രുദ്രാക്ഷം 33

കാടിന്റെ മനോഹാരിതയും നോക്കിക്കൊണ്ട് രുദ്രന്റെ കൈകളിലായി ഒതുങ്ങി ഒരു പൂച്ചക്കുട്ടിയെ പോലെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നുകൊണ്ട് കാടിന്റെ മനോഹര കാഴ്ചകൾ എല്ലാം ഒരു കൊച്ചുകുട്ടിയുടെ ഭാവത്തിൽ നോക്കി കാണുകയായിരുന്നു മിത്ര..

പെട്ടെന്നാണ് അവൾക്ക് സ്വബോധം വന്നതുപോലെ അവൾ ചിന്തിച്ചത്..

അയ്യോ തന്നെയും എടുത്ത് കുറച്ച് അധികം നേരമായല്ലോ രുദ്രേട്ടൻ നടക്കുവാൻ തുടങ്ങിയിട്ട് ചിലപ്പോൾ പാവത്തിന്റെ കൈ വേദനിക്കുന്നുണ്ടാകും..

അവൾ തലയുയർത്തി പതിയെ ഒന്ന് നോക്കി രുദ്രനെ എവിടെ അവിടെ ഇപ്പോഴും മുന്നോട്ടേയ്ക്ക് എന്ന ലക്ഷ്യം വച്ചുള്ള നടത്തം ആണെന്ന് ആ മുഖം കണ്ടാൽ തന്നെ അറിയാം..

ഒരുപക്ഷേ താൻ ഇനി പറയാതെ അവൻ തന്നെ താഴെ നിർത്തില്ല എന്ന് തോന്നിയ മിത്ര അവനെ പതിയെ തോണ്ടി വിളിച്ചു.

ഹ്മ്മ്മ് എന്താ..

മിത്രയുടെ മുഖത്ത് നോക്കാതെ തന്നെ രുദ്രൻ അവളോട് ആയി ചോദിച്ചു…

അ… അത് പി..പിന്നെ എന്നെ താഴെ ഇറക്കുമോ?

മിത്ര അങ്ങനെ പറഞ്ഞതും നടത്തം നിർത്തി അവളുടെ മുഖത്തേക്ക് നോക്കി..

ഇപ്പോൾ നിന്റെ കാലുവേദന മാറിയോ

അ… അത് പിന്നെ ഇപ്പോൾ കുഴപ്പമില്ല എന്ന് തോന്നുന്നു വേദന കുറവുണ്ട്…

ഹ്മ്മ്മ്..

അതിനൊന്നു മൂളി കൊണ്ട് രുദ്രൻ മിത്രയെ താഴെ നിർത്തി..

വീണ്ടും രുദ്രൻ മുന്നോട്ടേക്ക് നടക്കുവാൻ ആഞ്ഞതും മിത്ര അവന്റെ മുഖത്തേക്ക്  നോക്കാതെ രുദ്രന്റെ  ഇടതു കൈയിൽ ആയി പിടുത്തം ഇട്ടുകൊണ്ട് അവളും അവന്റെ ഒപ്പം നടന്നു നീങ്ങി..

തന്റെ പരുപരുത്ത കയ്യിൽ മിത്രയുടെ പൂ പോലുള്ള കൈയുടെ സ്പർശനം അറിഞ്ഞതും രുദ്രന്റെ ശരീരം ഒന്ന് കുളിർത്തു എങ്കിലും മുഖത്ത് ഭാവ വ്യത്യാസം ഒന്നും വരുത്താതെ തന്നെ അവളുടെ കൈകളെ പിടിച്ചു കൊണ്ട് അവൻ നടന്നകന്നു…

അതെ… അവൻ കേട്ടില്ല എന്ന് കരുതി മിത്രം ഒന്നുകൂടെ ഉറക്കെ വിളിച്ചു… അതെ!!!!!!

ഹോ എന്റെ ചെവി നീ ഇത്ര അടുത്ത് നിന്ന് അലറണ്ട എനിക്ക് കേൾക്കാം നീ പറയുന്നത് എന്താ കാര്യം… രുദ്രൻ മിത്രയുടെ മുഖത്ത് നോക്കി ചോദിച്ചു..

അത് അത് പിന്നെ എനിക്ക് ദാഹിക്കുന്നു കുടിക്കാൻ അല്പം വെള്ളം വേണം…

മിത്ര അങ്ങനെ പറഞ്ഞതും രുദ്രൻ നാല് പാടും ഒന്നു നോക്കി തന്റെ ഇടതുഭാഗത്ത് എവിടെയോ വെള്ളച്ചാട്ടം ഉള്ളതുപോലെ അവന് തോന്നി…

വാ നടക്ക് അവിടെ പുഴയുള്ളതുപോലെ തോന്നുന്നു പോയി നോക്കാം..

ഹ്മ്മ്മ്മ്… മിത്ര തലയാട്ടി കൊണ്ടു രുദ്രന്റെ കൂടെ നടന്നു നീങ്ങി സത്യത്തിൽഅവൾ അവശയായി പോയിരുന്നു ഇനിയും വെള്ളം കുടിച്ചില്ലെങ്കിൽ തളർന്നുവീണുപോകും എന്ന് മിത്രക്ക് തോന്നി…

കുറച്ച് അല്പം കൂടി മുന്നോട്ടേയ്ക്ക് നടന്നതും വലിയൊരു പുഴ കണ്ട് മിത്രയുടെ കണ്ണുകൾ വിടർന്നു അത്രയും മനോഹരമായ ഒരു കാഴ്ചയായിരുന്നു അത്..

Wow super!!! കണ്ണുകൾ വിടർത്തിക്കൊണ്ട് കൈകൾ നിവർത്തി അവൾ അലറിക്കൊണ്ട് സന്തോഷത്താൽ പറഞ്ഞു..

മിത്രയുടെ കളികൾ എല്ലാം ആസ്വദിക്കുന്നുണ്ടായിരുന്നു രുദ്രൻ എങ്കിലും മുഖത്ത് ഗൗരം വരുത്തി അവൻ പറഞ്ഞു.

ഡീീ!!!! നമ്മൾ ടൂർ വന്നതല്ല ഇവിടെ വേഗം വെള്ളം കുടിക്കണമെങ്കിൽ കുടിച്ചിട്ട് എന്റെ കൂടെ വാ..

ഹ്മ്മ്മ് ആ…. മിത്ര പുഴയിൽ കൈകൾ കഴുകി കൊണ്ട് ആ തെളിഞ്ഞ വെള്ളം ഒന്നും വകഞ്ഞുമാറ്റി കൈകുമ്പിളിൽ വെള്ളം കോരിയെടുത്ത് ആർത്തിയോടെ ദാഹം അകറ്റി..

ഈ സമയം രുദ്രനും ഒരു ഓരത്തേക്ക്  മാറിയിരുന്ന് തന്റെ കയ്യും കാലും മുഖവും എല്ലാം ഒന്ന് കഴുകി ദാഹം അകറ്റി.. അവനുംഅല്പം ഉന്മേഷം വന്നതുപോലെ തോന്നി…

ഇനി നടന്നാലോ വൈകുന്നേരം ആയി..  എത്രയും പെട്ടെന്ന് മിത്ര നമുക്ക് ക്ഷേത്രത്തിൽ എത്തണം അറിയാലോ സമയം പോയിക്കൊണ്ടിരിക്കുന്നു രാത്രിയിൽ വന്യജീവികൾ ഇറങ്ങുന്ന ഇടമാണ് വേഗം വാ..

രുദ്രൻ അല്പം ഗൗരവത്തോടെ മിത്രയോട് പറഞ്ഞതും അവൾക്കും അതിന്റെ സീരിയസ്‌ൻസ് അറിയുന്നതുകൊണ്ടുതന്നെ രുദ്രന്റെ കൂടെ അവളും വേഗത്തിൽ നടന്നു നീങ്ങി…

സൂര്യൻ അസ്തമിക്കാൻ തുടങ്ങുന്നു കാടുകളിലെ വള്ളിപ്പടർപ്പുകൾ കാണുമ്പോൾ വലിയ വലിയ നാഗങ്ങൾ തൂങ്ങി കിടക്കുന്നത് പോലെയാണ് മിത്രയ്ക്ക് തോന്നിയത് ഭയം കൊണ്ട് അവൾ രുദ്രന്റെ കൈകൾ ഇറുക്കി പിടിച്ചു കൊണ്ടാണ് നടക്കുന്നത്..

കാടിന്റെ നിശബ്ദത വല്ലാത്തൊരു വന്യതയായി തോന്നിത്തുടങ്ങി മിത്രക്ക്… അവൾ ഒന്നൂടെ രുദ്രന്റെ കൈകളിലേക്ക് ചേർന്നുനിന്നുകൊണ്ട് ചുറ്റുപാടും നോക്കി നടന്നു നീങ്ങി.

ദൂരെയായി കാണുന്ന ക്ഷേത്രം കണ്ടതും രുദ്രന്റെ കണ്ണുകൾ ഒന്നും തിളങ്ങി..

പെട്ടെന്ന് രുദ്രൻ നടത്തം നിർത്തിയതും മിത്ര അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ വല്ലാത്തൊരു സന്തോഷത്തോടെ ദൂരേക്ക് നോക്കി നിൽക്കുന്ന രുദ്രനെ കണ്ട് മിത്രയും അവിടേക്ക് നോക്കി..

ആ കൊടും വനത്തിന്റെ ഇടയിൽ ആണെങ്കിലും ആ ക്ഷേത്രത്തിന് എന്തോ ഒരു ചൈതന്യം ഉള്ളതുപോലെ മിത്രയ്ക്കും തോന്നി.

ഇരുവരും പരസ്പരം കൈകൾ കോർത്ത് ഏതോ ഒരു അനുഭൂതിയിൽ ആ ക്ഷേത്രത്തിലേക്ക് വലതുകാൽ വച്ച് പ്രവേശിച്ചു..

ഈ സമയം അവരെ വരവേറ്റത് പോലെ ക്ഷേത്രനടയിലുള്ള മണികൾ കാറ്റിൽ ആടിയുലഞ്ഞു..

ഈ സമയം  കാടിന്റെ മറ്റൊരു ഇടത്ത്..

തേജാ സാർ എവിടെനിന്നോ ഒരു ശബ്ദം കേൾക്കുന്നുണ്ടല്ലോ..

ഗുണ്ടകളിൽ ഒരുവനും തന്റെ വിശ്വസ്തനുമായ റോയ് തേജയോട് പറഞ്ഞതും തേജയും ആ ശബ്ദം വരുന്ന ദിക്കിലേക്ക് ചെവിയോർത്തു നിന്നു..

റോയ് കിഴക്ക് വശത്തുനിന്നുമാണ് ശബ്ദം കേൾക്കുന്നത് അതിനർത്ഥം അവരാ ക്ഷേത്രത്തിൽ എത്തിക്കഴിഞ്ഞു..

പിടിക്കണം അവരെ അവിടെ വച്ച് തന്നെ.. ഹ്മ്മ്മ്മ്.. Come on quick…

Ok… Boss… തേജയുടെ നിർദ്ദേശം കിട്ടിയതും ഗുണ്ടകൾ എല്ലാവരും  ആ കാടിനുള്ളിലെ ക്ഷേത്രം ലക്ഷ്യം വെച്ച് അതിവേഗത്തിൽ നടന്നു നീങ്ങി..

മിത്ര നീയും ഞാനും കാണുവാനുള്ള സമയം അടുത്തിരിക്കുന്നു…
ഹാ.. ഹാ… ഹാ…തേജ ആർത്ത പൊട്ടിച്ചിരിച്ചു…

  ക്ഷേത്രത്തിനോട് അനുബന്ധിച്ച് കാണുന്ന ചെറിയൊരു കുളമുണ്ടായിരുന്നു അവിടെ ഇറങ്ങി രുദ്രൻ ദേഹശുദ്ധി വരുത്തി അവൻ കയറിവന്നു…

മിത്ര കൂടി വന്നതും രുദ്രൻ തന്റെ കയ്യിൽ ഉണ്ടായിരുന്ന വർഷങ്ങൾ പഴക്കമുള്ള ഒരുതരം താക്കോൽ ഉപയോഗിച്ച് ആ ക്ഷേത്രത്തിന്റെ നടതുറന്നു…

ദീർഘകാലം അടഞ്ഞു കിടന്നത് കൊണ്ടാകും അല്പം ബലം പ്രയോഗിക്കേണ്ടിവന്നു രുദ്രനു ആ മണികളുള്ള  ആ വാതിൽ തുറക്കുവാൻ.. നട തുറന്നതും അവന്റെ കണ്ണുകൾ ഒന്ന് തിളങ്ങി..

അവരുടെ പരദേവതയായ സാക്ഷാൽ മഹാദേവിയുടെ വിഗ്രഹം അവൻ തന്റെ നിറകണ്ണുകളോടെ കണ്ടു കൈകൾ കൂപ്പി തൊഴുതു തൊട്ടു പിറകിലായി നിൽക്കുന്ന മിത്രയും കാണുന്നുണ്ടായിരുന്നു ഈ കാഴ്ച അറിയാതെ തന്നെ അവളും വിഗ്രഹത്തിലേക്ക് നോക്കി തന്നെ കൈകൾ കൂപ്പി നിന്നു…

വൈകാതെ തന്നെ വിളക്കുകൾ എല്ലാം കത്തിച്ചു പൂജ നടത്തി രുദ്രൻ ദേവിയെ പ്രസാദിപ്പിച്ചു..

പുഞ്ചിരിച്ചുകൊണ്ട് മിത്രയും രുദ്രനും കണ്ണുകൾ അടച്ച് പ്രാർത്ഥിക്കുകയായിരുന്നു പക്ഷേ ക്ഷണം നേരം കൊണ്ട് അത്രയും നേരം പുഞ്ചിരിച്ചു നിന്നിരുന്ന രുദ്രന്റെ മുഖഭാവം മാറുവാൻ അധികം നേരം വേണ്ടി വന്നില്ല…

മുറുകിയ മുഖത്തോടെ കണ്ണുകൾ വലിച്ചു തുറന്ന രുദ്രൻ തന്റെ ഇടതുവശത്ത് നിൽക്കുന്ന മിത്രയെ പിടിച്ച് തന്റെ കൈക്കൂളിലാക്കിക്കൊണ്ട് ഒരൊറ്റ തിരിയലായിരുന ബാലൻസ് തെറ്റി മിത്ര വീഴാൻ പോയതും മിത്ര രുദ്രനെ  ഇറുകെ കെട്ടിപ്പുണർന്നു എന്താണ് ഇപ്പോൾ അവിടെ സംഭവിക്കുന്നതെന്ന്  അവൾക്ക് മനസ്സിലായില്ല…

എന്തിനാണ് തന്നെ പിടിച്ചു വലിച്ചത് എന്ന് ചോദിക്കുവാൻ വേണ്ടി കണ്ണുകൾ ഉയർത്തി മിത്ര രുദ്രനെ നോക്കുമ്പോൾ സംഹാരരുദ്രനെ പോലെ നിൽക്കുന്ന🔥രുദ്രദേവിനെ🔥 കണ്ടു മിത്ര കിടുങ്ങി വിറച്ചു പോയി..

താനിതുവരെ കണ്ടാ രുദ്രദേവിന്റെ മുഖഭാവം അല്ലായിരുന്നു അവനപ്പോൾ മുഖമെല്ലാം ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകി കണ്ണുകളെല്ലാം രക്തവർണമായി മറ്റെവിടെക്കൊ ദൃഷ്ടി യൂന്നി നിൽക്കുന്നവനെ കണ്ട് മിത്രയും അങ്ങോട്ട് തിരിഞ്ഞു നോക്കിയതും അവിടെ നിൽക്കുന്നവരെ കണ്ട് മിത്ര കിടുങ്ങി വിറച്ചു പോയി അറിയാതെ തന്നെ അവളുടെ കൈകൾ രുദ്രന്റെ പുറത്തേക്ക് അമർത്തിവെച്ച് അവൾ അവനിലേക്ക് കൂടുതൽ ചേർന്നുനിന്നു..

രാ.. രാകേഷ് ഏട്ടൻ…. മിത്രയുടെ കണ്ണുകളിൽ ഭയമാളി….

പേടിയാൽ മിത്രയുടെ ഇരുകണ്ണുകളും നിറഞ്ഞു അപ്പോഴും രുദ്രനിൽ നിന്നും വിട്ടകലാതെ അവൾ അവന്റെ അടുത്തേക്ക് ഇനിയും എത്രത്തോളം ചേർന്നുനിൽക്കാൻ പറ്റുമോ അത്രത്തോളം ചേർന്ന് നിൽക്കുന്നുണ്ടായിരുന്നു  ഈ സമയം രുദ്രനും അവളെ ആർക്കും വിട്ടു നൽകില്ല എന്നപോലെ അവന്റെ കൈക്കുള്ളിൽ ആക്കി കൊണ്ട് അവരെ തന്നെ നോക്കി നിൽക്കുകയാണ്..

രാകേഷിനെ മാത്രം ശ്രദ്ധിച്ചു നിന്നിരുന്ന മിത്ര തൊട്ടടുത്തായി നിൽക്കുന്ന തേജയെ കണ്ടില്ലായിരുന്നു എങ്കിലും തേജയുടെ കണ്ണുകൾ അപ്പോഴും തന്റെ മിത്രയെ ചേർത്തുപിടിച്ചു നിൽക്കുന്ന രുദ്രന്റെ മുഖത്ത് ആയിരുന്നു … അത്രയും നേരം ശാന്തനായി നിന്ന തേജയുടെ മുഖവും ദേഷ്യം കൊണ്ട് മുറുകി തുടങ്ങിയിരുന്നു…

എങ്കിലും മുഖത്തൊരു ചിരി വരുത്തിക്കൊണ്ട് തേജ നടന്നു കാവിലേക്ക് കയറി…

ഹലോ രുദ്രദേവ് അപ്പോൾ നീയാണോ എന്റെ മിത്രയുടെ രക്ഷകൻ..

ഒരു നിമിഷം എന്റെ മിത്ര എന്ന തേജയുടെ വാക്കിൽ കുടങ്ങിക്കുടുങ്ങിക്കിടക്കുകയായിരുന്നു മിത്ര അവൾക്ക് അവൻ ആരാണെന്ന് പോലും മനസ്സിലായില്ല..

Welcome.. Welcome… തേജ നിന്നെയും തിരഞ്ഞു കുറച്ചു കാലമായി ഞാൻ നടക്കുവാൻ തുടങ്ങിയിട്ട് ഏതായാലും നീ തന്നെ എന്റെ മുമ്പിൽ വന്നു പെട്ടല്ലോ സന്തോഷം രുദ്രൻ തേജയെ നോക്കി  പുച്ഛിച്ചു കൊണ്ടു പറഞ്ഞു…

അതിനവൻ രുദ്രനെ നോക്കി കളിയാക്കി കൊണ്ട് പറഞ്ഞു അയ്യോ ഞാൻ രുദ്രദേവ് സാറിനെ കാണാൻ വേണ്ടിയല്ല ഇത്ര കഷ്ടപ്പെട്ട് കാടും കയറി വന്നത് ”

ദോ ഇവളെ കൃഷ്ണപുരം കൊട്ടാരത്തിലെ ഇളമുറത്തമ്പുരാട്ടിയായ മിത്രദേവയെ കൊണ്ടുപോകുവാനാണ്”

ഇടിമുഴക്കം പോലെ ആ ശബ്ദം ആ വനത്തിൽ ആകെ പ്രതിധ്വനിച്ചു ഒരു നിമിഷം അത്രയും നേരം  മിത്രയേ പിടിച്ചിരുന്ന രുദ്രന്റെ കൈകൾ അവളുടെ  ദേഹത്തുനിന്നു അയഞ്ഞു തുടങ്ങിയിരുന്നു അപ്പോഴേക്കും.

മിത്രയും ആകെ വല്ലാത്ത അവസ്ഥയിലായി തന്റെ അസ്തിത്വം താനാരാണെന്ന് രുദ്രൻ അറിഞ്ഞിരിക്കുന്നു..

ഒരു നിമിഷം തന്നെ അവൻ അവിശ്വസിക്കുമോ എന്ന ഭയത്താൽ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…

കണ്ണുകൾ നിറച്ച് നിൽക്കുന്ന മിത്രക്ക് രുദ്രനോട് ഇനി എന്താണ് പറയേണ്ടത് എന്ന് അറിയില്ലായിരുന്നു..

അവൻ പിടിച്ച കൈകൾ തന്നിൽ നിന്നും അടർന്നു പോകുന്നത് അറിഞ്ഞ മിത്രയുടെ കണ്ണുകൾ നിറഞ്ഞൊഴുകി അവൾക്ക് തന്റെ ഹൃദയം മുറിഞ്ഞു പോകുന്ന വേദന തോന്നി..

അവന്റെ ദേഹത്ത് പുതച്ചിരുന്ന മേൽമുണ്ടിൽ പിടിച്ച് അവനെ തനിയിലേക്ക് ചേർത്തു നിർത്തി അല്പം ഉയർന്നുകൊണ്ട്  രുദ്രന്റെ ചെവിയിലായി അവൾ മന്ത്രിച്ചു

“എന്നെ അവിശ്വസിക്കരുതേ”

ഈ സമയം മിത്രയുടെ കണ്ണിൽ നിന്നും മുതിർന്നു വീണ കണ്ണുനീർ അവന്റെ നെഞ്ചിൽ ആയി വന്നു പതിച്ചു…

അവരുടെ ചേർന്നുള്ള നിൽപ്പും സംസാരവും ഒന്നും ഇഷ്ടപ്പെടാതെ രാകേഷ് ഓടിവന്ന് മിത്രയുടെ കൈകളിൽ പിടിച്ച് അവളെ വലിച്ചുകൊണ്ട് ചോദിച്ചു..

എടി….  ക്ഷേത്രമുറ്റമായി പോയി ഇല്ലെങ്കിൽ ഉണ്ടല്ലോ നിന്നെ ഞാൻ… അറിയാലോ നിനക്ക് രാകേഷിനെ പിന്നെ ഇത് തേജ നീ വിവാഹം കഴിക്കാൻ പോകുന്ന പയ്യൻ.. മര്യാദയ്ക്ക് എന്റെ കൂടെ വന്നോണം നാളെ നിങ്ങളുടെ വിവാഹമാണ്..

വെറുതെ ഞങ്ങളെ കൊണ്ട് ബലം പിടിപ്പിക്കരുത് അത് നിനക്ക് നല്ലതിനായിരിക്കില്ല മിത്ര അത്രയും പറഞ്ഞ് രാകേഷ് മിത്രയുടെ കൈകളിൽ ബലമായി പിടിച്ചതും അവളുടെ കുഞ്ഞു കൈകൾ അവന്റെ പിടുത്തത്തിൽ വല്ലാതെ വേദനിച്ചു പോയി..

ആഹ്… ഇല്ല ഞാൻ വരില്ല ഞാൻ എങ്ങോട്ടും വരില്ല ഞാൻ രുദ്രേട്ടന്റെ കൂടെ നിൽക്കൂ…

രുദ്രേട്ടാ എന്നെ ഇവരുടെ കൂടെ വിടല്ലേ ഞാൻ ഞാൻ എല്ലാം പറയാം എനിക്ക് ഒരുപാട് പറയാനുണ്ട്..

എല്ലാവരെയും ഭയന്നിട്ടാ  ഈ മിത്ര ഒന്നും പറയാതെ ഇരുന്നത് എന്നെ അവിശ്വസിക്കരുത് ഞാൻ ഞാൻ ഒരു വഞ്ചകി അല്ല.. ഞാൻ എന്നെ..

രുദ്രൻ തന്നെ അവരുടെ കൂടെ പറഞ്ഞയക്കുമോ എന്ന് കരുതി മിത്ര അവനെടെന്തൊക്കെയോ പറയുവാൻ ശ്രമിച്ചു പക്ഷേ ആദ്യമായി മിത്രക്ക് നേരാവണം രുദ്രനോട് ശരിക്കും സംസാരിക്കാൻ കൂടെ കഴിഞ്ഞില്ല..

തന്റെ മുഖത്ത് പോലും നോക്കാതെ താഴേക്ക് നോക്കി നിൽക്കുന്ന  രുദ്രനെ കാണുന്തോറും മിത്രയുടെ നെഞ്ചുവിങ്ങി …

രുദ്രേട്ട എന്നെ വിട്ടയക്കല്ലേ!! അത്രയും പറഞ്ഞ് അവന്റെ കൈകളിൽ മുറുകെപ്പിടിച്ച് അവനോട് ചേർന്നുനിന്നു ആ പെണ്ണ്…

രാകേഷ് എന്ത് നോക്കി നിൽക്കുകയാണ് പിടിക്കു അവളെ… അവളുടെ ഒരു രുദ്രേട്ടൻ തേജ രുദ്രനെ നോക്കി മുരണ്ടു കൊണ്ട് പറഞ്ഞു.. അല്ലെങ്കിൽ വേണ്ട എന്റെ പെണ്ണല്ലേ ഇവളെ ഞാൻ തന്നെ അവന്റെ കൈകളിൽ നിന്നും മോചിപ്പിച്ചോളാം…

അപ്പോഴും ഒന്നും മിണ്ടാതെ താഴേക്ക് നോക്കി നിൽക്കുന്ന രുദ്രനെ നോക്കി തേജ പുച്ഛിച്ചു കൊണ്ട് മിത്രയുടെ ഇടതു കൈയിൽ ആയി പിടിച്ചു…

ഹേയ് നിങ്ങൾ എന്താണ് ഈ കാണിക്കുന്നത്  എന്റെ കയ്യിൽ നിന്നും  വിടാൻ അല്ലേ പറഞ്ഞത്..കരഞ്ഞുകൊണ്ട് മിത്ര രുദ്രനെ നോക്കി തേജയോടായി പറഞ്ഞു…

പക്ഷേ അവളെ നോക്കി പുച്ഛിച്ചുകൊണ്ട് അവൻ പറഞ്ഞു

വാടി ഇവിടെ..

അത്രയും പറഞ്ഞു തേജ മിത്രയുടെ കൈകൾ പിടിച്ചു മുൻപോട്ടേക്ക് നടന്നതും എന്നാൽ പെട്ടെന്നാണ് അവൻ ശ്രദ്ധിച്ചത് മിത്ര നിന്നടത്തു തന്നെയാണ് നിൽക്കുന്നത് എന്ന്..

തിരിഞ്ഞു നോക്കിയപ്പോൾ തേജ കാണുന്നത് രുദ്രൻ തലയും താഴ്ത്തി നിൽക്കുകയാണെങ്കിലും അവന്റ ഇടത് കയ്യിൽ മിത്രയുടെ വലതു കൈ സുരക്ഷിതമാണെന്ന്..

അപ്പോഴും വിങ്ങിപ്പൊട്ടി കരഞ്ഞു കൊണ്ട് മിത്രയും തേജയുടെയും രുദ്രന്റെയും നടുക്ക് നിന്ന് ഇരുവരും പിടിച്ച തന്റെ   കൈകളിലേക്ക് നോക്കി…

എന്താടാ പറഞ്ഞാൽ മനസ്സിലാവാത്തത്  വിടാടാ മിത്രയുടെ കൈയിൽ നിന്നും..

അത്രയും പറഞ്ഞ്   അലറിക്കൊണ്ട് തേജ മിത്രയുടെ കൈകളിൽ ഒന്നുകൂടെ മുറുകെപ്പിടിച്ച് രുദ്രന്റെ അടുക്കലേക്ക് പാഞ്ഞു ചെന്നു അവനെ കാലുയർത്തി ചവിട്ടുവാൻ ഒരുങ്ങിയതും…

ആാാാാ!!!!!!

തുടരും…

Leave a Reply

You cannot copy content of this page