ചെകുത്താന്റെ പ്രണയം 8

പിറ്റെ ദിവസം ഒരു  അവധി ആയതിനാൽ അമ്മുവും അലീനയും നേരെ മറിയ അമ്മച്ചിയെ കാണാൻ എന്ന പേരിൽ വീട്ടിൽ പോയി…

“വന്നല്ലോ…അമ്മച്ചിയുടെ പുന്നാര കുട്ടികൾ” രണ്ടു പേരുടെയും കവിളിൽ തലോടി പറഞ്ഞു…

“വീട്ടിൽ ഇരുന്നു ബോർ അടിക്കുന്ന ആണ് അമ്മച്ചി…അപ്പോ പിന്നെ ഞാൻ അമ്മുവിനെ കൂട്ടി” അലീന പറഞ്ഞു

“സ്വന്തം വീട് പോലെ തന്നെ കരുതിക്കോ അമ്മു കുട്ടി”  മറിയ അവളുടെ തലയിൽ തലോടി…

“സണ്ണി ചാച്ചൻ  എവിടെയാ…” അമ്മു വെപ്രാളത്തിൽ ചോദിച്ചു…

അവൻ രാവിലെ എണീററാൽ നേരെ ജയൻ്റെ അടുത്ത് പോയി മോളെ…ഇന്ന് ഇതിൻ്റെ മേൽകൂര മുഴുവനും ചോർച്ച ആണ്..കുറച്ച് ഓട് എടുക്കാൻ പോയിരിക്കുകയാണ്…മറിയ അവരെ നോക്കി പറഞ്ഞു…

“ഇപ്പോ തന്നെ വരുമോ” അമ്മു ആകാംക്ഷയിൽ ചോദിച്ചു..

“ഓ വരും…അവൻ പഴങ്കഞ്ഞി കുടിക്കുന്ന സമയം ആവുമ്പോൾ ഇങ് എത്തും..എന്തായാലും….വെറും വയറ്റിൽ ആണ് അവൻ പോയത്”അമ്മച്ചി പറഞ്ഞു…

അമ്മച്ചിയുടെ കൂടെ  കഥ പറഞ്ഞു ഇരിക്കുക ആയിരുന്നു രണ്ട് പേരും.. പെട്ടന്ന് ആണ്  ഓടും ലോറിയിൽ കയറ്റി സണ്ണി വന്നത്…

“സണ്ണി വന്നല്ലോ” മറിയ മുറ്റത്തേക്ക് ഇറങ്ങി…
പിന്നാലെ അലീന അമ്മുവും മുറ്റത്തേക്ക് ഇറങ്ങി…

അലീന യെ കണ്ട് അവൻ ചിരിച്ചു  എങ്കിലും പിന്നിൽ ഉള്ള അമ്മുവിനെ കണ്ട് അവൻ ദേഷ്യം വന്നു…

“നീ എന്തിനാ എപ്പോഴും ഇവളെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വരുന്ന…. കൊച്ചെ മാധവേട്ടൻ നിന്നെ കയർ ഊരി വിട്ടിരിക്കുക  ആണോ??…ഒരു ദിവസം അവധി ആയാൽ അപ്പോ വരും ഇങ്ങോട്ട്” അവൻ ദേഷ്യത്തിൽ പറഞ്ഞു…

പെട്ടന്ന് ഉള്ള അവൻ്റെ മറുപടിയിൽ എല്ലാവർക്കും എന്തോ പോലെ തോന്നി…അമ്മുവിനും വിഷമം ആയി എങ്കിലും ഒന്നും പറയാതെ ചിരിച്ചു നിന്നു…

“എന്നാതിന. കൊച്ചിനെ പറയുന്ന … അവള് വന്നോട്ടെ…ഇത് എൻ്റെ വീടാ…ദേഷ്യത്തോടെ അമ്മച്ചി പറഞ്ഞു…

“ഇനി ഇവളുടെ പേര് പറഞ്ഞ്..നിങൾ എന്നെ പുറത്താക്കി വിടോ”. സണ്ണി പുരികം ഉയർത്തി ചോദിച്ചു

“മതി..മതി…എൻ്റെ പേരിൽ വഴക്ക് ഉണ്ടാകാൻ നിൽക്കണ്ട…ഞാൻ പോവാ.. കണ്ണുകൾ തുടച്ചു കൊണ്ട് അമ്മു പറഞ്ഞു…

“കിടന്നു മോങ്ങേണ്ട….കെട്ടിക്കാൻ പ്രായം ഉള്ള പെണ്ണ്… അന്യ വീട്ടിൽ കയറി ഇങ്ങനെ നിരങ്ങിയാൽ നിനക്ക് തന്നെ ആണ് ദോഷം…അമ്മച്ചിക്ക് ബോധം കാണില്ല…പക്ഷേ എനിക് നല്ല ബോധം ഉണ്ട്… നീ എന്തായാലും വന്നത് അല്ലേ ഊൺ കഴിച്ചിട്ട് പോ”  സണ്ണി കുറച്ച് മയത്തിൽ പറഞ്ഞു…ലോറിയിൽ നിന്നും ഓട് പെറുക്കി പുറത്തേക്ക് ഇട്ടു…

അമ്മു പിന്നെ അലീനയുടേ കൂടെ ഉള്ളിൽ കയറി…അവൻ വേണ്ടി പഴം കഞ്ഞി എടുത്ത്..അതിൽ മോരും മീൻ കറിയും കാന്താരിയും ഇട്ടു..വേഗം എടുത്തു് വെച്ച്….

“മോൾക് ഇതൊക്കെ ചെയ്യാൻ അറിയോ”  ഉത്സാഹത്തോടെ അടുക്കളയിൽ ചെന്ന് കാര്യം ചെയ്യുന്ന അമ്മുവിനെ നോക്കി  മറിയ ചോദിച്ചു…

“അറിയാം…എനിക് അമ്മ ഇല്ലാ…അത് കൊണ്ട് ചെറുപ്പം തൊട്ടേ ഞാനും മുത്തശ്ശിയും കൂടെ ചേർന്ന് ആണ് ഭക്ഷണം ഉണ്ടാക്കിയിരുന്ന…” അമ്മു അവരെ നോക്കി പറഞ്ഞു….

കുറച്ച് ദിവസം കൊണ്ട് തന്നെ അമ്മുവിനെ ഒരുപാട് ഇഷ്ടം ആയി മറിയ ക്ക്…

പഴങ്കഞ്ഞി പിടിച്ചു അമ്മു സണ്ണിയുടെ അടുത്ത് ചെന്നു
“ഇചായ…ഇന്നാ…കഞ്ഞി” അമ്മു അവനു നേരെ നീട്ടി…

“നീ ഇപ്പൊ എന്നതാ വിളിച്ചത്” അവൻ ഗൗരവത്തിൽ ചോദിച്ചു

“ഇച്ചായാ  എന്ന്” പതുങ്ങി ശബ്ദത്തിൽ പറഞ്ഞു…

“നിനക്ക് ഇചായാ വിളിക്കാൻ ഉള്ള പ്രായവും ബന്ധവും ആണോ കൊച്ചെ നമ്മൾ തമ്മിൽ…അലീന വിളിക്കുന്ന പോലെ ചാച്ചൻ എന്ന് വിളിച്ചോ” സണ്ണി ദേഷ്യത്തിൽ പറഞ്ഞു…

അമ്മു ഒന്നും മിണ്ടാതെ ..തല താഴ്ത്തി നിന്ന്..
അവളുടെ കയ്യിൽ നിന്നും പഴങ്കഞ്ഞി വാങ്ങി നിമിഷങ്ങൾ കൊണ്ട് അവൻ കുടിച്ചു തീർത്തു…ചുണ്ടിൽ പറ്റി പിടിച്ചതും തോർത്തി കളഞ്ഞു…

അവൻ അവളെ ഒന്ന് കൂടി നോക്കി ഒരു കോണി എടുത്ത് കയറി ഓടുകൾ ഓരോന്ന് മാറ്റാൻ തുടങ്ങി ..

“ഞാൻ സഹായിക്കട്ടെ” അമ്മു പതുക്കെ ചോദിച്ചു..

“ഹും…. നീ താഴെ കിടക്കുന്ന നല്ല ഓടുകൾ ഓരോന്ന് പെറുകി എടുത്ത് താ” സണ്ണി പറഞ്ഞു

അമ്മു അനുസരണ ഉള്ള കുട്ടിയെ പോലെ ഓരോന്ന് പെറുക്കി കൊടുത്തു…
പൊരി വെയിലിൽ ഒരു മടിയും കൂടാതെ തന്നെ അമ്മു എല്ലാം ചെയ്യുന്നത് അവൻ നോക്കി കണ്ട്…

പെട്ടന്ന് ആണ്  കുനിഞ്ഞു നിൽകുന്ന അമ്മുവിൻ്റെ ഇറക്കി വെട്ടിയ ടോപ്പിൻ്റെ ഉള്ളിൽ നിറഞ്ഞു നിൽകുന്ന അവളുടെ മാറിൻ്റെ  ഭംഗിയിൽ അവൻ അറിയാതെ വെട്ടി വിയർത്ത് പോയി…

അങ്ങോട്ട് നോക്കാതെ വേഗം..മുഖം തിരിച്ചു എങ്കിലും …വീണ്ടും അങ്ങോട്ടേക്ക് ദൃഷ്ടി പോയപ്പോൾ കണ്ടത് വലത്തേ മാറിൽ ഒരു കുഞ്ഞി കറുത്ത മറുക്……

ദേഷ്യം കൊണ്ട് ഉടനെ അവളെ വിളിച്ചു അലറി…
“ഡീ”

അമ്മു പേടിച്ച്  കയ്യിൽ ഉള്ള ഓട് നിലത്ത്. വീണു പോയി…

“പോയി ഷാൾ ഇടടി….ഇതുപോലെ എൻ്റെ മുന്നിൽ ഇനി നിന്നാൽ…എൻ്റെ അല്ല ആരുടെ മുന്നിലും നിക്കണ്ടാ….ബോധം ഇല്ലാത്ത കഴുത” സണ്ണി ദേഷ്യത്തിൽ പറഞ്ഞു

അമ്മു പേടിച്ച് അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി …

“ഞാൻ എന്ത് ചെയ്തിട്ട് ആണ്..എന്നോട് വെറുതെ വഴക്ക് കൂടുന്ന” അമ്മു ദേഷ്യത്തോടെ ചോദിച്ചു…

അവൻ   കോണിയിൽ നിന്നും വേഗം താഴേക്ക് ഇറങ്ങി അവളുടെ കയ്യിൽ പിടിച്ച് അവൻ്റെ അടുത്തേക്ക് നിർത്തി…പതുക്കെ അവളുടെ ചെവിയിൽ പറഞ്ഞു…

“ഈ ഉള്ളിൽ ഉള്ളത് ഒന്നും കണ്ണിൽ കണ്ട ആണുങ്ങളെ അല്ല കാണിക്കേണ്ടത്..നിനക്ക് ഒരു അവകാശി വരും ..അവൻ്റെ മുന്നിൽ പോയി കാണിച്ചു കൊടുക്ക്…കേട്ടോ ഡീ” സണ്ണിയുടെ   മറുപടിയിൽ അമ്മു പെട്ടന്ന്  പേടിച്ച് മാറു മറച്ചു പിടിച്ച് വെച്ച്…

അവൻ അവളെ ഒന്ന് ദേഷ്യത്തിൽ നോക്കി…
” ഉള്ളിൽ പോയി..അമ്മച്ചിയെ ഞാൻ വിളിക്കുന്നു പറ..’
സണ്ണി പറഞ്ഞു…

അമ്മു വേഗം അമ്മച്ചിയെ പോയി പറഞ്ഞു വിട്ടു…
അമ്മച്ചിയും അവനും കൂടെ പണി എടുക്കുന്നത് അമ്മു ഒളി കണ്ണിട്ടു നോക്കി…
അമ്മുവിൻ്റെ മനസ്സിൽ അവൻ പറഞ്ഞ വാക്കുകൾ ആയിരുന്നു

“അയ്യോ…മോശം ആയോ..ഹേയ് എന്തായാലും കാണേണ്ട ആൾ തന്നെ അല്ലേ കണ്ടത്…. കണ്ടോട്ടെ ” സ്വയം ചിരിച്ചു കൊണ്ട് അമ്മു പറഞ്ഞു…

“എന്ത് കാണുന്ന കാര്യം ആണ് മോൾ പറയുന്ന” അലീന ചോദിച്ചു…

“അതോ..നിൻ്റെ ചാച്ചൻ ചെറുതായിട്ട്..എൻ്റെ ഒരു സീൻ കണ്ട്…അതിൻ്റെ കലിപ്പിൽ ആണ് അമ്മച്ചിയെ കൊണ്ട് പണി എടുപ്പിക്കുന്ന ”
അമ്മു പറഞ്ഞു..

“മനസ്സിൽ ആയില്ല..” അലീന പറഞ്ഞു
അമ്മു പതുക്കെ അവളുടെ ചെവിയിൽ പറഞ്ഞു എല്ലാം….

“ശെരിക്കും മൂപര് അങ്ങനെ പറഞ്ഞോ” അലീന വാ പൊളിച്ചു ചോദിച്ചു..

“അതേ” അമ്മു നാണത്തിൽ പറഞ്ഞു

“ഇതിയാൻ ഇനി വളഞ്ഞു പോവുമോ എൻ്റെ കർത്താവേ….ഹേയ് ഇല്ല…അതിന് ചാൻസ് ഇല്ല…മൂപ്പരുടെ കയ്യിൽ നിന്ന് ഒരു തല്ലു എന്തായാലും ഇവൾക്ക് കിട്ടും…അതിൽ ഇവൾ നന്നാവും…” അലീന സ്വയം മനസ്സിനെ പറഞ്ഞു ആശ്വസിപ്പിച്ചു…

ഉച്ചക്ക് ഊണ് കഴിക്കാൻ അവർ നിന്നില്ല…പോവുക ആണ് എന്ന് പറഞ്ഞു അമ്മു അലേണയുടെ സ്കൂട്ടറിൽ കയറി…സണ്ണി അപ്പൊൾ അമ്മുവിനെ നോക്കി…
ഒരു ഷാൾ കൊണ്ട് മാർ മറച്ചു വെച്ചു പിടിച്ചു തന്നെ നോക്കുന്നു…

“പോടീ” അവൻ പതുകെ അവളെ നോക്കി ചുണ്ട് അനക്കി…അമ്മു വേഗം ദൃഷ്ടി മാറ്റി..ബൈക്കിൽ അലീന യെ പിടിച്ച് തല  താഴ്ത്തി ഇരുന്നു…

അവർ പോവുന്നത് നോക്കി സണ്ണിയുടെ ചുണ്ടിൽ ചെറിയ ഒരു പുഞ്ചിരി വന്നു…

“അമ്മു മോൾ പാവം ആണ് സണ്ണിയെ…നി വെറുതെ അതിനെ കാണുമ്പോൾ ഒച്ച വെക്കാൻ പോവണ്ട…പാവം ആണ്..എനിക് ഇഷ്ട ….നല്ല മോൾ ആണ്.” മറിയ പറഞ്ഞു..

“എന്നാല് പിടിച്ചു മറുമകൾ ആകികോ” സണ്ണി ദേഷ്യത്തിൽ പറഞ്ഞു..

“അതിന് എനിക് ഒരു ചെറിയ ഒരു പയ്യൻ കൂടി ഉണ്ടെങ്കിൽ ഞാൻ എന്തായാലും എൻ്റെ വീട്ടിൽ കൊണ്ട് വരും ആ കൊച്ചിനെ…പിന്നെ എനിക് ആകെ ഉള്ളത് ഈ മുതുക്കൻ മകൻ അല്ലേ ” മറിയ അവനെ നോക്കി. പറഞ്ഞു…

“തള്ളേ…കൂടുതൽ അങ്ങ് എനിക് ഇട്ടു താങ്ങാൻ നിൽക്കണ്ട…പോയി ചോർ എടുക്കു..വിശക്കുന്നു” സണ്ണി പണി നിർത്തി പറഞ്ഞു…

“ചോറ്.. ചോറു… ഏതു നേരവും നിനക്ക് അത് തന്നെ വേണം …റാണി മോൾ പറഞ്ഞത് വെറുതെ അല്ല…നി നല്ല വണ്ണം വെക്കുന്നുണ്ട് ഇപ്പൊ…വയറും ചാടി..അതിന് എങ്ങനെ ആണ് എന്നും ഉണ്ടല്ലോ ഒരു ബിയർ അടി…ഇങ്ങനെ പോയാൽ നിന്നെ ഏത് പെണ്ണ് കെട്ടും ” മറിയ ദേഷ്യത്തിൽ ചോദിച്ചു.

“എനിക് ഇപ്പൊ ഒരു പെണ്ണ് വേണം എന്ന് ഒരു മോഹവും ഇല്ല…ഇനി ഏതെങ്കിലും ഒരു പെണ്ണ് എൻ്റെ കൂടെ വന്നാൽ…അത് എന്നെ മോഹിച്ചു വരുന്നവൾ ആവും… ഈ തടിയും വയറും തന്നെയാ സണ്ണിയുടെ ഭംഗി….” അവൻ്റെ കൊമ്പൻ മീശയിൽ പിടിച്ച് അവൻ പറഞ്ഞു…

“അത് ശെരിയ..എൻ്റെ മരുമകൻ കവലയിൽ നിൽകുമ്പോൾ..നാട്ടിൽ ഉള്ള പെണ്ണുങ്ങളുടെ നോട്ടം മുഴുവനും അവൻ്റെ നെഞ്ചത്ത് ആണ്…” മത്തായി അവനെ സപ്പോർട്ട് ചെയ്ത് പറഞ്ഞു..

“ഓ മതി അമ്മാവനും മകനും തമ്മിൽ ഉള്ള സ്നേഹം..ഊണ് കഴിക്കാൻ…വായോ” എന്ന് പറഞ്ഞു മറിയ എല്ലാവർക്കും ഊണ് വിളമ്പി….

തുടരും..

Leave a Reply

You cannot copy content of this page