ഒരു നിമിഷം മിത്രയുടെ മനസ്സിലേക്ക് താൻ ആദ്യമായി രുദ്രനെ കണ്ടത് മുതൽ ഇന്നലെ രാത്രി വരെയുള്ള സംഭവവികാസങ്ങൾ മിന്നി മാഞ്ഞുപോയി..
എല്ലാം കേട്ട് കഴിഞ്ഞതും നന്ദന അവളോട് പറഞ്ഞു..
നിനക്കും എനിക്കും 19 വയസ്സാണ്.. സൂരജ് ചേട്ടനും രുദ്രട്ടനും 30 വയസ്സും…
അന്ന് ഞാൻ എടുത്തുചാടി സൂരജ് ചേട്ടനോട് എന്റെ പ്രണയം പറഞ്ഞപ്പോൾ പറഞ്ഞത് പ്രായത്തിന്റെ ചാപല്യമാണ് എന്നാണ് .. ആ മനുഷ്യന് അറിയില്ലല്ലോ ഞാൻ അദ്ദേഹത്തെ ഹൃദയം കൊണ്ടാണ് പ്രണയിക്കുന്നതെന്ന്.. അത് പറയുമ്പോൾ നന്ദനയുടെ കണ്ടം ഒന്ന് ഇടറിയിരുന്നു..
സത്യത്തിൽ നന്ദനയുടെ കണ്ണുകൾ നിറഞ്ഞത് കണ്ടതും മിത്രയ്ക്ക് പാവം തോന്നി..
ഏയ് അത് സാരമില്ല മിത്രക്കുട്ടി നീ വിഷമിക്കണ്ട രണ്ടുപേരെയും വളച്ചെടുക്കേണ്ടത് ഇപ്പോൾ നമ്മുടെ രണ്ടുപേരുടെയും ആവശ്യമാണ് അതുകൊണ്ട് ഒറ്റക്കെട്ടായി നമുക്ക് പൊരുതി നോക്കാം കിട്ടിയാൽ ഊട്ടി ഇല്ലെങ്കിൽ ചട്ടി..
സത്യത്തിൽ നന്ദനയുടെ വർത്തമാനവും ഭാവവും കാണുമ്പോൾ മിത്രക്ക് ചിരി വരുന്നുണ്ടായിരുന്നു പക്ഷേ നന്ദന പറഞ്ഞത് സത്യമാണ്..
രുദ്രദേവ് എന്ന് പറയുന്ന കൊലകൊമ്പനെ വരുതിയിൽ വരുത്തുക എന്ന് പറഞ്ഞാൽ അല്പം പ്രയാസമുള്ള കാര്യമാണെന്ന് മിത്രയ്ക്കും ആ സമയം അറിയാമായിരുന്നു..
സാർ വിറച്ചുകൊണ്ട് ഡോക്ടർ ഭൈരവനെ നോക്കി വിളിച്ചു..
ഹ്മ്മ്മ്മ്
അയാളുടെ ചുവന്ന ചോര കണ്ണുകൾ കണ്ടതും ഡോക്ടർക്ക് ഭയം തോന്നി എങ്കിലും അയാൾ ഭൈരവന്റെ മുഖത്ത് നോക്കി പറഞ്ഞു
തേജസർ കണ്ണ് തുറന്നിട്ടുണ്ട് സാറിനെ കാണണം എന്നാണ് പറഞ്ഞത്..
അത്രയും നേരം ഗൗരവത്തോടെ ഇരുന്ന ഭൈരവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു അയാൾ ഡോക്ടർ പറയുന്നത് ബാക്കി കേൾക്കാൻ നിൽക്കാതെ ഓടി ഐസിയുവിന്റെ അകത്തേക്ക് കയറി..
ഐസിയുവിന്റെ അകത്തേക്ക് കയറിയപ്പോൾ തന്നെ കണ്ടു തന്റെ മകൻ തന്നെ തന്നെ നോക്കി കിടക്കുന്നത്.
മോനെ തേജ ഇപ്പോൾ എങ്ങനെയുണ്ടഡാ നിനക്ക്.. ഒരു അച്ഛന്റെ വാത്സല്യത്തോടെ ഭൈരവൻ തേജയുടെ മുടിയിലായി തലോടി കൊണ്ട് ചോദിച്ചു..
പക്ഷേ അയാൾ ചോദിച്ചതിന് മറുപടി നൽകാതെ അവൻ അയാളോടായി ചോദിച്ചു
ഞാൻ എത്ര ദിവസമായി ഈ കിടപ്പ് കിടക്കുവാൻ തുടങ്ങിയിട്ട്
അവന്റെ തീക്ഷ്ണത നിറഞ്ഞ നോട്ടവും വലിഞ്ഞുമുറുകിയ മുഖഭാവവും കണ്ടപ്പോൾ തന്നെ ഭൈരവന് കാര്യം മനസ്സിലായി അപ്പോഴത്തേക്കും അയാളുടെ മുഖത്തും ദേഷ്യം എന്ന വികാരം ഉടലെടുത്തു തുടങ്ങിയിരുന്നു..
തന്റെ അച്ഛൻ എന്താണ് പറയുന്നത് കേൾക്കാൻ വേണ്ടി തേജ ഭൈരവന്റെ മുഖത്തേക്ക് തന്നെ നോക്കി കിടന്നു.
ഏകദേശം രണ്ടാഴ്ചയോളമായി നീ ഇവിടെ ഇങ്ങനെ കിടക്കുവാൻ തുടങ്ങിയിട്ട്.. ഞാൻ എന്നും ഇവിടെ വന്നു നോക്കാറുണ്ട് നീ കണ്ണുതുറന്നൊ എന്ന്…
അച്ഛന്റെ കുട്ടിക്ക് എന്താ പറ്റിയത്.. ഒരുവന്റെ മുന്നിലും മുട്ടുമടക്കാത്ത തേജ് യാദവിന് എന്താ സംഭവിച്ചത്…
എന്റെ മോന്റെ ശരീരത്തിൽ നിന്നും ഒഴുകി ഇറങ്ങിയ രക്തത്തുള്ളികൾക്ക് കണക്ക് പറയുവാൻ ഈ ഭൈരവന് അറിയാത്തതല്ല.. പിന്നെ ഞാൻ കാത്തിരുന്നതാണ് നീ കണ്ണ് തുറക്കുന്ന ദിവസത്തിന് വേണ്ടി..
നീയും കൂടെ കാണണം നിന്റെ ശരീരത്തിൽ കൈവെച്ച് അവനെ ഞാൻ എന്താണ് ചെയ്യാൻ പോകുന്നു എന്ന്.. സ്വാതവേ ചോര കണ്ണുകൾ ആയ ഭൈരവന്റെ കണ്ണുകൾ ഒന്നും കൂടെ രക്തവർണമായത് പോലെ തോന്നി തേജക്ക്..
ഇപ്പോൾ ഒന്നും വേണ്ട അച്ഛാ സമയം നമ്മുടെ മുന്നിൽ നീണ്ടു നിവർന്ന് കിടക്കുകയാണ് ആദ്യം എനിക്ക് വേണ്ടത് മിത്രയെയാണ്..
മിത്ര വഴി ആ രുദ്രദേവിനെയും . വിടില്ല തൃക്കോട്ട് കോവിലകത്തുള്ള ആ തമ്പുരാനെ. അവൻ ജീവിച്ചിരിപ്പുണ്ട് എന്നത്തിന് ഒരു തെളിവ് പോലും ബാക്കി വെക്കാതെ അവനെ ഞാൻ ഈ ഭൂമിയിൽ നിന്നും പറഞ്ഞയച്ചിരിക്കും.. അതിനു മുന്നേ അവൻ അവന്റെ കണ്ണുകൊണ്ട് കാണണം ഞാൻ മിത്രയുടെ കഴുത്തിൽ താലി ചാർത്തി അവളെ സ്വന്തമാക്കുന്നതും.. അത് കഴിഞ്ഞു മാത്രമേ ഞാൻ അവനെ പരലോകത്തേക്ക് അയയ്ക്കുകയുള്ളൂ അച്ഛാ..
മുറുകിയ മുഖത്തോടെ തേജ ഭൈരവനോടായി പറയുമ്പോൾ ആ സമയം വേദനയാൽ അവന്റെ മുഖമൊന്നു ചുളിയെന്നുണ്ടായിരുന്നു…
കടലോരത്തായി പാർക്ക് ചെയ്തിരിക്കുന്ന തങ്ങളുടെ താറിൽ ഇരിക്കുകയാണ് സൂരജും രുദ്രനും..
അപ്പോൾ നീ എല്ലാം അറിഞ്ഞു അല്ലേ സൂരജ്..
അതേടാ നീ പറഞ്ഞതുപോലെ മിത്രയെ കുറിച്ച് കൂടുതൽ അറിയണം എന്നെനിക്ക് തോന്നി ചെറിയൊരു ഇൻവെസ്റ്റിഗേഷൻ.. ഞാൻ പോയിരുന്നു കൃഷ്ണപുരം കൊട്ടാരത്തിൽ.. പിന്നീട് സൂരജ് മിത്രയുടെ മുത്തശ്ശൻ പറഞ്ഞ കാര്യങ്ങളെല്ലാം പറഞ്ഞു..
എല്ലാം കേട്ട് കഴിഞ്ഞതും രുദ്രൻ അപ്പോഴും കടൽ തീരത്തേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു..
എന്താ നീ ഒന്നും മിണ്ടാതിരിക്കുന്നത്.. സൂരജ് രുദ്രനോട് ചോദിച്ചു….
എടാ നീ ഇതു പറയുന്നതിനു മുന്നേ തന്നെ ഞാൻ മിത്ര ആരാണെന്ന് അറിഞ്ഞിരുന്നു…
What!!! എങ്ങനെ? സൂരജ് അത്ഭുതത്തോടെ രുദ്രനെ നോക്കിക്കൊണ്ട് ചോദിച്ചു..
നീ ചോദിച്ചില്ലേ അന്ന് കാട്ടിൽ നിന്നും തിരിച്ചെത്തിയപ്പോൾ ദേഹത്തുണ്ടായിരുന്ന മുറിവുകൾ എല്ലാം എങ്ങനെ പറ്റിയതാണെന്ന്? സത്യത്തിൽ അന്ന് തറവാട്ടിൽ ഉള്ളവർ എല്ലാവരും ഉള്ളതുകൊണ്ടാണ് ഞാൻ നിന്നോട് കളവ് പറഞ്ഞത്.. പിന്നീട് രുദ്രൻ പറഞ്ഞു തുടങ്ങുകയായിരുന്നു രാകേഷിനെയും തേജ് യാദവിനെക്കുറിച്ചും എല്ലാം…
തേജ് യാദവ് കാളിയാർ മഠത്തിലുള്ള അവൻ തന്നെയാണോ ഇവൻ… സൂരജ് സംശയത്തോടെ രുദ്രനോട് ചോദിച്ചു..
ഹ്മ്മ്മ് അവൻ തന്നെ.. അന്ന് മിത്രയുടെ മുറചെറുക്കൻ രാകേഷ് പറഞ്ഞത് തേജയും ആയിട്ടുള്ള അവളുടെ വിവാഹം ഉറപ്പിച്ചിട്ടുണ്ട് എന്നാണ്… എന്തായാലും മിത്രയേ സൂക്ഷിക്കണം എടാ കാരണം അവളിപ്പോൾ അപകടത്തിലാണ്.. തേജ അവൻ മരിച്ചിട്ടില്ല എന്നാണ് എനിക്ക് കിട്ടിയ വിവരം.. എപ്പോൾ വേണമെങ്കിലും നമ്മൾ ഒരു അറ്റാക്ക് പ്രതീക്ഷിക്കണം…
മുറുകിയ മുഖത്തോടെ രുദ്രൻ സൂരജിനോട് ആയി പറഞ്ഞതും സൂരജിന്റെ മുഖഭാവവും അപ്പോൾ മാറിയിരുന്നു…
ഹ്മ്മ്മ് തേജ് യാഥവ്… പല്ലുകൾ ഞെരിച്ചു കൊണ്ട് സൂരജ് അവന്റെ പേര് ഉച്ചരിക്കുമ്പോൾ അവന്റെ മനസ്സിൽ പല കണക്കുകൂട്ടലുകളും നടന്നുകൊണ്ടിരിക്കുകയായിരുന്നു……
ഹാ അത് വിട്ടേക്ക് നമ്മളെ കൊണ്ട് തേജക്ക് പെട്ടെന്ന് ഒന്നും മി ത്രയേ നേടിയെടുക്കാൻ സാധിക്കില്ല…. രുദ്രൻ അങ്ങനെ പറഞ്ഞിട്ടും സൂരജ് അതിനെ അനുകൂലിച്ചു…
ഹാ പിന്നെ എടാ ഞാൻ മിത്രയോട് അവൾ ആരാണ് എന്നുള്ള സത്യം അറിഞ്ഞ കാര്യം ഒന്നും ഇതുവരെയായിട്ടും പറഞ്ഞിട്ടില്ല… ആദ്യം എനിക്ക് അല്പം പരിഭവം ഉണ്ടായിരുന്നു കാരണം അവൾ സത്യങ്ങൾ എല്ലാം നമ്മളിൽ നിന്നും മറച്ചുവെച്ചതിനു പക്ഷേ പിന്നീട് തോന്നി 19 വയസുള്ള ഒരു പെൺകുട്ടിക്ക് ചിന്തിക്കാവുന്ന ബുദ്ധിയല്ലേ അവൾക്കുള്ളൂ. ചിലപ്പോൾ പേടിച്ചിട്ടായിരിക്കും പാവം.
മിത്രയെ കുറിച്ച് ഓർത്തതും സൂരജിന്റെ വാത്സല്യം നിറഞ്ഞ മുഖത്തേക്ക് അല്പം നേരം നോക്കി നിന്നു രുദ്രൻ ..
ഹാ പിന്നെ മിത്ര പറയുന്ന കാലത്ത് എന്നോട് എല്ലാ സത്യങ്ങളും തുറന്നു പറയട്ടെ നീ ആയിട്ട് അവളോട് ഒന്നും പറയണ്ട ഞാൻ അവളുടെ കാര്യങ്ങൾ എല്ലാം അറിഞ്ഞു എന്ന്..
No.. Never.. ഞാനായിട്ട് ഒന്നും പറയുന്നില്ല..
ലേറ്റ് ആയി നമുക്ക് തിരിച്ചു പോയാലോ സൂരജ് വാച്ചിലേക്ക് നോക്കി കൊണ്ട് ചോദിച്ചതും അതിനു മറുപടിയായി ഒന്നും മൂളി കൊണ്ട് സൂരജിനോടൊപ്പം രുദ്രനും ആ കടൽ തീരത്തു നിന്നും എഴുന്നേറ്റു നടന്നു
അമ്മേ ഒന്നു മതിയേ..
വേദന കൊണ്ട് വൈഭവിന്റെ കണ്ണിലെ കണ്ണുനീർ ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു ശ്രീദേവി അവനെ എങ്ങനെയൊ പിടിച്ചു ബെഡിലേക്ക് ഇരുത്തി…
മിണ്ടരുത് നീ… ഞാൻ എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് ചെക്കാ ആ പെണ്ണിന്റെ എടുത്തു പോയി കളിക്കല്ലേ കളിക്കല്ലേ എന്ന്.. അന്ന് ഇവിടെ നിന്നും നിന്നെ മുത്തശ്ശൻ പടിയടച്ചു പിണ്ഡം വെക്കാൻ പോയത ഞാൻ ഒരുത്തി കാരണമാണ് നിന്നെ അച്ഛൻ അന്ന് പുറത്താക്കാതെ ഇരുന്നത്..
എല്ലാം കഴിഞ്ഞ് നിവർന്ന് നിന്നപ്പോൾ അവൻ വീണ്ടും ആ പെണ്ണിന്റെ അടുക്കലേക്ക് പോയിരിക്കുന്നു… എടാ എന്റെ മോനായി തന്നെ നീ പിറന്നല്ലോ നിനക്ക് ഇത്രയ്ക്കും വെളിവ് ഇല്ലാതായി പോയോ.. അവൾ കാരണo നീ രണ്ടുപ്രാവശ്യമായിരുന്നു ഹോസ്പിറ്റൽ കിടന്നത് അങ്ങനെയുള്ള അവളെ നീ വെറുതെ വിടാൻ പാടില്ല പക്ഷേ സമയവും സന്ദർഭവും നോക്കി വേണം പെരുമാറുവാൻ..
നിന്നെ ഈ വഴിക്ക് ആക്കിയവളെ ഞാൻ വെറുതെ വിടില്ല… നമുക്കും ഒരു അവസരം വരും അതുവരെ കാത്തിരിക്കാം മനസ്സിലായോ നിനക്ക്… വൈഭവിനോട് അങ്ങനെ പറഞ്ഞതും തന്റെ അമ്മ പറയുന്നതിലും കാര്യമുണ്ടെന്ന് അവന് തോന്നി..
ഹ്മ്മ്മ്… അമ്മ പറഞ്ഞതിലും കാര്യമുണ്ട് ഇനി എടുത്തുചാടി ഞാൻ പ്രവർത്തിക്കില്ല വരട്ടെ എന്നെ ഈ ഗതിയിലാക്കിയ രുദ്രനു കൊടുക്കണം ഒരു ഇരുട്ടടി… ഒപ്പം അവളെ മിത്രയെ ഞാൻ വെറുതെ വിടില്ല കാണിച്ചു കൊടുക്കുന്നുണ്ട് ഈ വൈഭവ് ആരാണെന്ന്…
ഹ്മ്മ്മ് എന്നാൽ അമ്മയുടെ കുട്ടി ഇവിടെ അല്പം നേരം കിടക്ക് ഞാൻ നിനക്ക് കഴിക്കാൻ എന്തെങ്കിലും എടുത്തിട്ട് വരാം അത്രയും പറഞ്ഞു ശ്രീദേവി മുറിവിട്ട് ഇറങ്ങി അപ്പോഴും വൈഭവിന്റെ മനസ്സിൽ മിത്രയുടെ ശരീരം തെളിഞ്ഞു കാണുന്നുണ്ടായിരുന്നു…
സൂരജ് വണ്ടി നിർത്തി കയറുമ്പോൾ കാണുന്നത് നന്ദനയും മിത്രയും ഓടിൻ പുറത്തുനിന്ന് വീഴുന്ന മഴവെള്ളം തട്ടി കൈകൾ കൊണ്ട് തട്ടി തെറിപ്പിക്കുന്നതാണ്..
ഇരുവരും പുഞ്ചിരിച്ചുകൊണ്ട് അവരുടേതായ ലോകത്താണെന്ന് സൂരജിനും രുദ്രനും തോന്നി…
ഈ സമയം മുകളിലത്തെ നിലയിൽ നിന്നും വൈഭവിന്റെ കണ്ണുകൾ നന്ദനയുടെയും മിത്രയുടെയും നനഞ്ഞൊട്ടിയ ശരീരത്തിൽ ആണെന്ന് കണ്ടാതും രുദ്രനും സൂരജിനും എവിടെനിന്നൊക്കെയോ ദേഷ്യം ഇരച്ചു കയറി..
ഇന്നലെയല്ലേ നി ഈ നാ****മോനെ പഞ്ഞിക്കിട്ടത് എന്നിട്ട് അവന്റെ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ലല്ലോടാ സൂരജ് മുറുകിയ മുഖത്തോടെ രുദ്രനോടായി പറഞ്ഞു..
അതിന് രുദ്രൻ മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും കൈമുഷ്ട്ടി ചുരുട്ടി പിടിച്ച് കാറ്റ് പോലും പാഞ്ഞു വന്ന് മിത്രയുടെ നന്ദനയുടെയും അടുത്തായി വന്നുനിന്നു കൊണ്ട് ഒരൊറ്റ അലർച്ചയായിരുന്നു…
ഡീീ!!!
അവന്റെ അലർച്ചയിൽ മിത്രയുടെ കൈക്കുമ്പിളിൽ ഉണ്ടായിരുന്ന വെള്ളം തെറിച്ചു പോയി ഞെട്ടി കൊണ്ട് അവർ വലതുവശത്തേക്ക് നോക്കിയപ്പോൾ കണ്ടു മുറുകിയ മുഖത്തോടെ തങളെ തന്നെ നോക്കി നിൽക്കുന്ന രുദ്രനെ..
എന്താടി ഇത്!!!!!
“അയ്യോ വല്യേട്ടന് മനസ്സിലായില്ലേ ഇതാണ് മഴ”
നിഷ്കളങ്കമായി നന്ദന മുറ്റത്ത് പെയ്യുന്ന മഴയിലേക്ക് കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു ഈ സമയം മിത്ര ഞെട്ടിക്കൊണ്ടു നന്ദനയെയും രുദ്രനെയും നോക്കുകയായിരുന്നു…
അയ്യേ! എന്ന എക്സ്പ്രഷൻ ഇട്ട് പിറകിലായി സൂരജും നിൽപ്പുണ്ട്..
എന്നെ കൂടുതൽ പ്രാന്ത് പിടിപ്പിക്കാതെ ഇവളെയും കൂട്ടി വേഗം അകത്തേക്ക് കയറി പോടീ!!! രുദ്രൻ മിത്രയുടെ മുഖത്തുനോക്കി അലറി കൊണ്ട് പറഞ്ഞു..
ഇനിയും അവിടെ നിന്നാൽ അവൻ തങ്ങളെ കൊല്ലും എന്ന് തോന്നിയ മിത്ര നന്ദനയുടെ കൈയും പിടിച്ചു വേഗം അകത്തേക്ക് കയറി.. പോകുന്ന പോക്കിൽ നന്ദന തന്റെ ഇമകൾ വെട്ടിച്ചുകൊണ്ട് നാണത്തോടെ സൂരജിനെ നോക്കുവാനും മറന്നില്ല..
ഹോ ഇങ്ങനെ രണ്ടു ബുദ്ധൂസുകൾ.. സൂരജ് നെറ്റിയിൽ തന്റെ കൈകൊണ്ട് അടിച്ചു പറഞ്ഞു..
അവർ ഇരുവരും തറവാടിന്റെ അകത്തേക്ക് കയറിപ്പോകുന്നത് നോക്കിയ രുദ്രൻ മുറുകിയ മുഖത്തോടെ തിരിഞ്ഞ് മുൻപിലെ വൈഭവിന്റെ മുറിയിലേക്ക് നോക്കി..
രുദ്രന്റെ തീക്ഷ്ണതയേറിയ നോട്ടം കണ്ടതും വൈഭവ് ഒന്നു ഞെട്ടി സത്യത്തിൽ അപ്പോഴാണ് അവൻ സൂരജിനെയും രുദ്രനെയും കാണുന്നതുപോലും.. രുദ്രൻ അപ്പോഴും തന്നെ നോക്കി നിൽക്കുന്നത് കണ്ടതും കാര്യം പന്തിയല്ല എന്ന് തോന്നിയ വൈഭവ് വേഗം ജനവാതിൽ അടച്ചു…
വസ്ത്രം മാറാൻ വേണ്ടി മിത്ര മുറിയിലേക്ക് പോകുമ്പോഴാണ് നന്ദന അവളുടെ കയ്യിൽ പിടിച്ചുനിർത്തിയത്..
ഹ്മ്മ്മ്മ്മ് എന്താ?
എന്താണെന്നോ നീയാ കാലനെയാണോ പ്രണയിക്കാൻ പോകുന്നത്.. ഏതു നേരം അലറുന്ന ആ സാധനത്തിനെ കല്യാണം കഴിക്കുന്നതിനേക്കാൾ നല്ലത് നീ സന്യസിക്കാൻ പോകുന്നതാ.. …
ശോ!!നല്ലോണം മഴയാസ്വദിക്കുകയായിരുന്നു അപ്പോഴത്തേക്കും എത്തി. പാഷാണത്തിൽ കൃമികൾ അത്രയും പറഞ്ഞു ദേഷ്യത്തോടെ നന്ദന തന്റെ മുറിയിലേക്ക് പോയി..
നന്ദന പോകുന്നത് നോക്കി നിന്ന മിത്ര പുഞ്ചിരിച്ചുകൊണ്ട് നേരെ അവളുടെ മുറിയിലേക്കും കയറിപ്പോയി…
പിന്നീട് രണ്ടാഴ്ചയോളം മിത്ര തറവാട്ടിൽ പലയിടങ്ങളിൽ വെച്ച് രുദ്രനെ കാണുവാൻ ഇടയാകാറുണ്ട് ആ സമയമെല്ലാം അവൻ അറിയാതെ അവൾ അവനെ തന്നെ നോക്കി നിന്നു പക്ഷേ എന്തുകൊണ്ടോ തന്റെ മനസ്സിലെ പ്രണയം അവനോട് തുറന്നു പറയാനുള്ള ധൈര്യം മിത്രയ്ക്ക് ഇല്ലായിരുന്നു..
സൂരജിന്റെ അച്ഛനും അമ്മയ്ക്ക് വേണ്ടി മുത്തശ്ശൻ ദേവി ക്ഷേത്രത്തിൽ പ്രധാന പൂജയ്ക്ക് വേണ്ടി ഒരു വഴിപാട് കഴിപ്പിച്ചിരുന്നു..
നന്ദനയുടെ നിർബന്ധപ്രകാരം മിത്ര ആദ്യമായി കേരള സാരിയാണ് ഉടുക്കുന്നത്.. ലളിതമ്മ രണ്ടുപേർക്കും നന്നായി തന്നെ സാരി ഉടുപ്പിച്ചു കൊടുത്തു…
ഈ സമയം സൂരജും രുദ്രനും താഴെ എല്ലാവർക്കും വേണ്ടി താഴെ കാത്തുനിൽക്കുകയായിരുന്നു…
ഈ സമയമാണ് മുകളിൽ നിന്നും കോണിപ്പടികൾ ഇറങ്ങി നന്ദനയും മിത്രയും താഴേക്ക് വന്നത്..
കേരള സാരിയുടുത്ത് ഇറങ്ങി വരുന്ന രണ്ടു പേരെയും കണ്ട് സൂരജിന്റെയും രുദ്രന്റെയും കണ്ണുകൾ ഒന്നു തിളങ്ങി.
തുടരും..
