രുദ്രാക്ഷം 69

*രുദ്രാക്ഷം 69*
കൃഷ്ണപുരം കൊട്ടാരം…

രാകേഷും അവന്റെ അമ്മ മീനാക്ഷിയും പരസ്പരം സംസാരിച്ചുകൊണ്ടിരിക്കുമ്പോഴണ് കോവിലകത്തിന് മുന്നിൽ ഒരു കാർ വന്നു നിന്നത് അതിൽ നിന്നും ഇറങ്ങുന്ന വ്യക്തികളെ കണ്ടതും രാകേഷ് സംശയത്തോടെ അവിടേക്ക് തന്നെ നോക്കി നിന്നു എന്നാൽ മീനാക്ഷിയുടെ മുഖത്ത് ആദ്യം സംശയം നിഴലിച്ചു പിന്നീട് സൂക്ഷിച്ചു നോക്കിയതും അവരുടെ മുഖത്തേക്ക് ദേഷ്യം ഇരച്ച് കയറുവാൻ അധിക സമയം വേണ്ടിവന്നില്ല..

എടി നിൽക്കെടി ഒരുമ്പെട്ടവളെ അവിടെ ആരോട് ചോദിച്ചിട്ടാടി നീ ഈ കൊട്ടാരത്തിലേക്ക് കാലെടുത്ത് കുത്തിയത്..

ഒരു നിമിഷം മീനാക്ഷിയുടെ പ്രവർത്തിയിൽ ഞെട്ടിത്തരിച്ചു കൊണ്ട് രാകേഷ് തന്റെ അമ്മയെ തന്നെ നോക്കിയിരുന്നു.. ഈ സമയം മുറ്റത്ത് നിൽക്കുന്ന രണ്ട് പേരെയും രാകേഷ് സൂക്ഷിച്ചുനോക്കി സത്യത്തിൽ അവന് ആ വന്നവർ ആരാണെന്ന് മനസ്സിലായിട്ടില്ലായിരുന്നു..

ചേച്ചി ഞാൻ…

ലളിത കരഞ്ഞുകൊണ്ട് മീനാക്ഷിയോട് എന്തോ പറയുവാൻ വന്നു..

ചി!! നിർത്തെടി ചേച്ചിയോ ആരുടെ ചേച്ചി.. ഈ കൊട്ടാരത്തിന്റെ  മുഖത്ത് കരിവാരിത്തേച്ച് എവിടെയോ ഉള്ള ഒരു ദരിദ്രവാസിയുടെ കൂടെ ഇറങ്ങിപ്പുറപ്പെട്ട അവളിപ്പോൾ വന്നിരിക്കുന്നു ബന്ധം കൂടുവാൻ ഇവിടെ നിന്റെ ആരുമില്ല കടക്ക് പുറത്ത്.

പുറത്തേക്ക് കൈചൂണ്ടി കൊണ്ട്   ലളിതായോടായി പറഞ്ഞു മീനാക്ഷി..

ചേച്ചി അങ്ങനെ പറയരുത് ഞാൻ അച്ഛനെ ഒന്ന് കാണുവാൻ വേണ്ടി വന്നതാണ്.. കണ്ടിട്ട് ഞാൻ വേഗം പൊയ്ക്കോളാം എന്റെ കൂടെ മിത്രമോളും ഉണ്ട് സന്തോഷത്തോടെ ലളിത മീനാക്ഷിയോട് പറഞ്ഞു..

ഹേ മിത്രയോ!!

മീനാക്ഷി  പകച്ചുകൊണ്ട് ലളിതയോട് ചോദിച്ചു…

ഈ സമയം മിത്ര അവരുടെ കൂടെ ഉണ്ടെന്നറിഞ്ഞ രാകേഷിന്റെ കണ്ണുകളിൽ കാമം കത്തിയാളി..

തങ്ങളുടെ പിറകിലുള്ള കാറിലേക്ക് തിരിഞ്ഞുനോക്കുന്ന ലളിതയെ കണ്ടതും രാകേഷും അവിടേക്ക് നോക്കി കാറിലെ പിറകിലെ സീറ്റിൽ നിന്നും ഇറങ്ങി വരുന്ന മിത്രയെ കണ്ട് രാകേഷിന്റെ കണ്ണുകൾ വെട്ടി തിളങ്ങി…..

മിത്രയുടെ ശരീരത്തിലൂടെ രാകേഷിന്റെ കണ്ണുകൾ ഒഴുകി നടന്നു..

മുന്നത്തേക്കാളും പെണ്ണൊന്നു പുഷ്പിച്ചിട്ടുണ്ട് എന്ന് അവൻ മനസ്സിൽ പറഞ്ഞു… പക്ഷേ പെട്ടെന്നാണ് രാകേഷിന് രുദ്രന്റെ നെഞ്ചിൽ ചേർന്ന് നിന്ന മിത്രയുടെ മുഖം ഓർമ്മ വന്നത് അത്രയും നേരം അവളെ കാമ കണ്ണുകളോടെ നോക്കി നിന്ന രാകേഷിന്റെ കണ്ണുകളിൽ പകയാളി.

ഈ സമയം മീനാക്ഷി മിത്രയേ കണ്ടതും ദേഷ്യം കൊണ്ട് വിറച്ച് ഓടിവന്ന് മിത്രയുടെ കവിൾ നോക്കി ഒരൊറ്റ അടി ആയിരുന്നു ..

സത്യത്തിൽ അവരുടെ പെട്ടെന്നുള്ള പ്രവർത്തിയിൽ എല്ലാവരും പകച്ചു നിന്നുപോയി..

കണ്ണുകൾ നിറച്ചുകൊണ്ട് മിത്ര മീനാക്ഷിയെ തന്നെ നോക്കി നിന്നു..

എടി ഉരുമ്പട്ടവളെ വർഷങ്ങൾക്കു മുന്നേ ഈ കൊട്ടാരത്തിനേ കരിവാരിത്തേച്ചി എന്റെ അനിയത്തി എന്ന് പറയുന്ന ഇവൾ ഈ വീട് വിട്ട് ഇവിടെ നിന്നും ഇറങ്ങിപ്പോയതാണ് ഇപ്പോൾ എന്റെ സഹോദരന്റെ മകളായ നീയും ആ പ്രവർത്തി ചെയ്തു അല്ലേടി… എന്റെ മകന്റെ ഭാര്യയായി ഇവിടെ നിൽക്കാമെന്ന് പറഞ്ഞപ്പോൾ നിനക്ക് അഹങ്കാരം എന്നിട്ട് ഇപ്പോൾ ഏതവന്റെ കൂടെയാടി നിന്റെ താമസം പറയടി പറയാൻ…

മിത്രയുടെ മുടിക്കു പിടിച്ചുകൊണ്ട് മീനാക്ഷി അവളോട് അലറിക്കൊണ്ട് ചോദിച്ചു..

ഹേ നിങ്ങൾ ഇത് എന്താണ് ചെയ്യുന്നത് സ്ത്രീയെ വിട് വിടാൻ അല്ലേ പറഞ്ഞത്..

രാജശേഖരൻ ഓടിവന്ന് മീനാക്ഷിയിൽ നിന്നും മിത്രയെ മോചിപ്പിക്കാൻ ശ്രമിച്ചുകൊണ്ടു പറഞ്ഞു..

ചി!!!നീയാരാടാ എന്നോട് കൽപ്പിക്കുവാൻ.. എവിടെയോ കിടക്കുന്ന ദരിദ്രവാസിയായ നിന്റെ കൂടെ ചിലപ്പോൾ എന്റെ അനിയത്തി വന്നിട്ടുണ്ടാകും എന്ന് കരുതി എന്നെ ഭരിക്കുവാൻ വന്നാൽ ഉണ്ടല്ലോ.. ഇത് ഞങ്ങളുടെ കുടുംബ കാര്യമാണ് ഇതിൽ ഇടപെടേണ്ട ആവശ്യമില്ല നിനക്ക് മനസ്സിലായല്ലോ ഇപ്പോൾ തന്നെ ഈ നിമിഷം നീ ഇവളെയും കൊണ്ട് ഈ കോവിലകത്ത് നിന്നും ഇറങ്ങണം…

ഗേറ്റിന്റെ വശത്തേക്ക് വിരൽ ചൂണ്ടിക്കൊണ്ട് മീനാക്ഷി അലറി രാജശേഖരനോടും ലളിതയോടും പറഞ്ഞു..

മീനാക്ഷി അത്രയും പറഞ്ഞിട്ടും രണ്ടുപേരും അവരെ തന്നെ നോക്കി നിൽക്കുന്നത് കണ്ടതും രാകേഷ് ഓടിവന്ന് രാജശേഖരന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചുകൊണ്ട് അയാളോട് ചോദിച്ചു..

തനിക്ക് എന്താടോ എന്റെ അമ്മ പറഞ്ഞത് മനസ്സിലാകുന്നില്ലേ   ഇറങ്ങടോ ഇവിടെനിന്ന്..

രാകേഷ് രാജശേഖരനേ നോക്കി അലറിക്കൊണ്ടു പറഞ്ഞു അയാളെ പിടിച്ചു തള്ളി..

അയ്യോ ശേഖരേട്ടാ നില തെറ്റി വീഴാൻ പോയ രാജശേഖരനേ ലളിത ഓടിച്ചെന്ന് പിടിക്കുവാൻ ഒരുങ്ങി പക്ഷേ അതിനു മുന്നേ തന്നെ രണ്ട് ബലിഷ്ടമായ കൈകൾ അയാളെ താങ്ങിയിരുന്നു..

മുൻപോട്ട് നോക്കിയ രാകേഷ് വലിഞ്ഞു മുറുകിയ മുഖത്തോടെ തന്നെ നോക്കി നിൽക്കുന്ന സാക്ഷാൽ രുദ്ര ദേവിനെ കണ്ട് വിറങ്ങലിച്ചു പോയി..

പക്ഷേ  അവന് ഭയം എന്ന വികാരം മാറി അവിടെ ദേഷ്യം ഇരച്ചു കയറാൻ അധികനേരം വേണ്ടിവന്നില്ല രുദ്രൻ തന്നെ മർദ്ദിച്ചത് ഓർമ്മ വന്നതും രാകേഷ് രുദ്രന്  നേർക്ക്   പാഞ്ഞടുത്തു..

ഡാാാാാ!!!!!

ആാാാാ!!!!ആാാാാ!!!

മുൻപോട്ടേക്ക് നോക്കിയ എല്ലാവരും മുന്നിലെ കാഴ്ചയിൽ തരിച്ചു നിന്നപ്പോയി രാകേഷിന്റെ ഇരു കൈകളും പിറകിലേക്ക് പിടിച്ച് തിരിച്ചു ഒടിച്ചു കളഞ്ഞു രുദ്രൻ..

അയ്യോ എന്റെ മോനേ.. വിടെടാ എന്റെ മോനേ  മീനാക്ഷി ഓടിവന്ന്  രുദ്രനിൽ നിന്നും തന്റെ മകൻ രാകേഷിനെ അകറ്റി മാറ്റുവാൻ നോക്കി..

..

ഒരു നിമിഷം മീനാക്ഷി കണ്ണുകൾ തുറിച്ച് കൊണ്ട്  രുദ്രനെ തന്നെ നോക്കി നിന്നു പിന്നീട് വേദന സഹിക്കാൻ കഴിയാതെ അവർ നിലത്തേക്ക് കുനിഞ്ഞുകൂടി ഇരുന്നു പോയി.. അവർക്ക് തന്റെ തലയിൽ ആരോ ഇരുമ്പ് കൂടം കൊണ്ട് അടിച്ച ഒരു പ്രതീതിയായിരുന്നു അപ്പോൾ ഉള്ളത്…

ഈ സമയം രുദ്രൻ മീനാക്ഷിയെ കൈവീശി അടിക്കുന്നത് കണ്ടതും ലളിതയും രാജശേഖരനും മിത്രയും  ഞെട്ടിത്തരിച്ചു നിന്നുപോയി..

  തന്റെ അമ്മയെ അടിച്ച രുദ്രനെ കൊല്ലുവാൻ ഉള്ള ദേഷ്യത്തോടെ പിന്തിരിഞ്ഞു അവനെ അക്രമിക്കാൻ നോക്കിയ രാകേഷിനെ അതിന് അനുവദിക്കാതെ നിലത്തിട്ട്  അവന്റെ നട്ടെല്ല് നോക്കി ഒരൊറ്റ ചവിട്ടായിരുന്നു രുദ്രൻ…

ആാാാാ ¡¡¡¡¡¡¡¡¡

ഒരക്ഷരം മിണ്ടുവാൻ സാധിക്കാതെ തന്റെ മകൻ കിടന്ന് ആർത്തുലിച്ചു കരയുന്നതു നോക്കി ഒരു മരവിച്ച അവസ്ഥയിൽ ഇരുന്നു പോയി മീനാക്ഷി …

ആർത്തു കരയുന്ന രാകേഷിനെ നോക്കി ഒന്ന് പുച്ഛിച്ചുകൊണ്ട്  രുദ്രൻ മീനാക്ഷിയുടെ അടുത്തായി കുനിഞ്ഞിരുന്നു.. തന്റെ അടുക്കൽ മുറുകിയ മുഖത്തോടെ ഇരിക്കുന്ന രുദ്രനെ കണ്ടതും മീനാക്ഷി അറിയാതെ പിറകോട്ടയ്ക്ക് നിരങ്ങിപ്പോയി…

നിങ്ങൾക്ക് ഇപ്പോൾ ഈ അടി തന്നത് എന്തിനാണെന്ന് അറിയുമോ എന്റെ ഭാര്യയുടെ മേൽ കൈകൾ വച്ചതിന്

മിത്ര തൃക്കോട്ട് കോവിലകത്തെ രുദ്രദേവിന്റെ ഭാര്യയാണ് അവളെ നുള്ളി നോവിച്ചാൽ പ്രായവും സ്ഥാനവും ഒന്നും ഞാൻ നോക്കില്ല..

പിന്നെ നിങ്ങൾ എന്താ പറഞ്ഞത് നിങ്ങളുടെ സഹോദരി ഏതോ ദരിദ്രവാസിയുടെ കൂടെ ഒളിച്ചോടിപ്പോയി എന്നോ കാതു തുറന്നു കേട്ടോ സ്ത്രീയെ നിങ്ങളുടെ അനിയത്തി ഇപ്പോൾ ജീവിക്കുന്നത് രാജ്ഞിയായിട്ടാണ് ത്രിക്കോട്ട് കോവിലകത്തെ തമ്പുരാൻ രാജശേഖര വർമ്മയാണ് നിങ്ങളുടെ അനിയത്തിയുടെ ഭർത്താവ്.

ഒരു നിമിഷം രുദ്രന്റെ തുറന്നുള്ള വെളിപ്പെടുത്തൽ  മീനാക്ഷി ഇടിവെട്ടേറ്റത് പോലെ നിന്നുപോയി.. തന്റെ അനിയത്തി ഇത്രയും വലിയ പ്രതാപമുള്ള ഒരു കോവിലകത്തെക്കാണ് പോയത് എന്ന് ഓർത്ത് അവർക്ക് മനസ്സിൽ അതിയായ കുശുമ്പ് തോന്നി.. അതേസമയം തന്റെ മകന്റെ ആർത്തുലച്ച കരച്ചിൽ കേട്ട് മീനാക്ഷി ദയനീയമായി രാകേഷിനെ നോക്കി കണ്ണുനിറച്ചു ഇരുന്നു..

ചെറിയമ്മ ക്ഷമിക്കണം  എന്റെ പെണ്ണിന്റെ മേലാണ് നിങ്ങളുടെ ചേച്ചി എന്ന് പറയുന്ന സ്ത്രീ കൈ വച്ചത് അതുകൊണ്ടാണ് ഞാൻ അവരെ തിരിച്ചടിച്ചത് എനിക്കതിൽ യാതൊരു കുറ്റബോധവും ഇല്ല..

സത്യത്തിൽ ലളിത തന്നോട് ദേഷ്യപ്പെടുമോ എന്നുള്ള ചെറിയൊരു   സങ്കോചം  രുദ്രനു ഉണ്ടായിരുന്നു  എന്നാൽ രുദ്രനെ ഞെട്ടിച്ചുകൊണ്ട് ലളിത അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവന്റെ കവിളിൽ ആയി തലോടിക്കൊണ്ട് പറഞ്ഞു “സാരമില്ല പോട്ടെ വാ കയറ് നമുക്ക് അച്ഛനെ പോയി കാണാം..”

ഹ്മ്മ്മ്…അതിനൊന്നും മൂളി കൊണ്ട് രുദ്രൻ മിത്രയുടെ കൈകൾ പിടിച്ചു കൃഷ്ണപുരം കൊട്ടാരത്തിലേക്ക് കയറി അവന് പിറകെയായി തന്നെ ലളിതയും രാജശേഖരനും..

ഒരു പൊട്ടി കരച്ചിലിലൂടെ തമ്പുരാന്റെയും മകളുടെയും ഇത്രയും കാലത്തെ പരിഭവം പരാതിയും എല്ലാം പറഞ്ഞുതീർത്തു..

സൂരജ് ലളിതയുടെ മകനാണെന്ന് കൂടി അറിഞ്ഞതും തമ്പുരാനു അത്യധികം   സന്തോഷമായി..  ഒപ്പം രുദ്രൻ എന്ന സാക്ഷൽ  രുദ്രദേവിനെ കണ്ടതും മിത്രയ്ക്ക് അനുയോജ്യനായ പാതിയാണ് രുദ്രൻ എന്നദ്ദേഹം മനസ്സാൽ ഉറപ്പിച്ചു കഴിഞ്ഞിരുന്നു..

ശേഷം തന്റെ അച്ഛന്റെ കൂടെ നിൽക്കുവാനുള്ള ആഗ്രഹപ്രകാരം ലളിതയും രാജശേഖരനും കൃഷ്ണപുരത്ത് തന്നെ ആക്കി രുദ്രനും മിത്രയും  ത്രിക്കോട്ട് കോവിലകത്തെക്ക്‌ തന്നെ മടങ്ങി..

സൂരജിന് അത്യാവശ്യമായി ഒരു മീറ്റിംഗിൽ പങ്കെടുക്കേണ്ടതുകൊണ്ടുതന്നെ അവനും നന്ദനയും ഇവരോടൊപ്പം വന്നിട്ടില്ലായിരുന്നു ഒരാഴ്ചക്ക് ശേഷമുള്ള ബ്രാഹ്മ മുഹൂർത്തത്തിൽ നിലവറക്കുള്ളിൽ കയറണം എന്ന മുത്തശ്ശൻ തമ്പുരാൻ  രുദ്രനോട് പറഞ്ഞത് പ്രകാരം  അന്ന് സൂരജിനെയും നന്ദനയെയും കൂട്ടി വരാമെന്ന് ഉറപ്പോടെ  അവർ ഇരുവരും തിരിച്ച് മടങ്ങി…

രുദ്രന്റെ കാർ തൃക്കോട്ട് കോവിലകത്തേക്ക് പോകാതെ മറ്റൊരു വഴിയിലൂടെ പോകുന്നത് കണ്ട മിത്ര സംശയിച്ചുകൊണ്ട് രുദ്രനെ നോക്കിക്കൊണ്ട് ചോദിച്ചു..

നമ്മൾ ഇത് എങ്ങോട്ടാ പോകുന്നത് രുദ്രേട്ടാ?

പറയാം

മുൻപിലേക്ക് നോക്കി ഡ്രൈവ് ചെയ്തുകൊണ്ട് തന്നെ രുദ്രൻ അങ്ങനെ പറഞ്ഞതും മിത്ര അവനെ കൂർപ്പിച്ചു നോക്കി ഈ സമയം രുദ്രന്റെ മുഖത്ത് വിരിഞ്ഞ കുസൃതി ചിരിയുടെ അർത്ഥം പാവം മിത്രക്ക്  മനസ്സിലായില്ല…

തുടരും..

Leave a Reply

You cannot copy content of this page