പിറ്റെ ദിവസം മംഗലത്ത് വീട്ടിൽ തോരണങ്ങളും ബൾബുകളും മിന്നി തിളങ്ങി…
അമ്മു രാവിലെ തന്നെ അച്ചമ്മയെ വീഷ് ചെയ്തു….
കുളിച്ചു തയ്യാർ ആവാൻ വേണ്ടി അലമാര മുഴുവനും വലിച്ച് വാരി…
“എന്താ എൻ്റെ കുട്ടി..ഇങ്ങനെ വലിച്ച് വാരുന്ന” അച്ഛമ്മ ചോദിച്ചു
“ഇന്ന് ഞാൻ എന്താ ഇടാ…എനിക് ഇന്ന് നല്ല സുന്ദരി കുട്ടി ആവണം” അമ്മു പറഞ്ഞു
“ഇന്ന് നിൻ്റെ ആരോ കാണാൻ വരുന്നുണ്ട് അല്ലേ” അച്ഛമ്മ കളി ആകി ചോദിച്ചു
“മനസ്സിൽ ആകി കളഞ്ഞു കള്ളി” അമ്മു അവരുടെ ചുക്കി ചുളിഞ്ഞ കവിളിൽ പിടിച്ചു വലിച്ചു പറഞ്ഞു…
“ആരാ…പറ…ഞാൻ ആരോടും പറയില്ല” അച്ഛമ്മ പറഞ്ഞു
“ഉറപ്പാണോ” അമ്മു ചോദിച്ചു
“ഉറപ്പ്” അച്ഛമ്മ പറഞ്ഞു
“പാലക്കൽ സണ്ണി” ചെറിയ നാണത്തോടെ പറഞ്ഞതും അച്ഛമ്മ ഞെട്ടി പോയിരുന്നു
“എന്താ കുട്ടീ ഇത്.. നീ തമാശ കളിക്കാണോ…ഈ കുടുംബത്തിൽ ഇതുവരെ ജാതി മാറി കല്യാണം കഴിഞ്ഞിട്ടില്ല..പിന്നെ ആണോ നസ്രാണി….ഇപ്പൊ തന്നെ മനസ്സിൽ നിന്ന് കളഞ്ഞെക്” അച്ഛമ്മ കുറച്ച് ദേഷ്യത്തിൽ പറഞ്ഞു…
“പറ്റില്ല അച്ചമ്മെ…. ഇന്ന് തുടങ്ങിയ ഇഷ്ടം ഒന്നും അല്ല….കുറെ ആയി മനസ്സിൽ ഉള്ളതാണ്…എനിക് വേണം സണ്ണിയെ…ഞാൻ ആർക്കു വേണ്ടിയും…ഒരു മത വിശ്വാസത്തിൻ്റെ പേരിലും…സണ്ണിയെ വേണ്ട വെക്കാൻ നിൽക്കില്ല…” അമ്മു ഉറച്ച നിലപാട് പറഞ്ഞു..
“പക്ഷേ മോളെ…ഞാൻ.. സമതിച്ചാലും…നിൻ്റെ അച്ഛൻ സമ്മതിക്കും തോന്നുന്നുണ്ടോ….അവനെ എനിക് നന്നായി അറിയാം…ജാതിയുടെ കാര്യം വന്നാൽ അവന് തലയും വാലും ഇല്ല…പിന്നെ സണ്ണി അവൻ നല്ലവൻ ആണ് ..നാട്ടിൽ അവനെ പറ്റി നല്ല അഭിപ്രായം തന്നെയാണ്…അതുകൊണ്ട് തന്നെ നിന്നെ അവൻ ഇഷ്ടപെടുന്നു എന്ന് പറഞാൽ എനിക് വിശ്വസിക്കാൻ ബുദ്ധിമു്ടുണ്ട്” അച്ഛമ്മ അവളെ നോക്കി പറഞ്ഞു
“അതിന് ഇച്ചായന് എന്നെ ഇഷ്ടാണ് ഞാൻ പറഞ്ഞോ…ഇഷ്ടം ഇല്ല..ഒരു ഇത്തിരി പോലും ഇല്ല…പക്ഷേ ആ ഹൃദയത്തിൻ്റെ ഉള്ളിലേക്ക് ഞാൻ കയറും…കയറി പറ്റിയെ പറ്റൂ…എൻ്റെ മുത്തശ്ശി ഇനി എന്തായാലും എനിക് വാക്ക് തന്നത് അല്ലേ..ആരോടും പറയണ്ട…” അമ്മു അവരുടെ കവിളിൽ തലോടി പറഞ്ഞു
“ഞാൻ ആരോട് പറയാൻ…സണ്ണി മനസ്സ് അറിഞ്ഞു നിന്നെ സ്വീകരിക്കില്ല എന്ന് എനിക് ഉറപ്പ് ഉണ്ട്…നേരും നെറിയും നോക്കുന്ന കൂട്ടത്തിൽ ആണ് അവൻ…ഒരിക്കലും മാധവനോട് ഒരു ചതി അവൻ ചെയ്യില്ല… അതുകൊണ്ട് എൻ്റെ മോൾ എന്നെ പേടിക്കാൻ നിൽക്കണ്ട” അച്ഛമ്മ അത്രയും പറഞ്ഞു അവിടെ നിന്നും പോയി…
“ഇല്ലാ മുത്തശ്ശി…നിങ്ങളുടെ എല്ലാവരുടെയും ചിന്ത ഞാൻ മാറ്റും…അമ്മു ഒരിക്കലും വാശി പിടിക്കുന്ന ഒരു പെണ്ണ് അല്ല..പക്ഷേ പാലക്കൽ സണ്ണി…അത് എനിക് വേണം…ഞാൻ മോഹിച്ച പോലെ ആരും ഇവിടെ മോഹിച്ചിട്ടിൽ .കൊടുക്കില്ല ഞാൻ ആർക്കും”അമ്മുവിൻ്റെ മനസ്സിൽ ഉറപ്പിച്ചു പറഞ്ഞു…
അലമാരയിൽ നിന്നും ചുവന്ന ബ്ലൗസ് പിന്നെ കസവിൻ്റെ ഒരു നേര്യതും എടുത്ത് ഉടുത്ത്…കുറച്ച് അധികം അമ്മു അന്ന് ഒരുങ്ങി…
Cake കട്ടിംഗ് എല്ലാം കഴിഞ്ഞ്….ഊൺ സമയത്ത് ആണ് സണ്ണി ജയൻ്റെ കൂടെ വന്നത്…ജയിംസ് മുതലാളിയും ജയനും നിർബന്ധിച്ചപ്പോൾ ഒന്നും നോക്കാതെ അവനും വന്നു…
അമ്മായിമാരുടെ കൂട്ടത്തിൽ വർത്തമാനം പറഞ്ഞു നിൽകുന്ന അമ്മു അവനെ കണ്ടപ്പോൾ വേഗം അവൻ്റെ അടുത്തേക്ക് ഓടി…
“ഇച്ചായ്….എന്താ.. വൈകി പോയത്” പ്രണയതോട് കൂടി പറയുന്ന അവളുടെ നോട്ടം പാടെ അവഗണിച്ച് കൊണ്ട് അവൻ മുന്നോട്ട് നടന്നു….
ജയൻ അവളെ ഒന്ന് കൂടി നോക്കി…അമ്മുവിൻ്റെ കണ്ണുകളിൽ ശെരിക്കും സണ്ണിയുടെ അടുത്ത് ഒരു പ്രണയം ഉള്ളത് പോലെ…
“മോളെ…അവൻ അങ്ങനെയാണ്…വേഗം ഊൺ വിളമ്പിക്കോ?? ജയൻ ചിരിച്ചു കൊണ്ട് പറഞ്ഞു…
അമ്മു ചിരിച്ചു കൊണ്ട് അവനോട് പുറത്തെ പന്തലിൽ സെറ്റ് ചെയ്ത ടേബിളിൽ നോക്കി ഇരിക്കാൻ പറഞ്ഞു…
ജയൻ നോക്കിയപ്പോ സണ്ണി ആദ്യമേ പോയി സീറ്റ് പിടിച്ചു ഇരുന്നിരുന്നു..
“ഡാ… ആ പെണ്ണ് നിന്നെ ആദ്യമേ ഇച്ചയ എന്നാണോ വിളിക്കുന്നത്??? ജയൻ ചോദിച്ചു…
“അങ്ങനെ വിളിക്കരുത് എന്ന് പറഞ്ഞിട്ടുണ്ട് …പക്ഷേ പെണ്ണ് അത് തന്നെയാ വിളിക്കുന്ന…എന്തെങ്കിലും ആവട്ടെ” സണ്ണി പറഞ്ഞു തീർന്നതും…
അമ്മു വേഗം അവൻ്റെ ഇലയിൽ ഓരോന്ന് വീതം വിളമ്പാൻ തുടങ്ങി…
“ഇവൻ എന്താ…എല്ലാം കുറച്ച് അധികം ഉണ്ടല്ലോ” ജയൻ ചോദിച്ചു
“അത്… ഇചായൻ കുറെ കഴികും..കുറെ കറി വേണം എന്നാലേ ചോറ് കഴിക്കുള്ളു..” അമ്മു സാധാരണ പോലെ പറഞ്ഞു
“നിനക്ക് എങ്ങനെ കൊച്ചെ ഇതെല്ലാം അറിയുന്ന…ഇവൻ ഒരു തീറ്റ പണ്ടാരം ആണ് എന്ന കാര്യം ഇപ്പൊ നാട്ടിൽ മുഴുവൻ പാട്ടായി ….തോന്നുന്നു” ജയൻ ചിരിച്ചു കൊണ്ട് പറഞ്ഞു…
“മിണ്ടാതെ തിന്നിട്ട് പോ കഴുതെ ” സണ്ണി അവനെ നോക്കി പല്ല് കടിച്ചു പറഞ്ഞു
“ഇച്ചായാ ഇന്ന് പച്ച കറി മാത്രം ഉണ്ടാവു….ഇതൊക്കെ ഒന്ന് അഡ്ജസ്റ്റ് ചെയ്യണേ” അമ്മു അവനെ നോക്കി പതുക്കെ പറഞ്ഞു
“നീ ആദ്യം ഒന്ന് പോ …ഞാൻ ആദ്യം ഒന്ന് തിന്നട്ടെ” സണ്ണി ദേഷ്യത്തോടെ പറഞ്ഞു..
ജയനും ചെറുതായിട്ട് അമ്മുവിൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നി…പക്ഷേ അത് വെറും തോന്നൽ ആണ് എന്ന് അവൻ മനസ്സിൽ സ്വയം പറഞ്ഞു…
ഭക്ഷണം കഴിച്ച ശേഷം എല്ലാവരും കൂടെ നിൽകുമ്പോൾ… പന്തലിൽ നിർമ്മിച്ച ചെറിയ സ്റ്റേജിൽ മാധവൻ കയറി മൈക്കിൽ പറഞ്ഞു…
“ഇന്ന് എൻ്റെ അമ്മയുടെ പിറന്നാള് ദിനത്തിൽ വന്ന എല്ലാവർക്കും നന്ദി…ഇന്ന് എനിക് വേറെ ഒരു സന്തോഷം കൂടി ഉണ്ട്…എൻ്റെ ആത്മ സുഹുർത്ത് രാഘവനും ഭാര്യയും ..അവൻ്റെ മകൻ മുകുന്ദനും കൂടെ ഇന്ന് ഇവിടെ പങ്കെടുത്തിട്ടുണ്ട്…..” മാധവൻ അതും പറഞ്ഞു ഒരു ചെറുപ്പക്കാരൻ്റെ നേരെ കയ്യ് നീട്ടി…
പൂച്ച കണ്ണുള്ള കൗശലക്കാരൻ ആയ ഒരുവൻ്റെ മുഖം ഉള്ള…ഒരുത്തൻ…
അവൻ ചിരിച്ചു കൊണ്ട് സ്റ്റേജിൽ കയറി..
“ഇന്ന് മുതൽ ഞങൾ ബിസിനസ് പർട്നേഴ്സ് കൂടി ആണ്..നമ്മുടെ ഗ്രാമത്തിൽ പുതിയ ഒരു ഷോപ്പിംഗ് കോംപ്ലക്സ് പണിയാൻ പോവുക ആണ്….അതിൻ്റെ എല്ലാ കാര്യങ്ങളും വില്ലേജ് ഓഫീസിൽ നിന്ന് എനിക് ശെരി ആകി തന്നത് മുകുന്ദൻ ആണ്” മാധവൻ അഭിമാനത്തോടെ പറഞ്ഞു..
മുകുന്ദൻ എല്ലാവരെയും നോക്കി ചിരിച്ചു..എല്ലാവരും അവനു നേരെ കയ്യ് നീട്ടി പരിചയ പെടാൻ തുടങ്ങി…
“ഡാ… ആ ചെറുക്കൻ ഇല്ലെ…അവൻ നിൻ്റെ അർദ്ധ സഹോദരൻ എന്ന് പറഞ്ഞു നടക്കുന്ന ആ ജോണിൻ്റെ ആത്മ സുഹുർത്ത് ആണ്….” ജയൻ സണ്ണിയുടെ ചെവിയിൽ പറഞ്ഞു
“അപ്പോ ഇവൻ്റെ ഗുണവും ഏകദേശം മനസ്സിൽ ആയി…എന്ത് വേണം എങ്കിലും ആവട്ടെ …എൻ്റെ തടി ക്ക് പണി ഉണ്ടാകാതെ ഇരുന്ന മതി” സണ്ണി മീശ പിരിച്ച് അവനെ ഒന്ന് നോക്കി പറഞ്ഞ്…
എല്ലാം അന്തം വിട്ട് നോക്കി കാണുന്ന അമ്മുവിൻ്റെ അടുത്തേക്ക് അവൻ പതിയെ വന്നു…
“ഹായ്…അമൃത…അല്ല അമ്മു…” മുകുന്ദൻ പറഞ്ഞു…
“അമൃത…അത് മതി” ഒട്ടും താല്പര്യം ഇല്ലാതെ അമൃത പറഞ്ഞു…
“തന്നെ പറ്റി മാധവൻ അങ്കിൾ എപ്പോഴും പറയും…എന്തായാലും താൻ ഞാൻ വിചാരിച്ചു പോലെ അല്ല…ഒരുപാട് സുന്ദരി ആണ്” അവൻ അവളുടെ ചെവിയിൽ പതുകെ പറഞ്ഞു..
“ഛെ…തനിക്ക് കുറച്ച് നീങ്ങി നിന്നു സംസരിച്ചൂടെ…” അമ്മു ദേഷ്യത്തോടെ പറഞ്ഞു…
“ഓ സോറി..നിങൾ ഓക്കേ ഇപ്പോഴും ഈ ഗ്രാമത്തിലെ രീതിയിൽ ആണല്ലോ ജീവിക്കുന്നത്….ഞാൻ പുറത്തായിരുന്നു…ബാംഗ്ലൂരിൽ…ഇപ്പോഴാണ് വന്നത്” മുകുന്ദൻ പറഞ്ഞു…
“എനിക്..എനിക്..കുറച്ച് തിരക്ക് ഉണ്ട് ..അച്ഛനോട് പോയി സംസാരിക്കു..” അമ്മു വേഗം അവനിൽ നിന്ന് ഒഴിഞ്ഞു മാറി അടുത്ത് ഉള്ള ഏതോ ഒരു ബന്ധു സ്ത്രീയുടെ അടുത്ത് സംസാരിക്കുന്ന പോലെ അഭിനയിച്ചു…
മുകുന്ദൻ മാറി നിന്ന് അവളെ മൊത്തത്തിൽ ഉഴിഞ്ഞു നോക്കി….ഇന്നത്തെ രൂപത്തിൽ ശെരിക്കും ഒരു അപ്സര സുന്ദരി തന്നെ….അവൻ അവളുടെ തെന്നി മാറി കിടക്കുന്ന വയറിലേക്ക് നോക്കി വെള്ളം ഇറക്കുന്നത് …സണ്ണിയും ജയനും വളരെ വ്യക്തമായി കണ്ടിരുന്നു…
“അവൻ എൻ്റെ തടിക്ക് പണി ഉണ്ടാകും..തോന്നുന്നുണ്ട് ജയാ…” സണ്ണി പറഞ്ഞു
“വല്ലാത്ത നാറി തന്നെ…അമ്മു മാറി നിന്നിട്ടും..കുറുക്കൻ്റെ നോട്ടം കോഴി കൂട്ടിൽ തന്നെ..എന്തെങ്കിലും ആവട്ടെ…അവർ ചിലപ്പോ നാളെ ബന്ധുക്കൾ ആവും..ഇതിൽ ഒന്നും ഇടപെടാതെ നിൽകുന്ന നല്ലത്…., വാ നമുക്ക് പോവാം” ജയൻ സണ്ണിയെ വിളിച്ചു..
സണ്ണി മുന്നിൽ മുണ്ടും മടക്കി കുത്തി അമ്മുവിൻ്റെ മുന്നിലൂടെ പോയി..അവളെ നോക്കി പേടിപ്പിക്കുന്ന പോലെ ഒരു നോട്ടം കൊടുത്ത് ആണ് അവൻ പോയത്…പിന്നാലെ ജയനും…
അമ്മു വേഗം അവരുടെ പിന്നാലെ പോയി…
“ഇഷ്ട്ടായോ ഭക്ഷണം എല്ലാം…..” അമ്മു ചോദിച്ചു….
“പിന്നെ സൂപ്പർ…അല്ലേ….” ജയൻ പറഞ്ഞു..
“ജയാ…ഇന്നാ…വണ്ടിയുടെ ചാവി.. നീ പുറത്തേക് ഇറക്കി എടുത്തോ..ഞാൻ ഇപ്പൊ വരാം” സണ്ണി പറഞ്ഞതും ജയൻ വേഗം ചാവി എടുത്ത് കറക്കി പുറത്തേക് നടന്നു…
അമ്മു സണ്ണിയെ നോക്കി…അവൻ രണ്ട് കയ്യും നെഞ്ചില് കെട്ടി അവളെ നോക്കി പതുക്കെ പറഞ്ഞു..
” ഇതൊക്കെ വലിച്ച് വാരി ചുറ്റുമ്പോ…കുറച്ച് മാന്യത വേണം…അല്ലാതെ അവിടെയും ഇവിടെയും കാണിക്കുന്ന പോലെ വയറും കാണിച്ച് ആൾക്കാരെ കാണിക്കാൻ നിക്കരുത് ” സണ്ണി പല്ല് കടിച്ചു ദേഷ്യത്തോടെ പറഞ്ഞു..
അമ്മു വേഗം അവളുടെ കൈ കൊണ്ട് വയർ പൊത്തി പിടിച്ചു..
“ഓ…ഇപ്പൊ കുറെ പൊത്തി വെക്ക്…നാട്ടുക്കാർ മുഴുവൻ കണ്ട ശേഷം നീ കുറെ അങ്ങ് ഒളിപ്പിച്ച് വെക്ക്…എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത്……എന്ത് വേണേലും കാട്ടിക്കോ…ഇതൊന്നും നിൻ്റെ കൂടെ വിശ്വസിച്ചു നടക്കുന്ന എൻ്റെ പൊടി മോളെ പഠിപ്പിക്കാതെ ഇരുന്നാൽ മതി….കേട്ടോ ഡീ ” അവൻ അവളെ കൈ മുട്ടിൽ വലിച്ച് തന്നോട് അടുപ്പിച്ച് പറഞ്ഞു..
അമ്മുവിൻ്റെ കണ്ണുകൾ നിറഞ്ഞു പോയി…
താൻ മോശമല്ല…താൻ ഇന്ന് ഒരുങ്ങിയത് തന്നെ നിങ്ങള്ക് വേണ്ടി ആണ് ..എന്ന് ഉറക്കെ പറയണം എന്ന് തോന്നി…പക്ഷേ അവളെ ദേഷിച്ച് നോക്കിക്കൊണ്ട്..അവൻ പുറത്തേക് ഇറങ്ങി…
ജയൻ പുറത്ത് ജീപ്പിൽ ഇരിക്കുന്നുണ്ടായിരുന്നു…
“എന്താടാ…ഇത്ര സമയം…നീ ആ കൊച്ചിനോട് എന്താ പറഞ്ഞത്” ജയൻ വണ്ടി ഓടിക്കുന്ന ഇടയിൽ ചോദിച്ചു..
“ഹേയ്…ഒന്നും ഇല്ല ഡാ…ചുമ്മാ ഒന്ന് വിരട്ടി …അത്രേ ഉള്ളൂ” സണ്ണി പറഞ്ഞപ്പോ അവൻ്റെ മനസ്സിൽ മുഴുവൻ തന്നെ നോക്കി കണ്ണ് നിറച്ച പെണ്ണിൻ്റെ മുഖം ആയിരുന്നു…
ഒന്ന് കണ്ണടച്ച് കൊണ്ട്…ദീർഘ നിശ്വാസം എടുത്ത് അടുത്ത സിഗരറ്റ് എടുത്ത് അവൻ പുകക്കാൻ തുടങ്ങി….
തുടരും….
