RUDRAKSHAM 26

**രുദ്രാക്ഷം : 26*

ഹേയ് നീ ഇങ്ങനെ ടെൻഷൻ ആകാതെ മിത്രയ്ക്ക് ഒന്നും സംഭവിച്ചിട്ടുണ്ടാകില്ല.. എന്തോ എന്റെ മനസ്സ് പറയുന്നു അങ്ങനെ …  അവൾക്ക് കുഴപ്പം ഒന്നും പറ്റിയിട്ടില്ല എന്ന് നീ ഒരു കാര്യം ചെയ്യ് അവന്മാരെ അങ്ങ് പൊക്ക് പിന്നെ എന്താ വേണ്ടതെന്ന് ഞാൻ പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ അല്ലേ.. സൂരജിനോട് ഇത് പറയുമ്പോൾ രുദ്രന്റെ മുഖം ദേഷ്യം കൊണ്ട് മുറുകീയിരുന്നു ഒപ്പം തന്നെ ആ മുഖത്ത് വല്ലാത്തൊരു വന്യത കൂടി ഇടകലർന്നിരുന്നു…

ഹ്മ്മ്മ്… എന്തായാലും അവന്മാരെ പോയി ഞാൻ ഒന്നു ശരിക്കും ഒന്ന് കാണട്ടെ.. തൽക്കാലം ഇവിടെ ആരും ഒന്നും അറിയേണ്ട ആദ്യം അവളെ കണ്ടു കിട്ടട്ടെ എന്നിട്ട് ബാക്കി.. ഇത്രയും പറഞ്ഞ് സൂരജ് ഫോൺ കട്ട് ചെയ്തു കൊണ്ട് കാറ്റു പോലെ പുറത്തേക്ക്  ഇറങ്ങിപ്പോയി..

വണ്ടിയിൽ കയറി കാർ ഡ്രൈവ് ചെയ്യുന്നതിന്റെ   ഇടയിൽ തന്നെ സൂരജിന്റെ   സാബോർഡിനേറ്റ് ആയ എസ്  ഐ കാർത്തിക്കിനെ വിളിച്ചു അവൻ ..

കാർത്തിക്ക്‌ സൂരജാണ്..

ഗുഡ് മോർണിംഗ് സാർ പറഞ്ഞോളൂ…

ഞാനിപ്പോൾ ഒരു നമ്പർ സെന്റ് ചെയ്തിട്ടുണ്ട് എത്രയും പെട്ടെന്ന് എനിക്ക് അതിന്റെ ലൊക്കേഷൻ കിട്ടിയിരിക്കണം  …

സർ ഞാൻ ഇപ്പോൾ തന്നെ ലൊക്കേഷൻ trace ചെയ്യാം.. അത്രയും പറഞ്ഞു കാർത്തിക്ക്‌ വേഗം തന്റെ വാട്സ്ആപ്പ് ഓപ്പൺ ചെയ്ത് ആ നമ്പർ ട്രൈ trace ചെയ്തു  ലൊക്കേഷൻ തിരയുവാൻ തുടങ്ങി..

എങ്ങോട്ട് പോകണം എന്നറിയാതെ വഴിയരികിൽ തന്റെ കാർ പാർക്ക് ചെയ്തുകൊണ്ട് സ്റ്റിയറിംഗിൽ മുഖം മറച്ചു വെച്ചു കൊണ്ട് സൂരജ് കണ്ണുകൾ അടച്ചു കിടക്കുകയാണ്. പെട്ടെന്നാണ് അവന്റെ മൊബൈൽ റിംഗ് ചെയ്തത് അതിൽ കാത്തിക്കിന്റെ പേര് കണ്ടതും സൂരജിന്റെ കണ്ണുകൾഒന്നു വിടർന്നു..

ഹാ കാർത്തിക് പറ എവിടെയാണ്.

അത് പിന്നെ സാറിന്റെ തറവാട്ടിൽ നിന്നും ഒരു രണ്ട് കിലോമീറ്റർ മാറിയാണ് കാണിക്കുന്നത് സ്ഥലം  ഒരു ദേവി ക്ഷേത്രം ഉണ്ടല്ലോ അതിനാടുത്തായിട്ട്..

പെട്ടന്നാണ് സൂരജിന് വൈഭവിന് അവിടെ ഒരു ഗസ്റ്റ് ഹൗസ് ഉള്ള കാര്യം ഓർമ്മ വന്നത്..

ഹ്മ്മ്മ്മ്… ഞാൻ അവിടേക്ക് പോവുകയാണ് താനൊരു കാര്യം ചെയ്യ് വേഗം അവിടെക്ക്‌ എത്തിച്ചേര്.. പിന്നെ തനിച്ചു വന്നാൽ മതി ആരെയും കൂടെ കൂട്ടണ്ട..

ശരി  സർ…. അത്രയും പറഞ്ഞു കാർത്തിക്ക്‌ ഫോൺ കട്ട് ചെയ്തു..

സൂരജ് എത്തുന്നതിന്  മുന്നേ ആയിട്ട് തന്നെ കാർത്തിക്ക്‌ അവിടെ എത്തിയിരുന്നു..  കാറിൽ നിന്നും ഇറങ്ങുന്ന മുറുകിയ മുഖത്തോടെയുള്ള  സൂരജിനെ ആദ്യമായിട്ടാണ് കാർത്തിക്ക് കാണുന്നത് പ്രശ്നം വളരെ ഗുരുതരാമാണെന്ന് കാർത്തികനപ്പോൾ തോന്നി..

എന്തുകൊണ്ടൊ കാര്യം എന്താണെന്ന് ചോദിക്കുവാനുള്ള ധൈര്യം ആ സമയം  കാർത്തിക്കിന് ഇല്ലായിരുന്നു..

സൂരജിന് പിറകെയായി തന്നെ കാർത്തിക്കും അവനൊപ്പം ഗസ്റ്റ് ഹൗസിലേക്ക് കയറിച്ചെന്നു…

കോണിങ് ബെല്ലിന്റെ ശബ്ദം കേട്ടതും അല്പം മുഷച്ചിലൂടെ തന്നെ രാഹുൽ ആദ്യം എഴുന്നേറ്റു..

ഹോ!! ഏതവനാടാ ഈ രാവിലെ തന്നെ.. സത്യത്തിൽ ഇന്നലെ വൈകി ആണല്ലോ ഇരുവരും ഉറങ്ങിയത് അതുകൊണ്ട് ഉറക്കച്ചടവ് രണ്ടുപേരുടെയും മുഖത്ത് ശരിക്കും കാണാനുണ്ടായിരുന്നു..

നിർത്താതെയുള്ള കാളിങ് ബെല്ലിന്റെ ശബ്ദം വൈഭവിനെയും വല്ലാതെ  അലോസരപ്പെടുത്തി..

“രാഹുലേ പോയി നോക്കടാ ആരാണെന്ന്.. ”

തന്റെ തൊട്ടടുത്തായി പുതച്ചു മൂടി കിടക്കുന്ന രാഹുലിനെ ചവിട്ടിക്കൊണ്ട് വൈഭവ് പറഞ്ഞു…

ഹോ തമ്പ്രാ..

കാലൻ കിടന്നിട്ട് എന്നോട് ഓർഡർ ഇടുകായാണ് അവന് പോയി നോക്കിയാൽ എന്താ. ഹും വൈഭവിനെ മനസ്സിൽ ചീത്ത വിളിച്ചുകൊണ്ട് രാഹുൽ ഉറക്കച്ചടവോടെ തന്റെ കണ്ണുകൾ തിരുമ്മിക്കൊണ്ട് ഡോർ തുറന്നതും..

ആരുടെയോ ചവിട്ടുകിട്ടി അവൻ നിലത്തേക്ക് തെറിച്ചു വീണതും ഒരേ സമയം ആയിരുന്നു..

അമ്മേ!!!..

എന്തിനാടാ കോപ്പേ കിടന്ന് അലറുന്നത്..

വൈഭവ് ഉറക്കം മുറിഞ്ഞ ദേഷ്യത്തിൽ അലറിക്കൊണ്ട്  തലവഴി ഇട്ട പുതപ്പ് മാറ്റി രാഹുലിനോട്  ചോദിച്ചതും  മുന്നിൽ നിൽക്കുന്നവനെ കണ്ട് ഒരു നിമിഷം വൈഭവ് വിറച്ചു പോയി…..

സൂരജിന്റെ മുറുകിയ മുഖം കണ്ടപ്പോഴേക്കും കാര്യങ്ങളുടെ കിടത്തം അത്ര നല്ലതല്ല എന്ന വൈഭവിനും രാഹുലിനും തോന്നി..

എങ്കിലും മുഖത്ത് പരിഭ്രമം വരാതിരിക്കുവാൻ നന്നായി ശ്രമിച്ചു കൊണ്ട് വൈഭവ് എഴുന്നേറ്റ് നിന്ന് സൂരജിനോട് ചോദിച്ചു..

എന്താ സൂരജ് നീ കാണിക്കുന്നത്  പോലീസ് ആണെന്ന് കരുതി എന്ത് പോക്കിരിത്തരവും  കാണിക്കാം എന്നാണ് കരുതിയിരിക്കുന്നത്.. ഇത് നമ്മുടെ തറവാട് അല്ല ഇത് എന്റെ ഗസ്റ്റ് ഹൗസ് ആണ്.. നിന്റെ പോലീസു കളിയൊക്കെ  പോലീസ് സ്റ്റേഷനിൽ വച്ചാൽ മതി ഇങ്ങോട്ട് എടുക്കാൻ നിൽക്കണ്ട..

അല്ലടാ  പോലീസിന്റെ കളി  ശരിക്കും നീ കാണാൻ  പോകുന്നതേയുള്ളൂ    അത്രയും പറഞ്ഞുകൊണ്ട്  സൂരജ് പാഞ്ഞു വന്ന വൈഭാവിന്റെ കഴുത്തിലായി മുറുകെപ്പിടിച്ച് അവനെ ചുമരിലേക്ക് ചേർത്ത് നിർത്തിക്കൊണ്ട് അലറി കൊണ്ട് ചോദിച്ചു ”

എവിടെയാടാ എന്റെ മിത്ര നിങ്ങൾ രണ്ടുപേരും ഇന്നലെ രാത്രി അവളെ എന്താ ചെയ്തത്..”

ഒരു നിമിഷം സൂരജിന്റെ മുഖഭാവവും ചോദ്യത്തിലും വൈഭവും രാഹുലും ഇടിവെട്ടേറ്റത് പോലെ നിന്നുപോയി..

അവർക്ക് എന്താണ് പറയേണ്ടതെന്ന് ഒരു എത്തും പിടിയും കിട്ടിയില്ല ആ സമയം കൊണ്ട് തന്നെ കാർത്തിക്ക്‌ നിലത്തു കിടക്കുന്ന രാഹുലിനെ പിടിച്ച് എഴുന്നേൽപ്പിച്ച് അവന്റെ ഇരു കവിളിലും ആയി മാറിമാറി അടിച്ചു..

.. ആാാാ!!!… അയ്യോ എന്നെ കൊല്ലല്ലേ!!! വേദന കൊണ്ട് രാഹുലിന്റെ  കണ്ണിൽ നിന്നും പൊന്നീച്ച പറന്നതും അവൻ അറിയാതെ അലറി കരഞ്ഞു പോയി ..

പറയടാ നായെ എന്റെ പെങ്ങളെ നീ എന്താ ചെയ്തതെന്ന് സൂരജിന്റെ ചോദ്യവും മുഖമടച്ചുള്ള അടിയും ഒരേ സമയം തന്നെ വൈഭവിന് കിട്ടി..

ചോരച്ചുവ വായിൽ ആയി   അറിഞ്ഞു പോയി  വൈഭവ് അമ്മാതിരി അടിയായിരുന്നു സൂരജ് അടിച്ചത്..അതുമാത്രമോ ശാന്തശീലനായി ഇത്രയും കാലം കണ്ടിരുന്ന സൂരജിന്റെ മറ്റൊരു മുഖം കണ്ടതും വൈഭവ് സത്യത്തിൽ പതറി പോയിരുന്നു..

നീ… നീ.. ഇ…ഇത് എന്തൊക്കെയാണ് പറയുന്നത്  സൂരജ്.. ഞാനോ… ഞാൻ…എന്തിനും മിത്രയേ..

.. നിന്നോട് ഞാൻ കളവു പറയാനല്ല പറഞ്ഞത് സകല തെളിവുകളും എന്റെ കയ്യിൽ ഉണ്ട് ഇന്നലെ  കാർ ഷഡ്ഡിലേക്ക് നിങ്ങൾ രണ്ടുപേരും അവളെ കൊണ്ടുപോകുന്നത് ഞാൻ കൃത്യമായി ക്യാമറയിൽ കണ്ടതാണ് സത്യം സത്യമായി പറഞ്ഞില്ലെങ്കിൽ ഞാൻ നിങ്ങളെ രണ്ടുപേരെയും ഇരു ചെവി അറിയാതെ ഇവിടെ തന്നെ കൊന്നു കുഴിച്ചുമൂടും…

വൈഭവിന്റെ കഴുത്തിൽ ആയി പിടിച്ചിരിക്കുന്ന തന്റെ കൈകൾ    ഒന്നും കൂടെ മുറുകെ പിടിച്ചു സൂരജ് അലറിക്കൊണ്ട് അവനോട് പറഞ്ഞതും ആദ്യമായി വൈഭവിന് സൂരജിനെ കണ്ടപ്പോൾ ഭയം തോന്നി…

നീ ഇതുവരെ കണ്ട സൂരജിനെ ആയിരിക്കില്ല ഇനി നീ കാണാൻ പോകുന്നത് മര്യാദയ്ക്ക് സത്യം പറഞ്ഞോ വൈഭവ് നിലാ തെറ്റിയാണ് ഞാൻ നിൽക്കുന്നത് വെറുതെ എന്നെ കൊണ്ട് മഹാപാപം ചെയ്യിപ്പിക്കരുത്

അത്രെയും പറഞ്ഞു  തന്റെ പാൻസിന്റെ പിറകിലായി തിരുകി വെച്ചിരുന്ന ഗൺ  എടുത്ത്  വൈഭവിന്റെ വായിലേക്ക് കേറ്റി വെച്ചു സൂരജ് അതോടുകൂടി വൈഭവിന്റെ കണ്ണുകൾ മിഴിഞ്ഞ് ഭയന്ന് വല്ലാത്തൊരു അവസ്ഥയിൽ ആയിപ്പോയിരുന്നു അവൻ ..

ഇതു കണ്ട രാഹുൽ പേടിച്ചുകൊണ്ട്  കാർത്തിക്കിന്റെ കൈയിൽ കിടന്ന് പിടഞ്ഞുകൊണ്ട് പറഞ്ഞു” വേണ്ട സാറേ ഒന്നും ചെയ്യല്ലേ ഞാൻ…ഞാൻ സത്യം പറയാം..”

ഗൺ വൈഭവിന്റെ വായിൽ ഉള്ളതുകൊണ്ട് തന്നെ അവനൊന്നും  സംസാരിക്കാൻ സാധിക്കുന്നില്ലായിരുന്നു സൂരജ് പിന്തിരിഞ്ഞ് രാഹുലിനെ നോക്കിയപ്പോൾ അവൻ ഓടിവന്നു സൂരജിന്റെ കാലിൽ വീണുകൊണ്ട് പറഞ്ഞു

“ഞങ്ങളെ ഒന്നും ചെയ്യരുത് ഞാൻ എല്ലാം പറയാം..”

എന്നാൽ പറയടാ!!!

സൂരജിന്റെ അലർച്ചയിൽ  രാഹുൽ വള്ളിപുള്ളി വിടാതെ എല്ലാം പറഞ്ഞു കഴിഞ്ഞതും സൂരജ് ഒരൊറ്റ ചവിഇട്ടായിരുന്നു രാഹുലിനെ…

അവന്റെ ചവിട്ടിൽ  രാഹുൽ തെറിച്ചു ചുമര് അടിച്ചു നിലത്തേക്ക് വീണുപോയി..

നിനക്കെന്റെ പെങ്ങളെ വേണം അല്ലടാ  ക****മോനെ അത്രയും പറഞ്ഞു കഴിഞ്ഞതും സൂരജ്  വൈഭവിന്റെ അടി****മി നോക്കി ഒരൊറ്റ തൊഴിയായിരുന്നു….

ആാാാ!!!!

കണ്ണുകൾ പുറത്തേക്ക് ഉന്തി കൊണ്ട് വൈഭവ് നിലത്തേക്ക് മുട്ടുകുത്തിയിരുന്നതും സൂരജ് അവന്റെ വലതു കൈയും ഇടതുകയും പിരിച്ച് ഒടിച്ചു കളഞ്ഞു…

ആാാാ!!! ആാാാ…

ഒന്നു പ്രതികരിക്കുവാൻ കൂടി  വൈഭവിന് സാധിച്ചില്ല  കാരണം സൂരജിന്റെ പ്രവർത്തികൾ  എല്ലാം പെട്ടെന്നായിരുന്നു..

എന്റെ പെങ്ങളെ തൊട്ടത് ഈ കൈകൊണ്ടല്ലടാ അതുകൊണ്ട് നിനക്ക് ഈ കൈകളുടെ ആവശ്യം കുറച്ചു കാലത്തേക്ക് വേണ്ട …

ഒടിഞ്ഞു തൂങ്ങിയ വൈഭവിന്റെ കൈകളിലേക്ക് നോക്കി സൂരജ് ആത്മനിർവതിയുടെ പറഞ്ഞു..

രണ്ടടി മുൻപിലേക്ക് നടന്ന   സൂരജ് തിരിച്ചുവന്നു  വൈഭവിന്റെ കഴുത്തുപിടിച്ച് ഒറ്റ തിരിയായിരുന്നു..

അതോടു കൂടി ബോധം മറഞ്ഞ വൈഭവ് നിലത്തേക്ക് കമിഴ്ന്നടിച്ചു വീണു പോയി..

സൂരജിന്റെ ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയ മുഖം കണ്ടതും രാഹുൽ ശ്വാസം എടുക്കാൻ പോലും മറന്നുകൊണ്ട് അവനെത്തന്നെ നോക്കി ഇരുന്നു പോയി…

കാർത്തിക്കിന്റെ അവസ്ഥയും മറിച്ച് അല്ലായിരുന്നു കാരണം എപ്പോഴും ചിരിച്ചു തമാശ പറഞ്ഞിരുന്ന സൂരജിന്റെ മറ്റൊരു മുഖം ആദ്യമായിട്ടാണ് കാർത്തിക് കാണുന്നത് സ്വന്തം സഹോദരി  അല്ലാഞ്ഞിട്ടുപോലും അവളെ  അത്രമാത്രം സ്നേഹിക്കുന്ന ഒരു സഹോദരനെ കൺമുന്നിൽ കണ്ട കാർത്തിക്കിന് സൂരജിനോട് വല്ലാത്ത മതിപ്പ് തോന്നി..

കാർത്തി ഇവന്മാരെ രണ്ടെണ്ണത്തിനെയും ഏതെങ്കിലും ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്യണം…

അത്രയും പറഞ്ഞു പുറത്തേക്ക് ഇറങ്ങിയ സൂരജ്  രുദ്രന്റെ കയ്യിൽ തന്റെ മിത്ര സേഫ് ആണെന്ന കാര്യം ഇരുവരും നേരത്തെ പറഞ്ഞത് ഓർത്തതും മനസ്സിൽ അത്രയും നേരം കുമിഞ്ഞു കൂടിയ അഗ്നികുണ്ഡത്തിൽ വെള്ളം കോരിയൊഴിച്ച പോലത്തെ ഒരു പ്രതീതിയുണ്ടായി അവന്  …

ഒട്ടും സമയം പാഴാക്കാതെ തന്നെ രുദ്രന്റെ മൊബൈലിലേക്ക് വിളിക്കുമ്പോൾ ഹൃദയം ക്രമാതീതമായി മിടിക്കുന്നുണ്ടായിരുന്നു സൂരജിന്റെ…

സൂരജിന്റെ നമ്പർ കണ്ടതും അത്രയും നേരം ടെൻഷനിൽ നിന്ന രുദ്രനും അത്യധികം ക്രമാതീതമായി മിടിക്കുന്ന ഹൃദയത്തെ വരുതിയിലാക്കുവാൻ പറ്റാതെ  വിറക്കുന്ന കൈകളുടെ ഫോൺ എടുത്തു..

ഹ… ഹലോ..

മറുതലക്കൽ നിന്നും  സൂരജ് പറയുന്ന വാക്കുകൾ കേട്ട രുദ്രൻ വിറങ്ങലിച്ചു  പോയി..

നീ…നീ എന്തൊക്കെയാണ് പറയുന്നത് മിത്ര എന്റെ കൂടെ ഉണ്ടെന്നോ..

ആടാ നീ ആദ്യം പോയി താറിന്റെ പിറകിലെ bടാർപോളിൻ ഒന്ന് ഉയർത്തി നോക്ക്..

സൂരജ് അല്പം വേവലാതിയുടെ പറഞ്ഞു..

കേൾക്കേണ്ട താമസം ഫോൺ മുറുകെ പിടിച്ചു കൊണ്ട് രുദ്രൻ പിന്തിരിഞ്ഞു താറിന്റെ ബാക്ക് സൈഡിലേക്ക് പോയി വിറക്കുന്ന കൈകളാൽ ആ ടാർപോളിൻ   എടുത്ത് മാറ്റിയതും കണ്ടു ചുരുണ്ടുകൂടി ബോധമില്ലാതെ കിടക്കുന്ന മിത്രയേ..

ഒരു നിമിഷം ശ്വാസം എടുക്കാൻ പോലും മറന്നുകൊണ്ട് രുദ്രൻ അവളെ തന്നെ നോക്കി നിന്നു പോയി ..

മറുതലക്കൽ നിന്നും സൂരജ് വിളിക്കുന്നതൊന്നും രുദ്രൻ കേൾക്കുന്ന കൂടെ ഇല്ലായിരുന്നു…

തുടരും..

Leave a Reply

You cannot copy content of this page