അടുക്കളയിലെ ഈ പ്രശ്നത്തിന് ഇനി എന്നന്നേക്കുമായി പരിഹാരം

നമ്മുടെ വീടുകളിൽ എപ്പോഴും ക്‌ളീനായി ഇരിക്കേണ്ട ഏരിയകളാണ് കിച്ചനും ഡൈനിങ് ഹാളും. എന്നാൽ പഴങ്ങളോ പച്ചക്കറികളോ കുറച്ചു നേരം അവിടെ വച്ചിരുന്നാൽ പെട്ടന്ന് തന്നെ ഒരു പൊടിയീച്ച വരുന്നതായി നമുക്ക് കാണാൻ കഴിയും. എത്ര തന്നെ ക്‌ളീൻ ആക്കിയാലും ഈ ഈച്ചകൾ പിന്നെയും വരുന്നതാണ്. എന്നാൽ ഇന്ന് നമുക്ക് ഈച്ചയെ തുരത്താൻ ഒരു അടിപൊളി സൂത്രം പരിചയപ്പെട്ടാലോ.

വീട്ടിലുള്ള ചേരുവകൾ കൊണ്ടാണ് ഇത് തയ്യാറാക്കുന്നത്. നമ്മുടെ അടുക്കളയിൽ എപ്പോഴും കാണുന്ന 2ചേരുവകൾ കൊണ്ടാണ് ഈ സൂത്രം പ്രയോഗിക്കുന്നത്. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്ന്. നമ്മുടെ അടുക്കളയിൽ എപ്പോഴും കാണുന്ന 2 സാധനങ്ങളാണ് നാരങ്ങയും, ഗ്രാമ്പുവും. എന്നാൽ ഇവ രണ്ടും കൊണ്ട് ഈച്ചയെ ഓടിക്കുന്നത് എങ്ങനെ എന്ന് നോക്കാം. അതിനായി ഒരു നാരങ്ങയെ രണ്ടായി മുറിച്ചെടുക്കുക.

എന്നിട്ട് ഒരു മുറി നാരങ്ങയുടെ ഉൾ ഭാഗത്തേക്ക് കുറച്ചു ഗ്രാമ്പുകൾ കുത്തി വെക്കുക. എന്നിട്ട് അടുപ്പിൽ ഫ്‌ളയിം ഓണാക്കുക. ശേഷം നാരങ്ങയും ഗ്രാമ്പുവും കൂടി തീയിൽ വെച്ച് ചൂടാക്കുക. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് തന്നെ നാരങ്ങായിൽ നിന്നും ഗ്രാമ്പുവിൽ നിന്നും വരുന്ന മണം വീട്ടിലെ എല്ലാ ഭാഗങ്ങളിലേക്കും പരക്കുന്നു. ഈ മണം ഈച്ചകൾക്ക് ഒട്ടും തന്നെ ഇഷ്ടപ്പെടാത്ത ഒരു മണമാണ്.

അതുകൊണ്ട് തന്നെ നമ്മുടെ അടുക്കളയിലും ഡയനിംഗ് ഹാളിലുമൊക്കെ കാണുന്ന ചെറിയ ഈച്ചകളുടെ ശല്യം എന്നന്നേക്കുമായി ഇല്ലാതാകുന്നു. ഇനിമുതൽ ഈച്ചകളെ തുരത്താനുള്ള ഈ വിദ്യ പ്രയോഗിച്ചു നോക്കണേ. വളരെ ഉപയോഗപ്രദമായ ഒരു ഡിപ്പാണിത്. വെറും രണ്ട് ചേരുവകൾ മാത്രം മതി ഈ സൂത്രം പ്രയോഗിക്കാൻ. എല്ലാവരും തീർച്ചയായും ട്രൈ ചെയ്തു നോക്കണേ.

Leave a Reply