ചെകുത്താന്റെ പ്രണയം 7

ശ്വാസം വിട ഡീ…… നീ ചത്ത് പോവും” അവളുടെ കഴുത്തിൽ കിടന്നു കൊണ്ട് തന്നെ അവൻ പറഞ്ഞു….

അമ്മു പതുക്കെ അവൻ്റെ തലയിൽ തലോടി…പെട്ടന്ന് അവൻ ഉയർന്നു കൊണ്ട് അവളുടെ കണ്ണിൽ നോക്കി….
“ഡീ” അവൻ ഉറക്കെ വിളിച്ചു..
അത് ഒരു അലർച്ച ആയിരുന്നു…

“എന്താ…” അമ്മു വിറച്ച് കൊണ്ട് ചോദിച്ചു..

“എന്താ..നിൻ്റെ കണ്ണിൽ…എന്നെ കാണുമ്പോൾ ഒരു തിളക്കം” സണ്ണി അവളുടെ കണ്ണിൽ നോക്കി ചോദിച്ചു..

“ഹേയ് അങ്ങനെ ഒന്നും ഇല്ല” അമ്മു വേഗം പറഞ്ഞു

“അല്ല..എൻ്റെ അലീന കൊച്ചു നോക്കുന്ന പോലെ അല്ല… നീ എന്നെ നോക്കുന്ന… നീ എന്നെ വശീകരിക്കുന്ന പോലെയാ…”അവളുടെ തുടുത്ത ചുണ്ടിൽ നോക്കി അവൻ പറഞ്ഞു….

അമ്മു പേടിച്ച് വിറച്ച് കിടന്നു…കൂടുതൽ ഒന്നും പറയാൻ ധൈര്യം വരുന്നില്ല…

“അല്ലെങ്കിൽ…എൻ്റെ തോന്നൽ ആവും…മാധവേട്ടൻ്റെ മോൾ പാവാ….എല്ലാരും അങ്ങനെ അല്ലേ പറയുന്ന…എന്നെ പോലെ ഉള്ള കിളവനെ കണ്ട്  ഇളക്കം വരണ്ട ആവശ്യം ഒന്നും ഇല്ല….എല്ലാം എൻ്റെ തോന്നൽ ആണ്”  അമ്മുവിനെ നോക്കി അവൻ മദ്യ ലഹരിയിൽ പറന്നു കൊണ്ടിരുന്നു…

അവൻ്റെ ഷർട്ടിൽ പിടിച്ചു അവനെ അവള്  ഒന്ന് കൂടി അടുപ്പിച്ച്….
അവൻ്റെ ചുണ്ടും അവളുടെ ചുണ്ടും തമ്മിൽ ചെറിയ ഒരു വ്യത്യാസം മാത്രം ഉള്ളൂ ഇപ്പൊ
“ആര് പറഞ്ഞു..നിങൾ കിളവൻ ആണ് എന്ന്..നിങ്ങളെ കാണുമ്പോൾ ഒരു പെണ്ണിന് തോന്നേണ്ട എല്ലാ വികാരവും എനിക് തോന്നുന്നുണ്ട്…നിങ്ങള്ക് ആണ് എന്നോട് ഒന്നും തോന്നാത്ത…” അമ്മു അവനോട് ഒറ്റ ശ്വാസത്തിൽ പറഞ്ഞു…

സണ്ണി  അവളുടെ  ചുണ്ടിൽ നോക്കി……വിറച്ച് കൊണ്ട് ഇരിക്കുന്ന ചുവന്ന ചുണ്ടുകൾ….ശ്വാസം എടുക്കുമ്പോൾ തൻ്റെ മുക്കിലും മുഖത്തും വന്നു പതിക്കുന്നു…
ഉയർന്ന മാറിടങ്ങൾ തൻ്റെ നെഞ്ചില് കിടന്നു ഉയർന്ന് താഴുന്നു …അവൻ്റെ രക്തം തിളക്കുന്ന പോലെ തോന്നി…പക്ഷേ ഉള്ളിൽ ആരോ ഉറക്കെ തെറ്റ് എന്ന് വിളിച്ചു പറയുന്ന പോലെ തോന്നി…അവൻ പതുക്കെ കയ് കുത്തി അവളിൽ നിന്നും എണീക്കാൻ നോക്കി…പക്ഷേ വീണ്ടും അവളുടെ മാറിലേക്ക് മുഖം അമർത്തി വീണു പോയി….

അമ്മു അറിയാതെ അവളുടെ വായിൽ നിന്നും ചെറിയ ശീൽക്കാര ശബ്ദം പുറപ്പെട്ടു….
സണ്ണി  പതിയെ അവളിൽ നിന്ന്… അപ്പുറത്തെ സൈഡില് തിരിഞ്ഞു കിടന്നു…
തല പോളിയുന്ന പോലെ തോന്നി അവന്…
അമ്മു പതുക്കെ അവൻ്റെ അടുത്തേക്ക് ചേർന്ന് കിടന്നു..അവൻ്റെ നെറ്റി മസാജ് ചെയ്ത് കൊടുത്തു…

സണ്ണിക്കു കുറച്ച് ആശ്വാസം തോന്നി…പതുക്കെ അവൻ അവളെ ഇടുപ്പിലൂട് ചുറ്റി…കണ്ണ് അടച്ചു ഉറങ്ങാൻ തുടങ്ങി….അമ്മു അവൻ്റെ മുഖം സൂഷ്മമായി നോക്കി….

“കിളവൻ ആണ് പോലും…എൻ്റെ സുന്ദരൻ ആണ്..എൻ്റെ മാത്രം സുന്ദരൻ” അവൻ്റെ സിഗരറ്റ് മദ്യവും  മണക്കുന്ന ചുണ്ടിലേക്ക് അമ്മു പതിയെ ചുംബിച്ചു… നേർത്ത ഒരു ചുംബനം…അവൻ ചെറുതായി ഒന്ന് നെറ്റി ചുളുക്കി…

അമ്മു വീണ്ടും അവൻ്റെ കീഴ് ചുണ്ടിൽ അമർത്തി കടിച്ചു….വേദന കൊണ്ട് അവൻ്റെ കണ്ണ് ചുളിഞ്ഞു…

“എന്താ ഡീ…” അവൻ പാതി ബോധത്തിൽ പറഞ്ഞു…
അമ്മു ഒന്നും മിണ്ടാതെ …പതുക്കെ അവൻ്റെ തുടുത്ത ചുണ്ടിൽ നോക്കി….ശെരിക്കും മുറിഞ്ഞിട്ട് ഉണ്ട്..ചെറുതായി ചോര കിനിയുന്നൂ..

“കിടക്കട്ടെ എൻ്റെ വക ഒരു സമ്മാനം..നാളെ എന്തായാലും ഇതൊന്നും എൻ്റെ ഇചായന് ഓർമ കാണില്ല…അപ്പോ എൻ്റെ വക ഒരു കുഞ്ഞ് സമ്മാനം ചുണ്ടിൽ കിടക്കട്ടെ …” ഇത്രയും പറഞ്ഞു അമ്മു തൻ്റെ ഷാൾ എടുത്ത് കഴുത്തിൽ  ഇട്ടു പുറത്തേക് ഇറങ്ങാൻ വേണ്ടി വാതിൽ തുറന്നപ്പോൾ ഇതാ മുന്നിൽ അലീന…

“എന്താടോ ഒറ്റക്ക്…ഈ മുറിയിൽ” അവൻ അവളെ ഉന്തി തളളി അകത്തു കയറി കണ്ട കാഴ്ചയിൽ ഞെട്ടി പോയി..

“അയ്യോ…എൻ്റെ ചാച്ചൻ ..എന്താ വെട്ടി ഇട്ട വാഴ തണ്ട് പോലെ കിടക്കുന്ന…സത്യം പറ നീ പീഡ്പ്പിച്ചോ…?? അലീന ഉറക്കെ ചോദിച്ചു

“പതുക്കെ…പതുക്കെ..ഞാൻ ഒന്നും ചെയ്തില്ല..കുടിച്ചു ബോധം ഇല്ലാതെ ആയപ്പോൾ  ഇവിടെ ഞാൻ  വന്നു കൊണ്ട് വന്ന് ആകി …അത്രേ ഉള്ളൂ”

“ഹും….ശെരി…നിന്നെ എനിക് അത്ര വിശ്വാസം പോര…എന്നാലും ഓക്കേ…ഞാൻ പോയി വല്യമ്മച്ചി യോഡ് പറയട്ടെ…ചാച്ചൻ ഇവിടെ  ഉറങ്ങുന്ന കാര്യം ..പരിപാടി എല്ലാം കഴിഞ്ഞ്…അവരും ഇന്ന് ഇവിടെ കിടക്കാൻ ആണ് പ്ലാൻ… നീ വീട്ടിൽ പോവുനുണ്ടോ…അതോ…ഇന്ന് എൻ്റെ കൂടെ ആണോ” അലീന ചോദിച്ചു..

“ഞാൻ നിൻ്റെ കൂടെ തന്നെ….” അമ്മു അവനെ നോക്കി അവളോട് പറഞ്ഞു

“എന്നാല് വാ..ഉറങ്ങാം” അമ്മു വാതിൽ അടച്ചു …അടക്കാൻ നേരം അവനെ നോക്കി..കൂർക്കം വലിച്ച് ഉറങ്ങുന്ന അവനെ കണ്ട് അവളും പുഞ്ചിരിച്ചു….

#####
പിറ്റെ ദിവസം രാവിലെ  സണ്ണി ഉണർന്നു….തലയിൽ എന്തോ ഭാരം പോലെ…ബാത്റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി…മുഖം കഴുകി കണ്ണാടി നോക്കിയപ്പോ കണ്ടു് തൻ്റെ കീഴ് ചുണ്ടിൽ ഒരു കല്ലിച്ച പാട്…

“എന്താണ് എന്ന് പോലും ഓർമ കിട്ടുന്നില്ല
…ഞാൻ എങ്ങാനും നിലത്ത്   വീണ ഒരു ഓർമ പോലും ഇല്ല…കുടിച്ചു ബോധം മുഴുവനും പോയി ഇന്നലെ…അവൻ മനസ്സിൽ  ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു….

ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ വേണ്ടി ടേബിളിൽ ഇരുന്നപ്പോൾ കണ്ടൂ….
എല്ലാവരും അവനെ തന്നെ നോക്കുന്ന…

“എന്താ..എന്താ” ചെറിയ പതർച്ചയിൽ അവൻ ചോദിച്ചു

“എന്താ എൻ്റെ കുഞ്ഞിന് പറ്റിയ….ചുണ്ടിൽ എന്തോ  വന്നു ഇടിച്ച പോലെ..ആരെങ്കിലും ആയി വഴക്ക് ഉണ്ടായോ” മറിയ ഉറക്കെ ചോദിച്ചു…

“അറിയില്ല അമ്മച്ചി…ഇന്നലെ വീണു എന്ന് തോന്നുന്നു…” അവൻ അലസമായി പറഞ്ഞു.

അപ്പുറത്ത് കസേരയിൽ ഇരുന്നു ഭക്ഷണം കഴിക്കുന്ന അമ്മു ചിരിക്കുന്നത് സണ്ണി വ്യക്തമായി കണ്ടിരുന്നു..

“ശോ.. ..ഇത് എന്തോ എട്ടുകാലി കടിച്ച ആണ് തോന്നുന്നു…..” റാണി അവൻ്റെ അടുത്ത് വന്നു ചോദിച്ചു..

അലീന അമ്മുവിനെ നോക്കി പേടിപ്പിച്ചു
” നീ അല്ലേ ഡീ ആ എട്ടുകാലി”
“അതേ….കണ്ടപ്പോ..കൺട്രോൾ ചെയ്യാൻ പറ്റിയില്ല” അമ്മു പതുക്കെ അലീന യുടെ  ചെവിയിൽ  പറഞ്ഞു…

സണ്ണി ഇവർ തമ്മിൽ ഉള്ള രഹസ്യം പറച്ചിൽ എല്ലാം കേട്ടിരുന്നു…
Break fast കഴിഞ്ഞ് കയ്യ് കഴുകി പോകുമ്പോൾ സണ്ണി അമ്മുവിൻ്റെ മുന്നിൽ വന്നു നിന്നു..

“എന്തിനാ…നി ചിരിച്ചത്…നി കണ്ടോ ഞാൻ വീഴുന്ന ..അതിനാണോ നിൻ്റെ കള്ള ചിരി” അവൻ  ദേഷ്യത്തിൽ ചോദിച്ചു

“പിന്നേ എനിക് അതല്ലേ പണി…..ഞാൻ ഒന്നും കണ്ടില്ല…” അതും പറഞ്ഞു അവൻ്റെ മുന്നിൽ പോകാൻ നിന്ന പെണ്ണിനെ അവൻ വലിച്ച് നെഞ്ചോട് ചേർത്തു…

“എനിക് നിന്നെ കണ്ടത് ഓർമ ഉണ്ട് അമ്മു…അവസാനം നിന്നെ ആണ് കണ്ടത്… നീ എൻ്റെ കൂടെ മുറിയിൽ…?? അവൻ സംശയത്തോടെ ചോദിച്ചു

“ഇല്ലാ…ഇല്ല…നിങൾ സ്വപ്നം കണ്ട ആണ്…എന്നെ വിടൂ..ഞാൻ പോട്ടെ…ഇപ്പൊ പോയാൽ അലീന യുടെ കൂടെ നേരെ കോളജിൽ പോവാം”  അമ്മു  പറഞ്ഞു

അവൻ അവളെ നോക്കി പേടിപ്പിച്ചു…പിന്നെ പതുക്കെ അവളുടെ കൈ വിട്ടു…

“പോ…പോയി.. നാല് അക്ഷരം പഠിക്ക്” അവൻ അവളെ ഉറക്കെ ചീത്ത പറഞ്ഞു..
അമ്മു ജീവനും കൊണ്ട് ഒരു ഓട്ടം ആയിരുന്നു….

അന്നത്തെ ദിവസം …അമ്മുവും അലീന യും ഒരുമിച്ച് കോളജിൽ പോയി…ഉച്ചക്ക് ശേഷം ആണ് പിന്നെ സണ്ണിയും കുടുംബവും തിരിച്ചു മടങ്ങിയത്……

തുടരും

Leave a Reply

You cannot copy content of this page