പ്രണയാസുരം 30

*പ്രണയാസുരം 30*
എന്തോന്നാടാ പ്രശ്നം എന്തിനാടാ നാ**** നീ എന്നെ ഇപ്പോൾ വിളിച്ചത്..

ഒരു നിമിഷം ഡെവി ആദത്തിനോട് പറയാൻ വന്നതുപോലും മറന്നുപോയി.. അത്രയും വലിയ തെറികൾ ആണല്ലോ അവന്റെ വായിൽ നിന്നും വീണത്..

അത്.. അത്..പിന്നെ ഞാൻ എന്തോ പറയാൻ വന്നതാടാ പക്ഷെ നിന്റെ ഒടുക്കലത്തെ തെറി കാരണം ഞാൻ സത്യത്തിൽ വന്ന കാര്യം മറന്നു പോയി ..

അതെയോ നന്നായി പോയി.. നീ ഒരാൾ  കാരണം.. ബാക്കി പറയാതെ ആദം ഡെവിയെ തന്നെ നോക്കി നിന്നു..

അത്രയും നേരം എന്തോ തരിപ്പിൽ നിന്നിരുന്ന ഡെവി ആദത്തിന്റെ കള്ളത്തരം കളിയാടുന്ന  ആ മുഖത്തേക്ക് ഒന്ന് നോക്കി..

എന്താടാ എന്താ നിനക്ക്‌ ആകെ ഒരു വശപിശക്ക്.. ഡെവിയുടെ ചുഴുന്നുള്ള നോട്ടത്തിൽ ആദ്യമൊന്നു ആദം പതറിയെങ്കിലും അത് മറച്ചുപിടിച്ചുകൊണ്ട് അവൻ പറഞ്ഞു.. മനുഷ്യന് ഉറക്കം വന്നിട്ട് വയ്യ അപ്പോഴാണ് അവന്റെ സിഐഡി കളി  .. പോയി കിടന്നുറങ്ങടാ നാറീ..

ടക്.. അത്രയും പറഞ്ഞു ആദം ഡോർ വലിച്ചെടച്ചു.

എന്നാലും ഇവനിതെന്താ   തന്നെ  കർത്താവേ.. തല ചൊറിഞ്ഞുകൊണ്ട് ഡെവി അവന്റെ മുറിയിലേക്ക് തന്നെ നടന്നു നീങ്ങി…

അല്പസമയം കൂടി പാർവതിയെ കാത്തു നിന്നു  ആദം പക്ഷേ അവൾ പിന്നീട് ആ ബാത്റൂമിൽ നിന്ന് പുറത്തിറങ്ങിയതേയില്ല വെയിറ്റ് ചെയ്ത് വെയിറ്റ് ചെയ്തു ആദം അവസാനം ഉറങ്ങിപ്പോയി..

പാർവതിയുടെ അവസ്ഥയും മറിച്ചെലായിരുന്നു.. അവൾക്ക് എന്തുകൊണ്ടൊ ആദത്തിന്റെ മുഖത്തേക്ക് നോക്കുവാൻ തന്നെ നാണം തോന്നി എത്രനേരം ആ ബാത്റൂമിൽ തന്നെ നിന്നെന്ന്  അവൾക്ക് പോലും അറിയില്ല.. പിന്നീട് ധൈര്യം സംഭരിച്ച് അവൾ ബാത്റൂമിൽ നിന്ന് ഇറങ്ങിയതും കണ്ടു സുഖമായി കിടന്നുറങ്ങുന്ന ആദത്തിനെ.. അവനെ ശല്യപ്പെടുത്താതെ വേഗം തറയിൽ ഒരു തുണി വിരിച്ച് അവളും കിടന്നുറങ്ങി…

രാവിലെ ആദം കണ്ണ് തുറക്കുമ്പോൾ തൊട്ടരികിൽ പാർവതി ഉണ്ടെന്നാണ് അവൻ കരുതിയത് പക്ഷേ താഴേക്ക് നോക്കിയതും കണ്ടു തുണി വിരിച്ചു കിടന്നുറങ്ങുന്ന പാർവതിയെ.. അവന് അവനോട് തന്നെ ദേഷ്യം തോന്നി താനന്ന് അങ്ങനെയൊക്കെ പറഞ്ഞതുകൊണ്ടല്ലേ അവൾ ഇപ്പോൾ നിലത്തു തന്നെ കിടക്കുന്നത്…

എന്തും വരട്ടെ എന്ന് കരുതി ആദം എഴുന്നേറ്റിരുന്ന് പാർവതിയെ ഒന്ന് നോക്കി പിന്നീട് അവളെ പതിയെ എടുത്തുയർത്തി കട്ടിൽമേലേക്ക് കിടത്തി..

ഉറക്കത്തിലും അവൾ അറിയുന്നുണ്ടായിരുന്നു അവന്റെ സാമീപ്യം,

എന്തൊരു ഉൽപ്രേരണയിൽ ആദവും പർവതിയുടെ അടുക്കലേക്കായി ചേർന്ന് കിടന്നു.. പതിയെ അവനും ഉറക്കത്തിലേക്ക് വഴുതി വീണു..

മുഖത്തേക്ക് സൂര്യപ്രകാശം അടിച്ചപ്പോഴാണ് പാർവതി പതിയെ കണ്ണുകൾ ചിമ്മി തുറന്നത്… അവൾ കാണുന്നത് തന്റെ തൊട്ടരികയിലായി തന്നെയും ചേർത്തുപിടിച്ചു കിടക്കുന്ന ആദത്തിനെയാണ്..

ഇന്നലത്തെ രാത്രിയിലെ അല്ല നിമിഷങ്ങൾ ഓർമ്മയിലേക്ക് വന്നതും അവളുടെ മുഖം ആകെ ചുവന്നു തുടുത്തുപോയി…

പാർവതി പതിയെ ശബ്ദം ഉണ്ടാക്കാതെ ആദത്തിനെ ഉണർത്താതെ എഴുന്നേറ്റ് ഫ്രഷായി വേഗം താഴോട്ട് ഇറങ്ങിപ്പോയി വീണ്ടും ഒരു മണിക്കൂറിനു ശേഷമാണ് ആദം ഉണർന്നത്..

തന്റെ തൊട്ടരികിലായി അവൻ പാർവതിയെ നോക്കിയെങ്കിലും കണ്ടില്ല സമയം നോക്കിയപ്പോൾ 8 മണി കഴിഞ്ഞിട്ടുണ്ട്.. അവൾ എഴുന്നേറ്റ് പോയിട്ടുണ്ടാകുമെന്ന് അവന് മനസ്സിലായി..

വേഗം ഫ്രഷായി താഴേക്ക് വന്നതും ആദത്തിന്റെ കണ്ണുകൾ തേടിയലഞ്ഞത് പാർവതിയെയാണ്.. ചിരിച്ചുകൊണ്ട് ടീനയുടെ കൂടെ രാവിലത്തെ ബ്രേക്ക്ഫാസ്റ്റിന്  വേണ്ടിയുള്ള ഭക്ഷണപദാർത്ഥങ്ങളുമായി ഹോളിലേക്ക് നടന്നുവരുന്നവളെ ആദം ആദ്യമായി കാണുന്നതുപോലെ നോക്കി നിന്നു..

ഇച്ചായ ദേ നോക്കിയെ അങ്ങോട്ട്.. ആൽബിൻ ഒരു താളത്തിൽ പറഞ്ഞതും ഡെവി മുന്നോട്ടു നോക്കിയതും കണ്ടു ആദം പാർവതിയെ തന്നെ കണ്ണേടുക്കാതെ നോക്കി നിൽക്കുന്നത് സത്യത്തിൽ ആ കാഴ്ച കണ്ടതും അവന് വല്ലാത്ത സന്തോഷം തോന്നി.. ആദം ജീവിതത്തിലേക്ക് മടങ്ങി വന്നിരിക്കുന്നു…

പെട്ടെന്നാണ് തന്റെ കാഴ്ചയെ മറച്ചുകൊണ്ട് ഡെവി അവന്റെ മുന്നിലായി വന്നുനിന്നത്.. പിന്നീട് ഡെവി  അവനെ നോക്കി വെളുക്കനെ  ചിരിക്കാനും മറന്നില്ല..

അവന്റെ മുഴുവൻ പല്ലു കാട്ടിയുള്ള ചിരി കണ്ടതും സത്യത്തിൽ ആദത്തിന് വിറഞ്ഞു കയറി ഹോ പണ്ടാരം വന്നല്ലോ പാഷാണത്തിൽ   കൃമി ഇവൻ എങ്ങനെയാണ് കർത്താവേ എന്റെ കഞ്ഞിയിൽ പാറ്റ ഇടുവാൻ വേണ്ടി കൃത്യം എന്റെ മുന്നിൽ തന്നെ വന്നു പെടുന്നത് ..

ഹ്മ്മ്മ്മ് എന്താണ് ആദം നീ എന്നെ ഇങ്ങനെ നോക്കി നിൽക്കുന്നത്  മുഖത്ത് അല്പം നാണം വരുത്തി  ഡെവി ആദത്തിനോടായി ചോദിച്ചു.. അതിനാദം ഡെവിയുടെ ചെവിയിലായി എന്തോ ഒന്ന് പറഞ്ഞതും ഡെവിടെ കണ്ണുകൾ താനേ മിഴിഞ്ഞു പോയി..

ഹോ എന്തൊരു തെറിയാണ് വെറൈറ്റി ആണെന്ന് തോന്നുന്നു..

തല ഒന്ന് കുടഞ്ഞുകൊണ്ട് ആദത്തെ ഇരുത്തി നോക്കി ഡെവിയും അവന്റെ പുറകെയായി ഭക്ഷണം കഴിക്കുവാനായി പോയി…

ആദം ഡെവിയോട് എന്തൊക്കെയോ സംസാരിച്ചുകൊണ്ട് ഓഫീസിലേക്ക് കയറി വന്നു… ഈ സമയമെല്ലാം ആദത്തിന്റെ മനസ്സിൽ പാർവതി ആയിരുന്നു അവളോട് ഒന്ന് നേരാവണ്ണം സംസാരിക്കാൻ കഴിഞ്ഞില്ല…  പാർവതിയുടെ മുഖം ഓർത്തുകൊണ്ട് തന്നെ ക്യാബിൻ തുറന്ന് അകത്തേക്ക് കയറിയ ആദം ചെയറിലായി പിന്തിരിഞ്ഞിരിക്കുന്ന വ്യക്തിയെ കണ്ട് അവന്റെ കണ്ണുകൾ ഒന്ന് ചുരുങ്ങി..

ക്യാബിന്റെ വാതിൽ ആരോ തുറക്കുന്നതുപോലെ തോന്നിയവൾ മുന്നിൽ നിൽക്കുന്നആദത്തിനെ  കണ്ടതും അവളുടെ കണ്ണുകൾ ഒന്നും വിടർന്നു.. ആദത്തിന്റെ       മുഖം ആകെ ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയിരുന്നു..

ഒരു വശ്യമായ പുഞ്ചിരിയോടെ രാധിക അവനെ തന്നെ നോക്കി എഴുന്നേറ്റുനിന്നു..

ആരോട് ചോദിച്ചിടാടി  നീ  എന്റെ ഓഫീസിലേക്ക് കയറി വന്നത്..

ആരോടും ചോദിച്ചിട്ടില്ല ആദം എനിക്ക് തോന്നി ഞാൻ വന്നു.. എനിക്ക് നിന്നോട് അൽപ്പം സംസാരിക്കാൻ ഉണ്ട്..

എനിക്ക് നീ പറയുന്നത് ഒന്നും കേൾക്കാൻ താല്പര്യം ഇല്ല ദയവുചെയ്ത് നീ ഇവിടുന്ന് ഇറങ്ങി പോകണം.. എന്നെ ഭ്രാന്ത് പിടിപ്പിക്കാൻ നിൽക്കരുത് എനിക്കത് ഇഷ്ടമുള്ള കാര്യമില്ല so please getout.. മുഖമെല്ലാം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയെങ്കിലും സംയമനം പാലിച്ചുകൊണ്ട് ആദം ഡോറിന് നേരെ വിരൽ ചൂണ്ടി രാധികയോടായി പറഞ്ഞു..

സത്യത്തിൽ രാധികക്ക് ആദത്തിനെ കൊല്ലുവാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു അപമാനം അത് ഒരിക്കലും താൻ വെച്ച് പൊറുപ്പിക്കുന്ന ഒന്നല്ല പക്ഷേ കാര്യം തന്റേതായതുകൊണ്ട് തന്നെയാണ് ഒന്നും മിണ്ടാതെ അവൾ അവിടെ നിൽക്കുന്നത്..

ആദം എന്തിനാണ് നീ എന്നോട് ഇങ്ങനെ ദേഷ്യപ്പെടുന്നത്  ഞാൻ നിന്നോട് ഒന്ന് സംസാരിക്കാൻ വേണ്ടി വന്നതല്ലേ അകത്ത് ദേഷ്യം ഉണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ വശ്യമായ ഒരു പുഞ്ചിരി എടുത്ത് അണിഞ്ഞു കൊണ്ട് രാധിക ആദത്തിനോടായി പറഞ്ഞു..

സത്യത്തിൽ ഞാൻ ഇന്ന് വന്നതിന്റെ ഉദ്ദേശം നിനക്ക്  ഗുണം നൽകുന്ന ഒരു കാര്യം പറയുവാനാണ്..

ഗുണം എന്തു ഗുണം ആദം  തന്റെ ഇരു പുരികങ്ങൾ ഒന്ന് ചുരുക്കി കൊണ്ട് ചോദിച്ചു..

  അത് പിന്നെ കാര്യം പഴയതു തന്നെയാണ് ഞാൻ അന്ന് വെച്ച പ്രൊപ്പോസൽ നീ അത് ഏറ്റെടുത്തെ പറ്റൂ നീ എന്നെ സ്വീകരിക്കണം… ബിക്കോസ് ഞാൻ നിന്നെ അത്രയും പ്രണയിക്കുന്നുണ്ട് ആദം നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല..

പാർവതി പറയുന്നതെല്ലാം കേട്ട് ഒരു ശ്രോതാവിനെ പോലെ ആദം ഒന്നും മിണ്ടാതെ നിന്നു പിന്നീട് അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു..

ചിരിച്ചു നിൽക്കുന്ന ആദത്തെ കണ്ടതും രാധികയുടെ കണ്ണുകൾ ഒന്ന് വിടർന്നു… ആദം തന്നെ സ്വീകരിക്കുമെന്ന് തന്നെ അവൾ മനസ്സിൽ ഉറപ്പിച്ചു.. ഒരു നിമിഷം പട്ടിക്കാട്ട് കാരിയായ പാർവതിയെ ഓർമ്മ വന്നതും അവളുടെ മുഖത്തൊരു പുച്ഛമാണ് വിടർന്നത്..

എന്താ ആദം  നീ പുഞ്ചിരിക്കുന്നത് അതിനർത്ഥം നിനക്കെന്നെ ഇപ്പോഴും ഇഷ്ടമുണ്ടെന്നല്ലേ…

പുഞ്ചിരിച്ചു കൊണ്ട് തന്നെ ആദം വീണ്ടും രാധികയുടെ മുഖത്ത് നോക്കി പറഞ്ഞു “നീ സ്ത്രീകൾക്ക് പോലും ഒരു അപമാനം ആണല്ലോ രാധിക  എത്ര പറഞ്ഞാലും ഒരു ഉളുപ്പുമില്ലാതെ വീണ്ടും വീണ്ടും എന്റെ അടുക്കലേക്ക് വരാൻ നിനക്ക് തന്നെ നാണം തോന്നുന്നില്ലേ..എന്റെ കയ്യിൽ നിന്നും എത്ര അടി നീ ഇരന്ന്  വാങ്ങിയിട്ടുണ്ട് എന്നിട്ടും നിന്റെ ഈ ചങ്കൂറ്റം അത് ഞാൻ സമ്മതിച്ചിരിക്കുന്നു”…

ആദത്തിന്റെ വാക്കുകൾ തന്റെ മുഖത്ത് അടിയേറ്റത് പോലെയാണ് രാധികയ്ക്ക് തോന്നിയത്…

ആദം അല്പം കൂടി രാധികയുടെ അടുക്കലേക്ക്  നീങ്ങി നിന്നുകൊണ്ട് അവളുടെ മുഖത്തേക്ക് തന്റെ മുഖം അടിപ്പിച്ചു വെച്ചു കൊണ്ട് പറഞ്ഞു” കാതു തുറന്നു കേട്ടൊ  രാധിക ഈ ജന്മവും ഇനിയുള്ള ജന്മങ്ങളിലും എനിക്കൊരു കൂട്ട് ഉണ്ടെങ്കിൽ അതെന്റെ പാർവതി മാത്രമാണ് ഈ ആദത്തിന്റെ പാതിയായി കർത്താവ് തീരുമാനിച്ച് എന്നിലേക്ക് എത്തിച്ചവളാണ് എന്റെ പാർവതി അവളെ മാത്രമേ ആദം സ്നേഹിക്കുകയുള്ളൂ സ്നേഹിക്കുന്നുള്ളൂ ഇനി സ്നേഹിക്കുകയും ഉള്ളൂ”..

അത്രയും പറഞ്ഞ് ആദം രണ്ടടി പിറകോട്ടേക്ക് മാറി നിന്നു….

” ഇനിമേലിൽ എന്റെയോ എന്റെ പാർവതിയുടെയോ നിഴൽ വട്ടത്ത് പോലും നിന്നെ ഇനി കാണരുത് ഒരു സമാധാനമായ ജീവിതമാണ് ഞാൻ ആഗ്രഹിക്കുന്നത് so അത്രയും പറഞ്ഞ് വാതിലിന്റെ നേർക്ക് കൈ ചൂണ്ടി  അവൻ..

ദേഷ്യം കൊണ്ട് കണ്ണുകളെല്ലാം ചുവന്ന രാധിക   ആദത്തിനെ നോക്കി പല്ലു കടിച്ചുകൊണ്ട് ഒന്നും പറയാതെ പുറത്തേക്ക് കാറ്റ് പോലെ ഇറങ്ങിപ്പോയി …

കാറിൽ കയറിയിരുന്നതും രാധിക ആദം പറഞ്ഞ ഓരോ വാക്കുകളും ചെവിയിലൂടെ അലയടിച്ചു കൊണ്ടേയിരുന്നു… പാർവതി ഇനി ജീവിച്ചിരിക്കുവാൻ പാടില്ല എന്റെ ആദത്തിനെ എനിക്ക് വേണം അതിന് തടസ്സം ആയിട്ട് നീയാണ് ഇപ്പോൾ ഞങ്ങൾക്കിടയിൽ ഉള്ളത്..

പക്ഷേ എങ്ങനെ അവളെ നേരിട്ട് എന്തെങ്കിലും ചെയ്താൽ  അതിന് പിന്നിൽ ഞാനാണെന്ന് ആദത്തിന് പെട്ടെന്ന് തന്നെ മനസ്സിലാക്കും.. പാർവതിയെ ഒഴിവാക്കാൻ വേറെ എന്തെങ്കിലും വഴി കാണണം.. എന്തെങ്കിലും വഴിയുണ്ടോ? പെട്ടെന്ന് അവൾക്ക് അവളുടെ ഏട്ടനെ ഓർമ്മ വന്നത്.. ഏട്ടൻ വിചാരിച്ചാൽ എന്തെങ്കിലും നടക്കും…

മഹേഷിന്റെ മുഖം ഓർമ്മയിലേക്ക് വന്നതും അവൾ വേഗം വണ്ടി സ്റ്റാർട്ട് ചെയ്ത് അവന്റെ ഓഫീസിലേക്ക് പറത്തിവിട്ടു..

എന്തുകൊണ്ടൊ ഓഫീസിൽ ഇരുന്ന് ആദത്തിന് വല്ലാത്ത ഒരു അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ ഡെവിയോട് പറഞ്ഞു അവൻ വീട്ടിലേക്ക് ഇറങ്ങി. ആദം ഇല്ലാതെ ഡെവിക്കും പിന്നീട് ഓഫീസിൽ ഇരിക്കാൻ തോന്നിയില്ല അതുകൊണ്ട് അവന്റെ കൂടെ അവനും തറവാട്ടിലേക്ക് തിരിച്ചു പോന്നു ..

കുരിശിങ്കലിലേക്ക് കയറുമ്പോൾ കണ്ടു ആലിസമ്മച്ചിയും വല്യമ്മച്ചിയും പുറത്ത് ആരെയോ നോക്കി നിൽക്കുന്നത്..

നിങ്ങളെന്താ രണ്ടുപേരും ഇവിടെ ഇങ്ങനെ നിൽക്കുന്നത്..

അത് പിന്നെ എടാ പാറു മോള് ഒന്ന് അമ്പലത്തിൽ പോകണം എന്ന് പറഞ്ഞിരുന്നു.. പോയിട്ട് ഏകദേശം ഇപ്പോൾ ഒരു മണിക്കൂർ ആയി കൊച്ച് ഇതുവരെയായിട്ടും തിരിച്ചു വന്നിട്ടില്ല…

അത്രയും നേരം പുഞ്ചിരിച്ചു നിന്നിരുന്ന ആദത്തിന്റെയും ഡെവിയുടെ മുഖം പെട്ടെന്നാണ് മാറിയത്..

What!!!!!!

നിങ്ങൾക്കൊക്കെ ഇത്ര ഉത്തരവാദിത്തമേ ഉള്ളൂ ഞാൻ പറഞ്ഞതല്ലേ പാർവതിയെ പുറത്തേക്ക് അങ്ങനെ തനിച്ച് വിടരുതെന്ന്.. രാധിക തക്കം പാർത്തിരിക്കുകയാണ് അവളെ അപകടപ്പെടുത്തുവാൻ..

ഡെവി ടാ നീ ഒന്ന് അന്വേഷിക്ക് ഞാനെന്ന ഞാനൊന്ന് ആ  ക്ഷേത്രം വരെ പോയിട്ട് വരാം.. തിരിച്ച് ഡെവിയുടെ  മറുപടിക്ക് കാത്തുനിൽക്കാതെ ആദം കാർ എടുത്ത് പറത്തി വിട്ടു..

ക്ഷേത്രത്തിലെത്തി വണ്ടി നിർത്തി നോക്കിയതും കണ്ടു മുകളിൽ നിന്ന് താഴത്തേ പടികൾ ഇറങ്ങി വരുന്ന പാർവതിയെ.. അപ്പോഴാണ് അവന് ശ്വാസം നേരെ വീണത്..

നടന്നുകൊണ്ട്   മുന്നിലേക്ക് നോക്കിയ പാർവതി ആദത്തെ കണ്ടതും ഒന്ന് അന്തംവിട്ടു പിന്നീട് അവനെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു..

അത്രയും നേരം ഗൗരവത്തിൽ നിന്നിരുന്ന ആദത്തിന്റെ മുഖം ഒന്ന് അയഞ്ഞിരുന്നു പാർവതിയെ കണ്ടപ്പോൾ കേരള സെറ്റ് സാരിയിൽ അവൾ അതിസുന്ദരിയാണെന്ന് അവനാ സമയം തോന്നി..

എന്താ നീ  വൈകിയത്..

അ… അത് പിന്നെ ദീപാരാധന കഴിയാൻ അല്പം വൈകി അതാണ്..

ഹ്മ്മ്മ് വീട്ടിൽ എല്ലാവരും കാത്തുനിൽക്കുകയാണ്.. അത്രയും പറഞ്ഞ് ആദം ഡെവിയെ വിളിച്ച് പാർവതിയെ  കണ്ട കാര്യം പറഞ്ഞു…

പാർവതി ഓർക്കുകയായിരുന്നു ആദത്തിന്റെ കൂടെയുള്ള ഈ യാത്ര താൻ എത്രയോ സ്വപ്നം കണ്ടിട്ടുണ്ട്.. ഒന്നും മിണ്ടുന്നില്ലെങ്കിലും ഇരു മനസ്സുകൾ തമ്മിൽ ഒരായിരം വാക്കുകൾ സംസാരിക്കുന്നുണ്ടായിരുന്നു ആ  സമയം ..

തറവാട്ടിലേക്കുള്ള വഴിയെല്ലാ പോകുന്നതെന്ന് തോന്നിയ പാർവതി ആദത്തിന്റെ മുഖത്തേക്ക് നോക്കിയതും ആദം മുന്നോട്ടു നോക്കിക്കൊണ്ട് പാർവതിയോട് പറഞ്ഞു നമ്മൾ തറവാട്ടിലേക്ക് അല്ല എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട്..

അതിന് പാർവതി ഒന്നും പറഞ്ഞില്ലെങ്കിലും ആദം തന്നോട് എന്തായിരിക്കും പറയാൻ പോകുന്നത് എന്ന ചിന്തായവളെ വല്ലാതെ അലട്ടിയിരുന്നു..

അരവിന്ദൻ തന്റെ മുന്നിൽ ആരോ ഇരിക്കുന്നത് പോലെ തോന്നി കണ്ണുകൾ തുറക്കുവാൻ ശ്രമിച്ചു.. അല്പം നേരത്തെ ശ്രമത്തിനൊടുവിൽ കണ്ണുകൾ തുറന്ന അവൻ മുന്നിലിരിക്കുന്ന പെണ്ണിനെ കണ്ട് അവന്റെ കണ്ണുകൾ ഒന്നു വിടർന്നു..

  മുന്നിലിരിക്കുന്ന പെണ്ണിനെ മനസ്സിലാകാതെ അരവിന്ദൻ അവളെ തന്നെ നോക്കിയിരുന്നു.

ഹലോ അരവിന്ദൻ.. ഞാൻ രാധിക.. വളച്ചു കെട്ടില്ലാതെ ഞാൻ ഒരു കാര്യം പറയാം   ഞാൻ അരവിന്ദനെ കാണുവാൻ വേണ്ടി വന്നതാണ് എനിക്ക് അരവിന്ദന്റെ ഒരു സഹായം വേണം..

രാധിക സഹായം എന്ന് പറഞ്ഞപ്പോൾ അരവിന്ദൻ തന്റെ തച്ചുടഞ്ഞു കിടക്കുന്ന ശരീരത്തിലെ ഒന്ന് നോക്കി..

അതിന്റെ അർത്ഥം മനസ്സിലായത് പോലെ രാധിക  പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. ഇപ്പോൾ ഈ അവസ്ഥയിൽ അല്ല ഇതെല്ലാം മാറി ഒന്ന് എഴുന്നേൽക്കുമല്ലോ അപ്പോൾ..

എനിക്ക് അങ്ങോട്ട്..

മനസ്സിലായില്ല എന്നല്ലേ പറയാൻ വരുന്നത്… ആക്ച്വലി ഞാൻ തന്നെ പോലെ ഒരുത്തന് വേണ്ടി കാത്തിരിക്കുകയായിരുന്നു.. കുരിശിങ്കലിലെ ആദമല്ലേ തന്നെ ഈ അവസ്ഥയിൽ ആക്കിയത്.. രാധിക അങ്ങനെ ചോദിച്ചതും ആദത്തിന്റെ മുഖം അരവിന്ദന്റെ മനസ്സിലേക്ക് ഇരച്ചു കയറി വന്നു അവന്റെ മുഖം ദേഷ്യതാൽ  വലിഞ്ഞു മുറുകി..

Ok cool അതൊക്കെ നമുക്ക് പിന്നീട് സംസാരിക്കാം പിന്നെ ഞാൻ ആരാണെന്നുള്ള ചോദ്യം ഇപ്പോഴും തനിക്ക് മനസ്സിലായിട്ടില്ല എന്ന്   അറിയാം. ഞാൻ ആദത്തിന്റെ മുൻ ഭാര്യയായിരുന്നു.. ചില കാരണങ്ങൾ കൊണ്ട് ഞങ്ങൾ തമ്മിൽ ഡിവോഴ്സ് ആയി പക്ഷേ എനിക്കിപ്പോൾ ആദതിനെ വേണം അതിനു തടസ്സം പാർവതിയാണ്…

നിനക്ക് പാർവതിയെ ആണല്ലോ വേണ്ടത്.. ഞാൻ അറിഞ്ഞു നീ ആ തറവാട്ടിൽ പോയ കാര്യം ശരിക്കും കയറി ഇറങ്ങിയിട്ടുണ്ട് അല്ലേ ആദം അവൾ അവന്റെ ശരീരത്തിലൂടെ ഒരു നോട്ടപ്രദക്ഷിണം നടത്തിക്കൊണ്ട് ഒരു പുച്ഛചിരിയോടെ ചോദിച്ചു..

എന്തായാലും താൻ എഴുന്നേൽക്കു എന്നിട്ട് നമുക്ക് രണ്ടുപേർക്കും ഒന്ന് ഇരുന്ന് സംസാരിക്കണം..

ഹാ ഈ ഹോസ്പിറ്റലിലെ ചിലവിന്റെ കാര്യം ഓർത്ത് വിഷമിക്കേണ്ട താനടക്കം ഈ മൂന്ന് പേരുടെയും എല്ലാ കാര്യങ്ങളും ഞാൻ നോക്കിക്കോളാം. അതിനുള്ള ആൾക്കാരെ ഏർപ്പാടാക്കിയിട്ടുണ്ട്.. എത്രയുംപെട്ടെന്ന് എഴുന്നേൽക്കാൻ നോക്ക് അങ്ങനെയാണെങ്കിൽ പാർവതിയെ നിനക്ക് അത്രയും പെട്ടെന്ന് തന്നെ കിട്ടും..

അത്രയും പറഞ്ഞ്    തന്റെ സൺഗ്ലാസ് എടുത്തു കണ്ണിൽ വച്ചുകൊണ്ട് അവൾ അവരെ നോക്കി നടന്നു നീങ്ങി..

പാർവതി എന്ന മോഹം നടക്കുവാൻ ഒരുപാട് പ്രയാസങ്ങൾ നേരിടേണ്ടി വരും എന്ന് കരുതിയ അരവിന്ദന് രാധികയുടെ വാക്കുകൾ ഒരു ആശ്വാസം തന്നെയായിരുന്നു…

പാർവതി നീ എന്റേത് തന്നെയാണ് പെണ്ണേ അതുകൊണ്ടാണല്ലോ ഓരോരുത്തരായി സഹായം തേടി എന്റെ അടുക്കലേക്ക് തന്നെ വരുന്നത്.. വൈകാതെ നീ അരവിന്ദന്റെ കയ്യിൽ കിടന്ന് പിടയുമെടി…

തുടരും

Leave a Reply

You cannot copy content of this page