*രുദ്രാക്ഷം 44*
പക്ഷേ പെട്ടെന്ന് തന്നെ അവർ നോട്ടം മാറ്റി കളഞ്ഞു..
ദാവണിയിൽ നിന്നും സാരിയിലേക്ക് മാറിയപ്പോൾ രണ്ടു പേരും വല്ലാതെ പക്വത വന്ന പെൺകുട്ടികളെ പോലെയുണ്ടെന്ന് ഇരുവരുടെയും മനസ്സ് അവരോട് പറഞ്ഞുകൊണ്ടിരുന്നു…
ക്ഷേത്രത്തിലേക്ക് അശ്വതിയും താരയും ശ്രീദേവിയും രത്നവും രുദ്രന്റെ അമ്മ ലക്ഷ്മിയും എല്ലാവരും ഉണ്ടായിരുന്നു…
ക്ഷേത്രത്തിലേക്ക് കയറാൻ നേരത്താണ് ലളിത പറഞ്ഞത്
“അയ്യോ ഞാൻ പൂജയ്ക്കുള്ള പുഷ്പങ്ങൾ വാങ്ങുവാൻ മറന്നു പോയല്ലോ ശേഖരേട്ടാ”
എന്താ എന്താ അച്ഛാ കാര്യം അപ്പോഴേക്കും സൂരജ് വന്ന് അവരോട് ചോദിച്ചു…
ലളിത കാര്യം പറഞ്ഞതും സൂരജ് അവരോടായി പറഞ്ഞു
“വിഷമിക്കേണ്ട അമ്മ പൂജയ്ക്കുള്ള സമയം ആകുന്നതേയുള്ളൂ ഞാൻ പോയി വാങ്ങി വരാം.. അതും പറഞ്ഞ് സൂരജ് പുറത്തേക്കിറങ്ങാൻ പോയതും രുദ്രൻ അവനോടായി പറഞ്ഞു.
” നീ പോകേണ്ട ഞാൻ പോയി വാങ്ങി വരാം…”
എന്നാൽ പിന്നെ രുദ്ര നീ മിത്ര മോളെയും ഒന്ന് കൂട്ടുമോ അവൾക്ക് എന്തോ നേർച്ചയുണ്ട് പോലും അതിന് ആവശ്യമായ സാധനങ്ങൾ കൂടി വാങ്ങണം…
ലളിത അങ്ങനെ പറഞ്ഞതും രുദ്രൻ മിത്രയേ ഒന്നു നോക്കി അപ്പോഴും അവൾ താഴേക്ക് തലകുനിച്ചു നിൽക്കുകയാണ്.
ഹ്മ്മ്മ് ശരി വേഗം വാ..
അത്രയും പറഞ്ഞുകൊണ്ട് തന്റെ മുണ്ട് അല്പം ഉയർത്തിപ്പിടിച്ചുകൊണ്ട് രുദ്രൻ നടന്നകന്നു..
അമ്മയുടെ കുട്ടി വേഗം പോയിട്ട് വാട്ടോ ലളിതാ മിത്ര മുഖത്ത് തട്ടിക്കൊണ്ടു പറഞ്ഞതും മിത്ര പുഞ്ചിരിച്ചുകൊണ്ട് രുദ്രന്റെ പിറകെ ഓടി..
രുദ്രന്റെ കാർ അമ്പല പരിസരത്ത് നിന്ന് വിട്ടതും അവിടെ പുറത്ത് ആരും കാണാത്ത രീതിയിൽ കാറിലായി നിന്ന ഗുണ്ട എന്ന് തോന്നിക്കുന്ന ഒരു വ്യക്തി തേജയെ വിളിച്ചുകൊണ്ടു പറഞ്ഞു..
ആ പെൺകുട്ടിയെയും കൊണ്ട് അവൻ ക്ഷേത്രപരിസത്തു നിന്നും പുറത്തേക്ക് ഇറങ്ങിയിട്ടുണ്ട് സർ ..
ഹ്മ്മ്മ് good … അത്രയും പറഞ്ഞു തേജ ഫോൺ കട്ട് ചെയ്തു…
രുദ്ര നിന്റെ അന്ത്യം അടുത്തടാ മുറുകിയ മുഖത്തോടെ തേജ പറയുമ്പോൾ അതേസമയം തന്നെ അവന്റെ മനസ്സിലേക്ക് മിത്രയുടെ മുഖവും തെളിഞ്ഞു വന്നു …..
കഴിഞ്ഞു മിത്ര നിന്റെ ഒളിച്ചോട്ടം ഇനി നിന്റെ ജീവിതം ഈ തേജയുടെ കാൽ ചുവട്ടിൽ ആയിരിക്കും….
ഹാ… ഹാ… ഹാ…
ഈ സമയം തങ്ങളുടെ ജീവിതം ഏതാനും മണിക്കൂറുകൾക്കുള്ളിൽ മാറിമാറിയും എന്നറിയാതെ രുദ്രനും മിത്രയും യാത്ര തിരിച്ചു..
ധ്യാനത്തിൽ ഇരിക്കുന്ന ഭൈരവന്റെ അടുക്കലേക്കായി തേജ നടന്നു ചെന്നു…
അച്ഛാ..
തന്റെ മകന്റെ വിളി കേട്ടതും അയാൾ കണ്ണുകൾ പതിയെ തുറന്നുകൊണ്ട് മുന്നിൽ നിൽക്കുന്ന തേജയെ ഒന്നു നോക്കി…
ഹ്മ്മ്മ് എന്തായി കാര്യങ്ങൾ എല്ലാം നമ്മൾ പ്ലാൻ ചെയ്തത് പോലെ തന്നെയല്ലേ നടക്കുന്നത് തേജ..
അയാൾ തന്റെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് നിന്ന് കൊണ്ട് തേജായോട് ചോദിച്ചു..
അതേ അച്ഛാ എല്ലാം നമ്മൾ പ്ലാൻ ചെയ്തത് പോലെ തന്നെയാണ് നടക്കുന്നത്..
രുദ്രൻ എന്റെ മിത്രയേയും കൊണ്ട് പുറത്തേക്ക് ഇറങ്ങിയിട്ടുണ്ട് ഈ ഒരു ദിവസത്തിന് വേണ്ടിയല്ലേ നമ്മൾ ഇത്രയും കാത്തിരുന്നത്…
ഇന്ന് ഞാൻ മിത്രയെയും കൊണ്ടേ കാളിയാർ മഠത്തിന്റെ പടി ചവിട്ടുകയുള്ളൂ.. അതുമാത്രമല്ല രുദ്രദേവ് ഇന്ന് അവന്റെ അന്ത്യം കൂടി ഞാൻ കുറിച്ചിരിക്കും.. മുറുകിയ മുഖത്തോടെ തേജ തന്റെ അച്ഛൻ ഭൈരവനെ നോക്കിക്കൊണ്ടു പറഞ്ഞു…
വിജയിച്ചു വരിക പുത്ര നമ്മുടെ മൂർത്തികൾ നിന്റെ ഒപ്പം എന്നും ഉണ്ടാകും അനുഗ്രഹമായും കാവലുമായും …
ഭൈരവൻ തന്റെ വലതു കൈ എടുത്ത് തേജയുടെ തലയിലായി വച്ചുകൊണ്ട് അവനെ മനസ്സറിഞ്ഞ് അനുഗ്രഹിച്ചു…
പിന്നീട് സ്വകാര്യമായി അവന്റെ ചെവിയിൽ എന്തോ ഒന്നു പറഞ്ഞു..
ഭൈരവൻ പറഞ്ഞു കഴിഞ്ഞതും തേജയുടെ മുഖത്ത് ആയിരം പൂർണചന്ദ്രൻ ഉദിച്ചത് പോലെയുള്ള സന്തോഷം കാണാമായിരുന്നു..
ഭൈരവൻ തന്റെ കയ്യിൽ കരുതിയിരിക്കുന്ന ഒരു ചെപ്പ് തേജയുടെ കയ്യിലേക്ക് കൊടുത്തു..
അപ്പോൾ എല്ലാം പറഞ്ഞതുപോലെ ഇനിയൊരു പാളിച്ച ഉണ്ടാകാൻ പാടില്ല തേജ പോയിട്ട് വരു മകനെ..
ശരി അച്ഛാ ഭൈരവന്റെ കാലിൽ ഒന്ന് തൊട്ടുകൊണ്ട് തേജ തന്റെ കയ്യിൽ ഉണ്ടായിരുന്ന ചെപ്പ് ഒന്ന് മുറുകെ പിടിച്ചു കൊണ്ട് കാറ്റുപോലെ പുറത്തേക്ക് ഇറങ്ങിപ്പോയി..
ഈ സമയം ലളിതയ്ക്ക് വേണ്ട പൂജാ സാധനങ്ങൾ എല്ലാം വാങ്ങിയതിനു ശേഷം ആ കടക്കാരനോട് ആയി മിത്ര ചോദിച്ചു..
ചേട്ടാ താമര മൊട്ടുണ്ടോ?
അയ്യോ മോളെ ഇവിടെ ഇല്ലല്ലോ അത് കേട്ടതും മിത്രയുടെ മുഖം ഒന്ന് വാടി.. പിന്നെ….പിന്നെ എവിടെയാ കിട്ടുക?
അത് പിന്നെ ഇവിടെ നിന്നും അരമണിക്കൂർ യാത്ര ചെയ്താൽ ദേവികുളങ്ങര ക്ഷേത്രം ഉണ്ട്.. ദേവി താമരപ്രിയയാണ് അതുകൊണ്ട് അവിടെ എപ്പോഴും താമര മൊട്ടുകളും പൂവുകളും കിട്ടും..
ശരി ചേട്ടാ…
എന്തുകൊണ്ടോ മിത്ര പിന്നീട് അയാളോട് ഒന്നും ചോദിച്ചില്ല ഇനിയും യാത്ര ചെയ്യാൻ രുദ്രനെ ബുദ്ധിമുട്ടിക്കേണ്ട എന്ന് അവൾ കരുതി…
കഴിഞ്ഞോ രുദ്രൻ മിത്രയോടായി ചോദിച്ചു…
അവൾ കഴിഞ്ഞു എന്ന് അവന് മറുപടി കൊടുത്തു..
അപ്പോൾ നിനക്ക് താമരമൊട്ടുകൾ വേണ്ടെ?
പെട്ടെന്ന് രുദ്രൻ അങ്ങനെ ചോദിച്ചതും മിത്രയൊന്നു ഞെട്ടി താൻ നേരത്തെ കടക്കാരനോട് ചോദിക്കുന്നത് അവൻ ശ്രദ്ധിച്ചിട്ടുണ്ടെന്ന് അവൾക്ക് അപ്പോൾ മനസ്സിലായി..
അ…. അത് പിന്നെ ഇവിടെ നിന്നും കുറച്ചു കൂടി ദൂരെ പോകണം പോലും.. വേണ്ട ആ നേർച്ച പിന്നീട് എപ്പോഴെങ്കിലും ചെയ്യാം മിത്രയ്ക്ക് വിഷമമുണ്ടെങ്കിലും അവൾ തല കുനിച്ചുകൊണ്ട് അവനോട് പറഞ്ഞു..
ഈ സമയമാണ് തറവാട്ടിലെ കാര്യസ്ഥൻ ആ വഴിക്ക് വരുന്നത് രുദ്രൻ കണ്ടത്.
രാഘവൻ ചേട്ടാ ഇവിടേക്ക് ഒന്ന് വന്നേ..
കൈകൾ കൊട്ടികൊണ്ട് രുദ്രൻ അയാളെ തന്റെ അടുക്കലേക്ക് വിളിച്ചു..
എന്താ കുഞ്ഞേ ഇവിടെ?
രാഘവൻ അല്പം വിനയത്തോടെ രുദ്രനോട് ചോദിച്ചു
.
ചേട്ടാ ഈ പൂജാ സാധനങ്ങൾ നമ്മുടെ ദേവീക്ഷേത്രത്തിൽ കൊണ്ട് കൊടുക്കണം അവിടെ സൂരജ് ഉണ്ട് അവനെ ഏൽപ്പിച്ചാൽ മതി..
പിന്നെ ഞങ്ങൾ വരാൻ അല്പം വൈകും എന്നും കൂടി അവനോട് പറയണം അതുകൊണ്ട് പൂജ തുടങ്ങിക്കോളാൻ പറഞ്ഞോളൂ..
ശരി കുഞ്ഞേ ഞാൻ പറഞ്ഞോളാം രാഘവൻ അതും പറഞ്ഞു ഒരു ഓട്ടോയിൽ കയറി വേഗം ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു..
എന്തു നോക്കി നിൽക്കുകയാണ് കയറുവേഗം.
രുദ്രൻ മിത്രയോട് ആയി പറഞ്ഞു..
ഹാ.. അവനെ നോക്കി കൊണ്ട് ഒന്ന് തലയാട്ടി മിത്രയും വേഗം അവന്റെ താറിലായിരുന്നു
അധികം വൈകാതെ തന്നെ അവർ ദേവികുളങ്ങര ക്ഷേത്രം ലക്ഷ്യം വെച്ച് യാത്രയായി..
കുറച്ചധികം മുന്നോട്ടേക്ക് പോയതും പെട്ടെന്നാണ് വലിയൊരു ബ്ലോക്ക് അവൻ കണ്ടത്..
വണ്ടി നിർത്തിക്കൊണ്ട് കാൽനടക്കാരനായ ഒരു യാത്രക്കാരനോട് രുദ്രൻ ചോദിച്ചു..
ചേട്ടാ അവിടെ എന്താ പ്രശ്നം? വഹനം എല്ലാം ബ്ലോക്ക് ആണല്ലോ..
അത് പിന്നെ മോനെ ഒരു ആക്സിഡന്റ് ആണ്.. നിങ്ങൾക്ക് എവിടേക്ക് പോകുവാനാണ്?
അത് പിന്നെ ഞങ്ങൾക്ക് ദേവികുളങ്ങര ക്ഷേത്രത്തിലേക്ക് പോകുവാൻ ആയിരുന്നു..
അവിടെക്കാണോ എന്നാൽ ദോ ആ കാണുന്ന ഇടതുവശത്തായി കാണുന്ന ഇട റോഡിലൂടെ പോയിക്കോളൂ.. കുറച്ച് അധികം ചുറ്റുവാനുണ്ട് എങ്കിലും നിങ്ങൾ എത്തിച്ചേരുക ദേവികുളങ്ങര ക്ഷേത്രത്തിന്റെ മുന്നിലായിരിക്കും..
ശരി ചേട്ടാ താങ്ക്സ്
അത്രയും പറഞ്ഞ് രുദ്രൻ വണ്ടി തിരിച്ച് നേരെ ആ ഇട റോഡിലേക്ക് കയറ്റി..
വിജനമായ വഴിപാത പക്ഷേ എന്തൊരു ഭംഗിയുണ്ടായിരുന്നു അവിടം ആകെ .. ഇരുവശവും വലിയ വലിയ കൂറ്റൻ മരങ്ങളും അത് കഴിഞ്ഞാൽ നെൽപ്പാടങ്ങളും അതുകഴിഞ്ഞാൽ ചെറിയ ചെറിയ കാട്ടുപ്രദേശവും ഒക്കെയാണ് ആ ഭാഗങ്ങളെല്ലാം എന്ന് മിത്രയ്ക്ക് പെട്ടെന്ന് തോന്നി..
പ്രകൃതി ഭംഗി ആസ്വദിച്ചു കൊണ്ട് തന്നെ മിത്ര യാത്ര തുടർന്ന് എന്തുകൊണ്ടൊ രുദ്രനും ഒത്തുള്ള ആ യാത്ര അവൾ നന്നേ ആസ്വദിക്കുന്നുണ്ടായിരുന്നു..
ഈ സമയം രുദ്രന്റെ കണ്ണുകൾ തന്റെ മിററിലേക്ക് ഒന്ന് പാളി പിറകിലായി തങളെ തന്നെ ഫോളോ ചെയ്ത് ഒരു വാൻ അല്പസമയമായി പിന്തുടരുന്നത് രുദ്രൻ ശ്രദ്ധിക്കാതെ ഇരുന്നില്ലായിരുന്നു…
അല്പം കൂടി മുന്നോട്ടേയ്ക്ക് പോയതും തങ്ങളെ തന്നെ നോക്കി വന്യതയാർന്ന പുഞ്ചിരിയൊടെ റോഡ് ബ്ലോക്ക് ചെയ്തുകൊണ്ട് നിൽക്കുന്ന തേജയെ കണ്ടതും രുദ്രൻ കാർ സഡൻ ബ്രേക്ക് ഇട്ട് നിർത്തി…
ഊക്കോടെ കാർ നിന്നതും മിത്രയൊന്നു മുന്നോട്ടെക്ക് ആഞ്ഞു പോയി..
കണ്ണുകൾ തുറന്നുകൊണ്ട് ഭയത്തോടെ അവൾ രുദ്രനെ നോക്കിയപ്പോൾ രുദ്രൻ മുന്നിലേക്ക് തന്നെ നോക്കിയിരിക്കുന്നത് കണ്ട അവളും മുന്നോട്ട് നോക്കി…
മുന്നിൽ തങ്ങളെ തന്നെ നോക്കിനിൽക്കുന്ന തേജയെ കണ്ടതും അറിയാതെ തന്നെ മിത്രയുടെ കൈ രുദ്രന്റെ കൈകളിൽ മുറുക്കിയിരുന്നു..
രുദ്രൻ മിത്രയെ ഒന്ന് നോക്കിക്കൊണ്ട് നേരെ തേജയെ നോക്കി ഹോൺ ഒന്നു നീട്ടി അടിച്ചു…
ഹൗ എന്റെ ചെവി.. തന്റെ ചെവിയിൽ ഒന്ന് വിരലുകൾ ഇട്ട് ഇളക്കി തേജ രുദ്രനെ നോക്കിക്കൊണ്ട് പറഞ്ഞു..
അവിടെ തന്നെ ഇരിക്കാതെ ഇങ്ങോട്ടൊന്ന് ഇറങ്ങി വരണം രുദ്രദേവ് ഐപിഎസ്.. നമുക്ക് ചില കണക്കുകൾ പറഞ്ഞു തീർക്കാൻ ഒക്കെയുണ്ട് എന്റെ സമയം പോണു..
തേജയുടെ വർത്തമാനം കേട്ടതും പുഞ്ചിരിച്ചു കൊണ്ട് തന്നെ രുദ്രൻ കാറിൽ നിന്നും പുറത്തിറങ്ങി..
പിറകിലെ വണ്ടിയിൽ ഇരിക്കുന്ന ഗുണ്ടകളെയും മുന്നിൽ തേജയോടൊപ്പം ഉള്ള ഗുണ്ടകളെയും ഒന്ന് നോക്കിക്കൊണ്ട് അവൻ തന്റെ മീശ ഒന്ന് തടവി മുണ്ടൊന്നു മടക്കി കുത്തി..
നീ ചത്തിട്ടില്ല അല്ലേ തേജ സത്യത്തിൽ ഞാനൊന്നു ഭയന്നു നീ അങ്ങ് പരലോകത്ത് എത്തിപ്പോയെന്ന്… ഹ്മ്മ്മ് good എന്തായാലും നിന്റെ ആയുസ്സ് ഒടുങ്ങുവാൻ ആയിട്ടില്ല അതുകൊണ്ടാണല്ലോ എന്റെ മുന്നിൽ വീണ്ടും വന്നത്.. സത്യത്തിൽ അന്ന് ശരിക്കും നിന്നെ ഒന്ന് പെരുമാറുവാൻ എനിക്ക് കഴിഞ്ഞില്ല ചിലപ്പോൾ അതുകൊണ്ടായിരിക്കാം നീ രക്ഷപ്പെട്ടു പോന്നത്…
ഡാാാ!!!! വല്ലാണ്ട് ഇളക്കല്ലേ നീ തേജ ആരാണെന്ന് അറിയുവാൻ പോകുന്നേ ഉള്ളൂ… അതിനുമുന്നേ എന്റെ മിത്രയെ എനിക്ക് വിട്ടു തന്നേക്ക് ഇല്ലെങ്കിൽ.. തേജ മുഖത്ത് ഒരു പുച്ഛചിരിവരുത്തിക്കൊണ്ട് തന്റെ മുൻപിലും പിറകിലുമായി നിൽക്കുന്ന ഗുണ്ടകളെ ഒന്ന് നോക്കി..
ഉമ്മാക്കി കാട്ടി പേടിപ്പിക്കുന്നോടാ നാ *****മോനെ… നിനക്ക് ശരിക്കും അറിയുന്നതല്ലേ ഈ രുദ്ര ദേവിനെ ഒരിക്കൽ നീ നിന്റെ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു പക്ഷേ എപ്പോഴും അങ്ങനെ ഉണ്ടാകണമെന്ന് കരുതേണ്ട തേജ… വെറുതെ എന്നെ ഭ്രാന്ത് പിടിപ്പിക്കാതെ വഴിയിൽ നിന്നും മാറ് ഞങ്ങൾക്ക് പോണം… മുറുകിയ മുഖത്തോടെ രുദ്രൻ തേജയോടായി പറഞ്ഞു..
പോണോ പൊയ്ക്കോ അല്ലെങ്കിൽ നിന്നോട് അധികം നേരം സംസാരിച്ചു നിൽക്കുവാൻ ഈ തേജക്ക് നേരമില്ല.. നിന്നെ പരലോകത്തേക്ക് അയച്ച് ദോ ആ കാറിൽ ഇരിക്കുന്നവളെ താലി ചാർത്തി സ്വന്തമാക്കണം എനിക്ക് അതും ഈ നിമിഷം തന്നെ നീ ചാവുമ്പോൾ കാണണം അവൾ എന്റെ ഭാര്യയായി മാറിയത്…
തേജ രുദ്രന്റെ മുഖത്തേക്ക് തന്റെ മുഖം അടുപ്പിച്ചു വെച്ചു കൊണ്ട് പറഞ്ഞു..
അതിന് കാളിയാർ മഠത്തിലെ തേജ് യഥാവ് ഒന്നും കൂടെ ജനിക്കേണ്ടി വരുമല്ലോ മോനെ…
അവനെ നോക്കി പുച്ഛിച്ചുകൊണ്ട് രുദ്രൻ തേജയോടായി പറഞ്ഞു..
ആരാണ് ഒന്നുകൂടെ ജനിക്കാൻ പോകുന്നതെന്ന് നോക്കാടാ..
എന്ത് നോക്കി നിൽക്കുവാടാ തല്ലിക്കൊല്ലടാ ഈ ക ****മോനെ…
തേജയുടെ ആക്രോഷം കേട്ടതും അവന്റെ കൂടെ വന്ന കൂട്ടാളികൾ എല്ലാവരും കൂടി ചേർന്ന് രുദ്രനെ വളഞ്ഞു..
തുടരും
