞാണം മിത്രയുടെ കൈകളിലേക്ക് വെച്ചുകൊടുത്തുകൊണ്ട് അവന്റെ റൂമിലേക്ക് കാറ്റ് പോലെ ഓടി പോവുകയായിരുന്നു പിന്നീട് ചെയ്തത്..

സത്യത്തിൽ മിത്രയ്ക്ക് ഒരു നിമിഷം എന്താണ് സംഭവിച്ചത് എന്ന് മനസ്സിലായില്ല അവൾ തന്റെ അരഞ്ഞാണത്തിലേകും രുദ്രൻ പോയ വഴിയേയും മാറിമാറി നോക്കി നിന്നു..

ഈ സമയം നനഞ്ഞു കുളിച്ചുകൊണ്ട് മുറിയിൽ എത്തിയ രുദ്രൻ കതക് ചേർത്ത് അടച്ചുകൊണ്ട് നേരെ ബാത്റൂമിൽ കയറി ഷവറിന്റെ ചുവട്ടിൽ അല്പസമയം നിന്നു..

കണ്ണുകൾ അടക്കുമ്പോൾ നനഞ്ഞു കുളിച്ച് നിൽക്കുന്ന മിത്രയുടെ മുഖമായിരുന്നു അവന്റെ മനസ്സിലേക്ക് ഓടി എത്തുന്നത്.. അതിനോടൊപ്പം തന്നെ മിത്രയുടെ അണിവയറിലെ ചൂട് ഇപ്പോഴും തന്റെ ചുണ്ടിലും കവിളിലും ആയി തട്ടുന്നത് പോലെ  രുദ്രനു തോന്നി.

തലയൊന്നു കുടഞ്ഞുകൊണ്ട്  ഒന്ന് ഫ്രഷ് ആയിട്ട് ടവലും എടുത്ത്  രുദ്രൻ വേഗം പുറത്തേക്കിറങ്ങി അപ്പോഴേക്കും അവനൊന്നു നോർമൽ ആയി എന്ന് വേണമെങ്കിൽ പറയാം..

തുടരും

Leave a Reply

You cannot copy content of this page